Wednesday, 19 November 2014

ബാലീകാ പീഡനം, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ കാട്ടുമാക്കാന്‍മാര്‍.

നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയല്ല, വേദനയോടെയാണ്. ഇത്തരം വാര്‍ത്തകള്‍ കേട്ടു കേട്ട് ഞെട്ടലൊക്കെ എന്നോ വിട്ടുപോയിരിക്കുന്നു, പീഡനം നടന്ന വാര്‍ത്തക്ക് പിന്നാലെ സ്കൂളിലെ ബസ് ക്ലീനറെ പ്രതിയാക്കി യഥാര്‍ത്ത പ്രതികളെ രക്ഷിക്കാന്‍ സ്കൂള്‍ മാനെജ്മെന്റ് ശ്രമം നടത്തുന്നതായി ആരോപിച്ചു കൊണ്ട് നടന്ന ജനകീയ പ്രക്ഷോഭമാണ് ഈ പീഡന വാര്‍ത്തയെ കൂടുതല്‍ 'കുപ്രസിദ്ധമാക്കിയത്' ,പിന്നീട് ഈ സ്ഥാപന സമുച്ചയത്തില്‍ മത പഠനം നടത്തുന്ന രണ്ടു വിദ്യാര്‍ഥികളെ പോലിസ് പിടിച്ചു കൊണ്ട് പോയി, പോലിസ് പിടിച്ചവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു കൊണ്ട് സ്ഥാപനത്തിന്‍റെ തലവനും കാന്തപുരം ഗ്രൂപ്പ് സുന്നിയുടെ പ്രമുഖ നേതാവുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫി പത്രസമ്മേളനം നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍  പേരോടിനെതിരെയുള്ള പൊങ്കാല ശക്തി പ്രാപിച്ചിരിക്കുന്നു, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന കാട്ടുമാക്കാന്മാരെ പരിചയപ്പെടുന്നതിന് മുമ്പ് പാഠം ഒന്ന് 'ബാലീക പീഡനം'.നാലര വയസ്സുള്ള പിഞ്ചുകുട്ടിയെ രണ്ട് മൂത്ത വിദ്യാര്‍ഥികള്‍ സ്കൂളിലെ മൂത്രപ്പുരയില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നു. കുട്ടി സാധാരണ പോലെ സ്കൂളില്‍ നിന്ന് വീട്ടില്‍ പോകുന്നു ഒരാഴ്ച കഴിഞ്ഞ് കുട്ടിയുടെ ലൈംഗീകാ വയവത്തിലെ  പരിക്ക്  ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുന്നു, പീഡനം സ്ഥിരീകരിക്കുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സമാനമായ ഒരു വാര്‍ത്തയാണ്, നാലു കൊല്ലം മുമ്പ് അബൂദാബിയിലെ ഒരു സ്കൂളില്‍ കെജി വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍  പീഡിപ്പിച്ചു എന്ന പരാതിയുമായി കുട്ടിയുടെ അമ്മ പീഡനം നടന്ന് ഒരാഴ്ചക്ക് ശേഷം അധികൃതരെ സമീപിക്കുന്നു, കുട്ടിക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയപ്പോള്‍ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് ,   പൊതുവേ വാര്‍ത്താ ദാരിദ്ര്യമുള്ള ഗള്‍ഫിലെ പത്രങ്ങള്‍ സംഗതി ആഘോഷമാക്കുന്നു,  ബസ് ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്ത് ഭാവിയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത വിധം ഇടിച്ചു പിഴിഞ്ഞു, രണ്ടു പേരും പാകിസ്ഥാന്‍ സ്വദേശികള്‍ ആയതിനാല്‍ ബസ് ജീവനക്കാരായി പാകിസ്ഥാനികള്‍ വേണ്ട എന്ന തീരുമാനം വരെയെടുത്തു കൊണ്ടാണ് പല സ്കൂള്‍ മാനേജ് മെന്റുകളും  'പൊതു മനസ്സിനെ തൃപ്തിപ്പെടുത്തിയത്. അവസാനം, മാസങ്ങള്‍ക്ക് ശേഷം,  യഥാര്‍ത്ഥ എപ്പിസോഡ് പുറത്ത് വന്നു. സ്കൂള്‍ മാനെജ്മെന്റുമായി കുട്ടിയുടെ അമ്മക്കുള്ള ശത്രുത തീര്‍ക്കാന്‍ സ്കൂളിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്!! , പൊതു മനസ്സിനെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താന്‍ തൂക്കി കൊല്ലുകയോ സുന ചെത്തിക്കളയുകയോ ചെയ്യുന്ന ഏര്‍പ്പാട് യു എ ഇ യില്‍ ഇല്ലാത്തത് കൊണ്ട്, 'പ്രതികള്‍ക്ക്' നഷ്ടപരിഹാരം നല്‍കി പറഞ്ഞയച്ചിട്ട് പോലിസ് പുതിയ പ്രതിയെപ്പിടിച്ച് അകത്തിട്ടു.

പാറക്കടവ് സംഭവത്തിനും മേല്‍പ്പറഞ്ഞ സംഭവവുമായി സമാനതകള്‍ ഉണ്ടാകാനുള്ള വിദൂര സാഹചര്യങ്ങള്‍ എങ്കിലും ഉണ്ട്. ആര്‍ എസ് എസ്സിന് മുസ്ലിംകളോടോ ജൂതര്‍ക്ക് ഫലസ്തീനികളോടോ ഉള്ള ശത്രുതയെക്കാള്‍ പതിന്‍മടങ്ങ്‌ ശത്രുത കാന്തപുരം സുന്നിയോടുള്ള ഇകെ സുന്നി വിഭാഗമാണ്‌ സിറാജുല്‍ ഹുദാ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്, കുട്ടിക്ക് സൌജന്യ നിയമസഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതും, സോഷ്യല്‍ മീഡിയയിലും പുറത്തും പീഡനത്തെ കത്തിച്ചു നിര്‍ത്താന്‍ നേതൃത്വം വഹിക്കുന്നതും ഈ കാട്ടുമാക്കന്മാരാണ്, പി കെ കുഞ്ഞാലി കുട്ടിക്കെതിരെ ഒരു പെണ്ണ് പരസ്യമായി പീഡനം ആരോപിച്ചതുള്‍പ്പടെ സമുദായത്തിന്‍റെ പേര് 'ചീത്ത'യാക്കുന്ന പല പീഡന ആരോപണങ്ങളും ഉണ്ടായപ്പോള്‍ 'പ്രതികള്‍ക്ക്  നിയമസഹായവും പിന്തുണയുമായി നടന്നവരാണ് ചരിത്രത്തില്‍ ആദ്യമായി പീഡിതടൊപ്പം നിയമസഹായവുമായി പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്. പീഡനം നടന്നത് നമുക്ക് വേദനാജനകമായി തോന്നുന്നു വെങ്കില്‍ ഇവന്മാര്‍ക്ക് ഇത്രയധികം സന്തോഷം നല്‍കിയ ഒരു വാര്‍ത്ത ഈ അടുത്തൊന്നും വീണ്‌കിട്ടിയിട്ടില്ല, കാന്തപുരം വിഭാഗത്തിന്‍റെ സ്ഥിരം ശത്രുക്കളായ മുജാഹിദ് ജമാഅത്ത് കാരും ത്വരീക്കത്ത് കാരും വരെ പേരോടിന്റെ നെഞ്ചത്തേക്ക് പാഞ്ഞുകയറാന്‍ മത്സരിക്കുകയാണ്, സോഷ്യല്‍ മീഡിയയിലെ സങ്കികള്‍ ആവട്ടെ എല്ലാം മദ്രസ്സ വിദ്യാഭ്യാസത്തിന്റെയും ഖുര്‍ആന്‍ പഠിക്കുന്നതിന്റെയും കുഴപ്പമാണെന്ന് ആണയിടുന്നു, അവരെ നമുക്ക് വെറുതെ വിടാം. നാദാപുരം ഭാഗത്തെ സഖാക്കളും മുസ്ലിംകളും തമ്മിലുള്ള 'സ്നേഹ ബന്ധം' അറിയാവുന്നവര്‍ക്ക് സഖാക്കളുടെ ഇടപെടലില്‍ ഒരു 'സംശയവും' തോന്നേണ്ട കാര്യമില്ല. കിട്ടിയ തക്കത്തിന് പേരോട് സഖാഫിയോടും അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തോടും ഉള്ള പൂര്‍വ്വ വൈരാഗ്യം തീര്‍ക്കുന്ന ചടങ്ങാണ് ഒരു കൊച്ചു കുട്ടിയുടെ പേരില്‍ നാദാപുരത്ത് നടക്കുന്നത്

പീഡനം നടന്നില്ല കുട്ടി കളവു പറയുകയാണ്‌ എന്നല്ല പറയുന്നത്, ഏതായാലും സൂര്യനെല്ലി പീഡനം, വിതുര പീഡനം എന്നൊക്കെ പറയുമ്പോലെ യുള്ള ഒരു 'പീഡനമോ ബലാല്‍സംഗമോ നടന്നിട്ടില്ല, കൌമാരക്കാരായ രണ്ടു കുട്ടികള്‍ നാലര വയസ്സുകാരിയെ എന്തൊക്കെയോ 'കാട്ടിക്കൂട്ടി'യിരിക്കാനുള്ള സാധ്യതയുണ്ട്, അതേതായാലും പേരോട് സഖാഫി പറഞ്ഞുവിട്ട് ചെയ്യിച്ചതല്ല. ഇന്ത്യയില്‍ എവിടെയും നടക്കാവുന്ന കേരളത്തില്‍ പല തവണ നടന്നിടുള്ള ഒരു സംഭവം ഒരു സ്ഥാപനവും ഒരു പ്രസ്ഥാനവും അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാടുവിടേണ്ട കാര്യമില്ല, നടന്നത് 'ആധുനീക' കേരളത്തിന്റെ സംസ്കാരീക വെളിപ്പെടലാണ്.    ഇങ്ങനെ ഒരു സംഭവം നടക്കാതെ സൂക്ഷിക്കുകയും അഥവാ നടന്നു പോയാല്‍ പ്രതികളെ മാതൃകാ പരമായി ശിക്ഷിക്കാനും അവരെ നിയമത്തിനുമുമ്പില്‍ കൊണ്ട് വരാനും ശ്രമിക്കുക എന്ന ഉത്തരവാദിത്തമാണ്  സ്ഥാപന മേധാവികള്‍ക്കുള്ളത് ,  യഥാര്‍ത്ത പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു  എന്ന ആരോപണമാണ് മാനേജ്മെന്റിനെതിരെ ഉന്നയിക്കപ്പെടുന്നത്.

