Monday, 15 September 2014
റൈറ്റ് തിങ്കേര്‍സ്; സോഷ്യല്‍ മീഡിയയുടെ നേര്‍ചിത്രവും നുറുങ്ങുവെട്ടവും
Thursday, 21 August 2014
ആദിവാസികളുടെ നില്‍പ്പ് സമരം മലയാളിയോട് പറയുന്നത്....
തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറയാറുണ്ട്, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇത് നൂറു ശതമാനം ശരിയാണെന്ന് പറയേണ്ടി വരും. വയനാട്ടില്‍ നിന്നെത്തിയ കുറെ ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം തുടങ്ങിയത് ജൂലൈ 9 നാണ്. ഒന്നര മാസം പിന്നിട്ടപ്പോഴും അവര്‍ നില്‍പ്പ് തുടരുകയാണ്. രാഷ്ട്രീയ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന തെമ്മാടികള്‍ തിരിഞ്ഞു നോക്കുന്നില്ല, ആദിവാസികള്‍ ഇനി എന്തു ചെയ്യണം? എത്ര കാലം ഇങ്ങനെ നില്‍ക്കണം? ആദിവാസികളെ പ്രകോപിതരാക്കി വീണ്ടും തോക്കെടുക്കാനും അക്രമം നടത്താനും പ്രേരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമപ്പരിഷകളെയും ആദിവാസികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രം കടമയായി എഴുതിത്തള്ളിയ പൊതു സമൂഹത്തെയും തിരണ്ടി വാലുകൊണ്ടടിക്കേണ്ട സമയം അതിക്രമിച്ചില്ലേ....?
Tuesday, 19 August 2014
ബഷീറ് നല്ലവനാ... പക്ഷേ ആ സതീശന്‍.....?!
Wednesday, 13 August 2014
മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മത സൌഹാര്‍ദ്ദ ചരിതം
വല്ലാത്തൊരു സ്ഥിതിയിലാണ് മലയാളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും തൊട്ടതിനും പിടിച്ചതിനുമൊക്കെ സമൂഹത്തിലെ 'മാന്യന്‍മാര്‍' മാധ്യമങ്ങളെ പഴിചാരുകയാണ്, നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു, ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു... എന്തൊക്കെ ആരോപണങ്ങളാണ്!! മാധ്യമ പ്രവര്‍ത്തകന്‍റെ ഐഡന്‍റിറ്റി കഴുത്തില്‍ തൂക്കി ഒറ്റക്ക് നടക്കാന്‍ പോലും പേടിയായി തുടങ്ങിയിരിക്കുന്നു, ഏത് നിമിഷവും സഹികെട്ട ജനം കൈവെക്കുമെന്ന അവസ്ഥയാണ്! സോഷ്യല്‍ മീഡിയയിലെ ആക്റ്റിവിസ്റ്റുകള്‍ക്കാണെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ പല്ല് തേക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ രണ്ടു തെറിവിളിച്ചില്ലെങ്കില്‍ അന്ന് ശോദന കിട്ടില്ല എന്നായിരിക്കുന്നു, പത്രക്കാര്‍ക്കോ ചാനലുകാര്‍ക്കോ വല്ല അബദ്ധവും പറ്റിയാല്‍ വിളിച്ചു കൂവാന്‍ ആക്രാന്തം കാണിക്കുന്ന ഇവന്മാരൊന്നും നല്ലത് കണ്ടാല്‍ മിണ്ടില്ല, അടുത്തയിടെ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഒരു മത സൌഹാര്‍ദ്ദ യജ്ഞ്ജത്തെ അവഗണിച്ചു കളഞ്ഞ 'മാന്യന്മാരോടുള്ള' പകയാണ് ഈ പോസ്റ്റ് Friday, 1 August 2014
വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍....
തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബലറാം സോഷ്യല്‍ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല്‍ എ മാരുള്ള കേരളത്തില്‍ എല്ലാ മലയാളികള്‍ക്കും പേരുപറഞ്ഞാല്‍ അറിയാവുന്ന വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരില്‍ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില്‍ ഇരിക്കുന്ന തെക്കന്‍ കേരളത്തില്‍ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല്‍ മലബാറുകാര്‍ക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാല്‍ തെക്കുള്ളവര്‍ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തില്‍' പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്‍ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)
Sunday, 20 April 2014
പ്രവാചക സ്നേഹവും രണ്ടുതരം മുസ്ലിംകളും........
ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ ഇടക്കിടെ കാണാറുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്‍ച്ചകളിലും മുസ്ലിംകള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില്‍ മാത്രമല്ല മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള്‍ എന്നു തന്നെ പറയാന്‍ കാരണം ഒരാള്‍ മുസ്ലിം ആയിരിക്കാന്‍ പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്. രണ്ടുതരത്തില്‍ വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള്‍ എന്നു പറയാന്‍ പറ്റില്ലല്ലോ.Saturday, 15 March 2014
ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട്?
തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം വന്നു, കാര്യങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "വരട്ടെ ആര്‍ക്കെങ്കിലും ഒന്ന് കുത്തണം, ഒക്കെ കണക്കാന്നേ" , എന്നാല്‍ ഈ വര്‍ഷം അതില്‍ മാറ്റമുണ്ട്, കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ നടന്നത് 'സെലക്ഷന്‍' ആയിരുന്നു ഉള്ളതില്‍ നിന്ന് ഒന്നിനെ തെരെഞ്ഞെടുക്കുക, രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ ഏതെങ്കിലും ഒന്നിന് കുത്തിയേ പറ്റൂ, ഈ തവണ അതില്‍ മാറ്റം ഉണ്ട് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാണ്.
Friday, 14 March 2014
എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍......
വീട്ടില്‍ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഒരു ടൂഷ്യന്‍ ടീച്ചറെ വേണമെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ മാനദണ്ഡം?. ടീച്ചര്‍ക്ക് നന്നായി കുക്ക് ചെയ്യാന്‍ അറിയണം, പട്ടിയെ കുളിപ്പിക്കാന്‍ അറിയണം, പാട്ടുപാടാന്‍ അറിയണം...ഒഴിവ് സമയത്ത് ടീച്ചര്‍ക്ക് ഇതൊക്കെ ചെയ്യാമല്ലോ... അത് കൊണ്ട് ഈ കഴിവുകളൊക്കെ പരിഗണിച്ച് ആകുമോ ടീച്ചറെ വെക്കുന്നത്? അതോ അവര്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അറിയുമോ എന്നാണോ അന്വേഷിക്കുക? അഞ്ചു കൊല്ലം ട്യൂഷന്‍ എടുക്കാന്‍ വന്ന ടീച്ചര്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചാല്‍ കണക്കില്‍ നയാപൈസയുടെ വിവരമില്ലാത്ത ടീച്ചറെ അവര്‍ നന്നായി പാട്ടുപാടും പിള്ളേര്‍ക്കൊരു നേരമ്പോക്കാകുമല്ലോ, അവര്‍ നന്നായി ബിരിയാണി യുണ്ടാക്കും നമുക്ക് ഉരുട്ടി വിഴുങ്ങാമല്ലോ എന്ന് കരുതി നിങ്ങള്‍ 'ട്യൂഷന്‍' ടീച്ചറാക്കി നിയമിക്കുമോ? അതോ കണക്കില്‍ അവര്‍ക്ക് എത്രത്തോളം വിവരമുണ്ട്, കുട്ടികളെ പഠിപ്പിക്കാന്‍ അറിയാമോ എന്ന കാര്യമാണോ ഏറ്റവും പ്രാഥമീകമായി പരിഗണിക്കുക?
Wednesday, 12 March 2014
അമൃതാനന്ദമയിയെ കല്ലെറിയുന്നവരോട്....
അമൃതാനന്ദമായിക്കെതിരെ, മുന്‍ സന്തത സഹചാരി ഗെയില്‍ ട്രേഡ് വെല്‍ പുസ്തകത്തിലൂടെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എങ്ങുമെത്താതെ എന്നാല്‍ പിടിവിടാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, കേരളീയ സമൂഹത്തില്‍ നിന്ന് അമ്മയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുടെ മനസ്ത്ഥിതി എന്താണ്?
