Thursday, 27 November 2014

പീഡനത്തിന്റെ രാഷ്ട്രീയവും ചില 'മറുനാടന്‍' ചാണകപ്പുഴുക്കളും.

പീഡനക്കേസുകളോട് മലയാളികള്‍ക്ക് വല്ലാത്തൊരു 'ഇത്' ഉണ്ട്. അരയ്ക്ക് താഴോട്ടുള്ള വിഷയങ്ങളോട് പൊതുവേയുള്ള താല്‍പര്യത്തിന്‌ പുറമേയുള്ള ആ 'ഇത്' ഉണ്ടാക്കുന്നത് പീഡനക്കേസിന്റെ ശത്രു സംഹാര സാധ്യതകളാണ്, എത്രപണവും സ്വാധീനവും ഉണ്ടെങ്കിലും പീഡന ക്കേസില്‍ ഉള്‍പ്പെട്ടു പോയാല്‍ ആ സല്‍പേര് കാലാകാലവും നിലനില്‍ക്കും, ഒരു നിലക്കും ഒതുക്കാനാവാത്ത ശത്രുവിനെ പെണ്ണൊരുംബെട്ടാല്‍ വലിച്ചു കീറിക്കളയാം. കാലിക്കറ്റ്  യുനിവേര്‍സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഈയിടെ പെണ്ണുങ്ങള്‍  തനിച്ച് തന്‍റെ ഓഫിസില്‍ വരുന്നത് നിരോധിച്ചിരുന്നു, വൈസ് ചാന്‍സലറെ തുരത്താനുള്ള എല്ലാ കുരുട്ടുബുദ്ധിയും പരാജയപ്പെട്ടു നില്‍ക്കുന്ന കാലമാണ് ഒരു വനിതാ സഖാവ് വിചാരിച്ചാല്‍ ഇമവെട്ടുന്ന നേരം മതി യുനിവേര്‍സിറ്റി യുടെ ചാന്‍സലര്‍ പീഡനത്തിന്റെ ചാന്‍സിലര്‍ ആയി മാറാന്‍...!

കേരളത്തില്‍ ഇത് വരെ നടന്ന പീഡനക്കേസുകള്‍ പരിശോധിച്ചാല്‍  പീഡിപ്പിക്കപ്പെട്ട പെണ്ണിനോടുള്ള സഹതാപത്തെക്കാള്‍ ശത്രു സംഹാര സാധ്യതകളാണ് പെണ്ണിന് പിന്തുണ നല്‍കാന്‍ പലരെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് കാണാന്‍ കഴിയും, സൂര്യനെല്ലിയോ, വിതുരയോ, കിളിരൂരോ, ഐസ്ക്രീമോ.....ഇങ്ങേ അറ്റം നാദാപുരത്ത് പിഞ്ചു കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വരെ നോക്കുക, എവിടെയും പെണ്ണിന് പിന്തുണയുമായി പാഞ്ഞുവരുന്നത് കഥയിലെ വില്ലന്മാരുടെ ശത്രുക്കളാണ്, പെണ്ണ് കുറച്ചു കൂടി മൃഗീയമായി പീഡിപ്പിക്ക പ്പെട്ടിരുന്നെങ്കില്‍ 'പണി' ഒന്ന് കൂടി ജോറാക്കാമായിരുന്നു  എന്ന് കരുതുന്ന 'മനുഷ്യസ്നേഹി'കളാണ് മിക്ക സ്ത്രീ പീഡനക്കേസുകളിലെയും താരങ്ങള്‍.