യഥാര്‍ത്ഥ 'പ്രതികള്‍' എന്ന് മാധ്യമങ്ങളും കാന്തപുരം വിരോധികളും വിളിക്കുന്ന ചെറുപ്പക്കാര്‍ നിരപരാധികളാണ് എന്ന് പേരോടിനും മാനേജ്മെന്റിനും ബോധ്യമുന്ടെങ്കിലോ...? ശത്രുക്കള്‍ സൃഷ്ടിച്ചെടുത്ത പൊതു മനസ്സിനെ തൃപ്തിപ്പെടുത്താന്‍ രണ്ടു യുവാക്കളെ കുരുതിക്ക് കൊടുക്കണോ..?
വേണ്ടത് സമഗ്രമായ അന്വേഷണമാണ്, ആദ്യം നടന്നത് എന്ത് എന്നന്വേഷിക്കട്ടെ, കുട്ടി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടിയെ കൌണ്‍ സിലിങ്ങിന് വിധേയമാക്കി ഒരു നാലര വയസ്സുകാരിയുടെ മനസ്സിന് പോറല്‍ ഏല്‍പ്പിക്കാത്ത വിധം സത്യങ്ങള്‍ പറയിപ്പിച്ചെടുക്കാന്‍ നമുക്ക് സംവിധാനങ്ങള്‍ ഉണ്ടല്ലോ... പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവരെയും ചോദ്യം ചെയ്ത് ശാസ്ത്രീയമായി കുറ്റ കൃത്യം തെളിയിക്കട്ടെ. കേരളത്തിലെ എല്ലാ പോലിസ് ഓഫിസര്‍മാരും കാന്തപുരത്തിന്റെ കാശ് കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നവര്‍ ഒന്നും അല്ലല്ലോ...
അന്വേഷണത്തെ പേരോടും സ്ഥാപനവും സ്വാഗതം ചെയ്തിട്ടേയുള്ളൂ.... സുധാമണി അമ്മയെ പോലെ ഒരന്വേഷണവും ഇവിടെ പറ്റില്ല  എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ.

പീഡനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ നിരപരാധികള്‍ ആണെങ്കില്‍ അവര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന  അപമാനവും വേദനയും മനസ്സിലാക്കാന്‍ പീഡനം എന്ന് കേള്‍ക്കുംബോഴെക്ക് ഹാലിളകി വരുന്നവര്‍ക്ക് സാധിക്കില്ല, പീഡനക്കേസുകളില്‍ വാദി പ്രതിയാകുന്ന നിരവധി സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്  തിരുവനന്തപുരത്ത് ഒരു അമൃതയെ പൊക്കിക്കൊണ്ട് നടന്നവര്‍ പിന്നീട് അമൃതയാണ് പ്രതി എന്ന്‍ കേട്ടപ്പോള്‍ പഴയ പ്രതികളെ പൊക്കിക്കൊണ്ട് നടന്നു, സോഷ്യല്‍ മീഡിയക്ക് അത്രയേ ഉള്ളൂ.., അന്നന്നേക്കുള്ള 'അന്നതിന് എന്തെകിലും വക വേണം, ദിവസവും വ്യത്യസ്ത രുചികളില്‍ കിട്ടിയാല്‍ അത്രയും സന്തോഷം.  സോഷ്യല്‍ മീഡിയയുടെയും മാധ്യമങ്ങളുടെയും ഈ ബലഹീനതയാണ് പീഡനത്തിനു മറവില്‍ 'ശത്രുവിന്‍'റെ നെഞ്ചിനു നേരെ പാഞ്ഞടുക്കാന്‍ പലര്‍ക്കും പ്രചോദനമാകുന്നത്.
പേരോടുമായി ആശയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ട്, അത് പക്ഷെ   സിറാജുല്‍ ഹുദയെപ്പോലെ മത ഭൌതീക വിദ്യാഭ്യാസം നല്‍കുന്ന ഒരു വിദ്യാഭ്യാസ സമുച്ചയം കെട്ടിപ്പൊക്കിയ അതിനുവേണ്ടി അഹോരാത്രം പാടുപെട്ട വ്യക്തിയെ, സമൂഹ മധ്യത്തില്‍ താറടിക്കുന്നത് നോക്കി നില്‍ക്കാന്‍ കാരണമാകുന്നില്ല.  

പരസ്പരം കൊന്നു തിന്നാനുള്ള ശത്രുതയുമായി നടക്കുന്ന സ്വര്‍ഗ്ഗത്തിന്‍റെ അഹലുകാരായ കാട്ടുമാക്കാന്മാരെ യൊക്കെ കുനിച്ചു നിര്‍ത്തി കൂമ്പിന് ഇടിക്കുകയാണ് വേണ്ടത്. ഉത്തമ സമുദായം എന്ന് വിശേഷിപ്പിച്ചത് തങ്ങളെ തന്നെയാണ് എന്ന് തെറ്റിദ്ധരിച്ചു  പണ്ടാരമടങ്ങിയ ഇവറ്റകള്‍ക്ക് ഒരു മത പഠനവും നടത്താത്ത കാട്ടു മനുഷ്യരുടെ സംസ്കര മെങ്കിലും ലഭിച്ചിരുന്നെങ്കില്‍.. !!

വാല്‍കഷ്ണം :
ഒരു കൊച്ചു കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടുകൂട എന്ന ഉത്തമ ബോധ്യത്തോടെ ഈ കേസിനെ പിന്തുടരുന്ന നീതിയോടൊപ്പം നില കൊള്ളുന്ന സുമനസ്സുകളെ മറക്കുന്നില്ല, അവര്‍ക്ക് ഐക്യദാര്‍ഡ്യം.    


Related Posts
                                       
അമൃതമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍

സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്.... കൂട്ടിക്കൊടുപ്പ് കാരിയാണ് വേശ്യയാണ് ...

32 comments:

 1. പേരോടും നാസര്‍ ഫൈസി കൂടത്തായിയും തമ്മിലുള്ള ചൊരുക്ക് ആണ് എസ് കെ കാരെ ക്കൊണ്ട് ഇതൊകെ ചെയ്യിക്കുന്നത്

  ReplyDelete
  Replies
  1. തമാശ പറയല്ലേ അനോണീ... പേരോട് ആരോ എന്തോ ആകട്ടെ, പേരോടിന്റെ ചെരുപ്പിന്‍റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ ഈ കൂടത്തായിക്ക് ?

   Delete
  2. നാലരവയസ്സുള്ള ഒരു പിഞ്ചുബാലികയെ നിഷ്കരുണം പീഡിപ്പിച്ച യുവാക്കളെ ന്യായീകരിച്ച് രംഗത്തെത്തിയ ചെറ്റകള്‍ വിചാരിക്കുന്നത് ഇസ്ലാമിന്‍റെ പേരും പറഞ്ഞ് ഹദീസും ഉദ്ദരിച്ച് മുസ്ലീങ്ങളെ കയ്യിലെടുത്ത് കുറ്റവാളികളെ രക്ഷപെടുത്താമെന്നാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി.

   മതപുരോഹിതന്മാരുടെ മുമ്പില്‍ പഞ്ചപുശ്ചമടക്കി നിന്നിരുന്ന തലമുറയുടെ കാലം കഴിഞ്ഞെന്ന് കൂട്ടിക്കൊളീ.. ഹറാംപിറപ്പ്‌ കണ്ടാല്‍ എത്ര വലിയ താടി വളര്‍ത്തിയ ഉസ്താദായാലും ചെകിടടിച്ച് പൊട്ടിക്കും ഞങ്ങള്‍.

   ഖുറാന്‍ ആയത്തുകളെ വളച്ചൊടിച്ച് തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി അവതരിപ്പിച്ച് മറ്റുള്ള സഹോദരമതസ്തരുടെ മുമ്പില്‍ ഇസ്ലാമിനെയും മുസല്‍മാനെയും കരിവാരിത്തേക്കുന്ന നിങ്ങളുടെ ഒടുക്കത്തെ ബുദ്ധിയുണ്ടല്ലോ അതങ്ങ് തറവാട്ടില്‍ വെച്ചാല്‍ മതി.

   സഖാഫിയാണത്രേ സഖാഫി
   ഇബിലീസുകള്‍....!!

   Delete
  3. This comment has been removed by the author.

   Delete
  4. പീഡന വീരന്മാരെ സംരക്ഷിക്കുന്ന കാന്ത_ സുധാമണി ഭക്തരെ ഒരേ തൂവല്‍ പക്ഷികള്‍.

   പീഡനം കേരളത്തില്‍ ഒരു പുതിയ സംഭവം അല്ല . ജാതി മത രാഷ്ട്രീയ ഭേതമന്യേ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിനു ഒരിക്കലും ആ പ്രസ്ഥാനമോ സ്ഥാപനമോ കകുറ്റക്കാര്‍ അല്ല. തീര്‍ത്തും വ്യക്തിപരം ആണ് ഇത്. ഇടത്-വലത് ,സങ്കി,മദ്രസ അധ്യാപകര്‍ , പൂജാരി, അച്ചന്മാര്‍,NSS , SNDP , AP, EK , മുജാഹിദ്, ജമാഅത്ത് അങ്ങിനെ എല്ലാവരും ഉണ്ട്. എനാല്‍ അവരെ സംരക്ഷിക്കല്‍ ആണ് യഥാര്‍ത്ഥ തെറ്റ്. അങ്ങിനെ സംരക്ഷിച്ചാല്‍ ആ പ്രസ്ഥാനവും കുറ്റക്കാര്‍ തന്നെ.