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
Tuesday, 4 March 2014
അമ്മയും കാന്തപുരവും മാധ്യമത്തിന്റെ ചുവടുമാറ്റവും.
മാധ്യമം പത്രത്തെക്കുറിച്ച് ഈ ബ്ലോഗ്ഗില്‍ ഒന്നിലേറെ തവണ എഴുതിയിട്ടുണ്ട്, മാധ്യമത്തിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്ലാമിയോടു പലകാര്യങ്ങളിലും വിയോജിക്കുമ്പോള്‍ പോലും മാധ്യമം മലയാളി സമൂഹത്തില്‍ ഒരു അനിവാര്യതയാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ അംഗീകാരം നേടിയെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞത് അതിന്റെ നിലപാടിലെ സത്യസന്ധത കൊണ്ടാണ്. കോപ്പികളുടെ എണ്ണത്തെക്കാള്‍ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാധ്യമം തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ പത്രം. കാല്‍നൂറ്റാണ്ടിന്‍റെ പ്രയാണത്തിനിടയില്‍ നാടോടുംബോള് നടുവെ ഓടാനുള്ള പ്രവണത ചിലപ്പോഴൊക്കെ മാധ്യമത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നാടിനെയും മറികടന്ന് കൊണ്ട് ഓടാനുള്ള ആവേശം കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്, വെള്ളിമാടുകുന്നിലെ ഹെഡ് ആഫീസില്‍ നിയമിതരായ ന്യൂജനറേഷന്‍ മാനേജര്‍മാരുടെ പരിഷ്കാരമാണോ ചുവടുമാറ്റത്തിന് കാരണം എന്നറിയില്ല, ഏതായാലും കണ്ണടച്ചുള്ള ഈ പാലുകൂടി കണ്ണുള്ള ചിലര്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
Monday, 3 March 2014
ഒരു ഭീകരാക്രമണം മണക്കുന്നുവോ...?
ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങാണ് എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതാണെന്ന് ചോദിച്ചാലും ഒരേയൊരു ഉത്തരമേയുള്ളൂ ..പ്രതിരോധവകുപ്പ്, ഏറ്റവും അവസാനം റോള്‍സ് റോയ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി ആന്‍റണി ഉത്തരവിട്ടത് വെറും 24 മണിക്കൂര്‍ മുമ്പാണ്. ഓരോ വര്‍ഷവും ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നത് പ്രതിരോധത്തിനാണ്, ആരെ പ്രതിരോധിക്കാന്‍ എങ്ങനെ പ്രതിരോധിക്കാന്‍ എന്നൊന്നും ചോദിക്കാന്‍ പൊതുജനത്തിന് അവകാശമില്ല, വിഷയം രാജ്യ രക്ഷയുമായി ബന്ധപ്പെട്ടതാണ്, ചോദിച്ചവന്‍ ആപ്പിലാകും, പ്രത്യക്ഷത്തില്‍ ഒരു യുദ്ധവും നടക്കാത്ത രാജ്യത്ത് ചില 'നിഴല്‍'യുദ്ധങ്ങള്‍ നടത്തി രാജ്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ആയുധ ഇറക്കുമതി കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനവും പണവും നല്‍കുന്നത് എന്ന രഹസ്യം പുറത്തു പറയാന്‍ കഴിയില്ല. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന്‍ അന്വേഷിക്കാന്‍ ചന്ദ്രായന്‍ പറഞ്ഞയച്ച് ലോകത്തെ ഞെട്ടിച്ചു കളഞ്ഞ ഇന്ത്യാ മഹാരാജ്യം, വെറും തോക്കുകളും വെടിക്കോപ്പുകളും കോടികള്‍ മുടക്കി മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചു കൂട.
ഭീകരാക്രമണങ്ങള്‍ വരുന്ന വഴി.....
കാര്യം മനസ്സിലാവണമെങ്കില്‍ ആം ആദ്മികള്‍ ഒരല്‍പം സമചിത്തതയോടെ വായിക്കണം.
Subscribe to:
Posts (Atom)





.jpg)