നിങ്ങളുടെ അയല്‍പക്കത്തെ വീട്ടില്‍ ഒരു പെണ്‍കുട്ടിയെ കുറെ കശ്മലന്മാര്‍ ചേര്‍ന്ന്  പീഡിപ്പിച്ചു  എന്ന് കരുതുക. നാട്ടിലെ ഒരു പ്രമാണി പറയുന്നു, ഈ കുട്ടിയെ പീഡിപ്പിച്ഛവുടെ കൂട്ടത്തില്‍ ഒരു പ്രമുഖനെ എനിക്കറിയാം, അവസരം വരട്ടെ ഞാന്‍ പേര് പറയാം. അക്രമികളെ പിടിക്കാന്‍ ഇയാളെ പ്പോലെ ഒരു 'ധീരന്‍' വേണം എന്ന് വിചാരിക്കുന്ന നാട്ടുകാരില്‍ നിന്നും അവസരം മുതലാക്കി എല്ലാ വിധ ആനുകൂല്യങ്ങളും പറ്റുന്ന പ്രമാണി പക്ഷെ ഓരോ പ്രതികളായി രക്ഷപ്പെട്ടു പോവുകയും കേസ് തേഞ്ഞ് മാഞ്ഞ് ഇല്ലതായിപ്പോവുകയും ചെയ്യുമ്പോഴും വാ തുറക്കുന്നില്ല!!, പകരം വേറൊരു പീഡനത്തെ ക്കുറിച്ചും അതിലെ പ്രതികള്‍ പിടിക്കപ്പെടെണ്ടതിനെ ക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്നു..!!, നിങ്ങള്‍ അയാളെ എന്ത് വിളിക്കും. ഏറ്റവും ചുരുങ്ങിയത് നായിന്‍റെ മോന്‍ എന്നെങ്കിലും വിളിക്കില്ലേ....? തീര്‍ച്ചയായും വിളിക്കും പക്ഷെ ഈ പ്രമാണി വി എസ് അച്ചുതാനന്ദന്‍ ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ ഒരു നായിന്‍റെ മോന്‍ വിളിക്ക് ആര്‍ക്കും ധൈര്യം വരില്ല, കിളിരൂരില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപെട്ട് ഗര്‍ഭിണിയായപ്പോള്‍ ഈ കേസില്‍ ഉള്‍പ്പെട്ട വി ഐ പി യെ തനിക്കറിയാമെന്നും പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തുമെന്നും  തട്ടിവിട്ട് സ്ത്രീ രക്ഷക വേഷം കെട്ടി മുഖ്യമന്ത്രിയായി കമ എന്നുരിയാടാതെ അഞ്ചുകൊല്ലം ഭരിച്ച വി എസ് തട്ടിപ്പോയാല്‍ ചെങ്കൊടി പുതപ്പിച്ച് അദ്ദേഹത്തിന്റെ വിപ്ലവ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയല്ലാതെ, ആത്മ വഞ്ചനയുടെ ഈ അപ്പോസ്തലനെ ആരും തെറിവിളിക്കില്ല, അതാണ്‌ നേരത്തെ പറഞ്ഞ പീഡനക്കേസിലെ  'ഒരിത്', 

ഇന്ന് വരെ കേരളത്തില്‍ നടന്ന പീഡന ക്കേസുകളില്‍ ജനശ്രദ്ധയില്‍ വന്നവയൊക്കെ അതില്‍ ഉള്‍പ്പെട്ടവരെ സംഹരിക്കാനുള്ള ആയുധങ്ങള്‍ മാത്രമായിട്ടാണ് മിക്ക സ്ത്രീ സംരക്ഷകരും കണ്ടത്. ഐസ്ക്രീം കേസില്‍ താല്‍പര്യമുള്ളവര്‍ക്ക് മറ്റു പല കേസുകളിലും താല്‍പര്യം ഇല്ലാതെ പോവുന്നതും ഐസ്ക്രീം കേസില്‍ ഒരു താല്‍പര്യവും ഇല്ലാത്തവര്‍ മറ്റു കേസുകളില്‍ ഒടുക്കത്തെ സ്ത്രീ സംരക്ഷകര്‍ ആവുന്നതിന്‍റെയും മറിമായം സങ്കുചിതമായ രാഷ്ട്രീയ ഷണ്ഡത്വം അല്ലാതെ മറ്റൊന്നുമല്ല. 

നാദാപുരത്തെ ഒരു സ്കൂളില്‍ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ധാര്‍മ്മിക രോഷം വരാത്ത ആരും ഉണ്ടാവില്ല ഭൂമി മലയാളത്തില്‍!,  ആ പ്രദേശത്തുള്ള ചിലരുടെ ധാര്‍മ്മിക രക്തം തിളച്ചു മറിയുക തന്നെയാണ്. അതെ സമയം ഇതേ നാദാപുരത്തിന് തൊട്ടടുത്ത് പന്തിരിക്കര എന്ന സ്ഥലത്ത്  കഴിഞ്ഞ വര്‍ഷം ഒരു സ്കൂള്‍ വിദ്യാര്‍ഥി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്തവിവരം ഇപ്പോഴത്തെ പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടു പോലും ഇല്ല. ആ കുട്ടിക്ക് വേണ്ടി പത്രസമ്മേളനം നടത്താനും പ്രതിഷേധിക്കാനും മുന്നിട്ടിറങ്ങിയ ബിനോയ്‌ വിശ്വം പോലും കാര്യമായ ജനപിന്തുണ 'കിട്ടാത്തതിനാല്‍' പണി മതിയാക്കി പോവേണ്ടി വന്നു, ആ കുട്ടിയും ഞമ്മന്റെ കൂട്ടത്തില്‍ പെട്ടകുട്ടിയായിരുന്നു എന്ന പരമ സത്യവും വിസ്മരിക്കരുത്. കൊടി തോരണവും പ്രതിഷേധ പ്രകടനവുമായി ദാറുല്‍ ഹുദക്ക് ചുറ്റും റോന്ത് ചുറ്റുന്ന മഹാന്മാരുടെ ശത്രു പക്ഷത്തായിരുന്നില്ല പന്തീരിക്കരക്കേസിലെ പ്രതികള്‍! മുജ്ജന്മ  സുകൃതം തന്നെ. 

പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ ചോരകുടിക്കാന്‍ ഇഷ്ടപ്പെടുന്ന വേറൊരു കൂട്ടര്‍ ചാണകത്തില്‍ ജനിച്ച് ചാണകം ഭുജിച്ച് ചാണകത്തില്‍ തന്നെ ചത്തൊടുങ്ങുന്ന ചില ചാണക പ്പുഴുക്കലാണ്, ഇവരെ ഇവര്‍ തന്നെ വിളിക്കുന്ന പേരാണ് പത്രപ്രവര്‍ത്തകര്‍, വാണിഭം തന്നെ വേണമെന്നില്ല മനുഷ്യന്‍റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും, വികാരം വിജ്രുംഭിക്കുന്നതുമായ എന്തും അവര്‍ക്ക് വാര്‍ത്തയാണ്, കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചാലും പട്ടിയെ കോഴിക്കൂട്ടില്‍ അടച്ചാലും അവര്‍ക്ക് വാര്‍ത്തയാണ്, വെറും വാര്‍ത്തയല്ല, അവരായിട്ടു പുറത്തുകൊണ്ടുവന്ന  സ്പെഷ്യല്‍ റിപ്പോര്‍ട്ടുകള്‍! ഇന്ന് ഒരു ഓണ്‍ലൈന്‍ ചാണകപ്പുഴു നാദാപുരം പീഡനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്, അടിയുടുപ്പ് മാത്രം ഉടുത്ത് യുണിഫോം കയ്യില്‍ പിടിച്ചു കൊണ്ട് കുട്ടി ക്ലാസ് മുറിയിലേക്ക് ചെന്നു എന്നാണ്!!, നൂറു കണക്കിന് കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍, നിരവധി  അധ്യാപകരും ജോലിക്കാരും  ഉള്ള ഒരു സ്ഥാപനത്തില്‍ ഒരു കുട്ടി യുനിഫോമും കയ്യില്‍ പിടിച്ചു അടിവസ്ത്രവും ഉടുത്ത്നടന്നു പോയത് ആരും കണ്ടില്ല!!, മാത്രമോ കുട്ടി രണ്ടു ദിവസം നിര്‍ത്താതെ കരഞ്ഞു വത്രേ...പോരാത്തതിന് കുട്ടിക്ക് ടെറ്റൊളിന്റെ ഗന്ധവും ഉണ്ടായിരുന്നു..., ഇതൊന്നും സ്വന്തം വകയല്ല കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനു കൊടുത്ത മൊഴിയാണ് എന്ന് 'പുഴു' വക ന്യായീകരണം വരും. അത് സത്യവുമാണ്. കേസുകൊടുക്കുമ്പോള്‍ ഉള്ളതും ഇല്ലാത്തതും അടിച്ചു വിടുന്ന ഏര്‍പ്പാട് എല്ലാ 'അന്യായക്കാരും' ചെയ്യുന്നതാണ്. എന്ന് കരുതി പോലിസ് ഇതൊന്നും വിശ്വസിക്കാറില്ല, ബുദ്ധിയുള്ള ആരും വിശ്വസിക്കാറില്ല, ചിലര്‍ അത് വിശ്വസിക്കുകയും, കേസ് മാനേജ് മെന്റിലെക്ക് തന്നെ നീളുന്നു, അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ 'അന്യായ' മൊഴിയെ അടിസ്ഥാനമാക്കി തലക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവര്‍ പുഴുക്കള്‍ എന്ന് വിളിക്കപ്പെടുന്നത്. 