   Delete
  5. mudi moorikal

   Delete
  6. https://www.facebook.com/photo.php?fbid=10204858827452040&set=a.2244132424371.132063.1279927145&type=1&theater

   Delete
 2. തിരുവനന്തപുരത്ത് ഒരു അമൃതയെ പൊക്കിക്കൊണ്ട് നടന്നവര്‍ പിന്നീട് അമൃതയാണ് പ്രതി എന്ന്‍ കേട്ടപ്പോള്‍ പഴയ പ്രതികളെ പൊക്കിക്കൊണ്ട് നടന്നു, ഇറാനിൽ തൂകിലെറ്റിയ വനിതയെ പ്രൊഫൈൽ പിക് ആകിയവർ ആ ജഡ്ജിയുടെ ബാകം കേട്ടപ്പോൾ മലക്കം മറിഞ്ഞു അങ്ങിനെ ഒത്തിരി ഉദാഹരണങ്ങൾ സോഷ്യല്‍ മീഡിയക്ക് അത്രയേ ഉള്ളൂ.., അന്നന്നേക്കുള്ള 'അന്നതിന് എന്തെകിലും വക വേണം, ......തന്റെ എതിര് പക്ഷത്തു നിൽകുന്ന ആള്കെതിരെ ആണ് ആരോപണം വന്നത് എന്നത് കൊണ്ട് കേട്ടപാതി വാൾ എടുത്തു ചാടിയിരങ്ങുന്നവർ ...അവനിലേക്ക്‌ ചൂണ്ടുന്നത് ഒരു വിരൽ ആണെങ്കിൽ ബാകി വിരലുകൾ തിരിച്ചു ചൂണ്ടുന്നത് തന്നിലെക്കാനെന്നത് മറക്കാതിരിക്കുക

  ReplyDelete
 3. Dear Blogan,

  Bit disappointing from you ever, since you've skipped certain critical facts about this incident, which I believe you must be well aware of.

  1) Most disgusting episode of this serial is Perod's clarification speech where he was defending the accused, but end up shedding much insult up on the victim and her family, instead of sympathizing with them.

  2) The school mgmt. themselves argues later that the harassment was done by the Bus Cleaner. So the incident of ‘harassment’ whether minor or major is confirmed by the management. It’s contradicting with Perod’s first attempt to refuse the incident.

  3) Perod said, two accused are inmates of the destitute home and no vested interest in defending them. Blogan, didn’t u know that one of the accused Mubashir is the son of Muthalib Saqafi who is an office bearer and one of the leaders of these institutes.

  4) But Perod was deliberately hiding this fact. Here comes the possibility of vested interest and the possibility of the Bus Cleaner being scapegoat, to save s/o of another leader Saqafi. It’s quite natural in today’s politics, but how grave a mistake when it comes from a Muslim scholar?

  No doubt, the accused are to be dealt with considering their ages and possibility of the conspiracy against the school. But when the school authority itself level charges against the bus cleaner, then it confirms the incident. So it must be transparently enquired. After all, Perod should realize that he can’t vomit any shit to common public, like he always does in front of his own brainless followers.

  ReplyDelete
 4. അപലപനീയമായ സംഭവം (പീഢനമോ പീഢയോ..) നടന്നിരിക്കുന്നു എന്നത് വസ്തുതയായിരിക്കേ; സ്കൂൾ ബസ്സിലെ ക്ലീനറെ പ്രതിയാക്കുവാൻ ആരാണു മുൻകൈ എടുത്തത്?? ഒരു കുരുന്ന് ബാലികയുടെ "ലൈംഗിക വൈകൃതം" പ്രസംഗത്തിലൂടെ "തുറന്നു" പറയുക എന്നതിലൂടെ ഉസ്താദ് എന്താണുദ്ദേശിക്കുന്നത്?? മെഡിക്കൽ സർട്ടിഫിക്കറ്റ് "ഞങ്ങളെ കാണിച്ചിട്ടില്ല" "ഡോക്‌ടറെ കാണാൻ പോവുമ്പോൾ ഞങ്ങളെ കൂട്ടിയില്ല" എന്നതൊക്കെ ഉസ്താദ് പ്രസംഗത്തിൽ ഉദ്ധരിക്ക്ഉന്നത് എന്തിനു?? വല്ലതും സംഭവിച്ചു എങ്കിൽ തന്നെ ന്യായവാദങ്ങൾ നിരത്തി സ്വയം "എടങ്ങേർ" ആവേണ്ടതുണ്ടായിരുന്നോ?? സ്ഥാപനത്തിന്റെ മേധാവി എന്നതിനാൽ പോലീസ് അന്വേഷണം കഴിയും വരെ അഭിപ്രായം ഏകപക്ഷീയമയി പറയുന്ന്അതിൽ ആണു ജനങ്ങൾക്ക് സംശയം.
  ക്ലീനറെ അകാരണമായി (എന്ന് തന്നെയാണു പോലീസ് ഭാഷ്യവും) കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ചപ്പോൾ ആണു ജനങ്ങൾക്കിതിൽ ആശങ്കയും ഗൂഡാലോചനയും വ്യക്തമാവുന്നത്.

  സത്യം പുറത്തു വരട്ടെ. നീതി പുലരട്ടെ.. ദുബായിലെ സ്കൂൾ കഥ പോലെ തന്നെ ആവട്ടെ എന്ന് താങ്കളോടൊപ്പം ഞാനും ആശിക്കുന്നു....

  ReplyDelete
 5. മർകസിലെ കള്ള മുടിയെ ന്യായീകരിക്കാൻ പുണ്യ പ്രവാചകരുടെ സവിശേഷതകളെ തള്ളിപ്പറ ഞ്ഞവർക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് ഇത് , പൊന്മള യും സൂക്ഷിക്കുന്നത് നല്ലതാ ..

  ReplyDelete
 6. പീഡനം നടന്നില്ല കുട്ടി കളവു പറയുകയാണ്‌ എന്നല്ല പറയുന്നത്, ഏതായാലും സൂര്യനെല്ലി പീഡനം, വിതുര പീഡനം എന്നൊക്കെ പറയുമ്പോലെ യുള്ള ഒരു 'പീഡനമോ ബലാല്‍സംഗമോ നടന്നിട്ടില്ല, കൌമാരക്കാരായ രണ്ടു കുട്ടികള്‍ നാലര വയസ്സുകാരിയെ എന്തൊക്കെയോ 'കാട്ടിക്കൂട്ടി'യിരിക്കാനുള്ള സാധ്യതയുണ്ട്, അതേതായാലും പേരോട് സഖാഫി പറഞ്ഞുവിട്ട് ചെയ്യിച്ചതല്ല. ----ഇത് തന്നെയാണ് പേരോടും പറയുന്നത് , കുട്ടി ബോധം കേട്ടില്ല , ചോര വന്നില്ല എന്നൊക്കെ .ഉളുപ്പ് ഉണ്ടോ നിനകൊക്കെ ഇങ്ങനത്തെ വിവരം കേട്ട ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ,,, പീഡനം എന്നത് നിന്റെ ഒക്കെ കാമ ഭ്രാന്തു മൂത്ത മനസ്സില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് ?? കുട്ടിയെ ലൈന്ഗ്ഗികമായി എന്ത് ചെയ്താലും അതിനു ഒരേ ഗൌരവം തന്നെ നല്‍കണം അല്ലാതെ കട്ടികൂട്ടിയോ അല്ലെങ്കില്‍ കയറ്റി കൂട്ടിയോ എന്നൊന്നും ചര്‍ച്ച ചെയ്യല്‍ അല്ല . പിന്നെ ഇവിടെ ഇരയും പ്രതിയും എല്ലാം പരിശുദ്ധമായ ദീനിന്റെ ആള്‍കാര്‍ ആയതു കൊണ്ടാണ് ഇങ്ങനെ വെള്ള പൂശാന്‍ നടകുന്നത് എങ്കില്‍ ഒരു കാര്യം മനസ്സിലാകുക ഇവരാണ് യദാര്‍ത്ഥ ദീനിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ . മതം പഠിപ്പിക്കാന്‍ എന്നും പറഞ്ഞു ഉണ്ടാകുന്ന സ്ഥാപനങ്ങളില്‍ ചീഞ്ഞു നാറുന്ന അഴുക്കിന്റെ ഒരു ചെറിയ അലയൊലി മാത്രം ആണിത്. ഇതിനെ ഒക്കെ ന്യായീകരിക്കാന്‍ വേണ്ടി ആണ് ഇത് ചുമക്കുന്നത് എങ്കില്‍ താങ്കളും നാറും എന്നെ പറയാനുള്ളൂ.

  ReplyDelete
 7. ഒരുവിഭാകതോടുള്ള എതിര്പ്പ് അവരോടു അനീതി കാട്ടാൻ നിങ്ങെളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".ഇത് കാന്തപുരം ഗ്രൂപ്പും എതിര്ഗ്രൂപ്പും എപ്പോഴും ഓര്ക്കണം അവനവൻ കുടുങ്ങുമ്പോൾ മാത്രം ഓർത്താൽ പോര .പീഡനം പേരോട് വിശ്വസിക്കാത്ത സ്ഥിതിക്ക് എന്തിനാണ് പിന്നെ ഒരു ബസ് ക്ലീനരെ കുടുക്കാൻ ശ്രമിച്ചത് ?നിരപരതികൾ ശിക്ഷിക്കപെടരുത് .സകഫിയുടെ വക്കും വിശ്വസിക്കരുത് പച്ച കള്ളം സ്റ്റെജിൽ വിളിച്ചുകൂവുന്ന കൂട്ടാരനവർ

  ReplyDelete
  Replies
  1. പീഡന വീരന്മാരെ സംരക്ഷിക്കുന്ന കാന്ത_ സുധാമണി ഭക്തരെ ഒരേ തൂവല്‍ പക്ഷികള്‍.

   പീഡനം കേരളത്തില്‍ ഒരു പുതിയ സംഭവം അല്ല . ജാതി മത രാഷ്ട്രീയ ഭേതമന്യേ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിനു ഒരിക്കലും ആ പ്രസ്ഥാനമോ സ്ഥാപനമോ കകുറ്റക്കാര്‍ അല്ല. തീര്‍ത്തും വ്യക്തിപരം ആണ് ഇത്. ഇടത്-വലത് ,സങ്കി,മദ്രസ അധ്യാപകര്‍ , പൂജാരി, അച്ചന്മാര്‍,NSS , SNDP , AP, EK , മുജാഹിദ്, ജമാഅത്ത് അങ്ങിനെ എല്ലാവരും ഉണ്ട്. എനാല്‍ അവരെ സംരക്ഷിക്കല്‍ ആണ് യഥാര്‍ത്ഥ തെറ്റ്. അങ്ങിനെ സംരക്ഷിച്ചാല്‍ ആ പ്രസ്ഥാനവും കുറ്റക്കാര്‍ തന്നെ.

   Delete
 8. aarendaaa ee lekhanam ezhuthiyathu.?? kondu podaaa avande ______le sunni jamath, mujahidh lekhanam.!!

  ReplyDelete
  Replies
  1. പീഡന വീരന്മാരെ സംരക്ഷിക്കുന്ന കാന്ത_ സുധാമണി ഭക്തരെ ഒരേ തൂവല്‍ പക്ഷികള്‍.

   പീഡനം കേരളത്തില്‍ ഒരു പുതിയ സംഭവം അല്ല . ജാതി മത രാഷ്ട്രീയ ഭേതമന്യേ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിനു ഒരിക്കലും ആ പ്രസ്ഥാനമോ സ്ഥാപനമോ കകുറ്റക്കാര്‍ അല്ല. തീര്‍ത്തും വ്യക്തിപരം ആണ് ഇത്. ഇടത്-വലത് ,സങ്കി,മദ്രസ അധ്യാപകര്‍ , പൂജാരി, അച്ചന്മാര്‍,NSS , SNDP , AP, EK , മുജാഹിദ്, ജമാഅത്ത് അങ്ങിനെ എല്ലാവരും ഉണ്ട്. എനാല്‍ അവരെ സംരക്ഷിക്കല്‍ ആണ് യഥാര്‍ത്ഥ തെറ്റ്. അങ്ങിനെ സംരക്ഷിച്ചാല്‍ ആ പ്രസ്ഥാനവും കുറ്റക്കാര്‍ തന്നെ.

   Delete
 9. പ്രതികരണംനന്നായി.. സത്യം പുലരട്ടെ. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടട്ടെ. നിരപരാധികൾ രക്ഷപ്പെടട്ടെ

  ReplyDelete
 10. ഇവിടെ സംശയങ്ങളുടെ നൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്ന ഒരു പീഡന സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ നിരപരാധികളാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടപ്പോൾ നിജസ്ഥിതി വെളിച്ചത് കൊണ്ടുവരാൻ ലോക്കൽ പോലിസിനെക്കൊണ്ടല്ല ക്രൈം ബ്രാഞ്ചിനെക്കൊണ്ട് തന്നെ അന്വേഷിക്കണം എന്ന്‌ മറ്റെല്ലാവരെക്കൾ ശക്തമായി വാദിക്കുന്ന സ്ഥാപന മേധാവിയായ ഒരു മത പണ്ഡിതൻ, അദ്ധേഹത്തിന്റെ പ്രസ്ഥാനത്തോടും സംഘടനയോടും ഉള്ള എതിര്പ്പിന്റെ പേരിൽ അനാവശ്യമായി ക്രൂശിക്കപ്പെടുന്നു. അദ്ധേഹത്തിന്റെ പ്രസംഗത്തിൽ നിന്നും ചില വാക്കുകൾ മുറിച്ചെടുത്ത്‌ വിവാദമാക്കുകയായിരുന്നെന്നു ആ പരാമർശങ്ങൾ ഉള്ള വീഡിയോ മുഴുവനും കേട്ടാൽ ഏതൊരു നിഷ്പക്ഷ മതിക്കും ബോധ്യപ്പെടും. കുട്ടിയുടെ ഉമ്മ സ്കൂൾ മാനേജരോട് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം അതിൽ എടുത്തു പറയുന്നത്. നാലര വയസ്സുകാരിയായ ഒരു ചെറിയ പെണ്‍കുട്ടി ലൈന്ഗികാവയവത്തിൽ ക്ഷതമെല്പ്പിക്കപ്പെടുന്ന രൂപത്തിൽ പീടിപ്പിക്കപ്പെട്ടാൽ ഉണ്ടാകാവുന്ന സാധ്യതകൾ എടുത്തു പറയുകയാണ്‌ മറ്റൊരു പരാമര്ശം. ഇതു ആ കുട്ടിയേയോ മാതാപിതാക്കളെയോ പരിഹസിക്കുകയാണ് എന്ന്‌ പറയുന്നതും ആ രീതിയിൽ പ്രചരിപ്പിക്കുന്നതും അങ്ങേയറ്റത്തെ വൈരാഗ്യം കൊണ്ട് മാത്രമാണ്. അത് ആ പെണ്‍കുട്ടിയിൽ പ്രസ്തുത ദിവസം കണ്ടിട്ടില്ലെന്ന് ആ കുട്ടിയുടെ അധ്യാപിക തന്നെ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ പോലെ ക്ലാസ്സിൽ ഇരുന്ന പെണ്‍കുട്ടി സാധാരണ സ്കൂൾ വിട്ടു പോകുമ്പോലെ വാഹനത്തിൽ വീട്ടിലേക്കു തിരിച്ചുപോയി എന്നാണു അദ്ദേഹം വിശദീകരിക്കുന്നത്. ഈ പീഡനസംഭവത്തിൽ സ്ഥാപനത്തിലെ വല്ലവരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. സ്ഥാപനത്തിന് ചീത്തപ്പെരുണ്ടാക്കിയവരെ ഒരു നിലക്കും ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല എന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. അതുകൊണ്ട് ഒരു അപേക്ഷ : സത്യം പുറത്തുവരട്ടെ. അത് വരെ ക്ഷമിക്കൂ. ഈ തെറിയഭിഷേകം അവസാനിപ്പിക്കൂ

  ReplyDelete
  Replies
  1. പീഢനം നടന്നിട്ടില്ലെങ്കിൽ പിന്നെ എന്തിനാ ബസ്‌ ഡ്രൈവറുടെ പേരില് കേസ് എടുത്ത്.

   Delete
 11. ഇതൊരു ബര്കത്തുള്ള ദിവ്യ പീഡനം ആയിരുന്നു , രോമ ബർക്കത്ത് കൊണ്ട് നടക്കുന്നവരുടെ മക്കളല്ലേ . നാണമില്ലേ ബ്ലോഗാ .