എന്തിനാണ് ഹേ... നിങ്ങള്‍ സ്ത്രീ പീഡകരെ ന്യായീകരിക്കുന്നത്?, ആരെ പ്രീണിപ്പിക്കാനാണ് നിങ്ങള്‍ വീണ്ടും വീണ്ടും പേനയുന്തുന്നത്... ? പേരോട് സഖാഫിയുടെ പ്രസംഗം നിങ്ങള്‍ കേട്ടതല്ലേ...? എന്തിന് ഇയാളെ ന്യായീകരിച്ച് സ്വയം നിന്ദ്യനാവണം....?

നാദാപുരം വിഷയത്തില്‍ കഴിഞ്ഞ ആഴ്ച എഴുതിയ ലേഖനത്തോട് പ്രതികരിച്ചു കൊണ്ട് ബ്ലോഗന്റെ പല സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചോദിച്ച ചോദ്യമാണിത്. 
ഒരു കൊച്ചു ബാലിക പീഡിപ്പിക്കപ്പെട്ടത്തില്‍ ബ്ലോഗനും ശക്തമായ പ്രതിഷേധം ഉണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടനം എന്ന് നിര്‍ബന്ധമുണ്ട്, പക്ഷെ അതിന്‍റെ പേരില്‍ കാന്തപുരത്തോടും പേരോട് സഖാഫിയോടും പക പോക്കുന്ന, ആ സ്ഥാപനത്തെ കരിവാരിത്തേക്കുന്ന, വീണ് കിട്ടിയ അവസരം മുതലാക്കുന്ന ചിലരെ തുറന്നുകാണിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.., ഈ കേസില്‍ മാത്രമല്ല ഏതൊരു പീഡന ക്കേസിലും ഇത് തന്നെയാണ് സ്ഥിതി, വി എസ് അടക്കമുള്ള സ്ത്രീ സംരക്ഷക വിഗ്രഹങ്ങളുടെ തനി നിറം തുറന്നു കാണിക്കാനുള്ള ഒരവസരവും പാഴാക്കേണ്ടതല്ല.. 

പ്രതികളെ രക്ഷിക്കാന്‍ മാനെജ്മെന്റ് ശ്രമിക്കുന്നു എന്ന ആരോപണം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്, ഇനി ശരിയാണെന്ന് തന്നെ വെക്കുക, നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു സ്വാഭാവിക രീതിയല്ലേ ഇത്..? ടി പി വധം അടക്കം നിരവധി കൊലക്കേസുകളില്‍ സ്വന്തക്കാരെ രക്ഷിക്കാന്‍ സി പി എം എന്ന പാര്‍ട്ടി നേരിട്ട് രംഗത്തിറങ്ങിയത് നാം കണ്ടതല്ലേ... വെറും പെറ്റി കേസുകളില്‍ തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വരെ പ്രതികളുടെ സ്വന്തക്കാര്‍ അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്... അത് സര്‍വ്വ സാധാരണവുമാണ്... ഇത്തരം ഇടപെടലുകളെ അതിജീവിച്ചും കേസ് തെളിയിക്കലാണ് പോലീസിന്റെ പണി. പോലിസ് സ്വാധീനിക്കപ്പെടുന്നു എന്ന് തോന്നുമ്പോള്‍ മാധ്യമങ്ങളും പൊതു സമൂഹവും ഇടപെടണം, അങ്ങനെ ഇടപെടുന്നുണ്ട് ഏതു കേസിലും കേസിന്‍റെ മെരിറ്റ് മാത്രം പരിഗണിച്ച് ,  സ്ത്രീ പീഡന ക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇടപെടുന്നവര്‍ കേരളത്തില്‍ ഉണ്ട്, അവരുടെ ജാഗ്രതയാണ് പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ കാരണം. ആ ജാഗ്രത വേണം, പക്ഷെ അതിന്‍റെ പേരില്‍ സ്ത്രീയുടെ മാനത്തിന് വിലപറഞ്ഞു പോലും വ്യക്തി വിദ്വേഷം തീര്‍ക്കുന്ന പുഴുക്കളെ ന്യായീകരിക്കാന്‍ വയ്യ. 

പിന്നെ പേരോടിന്റെ പ്രസംഗം..., കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ പേരോട് നടത്തിയ പ്രസംഗത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് അറിയേണ്ട ചിലതുണ്ട്, പേരോടിനെക്കുറിച്ചും പണ്ഡിതന്മാരെ ക്കുറിച്ചും . 
എന്നിട്ടാവാം വിമര്‍ശനം. 

നാളെ വായിക്കാം 
പേരോട് സഖാഫിയുടെ  പ്രസംഗം, അറിഞ്ഞതും അറിയേണ്ടതും                            
                                                 

                            

No comments:

Post a Comment