  ReplyDelete
 12. പാറക്കടവും മനുഷ്യക്കടത്തും പിന്നെ പത്ര സമ്മേളനവും:
  -----------------------------------------------------------------------------
  കഴിഞ്ഞ ദിവസം പുണ്യ സമസ്തയുടെ പേരില്‍ ഒരു പത്ര സമ്മേളനം നടക്കുകയുണ്ടായി. എല്‍ കെ ജില്‍ പഠിക്കുന്ന പോന്നു മോള്‍ പീഡിപ്പിക്കപെട്ട സംഭവത്തില്‍ പ്രസ്തുത സ്ഥാപനത്തേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘനയേയും നേതാക്കളെയും അവര്‍ക്ക് പുറമെ ഒരു മന്ത്രിയെയും പ്രതികൂട്ടിലാക്കിയായിരുന്നു അത്. സമസ്തയുടെ ഉത്തരവാദിത്വപെട്ടവര്‍ തന്നയാണോ പത്ര സമ്മേളനം നടത്തിയതെന്നും ഈ കുറിപ്പെഴുതുന്നവനറിയില്ലെങ്കിലും പറയട്ടെ മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിനകത്തും പുറത്തും പിടിച്ച് കുലുക്കിയ ഒരു വിവാദമുണ്ടായിരുന്നു. അന്യ സമസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യകടത്തായി ചിത്രീകരിച്ച് നാല് ദിക്കില്‍ നിന്നും പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്ന സംഭവം.
  അന്ന് പ്രതികൂട്ടിലായിരുന്നത് കഴിഞ്ഞ ദിവസം പത്ര സമ്മേളനം വിളിച്ചുകൂട്ടിയവരായിരുന്നു. പക്ഷെ ആ വിവാദം സമുദായത്തെ മൊത്തം ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയും ആഭ്യന്തര മന്ത്രാലയവും രംഗത്തിറങ്ങിയത് ഉത്തരവാദിത്വ പെട്ടവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇവരുടെ കണ്ണിലെ കരടായ മുസ്ലിയാരുടെ പത്രസമ്മേളനം. കിട്ടിയ അവസരമാണല്ലോ, ശരിക്കും ഉപയോഗപെടുത്തുമല്ലോ.. മറുപക്ഷത്ത് ആശങ്കയേറി. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് കാശ്മീരില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിനെതിരെ തീവ്രവാദികളുടെ കേന്ദ്രമെന്നും അനേഷിക്കണമെന്നും പൊതു സമൂഹത്തോട് പത്ര സമ്മേളനം നടത്തിയതിന്‍റെ ഓര്‍മ്മ മുസ്ലിയാര്‍ മറന്നുകാണില്ലല്ലോ.അതിന്‍റെ കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണല്ലോ. എന്നാല്‍ എല്ലാവരുടെയും കണക്കുക്കൂട്ടല്‍ ആസ്ഥാനതാക്കി ഇത് പ്രതികാരത്തിന്‍റെയോ സംഘടനാ കെറുവ് തീര്‍ക്കലിന്‍റെയോ സമയമല്ലെന്നു തെളീയിച്ചു കൊണ്ട് സമുദായത്തെ ബാധിക്കുന്ന വിഷയമെന്ന ബോധ്യത്തോടെ വിവേകപൂര്‍വ്വമായിരുന്നു ആ പത്ര സമ്മേളനം. ഇത് ഇവിടെ ഓര്‍മ്മപെടുത്താന്‍ കാരണം പറക്കടവിലെ വിഷയം വിവാദമാക്കി സ്വന്തം സമുദായത്തിലെ ആളുകള്‍ തന്നെ അതേറ്റെടുത്ത് പത്ര സമ്മേളനങ്ങളും തെരുവ് സമരങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍, എല്ലാ സീമകളും ലംഘിച്ച് തെരുവില്‍ മാറ്റുരക്കുമ്പോള്‍ സമൂഹത്തില്‍ ഈ ഉത്തമ സമുദായത്തെ കുറിച്ചുള്ള വിലയിരുത്തല്‍ വികലമാകുകയാണെന്ന ബോധ്യം നമുക്കില്ലാതായിരിക്കുന്നു.
  ആശയങ്ങളും ആദര്‍ശങ്ങളും തമ്മില്‍ സംവദിക്കാനും മാറ്റുരക്കാനും അവസരങ്ങള്‍ ഉപയോഗപെടുത്തുന്നതിനെ ആരും കുറ്റപെടുത്തുന്നില്ല. പക്ഷെ ഇവിടെ നാം വിവാദമാക്കിയ വിഷയവും അത് ആവേശത്തോടെ തെരുവില്‍ വലിചിഴക്കപെട്ടു മുസ്ലിം സമുദായത്തെ മൊത്തം പൊതു സമൂഹത്തിനുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുവാന്‍ നാം തന്നെയല്ലേ അവസരം ഉണ്ടാക്കുന്നത്‌? ഒരു വിവേകമുള്ള സമുദായത്തിന്‍റെ ആളുകള്‍ ഇങ്ങനെയാണോ വേണ്ടത്? ഓര്‍ക്കുകയാണ് മുമ്പ് എതിര്‍ ചേരിയിലുള്ള പല ആളുകള്‍ക്കെതിരെയും പീഡന ആരോപണ വാര്‍ത്തകള്‍ ഉയര്‍ന്നുവന്നപ്പോള്‍ എടുത്ത നിലപാട്, ജമാഅത്ത് ഇസ്ലാമിയുടെ നേതാവായിരുന്ന മുന്‍ പാളയം ഇമാമിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ കിട്ടിയ അവസരമെന്നു കരുതി ആരും പത്രസമ്മേളനം വിളിക്കാന്‍ തുനിഞ്ഞില്ല. അത് പോലെ മുജാഹിദ് വിഭാഗം നടത്തുന്ന സ്ഥാപനത്തിലും അവരുടെ നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളും അറസ്റ്റും നടന്നിരുന്നു അതൊന്നും പത്രസമ്മേളനം വിളിച്ചു പൊതു സമൂഹത്തെ അറീക്കാനും സ്ഥാപനം ഉപരോധിക്കുവാനോ നാം ഇറങ്ങിതിരിക്കാത്തത് അതെല്ലാം സമുദായത്തെമൊത്തം ബാധിക്കുന്ന വിഷയമായതിനാലാണ്.
  എന്നാല്‍ മുസ്ലിം ലീഗ് പോലെ പല പ്രസ്ഥാനങ്ങളും പാറക്കടവ് വിഷയത്തില്‍ എടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണ്. മൗനം വെടിഞ്ഞു തെരുവിലിറങ്ങാന്‍ അവരെ പ്രലോപിച്ചും ആക്ഷേപിച്ചും പരിഹാസങ്ങള്‍ ചൊരിഞ്ഞും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കിലും അവക്കൊന്നും ചെവികൊടുക്കാതെ പിടിച്ചു നില്‍ക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ.

  ReplyDelete
 13. "ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല. (ചിരിക്കുന്നു.)"
  മുകളിലെഴുതിയത് ബസ് സ്റ്റാന്‍റിലെ മുറുക്കാന്‍ കടയില്‍ നഗ്ന നാരികളുടെ കവര്‍ ചിത്രത്തോടെ വായനക്കാരെ വീശിപ്പിടിക്കുന്ന എ-റേറ്റഡ് മാസികകളിലെ വരികളല്ല, പ്രബുദ്ധരായ ഒരു പറ്റം സുമനസ്സുകളുടെ മുന്നില്‍ വെച്ച് ഒരു മുസ്ല്യാര് മൈക്ക് കെട്ടി പ്രസംഗിച്ച വാക്കുകളാണ്.
  ഇനി ആ വരികളിലൂടെ പറയപ്പെട്ട കുട്ടിയുണ്ടല്ലോ, അവള്‍ ഇക്കിളി ഫിലിമുകളിലൂടെ നായികാപരിവേശം കിട്ടിയ ലൈംഗിക തൊഴിലാളിയാണെന്ന് വിചാരിച്ചാല്‍ തെറ്റി.
  വായ തുറന്നാല്‍ ഇപ്പോഴും മുലപ്പാല്‍ മണക്കുന്ന, വെറും നാലര വയസ്സ് മാത്രം പ്രായമുള്ള ഒരു എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്.
  ഈ വാക്കുകള്‍ നിങ്ങളെക്കൊണ്ട് വായിപ്പിക്കേണ്ടി വന്നതില്‍ ഖേദം രേഖപ്പെടുത്തിക്കൊണ്ട് തന്നെ പറയട്ടെ,
  പറയാന്‍ അയാള്‍ക്കില്ലാത്ത അറപ്പും ഉളുപ്പും കേള്‍ക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കുമുണ്ടാകില്ലേ, അതെങ്കിലും അയാള്‍ ചിന്തിക്കണമായിരുന്നു,
  മിസ്റ്റര്‍ പേരോട് സഖാഫി,
  തക്ബീര്‍ തൊഴിലാളികള്‍ അകമ്പടി സേവിക്കാനില്ലാത്ത ഒരു ദിവസം വരാനുണ്ട്,
  അന്ന് ഈ വാക്കുകള്‍ക്കൊക്കെ അക്കമിട്ട് മറുപടി പറയേണ്ടിവരുമെന്ന് താങ്കളോട് പറഞ്ഞ് തരേണ്ടതില്ലല്ലോ,
  ഒരു പക്ഷെ, ഈ ലോകത്ത് തന്നെ താങ്കളീ വാക്കുകള്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടി വരും.
  കാരണം, എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചുകുഞ്ഞിനെതിരെയാണ് താങ്കളുടെ ഈ കാമകേളീ വര്‍ത്തമാനങ്ങള്‍. ആ പിഞ്ചു കണ്ണുകളിലെ കണ്ണീരിന് താങ്കളെ ദഹിപ്പിച്ചു കളയാനുള്ള ശക്തിയുണ്ടാവുമെന്നുറപ്പ്.
  തെറ്റ് ചെയ്തത് ആരെങ്കിലുമാകട്ടെ,
  താങ്കളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളോ, ബസ് ഡ്രൈവറോ മറ്റാരെങ്കിലും,
  ഇനി അങ്ങനെയൊന്ന് നടന്നില്ലെന്ന് തന്നെ വെക്കട്ടെ,
  ഇത്തരം വാക്കുകള്‍ ഒരു പണ്ഡിത വേഷധാരിയുടെ നാവുകള്‍ക്ക് യോജിച്ചതല്ല.
  സത്യം പുറത്ത് വരിക തന്നെ വേണം,
  അത് വരെ പ്രബുദ്ധജനത പോരാട്ടരംഗത്തുണ്ടാവും.
  സംഘടനാവിരോധമോ, തീവ്രവാദാരോപണമോ കൊണ്ട് തളക്കാനാകില്ല ജനങ്ങളുടെ ഈ പ്രക്ഷോഭത്തെ....
  ബലൂണ്‍ കഥയെ ന്യായീകരിക്കുന്ന മന്ദ ബുദ്ധി ഹാറ്റുകാരെയോര്‍ത്തു ഒരു ലോഡ് പുഛം(kadappad=mughspusthakam)

  ReplyDelete
  Replies
  1. "ഒരു പണ്ഡിത വേഷധാരിയുടെ"
   ഇയാൾ പണ്ടിതനല്ല പണ്ഡിത വേഷം കെട്ടിയ ജിന്നോ ചെകുത്താനോ ആയേക്കാം. (ഇയാള് തന്നെ മുൻപ് ജിന്ന് ഇയാളുടെ വേഷം കേട്ടി വരുന്നതിനെപ്പറ്റിയും ജിന്നുകൾ ഇയാളുടെ "ഇൽമിന്റെ" മജ്ളിസുകളിൽ വരാരുള്ളതിന്റെയും കഥകൾ പറഞ്ഞിട്ടുണ്ട്.)

   Delete
 14. ഈ പറയപ്പെടുന്ന പെരോടിന്റെ പ്രസംഗങ്ങൾ കേൾക്കുന്ന നിഷ്പക്ഷനായ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതെ ഉള്ളു, ഇയാൾ ഒരു പണ്ഡിതനും ഒരു കോപ്പും അല്ലെന്ന്. ഇയാൾ ഒരു വാചോപാടകനാണ്. നിലവാരമില്ലാത്ത കുറെ വാക്കുകളും ചില കുരുട്ടു ബുദ്ധിയും കൊണ്ട്, ചിന്തിക്കാൻ കഴിവില്ലാത്ത (തയ്യാറില്ലാത്ത) ഒരു പറ്റം അനുയായികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു വിരുതൻ! ഇയാളുടെ സംസ്കാരം എന്തെന്ന് ഇയാളുടെ വാക്കുകളും ആന്ഗ്യ ഭാഷയും പറഞ്ഞു തരും. മലയാളം പോലും തെറ്റില്ലാതെ ഉച്ചരിക്കാൻ ഇദ്ദേഹത്തിനു അറിയില്ല. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് തെറ്റിധാരണ പരത്താനെ ഇയാളുടെ പ്രസംഗങ്ങൾ പ്രയോജനപ്പെടൂ.
  ഒരു പിഞ്ചു കുട്ടിയെപ്പോലും ഇയാളുടെ നാവു വെറുതെ വിടുന്നില്ല, അത്രയ്ക്ക് ദുഷിച്ച നാവാണത്. ഇയാളെപ്പോലുള്ള ഒരാളെ ബ്ലോഗൻ ന്യായീകരിച്ച് "നിഷ്പക്ഷത"യുടെ തൂക്കം ഒപ്പിക്കാൻ ഇത്ര പെടാ പാട് പെടാണോ?

  ReplyDelete
  Replies
  1. ഒരു കമെന്റ്സ് ബോക്സ്‌ ഉണ്ടെന്നു കരുതി എന്തും എഴുതി വിടുന്ന ചില വിരുതന്മ്മാര് ഉണ്ട് മനം നിറയെ വിഷ വിത്തുകളായി പേ പിടിച്ച പട്ടിയെ പോലെയാണ് , ആരെ കണ്ടാലും കടിച്ചു കീറും , ഇന്നലെ ചോറ് തന്നവനെ പോലും - അവിടെ സ്വേന്തം തന്തയെ പോലും തിരിച്ചറിയില്ല - പെരോടിനെ അറിയണമെങ്കില് കുറ്റിയാടി പോണം - അവിടെ പഠിക്കുന്ന കുട്ടികളെ ക്കാണണം , സംബതിന്ദെ മടി തട്ടില് ജനിച്ചു വീണിട്ടും - o പരിശുട്ട ദീനിണ്ടേ - പാവപെട്ടവരുടെ വിദ്യ ക്ക് വേണ്ടി ഒരു പുര്ശയിസ്സു മുഴുവനും നീക്കിവെച് പേരോട് - മലയാളം അറിയില്ല - ഈ പേ പിടിച്ചനു അറിയോ പേരോട് sslc second റാങ്ക് holder ( കഴിന്ഹ - ദുബൈ ഹോളി quran ) വിദേശ രാഷ്ട്ടങ്ങളില് 100 പരം പ്രഭാഷണം - ( എന്റെ ഹസദ് - അസൂയ ) കൊണ്ട് ഹ്രദയം തിളച്ചു മറയുന്നോ - നിന്നെ എല്ലാം അറ്റാക്ക്‌ അക്കിയിട്ടെ നമുക്ക് വിശ്രമം ഉള്ളൂ ജാഗ്രതൈ

   Delete
 15. പേരോടും ബലൂണും ഒരു നാലര വയസ്സുകാരിയും...
  ____________________________
  പ്രിയമുള്ളവരേ,
  മലയാളക്കരയില്‍ എന്ന് മാത്രമല്ല മലയാളികള്‍ എവിടെയുണ്ടോ അവിടമാകെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് , ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബാല പീഡനവും തുടര്‍ന്ന് പെരോടന്‍ സഖാഫിയുടെ അശ്ലീല ഭാഷണവും....
  ബാലപീഡനങ്ങള്‍ ഇന്നൊരു വാര്‍ത്ത അല്ലാതെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ദാറുല്‍ ഹുദാ സ്കൂളില്‍ നടന്ന പീഡനം മാത്രം വലിയ വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കുന്നത്.?
  ഒതുക്കി തീര്‍ക്കല്‍ വിദഗ്ദന്മാര്‍ പ്രതിഭാഗത്ത് നില്‍ക്കുമ്പോള്‍ ആരുമറിയാതെ പോകുമായിരുന്ന ,
  അഥവാ തമസ്കരിക്കപ്പെടുമായിരുന്ന ഒരു സംഭവം ജനശ്രദ്ധ നേടിയത് , ഒരു നിരപരാധിയെ കുടുക്കാന്‍ നടത്തിയ ശ്രമത്തിലൂടെയാണ്.
  സാധാരണ ബുദ്ധിശക്തി ഇല്ലാത്ത , മുതിര്‍ന്ന മൂന്നു സഹോദരിമാര്‍ക്കും ഉമ്മക്കും ഏക ആശ്രയമായ ബസ് ക്ലീനിംഗ് തൊഴിലാളിയായ മുനീര്‍ എന്ന ചെറുപ്പക്കാരനെ ബാലികാ പീഡനത്തില്‍ പോലീസ് കസ്ട്ടടിയില്‍ എടുക്കുകയും കുറ്റം ഏറ്റെടുക്കാന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തപ്പോള്‍ , മനസ്സാക്ഷി ഇനിയും ബാക്കിയുള്ള നാട്ടുകാര്‍ , മുനീറിനെ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു., മുനീര്‍ മോചിതനായി.
  തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു ചിലരെ -ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഉത്തരവാടിത്വമുള്ളവരുടെ മകന്‍ ഉള്‍പ്പെടെ - പോലീസ് കസ്ട്ടടിയില്‍ എടുത്തു.
  തുടര്‍ന്നാണ്‌ , സ്ഥാപനങ്ങളുടെ സുപ്രീം അതോറിറ്റിയായ പെരോടന്‍ മുസ്ലിയാരുടെ രംഗപ്രവേശം.
  നാലര വയസ്സുള്ള കുഞ്ഞിനു സംഭവിച്ച ദുരന്തത്തെ ,
  തന്റെ സ്വതസിദ്ധമായ പരിഹാസ ശൈലിയില്‍ ആക്ഷേപിച്ചു എന്ന് മാത്രമല്ല , ആ കുഞ്ഞില്‍ ' ലൈംഗികത ആസ്വദിക്കുന്ന ' രീതി കണ്ടെത്തുവാന്‍ അയാള്‍ ശ്രമിക്കുകയും ചെയ്തു...
  ആരാണ് പേരോട് ?
  ഒരു സമുദായത്തിന്റെ പ്രബല വിഭാഗത്തിലെ അനിഷേധ്യനായ നേതാവ് ..!
  കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറു കണക്കിന് ശിഷ്യന്മാരുള്ള മത പണ്ഡിതന്‍....!!
  നിരവധി മത സ്ഥാപനങ്ങള്‍ നടത്തുന്ന ആള്‍..!!!
  യതീം ഖാനകള്‍ നടത്തുന്ന ആള്‍ ...!!!!
  മത പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍...!!!!
  പ്രമുഖ മത പ്രബോധകന്‍...!!!!
  ഉസ്താദിന്റെ പേര് കേട്ടാല്‍ അനുയായികള്‍ തക്ബീര്‍ മുഴക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന ആള്‍....!!!!!
  ചൂണ്ടു വിരല്‍ കൊണ്ട് ഒരു സമുദായത്തെ നയിക്കുന്നു എന്ന് അവകാശപ്പെടുന്ന കാന്തപുരം മുസ്ല്യാരുടെ വലം കൈ.!!!!!!
  അതെ , ആവിധം ഭക്തന്മാരുടെ ഇഷ്ടഭാജനമായ അറുപതു വയസ്സുകാരനായ , സമൂഹം ആദരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുമാണ് വളരെ മോശമായ പരാമര്‍ശം ഉണ്ടായത്.
  അതുകൊണ്ട് തന്നെയാണ് , നാലര വയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തേക്കാള്‍ വേദനയേറിയ വാക്കുകള്‍ ആയി പെരോടിന്റെ സംഭാഷണം മാറുകയും അത് കേരളീയ പൊതുസമൂഹം ചര്ച്ചക്കെടുക്കുകയും ചെയ്തു.
  ആ ക്രൈം നടത്തി എന്ന് പറയുന്ന പത്തൊമ്പത്കാരായവര്‍ ആരാവട്ടെ....
  ആരായാലും അവരോടു പോലും ഒരു പക്ഷെ മലയാള മനസ്സ് ക്ഷമിച്ചേക്കാം ...കാരണം ഇതുപോലെയുള്ള ഉസ്താദുമാര്‍ , കുഞ്ഞുങ്ങള്‍ക്ക് മതം പഠിപ്പിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്യാന്‍ അവര്‍ പ്രചോദിതര്‍ ആയേക്കാം.....

  ReplyDelete
 16. ഒരു ചാനലിലൂടെ പുറത്ത് വന്ന പെരോടിന്റെ ആഭാസകരമായ വര്‍ത്തമാനങ്ങള്‍ക്ക് പ്രതിരോധം എന്ന കണക്കിന് , അദ്ദേഹത്തിന്റെ അനുയായികള്‍ ' ഉസ്താദ് പറഞ്ഞത് മുഴുവനും കേള്‍ക്കടോ ' എന്ന് പറഞ്ഞുകൊണ്ടുള്ള ക്ലിപ്പ് നമ്മള്‍ - കേള്‍വിക്കാര്‍ക്ക് ലഭ്യമാക്കിയപ്പോള്‍ , കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം ആവുകയായിരുന്നു.
  പെരോടിന്റെ ആ വാക്കുകളെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ , നമ്മുടെ മനസ്സില്‍ ഒരു ബോധം വേണം...
  ഇര ആയി നില്‍ക്കുന്നത് ഒരു നാലര വയസ്സുകാരി ആണെന്ന്.
  നാലര വയസ്സുള്ള ഓമനത്തമുള്ള നമ്മുടെ കുഞ്ഞിന്റെ മുഖമായിരിക്കണം നമ്മുടെ മുന്നിലുള്ളത്....
  ' ബലൂണ്‍ ' തട്ടി കളിക്കാന്‍ മാത്രം നിഷ്കളങ്കയായ ഒരു കുഞ്ഞു ബാല്യം മാത്രമാണ് ' ആ പെണ്‍കുട്ടി എന്ന് നാം ഓര്‍ക്കണം.
  ആ പിഞ്ചു കുഞ്ഞു , തന്റെ ഉമ്മയോട് പറഞ്ഞ കാര്യങ്ങളെ ,
  പേരോട് കളിയാക്കുകയാണ്..
  മാത്രമല്ല 'മാറ്റി മാറ്റി പറയുന്ന 'അഥവാ കളവു പറയുന്ന ഒരു കുഞ്ഞായി അവളെ അവതരിപ്പിക്കുകയാണ്.
  പേരോട് പറയുന്നു :
  " അവള്‍ ആദ്യം പറഞ്ഞത് ഉണക്ക ക്കൊള്ളി കൊണ്ടൂ എന്നാണു....
  പിന്നെ പറയുന്നു ഇരുമ്പുകഷണത്തില്‍ ഇരുന്നു എന്ന് "
  പേരോട് മാത്രമല്ല ,
  ഞാനും നിങ്ങളും എന്റെ ഓരോ വായനക്കാരനും നമ്മുടെ വീട്ടിലെ നാലര വയസ്സുള്ള കുഞ്ഞല്ല എട്ടര വയസ്സുള്ള മക്കളോട് -പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ചോദിച്ച് നോക്കണം...." പുരുഷ ലൈംഗിക അവയവത്തിനു പറയുന്ന പേരെന്താണ് ? " എന്ന്.
  ആ മക്കള്‍ക്ക് പറയാന്‍ കഴിയുമോ...?
  അവര്‍ക്ക് അറിയുമോ അതിന്റെ പേര് എന്താണെന്ന്.....??
  എന്നാല്‍ ഈ മോള്‍ അനുഭവിച്ച പീഡനത്തില്‍ അവള്‍ക്ക് അനുഭവപ്പെട്ടത് , ആ പിഞ്ചു കുഞ്ഞു നിഷ്കളങ്കമായി അവളുടെ ഉമ്മയോട് പറയുകയാണ്‌...." ഉണക്ക കൊള്ളി കൊണ്ടെന്നു. "
  പിന്നെ അവള്‍ പറയുന്നു " ഇരുമ്പ് കഷണത്തില്‍ ഇരുന്നു " എന്ന്.
  നിഷ്കളങ്കം എന്ന വാക്ക് ഞാനെന്ത്ര തവണയാണ് കുറിക്കേണ്ടത്‌....!!
  ഈ വിഷയത്തിലെ കക്ഷി ഒരു 'നാലര വയസ്സുകാരി ' ആണെന്നും , നാല്പതു വയസ്സുകാരിയല്ലാ എന്നുമുള്ള ബോധ്യത്തോടെ വേണം സംഭവങ്ങളെ നാം നോക്കി കാണാന്‍.
  അഥവാ വെറും ബലൂണ്‍ തട്ടിക്കളിക്കുന്ന കുസ്രിതി പ്രായം...
  .
  അവള്‍ പറഞ്ഞത് ശരിയല്ലേ.....
  ചെറുപ്പക്കാരായവരുടെ ഉദ്ധാരണ ശേഷി വയസ്സനായ എന്റെയോ പെരോടിന്റെയോ പോലെ ആവുമോ.....
  അതൊരു കൊള്ളി കൊണ്ട് കേറുന്ന പോലെയല്ലേ അവള്‍ക്ക് തോന്നുക....
  ഒരു ഇരുമ്പു കഷണത്തിന്റെ ബലം ഉണ്ടാവില്ലേ ,
  ആ തെമ്മാടികളുടെ പ്രയോഗങ്ങള്‍ക്ക് ....
  അതല്ലേ ആകുഞ്ഞും പറഞ്ഞത്.....
  അത് മാറ്റി പറഞ്ഞാല്‍ , അവള്‍ കള്ളി ആവുമോ.....????
  പിന്നെയോ ,
  " ഈ സംഭവം ഉണ്ടായതിനു ശേഷവും അവള്‍ ബലൂണ്‍ വെച്ച് ആ ഗുഹ്യഭാഗങ്ങളില്‍ അടിച്ചു രസിക്കുമായിരുന്നു " എന്ന് പേരോട് പറയുന്നു.
  ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാവും , ആ കുഞ്ഞു എത്രയുണ്ടെന്ന്....
  ബലൂണുകള്‍ തട്ടി കളിക്കുന്ന ആ പിഞ്ചു ബാല്യത്തെയാണ് ഒരു അഭിസാരികയോട്‌ എന്നവണ്ണം പേരോട് പരാമര്‍ശിക്കുന്നത്.
  അവള്‍ക്കുണ്ടായ ദുരന്തത്തെ , അവള്‍ വീണ്ടും വീണ്ടും ആസ്വദിക്കുന്നു എന്ന് പേരോട് പറഞ്ഞു വെക്കുന്നു...

  ReplyDelete
 17. ഈ വിധമുള്ള ആഭാസകരമായ സംഭാഷണം നടത്തി എന്നതിന്റെ പേരില്‍ അയാള്‍ക്ക് എതിരെ പോലീസ് ജുവൈനല്‍ ആക്റ്റ് അനുസരിച്ചു കേസേടുത്തിരിക്കുന്നു.
  പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത് , ആ കുഞ്ഞിനെ പീഡിപ്പിച്ച തെമ്മാടികളെ കുറിച്ചല്ല.
  അവര്‍ക്ക് അതിനൊക്കെയും പ്രചോദനം നല്‍കുന്ന ഇത്തരം കപട പണ്ഡിത വേഷധാരികളെകുറിച്ചാണ്.....
  മോയ്ല്യാരെ സംരക്ഷിക്കാന്‍ ചാടി പുറപ്പെട്ട എം പിയും മന്ത്രിയും വേഗം തന്നെ തടി തപ്പി കഴിഞ്ഞു...
  ഈ സംഭവങ്ങളുടെ പേരില്‍ പ്രതികരിക്കുന്ന സകലരെയും സംഘടനാ ശത്രുക്കളും തീവ്രവാദികളും ആദര്‍ശ ശത്രുക്കളും മത വിരുദ്ധരും ഒക്കെയായി ചിത്രീകരിക്കാനുള്ള ശ്രമം വ്യാപകമായി തന്നെ പെരോടിന്റെ പാളയത്തില്‍ നിന്നും ഉയര്‍ന്നു വന്നു കഴിഞ്ഞു....
  അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഒരു ഓണ്‍ ലൈന്‍പത്രത്തില്‍ വന്ന സ്കൂള്‍ മാനേജര്‍ മുനീര്‍ സഖാഫിയുടെ ഇന്റര്‍വ്യു.
  പീഡനങ്ങള്‍ക്ക് ഇരയാവുന്ന നാല്പതു വയസ്സുകാരി പോലും ഞെട്ടലില്‍ നിന്ന് വിമുക്തയാവാതെ പകച്ച് നില്‍ക്കുമ്പോള്‍ , ഒരു നാലര വയസ്സുകാരി , തന്നെ ദ്രോഹിച്ചവരെ ചൂണ്ടി കാണിക്കുന്നതില്‍ ' പിശക് കാട്ടുന്നു ' എന്നാണു മുനീര്‍ സഖാഫിയുടെ വിലാപം.
  ക്രൈം നടന്നു എന്ന വിവരം തങ്ങള്‍ - സ്കൂള്‍ അധികൃതര്‍ അറിഞ്ഞു എന്ന് അദ്ദേഹം സമ്മതിക്കുന്നു....
  എന്നിട്ടും എന്തെ പോലീസില്‍ അറിയിച്ചില്ല, ?
  ഒരു കുറ്റം നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ , ആദ്യം ചെയ്യേണ്ടത് കുട്ടിയെ ആശുപത്രിയില്‍ ആക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നില്ലേ...??
  അത് ചെയ്യാത്ത മുനീര്‍ സഖാഫിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയാണ് വേണ്ടത്.
  സംഭവം അറിഞ്ഞു രോഷാകുലരായ നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു.
  ശരിയാണ് . ധാര്‍മ്മിക ബോധമുള്ള - പ്രതികരണ ശേഷിയുള്ള ഒരു സമൂഹം അത് തന്നെയാവും ചെയ്യുന്നത്..
  പക്ഷെ അവിടെ കൂടിയവര്‍ ആരാണ്....?
  ആര്‍ എസ് എസ് കാരാണോ....
  മുജാഹിദുകള്‍ ആണോ...
  മാര്‍ക്സിസ്റ്റുകള്‍ ആണോ....
  അല്ല.....പിന്നെയോ ?
  അവിടെ കൂടിയത് ,
  പെരോടിന്റെ അനുയായികള്‍ തന്നെയാണ്.
  അദ്ദേഹത്തിന്റെ പിന്നില്‍ പ്രാര്‍ത്ഥനക്ക് അണിയായി നില്‍ക്കുന്നവര്‍ അവരാണ് , ആ സ്കൂളിനെ ഉപരോധിച്ചത്....
  അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ കേട്ട് ' ആമീന്‍ ' എന്നേറ്റു പറഞ്ഞവര്‍ ..
  അവരാണ് , ആ സ്കൂളിനെ ഉപരോധിച്ചത്....
  അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് വല്യുമ്മമാരുടെ അവസാനത്തെ പൊന്‍ തരിയും സംഭാവനാ പാത്രത്തില്‍ നിക്ഷേപിച്ചവര്‍ ...
  അവരാണ് , ആ സ്കൂളിനെ ഉപരോധിച്ചത്....
  അദ്ദേഹം എത്തുമ്പോള്‍ 'അല്ലാഹു അക്ബര്‍ ;എന്ന് ആവേശത്തോടെ വിളിച്ച് സ്വീകരിക്കുന്നവര്‍...
  അവരാണ് , ആ സ്കൂളിനെ ഉപരോധിച്ചത്....
  അവരെകുറിച്ച് പേരോട് പറഞ്ഞു...." തീവ്രവാദികള്‍..! "
  തീവ്രവാദികള്‍ ആണ് സ്കൂള്‍ ഉപരോധിച്ചത് എന്ന്....
  മുനീര്‍ സഖാഫി രോഷം കൊള്ളുന്നു....
  സുന്നി വിഭാഗങ്ങളില്‍ കടുത്ത ശത്രുത പരസ്പരം വെച്ച് പുലര്‍ത്തുന്ന ഇ കെ സമസ്തക്കാര്‍ നടത്തിയ ' പീഡന നാടകം ' ആണ് ഇതിന്റെയൊക്കെ പിന്നില്‍ എന്ന്.....
  വിനയപൂര്‍വ്വം ചോദിക്കട്ടെ ,
  അങ്ങനെ ആണെങ്കില്‍ , അവര്‍ക്ക് പീഡനം നടന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ഇതൊക്കെ ആകാമായിരുന്നല്ലോ....
  നാടകം തയ്യാറാക്കിയ സംവിധായകന്‍ ഇത്രയും ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടോ....

  ReplyDelete
 18. പെരോടിന്റെ ആഭാസ ഭാഷണത്തോട് പ്രതികരിക്കുന്ന എന്നെ പോലെയുള്ളവരെ , മുജാഹിടുകളുടെ ആദര്‍ശ ശത്രുതയാണ് ഇതിന്റെ പിന്നിലെന്ന് പറഞ്ഞു അപഹസിക്കാന്‍ ശ്രമിക്കുന്നു....
  പ്രിയമുള്ളവരേ ,
  ഞാന്‍ ഏതെങ്കിലും മുജാഹിദ് സംഘടനയുടെയോ പോഷക സംഘടനയുടെയോ അംഗമോ പ്രവര്‍ത്തകനോ അല്ല....
  എന്നാല്‍ വിശുദ്ധ ഖുറാനും പ്രവാചക അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ മത പഠനങ്ങളെ , ആചാരങ്ങളെ ,അനുഷ്ടാനങ്ങളെ എതിര്‍ക്കുന്നു എന്ന് മാത്രം...
  വേണ്ടി വന്നാല്‍ 'ഒരു സലഫി ' എന്ന് വിളിച്ചു കൊള്ളുക....
  പേരോടും അദ്ദേഹത്തിന്റെ കക്ഷിയും നടത്തുന്ന ശവകുടീര വ്യവസായങ്ങള്‍ അടക്കമുള്ള വിശ്വാസ ചൂഷണത്തെ എതിര്‍ക്കാന്‍ ,
  പല്ലും കല്ലും മുടിയും നഖവും എല്ലാം പ്രവാചക പേരില്‍ കള്ളം പറഞ്ഞു കാശാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെ വെളിച്ചത് കൊണ്ട്വരാന്‍ ..
  വിമര്‍ശിക്കാന്‍ ,......... തിരുത്തിക്കാന്‍ .......
  എനിക്കൊരു പിഞ്ചു കുഞ്ഞിന്റെ ദുരന്തം ആവശ്യമില്ല....
  ആയിരം തെളിവുകള്‍ ഉണ്ട് നിങ്ങളുടെ തോന്ന്യവാസത്തെ എതിര്‍ക്കാന്‍.
  ആയിരം നാവുകള്‍ ഉണ്ട് ,എനിക്കത് വിളിച്ച് പറയാന്‍....
  ആ തെമ്മാടിചെക്കന്മാര്‍ ആ കുഞ്ഞിന്റെ ശരീരത്തെ നോവിച്ചെങ്കില്‍...
  പേരോട് ചെയ്തത് അവളുടെ 'നിഷ്കളങ്കതയെ ' വ്യഭിചരിക്കാന്‍ ശ്രമിക്കുകയായിരുന്നു......
  അതു പൊറുക്കുവാന്‍ ആവില്ല....

  ReplyDelete
 19. കോടികള്‍ക്ക് മുകളിലൂടെ ഒരുപാട് പരുന്തുകള്‍ ഇനി പറക്കുക തന്നെ ചെയ്യും....
  കുറ്റവാളികള്‍ രക്ഷപ്പെടുകയോ നിരപരാധികള്‍ ബലിയാടാക്കപ്പെടുകയോ ചെയ്തേക്കാം.......
  എന്നാലും പെരോടാ.....
  നാളത്തെ കോടതി മുറിയില്‍ ,
  തല നിവര്‍ത്താന്‍ കഴിയാതെ നിങ്ങള്‍ നില്‍ക്കുക തന്നെ ചെയ്യും....
  അവിടുത്തെ ന്യായാധിപന്‍ ,
  വിലക്കെടുക്കാന്‍ കഴിയാത്ത പടച്ച തമ്പുരാന്‍ ആണെന്ന് ഓര്‍ത്തുകൊള്ളുക.
  _____________________________
  അടിവരക്കടിയില്‍:
  പേരോട് വിമര്‍ശിക്കപ്പെടുമ്പോള്‍ , അതിനെ പ്രതിരോധിക്കാന്‍ അനുയായികള്‍ എത്തുന്നത് , മറ്റു ചില മത സംഘടനാ പ്രവര്‍ത്തകരില്‍ സംഭവിച്ചിട്ടുള്ള തെറ്റുകള്‍ എടുത്ത് കാട്ടിയാണ്....
  എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം പറയാന്‍ കഴിയും.
  ആ വിധമുള്ള തെറ്റുകള്‍ ചെയ്തവര്‍ ആരോക്കെയുണ്ടോ....
  അതിന്റെ തെളിവുകള്‍ കൃത്യമായി അധികാരികള്‍ക്ക് നല്‍കിക്കൊണ്ട് അവരെ വിചാരണ ചെയ്ത് ജയിലില്‍ അടക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.
  അതാരായാലും അത്തരക്കാരില്‍ നിന്നും മതം പഠിക്കാന്‍ ഇവിടെയൊരു സമൂഹത്തിനും യാതൊരു ബാധ്യതയുമില്ല.
  അവരൊക്കെ ജയിലില്‍ അടക്കപ്പെടെണ്ടവര്‍ തന്നെയാണ്.
  ഒന്നിന്റെയും പേരില്‍ ഒരു മണല്‍ തരി തൂക്കം ആനുകൂല്യം പോലും ആര്‍ക്കും നല്കികൂടാ.....
  പെരോടിനെ ന്യായീകരിക്കാന്‍ എത്തുന്നവര്‍ ,
  ഒരു നിമിഷം ഓര്‍ക്കണം...
  ആ കുഞ്ഞു മോളുടെ സ്ഥാനത്ത് നിങ്ങളുടെ പൊന്നുമോളുടെ മുഖം.
  ആവിധമുള്ള ഒരു ദുരന്ത മുഖത്ത് നില്‍ക്കുന്ന നിങ്ങളുടെ കുഞ്ഞിനെ കുറിച്ചാണ് പേരോട് പറയുന്നതെങ്കിലോ എന്നൊന്ന് ചിന്തിക്കണം.

  ReplyDelete
 20. ഒരുപിഞ്ചുകുഞ്ഞിനെ പീഢിപ്പിച്ചത്‌ പോലും എഴുതിയും വായിച്ചും മനോരതി അനുഭവിക്കുന്നവർ എത്രെയും വേഗം ഒരു മനോരോഗവിധ്ഗ്ധനെ കണ്ടാൽ ഇഹലോകവും പരലോകവും രക്ഷപ്പെടാൻ ഉപകരിക്കും.പേരോടുമായി ആദർശ്ശവിത്യാസങ്ങൾ ഉള്ളവർക്ക്‌ അതാവാം.എതിർക്കാം അത്‌ ആതലത്തിൽ ഒതുക്കണം.കുട്ടിയുടെ മാതാവിന്റെ വാക്കുകൾ ഉദ്ധരിച്ചത്‌ വെട്ടിമുറിച്ച്‌ പ്രചരിപ്പിക്കുന്നവർ സ്വയം നാറിയാലും വേണ്ടില്ല ഇയാളെ നാറ്റിച്ചിട്ട്‌ തന്നെ കാര്യം എന്ന് കരുതുന്നവർ ഒട്ടും നോർമ്മൽ അലല.ഇവരോട്‌ മറുപടി പറയുന്നവർ പോലും തെറ്റായി വ്യാഖ്യാനിക്കെപ്പെടും.അറബിയിൽ പേരോടിൻ മുന്നിൽ നിന്ന് നാലു വാക്ക്‌ പറഞ്ഞാൽ മുട്ടുകാലിടിക്കുന്നവരാണു ഇദ്ധേഹത്തിന്റെ പാണ്ഢിത്തത്തെ ചോദ്യം ചെയ്യുന്നത്‌.സ്വന്തം നേതാക്കളുടെ മസാലപ്പടങ്ങൾ കണ്ട്‌ വെളിവില്ലാതയവരോട്‌ സഹതാപമേ ഉള്ളൂ.പേരോടോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ചെയ്യുന്ന ജീവകാരുണ്യവിദ്യാഭ്യാസ പ്രവർത്തങ്ങളുടെ നൂറിലൊന്ന് പോലും ചെയ്യാതെ അസൂയ മൂത്ത്‌ സ്ഥലകാലബോധം നഷ്ടപ്പെട്ടവരെ ഓർത്ത്‌ സഹതപിക്കുന്നു.തെറ്റ്‌ ചെയ്തവർ ആരായാലും നിയമത്തിനു മുന്നിലെത്തണം അതിനു അവരുടെ ഇമേജോ സൽകർമ്മങ്ങളോ ഒരിക്കലും തടസ്സമാകുകയും ചെയ്യരുത്‌.

  ReplyDelete