Thursday 10 January 2013

പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്‍മാരും


കേരളത്തിലെ തലയെടുപ്പുള്ള മുസ്ലിം മത പഠന സ്ഥാപനങ്ങളില്‍ ഒന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്.
കേരള മുസ്ലിംകളിലെ പ്രബല വിഭാഗമായ സുന്നികളിലെ രണ്ടാമത്തെ 'പ്രബല' വിഭാഗമായ ഇ കെ സുന്നികളുടെ നിയന്ത്രണത്തില്‍ ആണ് ഇപ്പോള്‍ ഈ സ്ഥാപനം. സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ മത പഠന കേന്ദ്രം ഇതായിരുന്നു.
ഈ സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഇന്നലെ  (09/01/2013, ബുധനാഴ്ച)  ആരംഭിച്ചു, ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സമ്മേളനത്തോട് അനുബന്ധിചുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി, സ്ഥാപനത്തിന്റെ സെക്രട്ടറിയും, മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനുമായ സാദിഖലി ശിഹാബ് തങ്ങള്‍ 'തേജസ്' ദിനപ്പത്രത്തില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്    
   

സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും പുതിയ സംരംഭങ്ങളും എല്ലാം ലേഖനത്തില്‍  വിശദീകരിക്കുന്നു
തേജസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് അബൂബക്കര്‍ ഫൈസി വടുതല എന്ന വായനക്കാരന്‍ എഴുതിയ പ്രതികരണമാണ് വഴിയേ പോയ 'ബ്ലോഗനെ' ഇതിലേക്ക് വലിച്ചിഴച്ചത്.

പ്രതികരണം:
  
അത് ഇങ്ങനെ വായിക്കാം : ഹൈദരാബാദ് കാരനായ ശൈഖ് സയ്യിദ് അഹമ്മെദ് മുഹിയുദ്ദീന്‍ നൂരിശാ ജീലാനിയാണ് ഈ സ്ഥാപനത്തിന് ഊടും പാവും നല്‍കിയത്, ജാമിഅ നൂരിയ്യ എന്ന പേരുപോലും നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്, സ്ഥാപനത്തിന് ആവശ്യമായ ഭൂമി നല്‍കിയത് അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയ കറാച്ചി ബാപ്പു ഹാജിയാണ്. പില്‍കാലത്ത് സമസ്തക്ക് അനഭിമതന്‍ ആയി എന്നത് കൊണ്ട് സ്ഥാപനത്തെ ക്കുറിച്ചുള്ള ലേഖനത്തില്‍ ആ പേര്‍ പോലും പറയാതിരിക്കുന്നത് നന്ദികേടോ? അതോ അല്‍പ്പത്തമോ?    

സാദിഖലി തങ്ങളുടെ  ലേഖനത്തില്‍ രണ്ടാം ഖണ്ഡികയില്‍ പറയുന്നത് :
 ഹിജ്റ വര്ഷം 1382 റമദാന്‍ 8 നു (1963 ഫെബ്രുവരി) ഏറ്റവും വലിയ സൂഫി വാര്യനും സയ്യിദും ആയിരുന്ന കോഴിക്കോട് കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറകല്ല് ഇടുകയും 1382 ശവ്വാല്‍ 22 (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യുകയും ചെയ്ത മഹിതമായ ഒരു സ്ഥാപനമാണ് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നാണ്.

ഒരു സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി നടക്കുമ്പോള്‍ , അതിന്‍റെ പേരില്‍ പോലും സൂചനയുള്ള സ്ഥാപകന്‍റെ പേര്   മനപ്പൂര്‍വ്വം മൂടി വെക്കുമോ?
നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് ഇതൊക്കെ അന്വേഷിക്കാന്‍   ഒരു പീടികയല്ലേ ഉള്ളൂ, വിക്കിപീടിക അവിടെ ഒന്ന് പരതി നൂരിശാ ജീലാനി എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ആകെ മൊത്തം കണ്ഫുഷന്‍ ആയി. (http://en.wikipedia.org/wiki/Ahamed_Mohiyudheen_Noorishah_Jeelani)
സംഗതി ഇങ്ങനെ,

മുസ്ലിം ആത്മീയലോകത്തെ ഏറ്റവും വലിയ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കാവുന്ന, ബാഗ്ദാദില്‍ ജീവിച്ചിരുന്ന ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍കാദര്‍ ജീലാനിയുടെ ഇരുപത്തി ഒന്നാം തലമുറക്കാരന്‍ ആണ് ടി നൂരിശാ ജീലാനി. (അറബി മലയാള സാഹിത്യത്തിലെ പ്രമുഖ ഗ്രന്ഥമായ മുഹിയുദ്ദീന്‍ മാല എഴുതപ്പെട്ടത് ഈ മുഹിയുദ്ദീന്‍ ശൈഖിനെക്കുറിച്ചാണ്)  
വിക്കി പീഡിയ പറയുന്നത് കാണൂ
He is the Founder of Kerala’s First Islamic Arabic College Jami'a Nooriyya Arabic College, Pattikkad in Malappuram District. He Accepted the position of vise president of the Jami'a NOORIYYA for ever 
ജാമിഅ നൂരിയ്യയുടെ സ്ഥാപകന്‍ മാത്രമല്ല, ആ ജീവനാന്ത വൈസ് പ്രസിഡന്‍റുകൂടി യായിരുന്നു ഇദ്ദേഹം.

വിക്കിപീഡിയ സത്യം മാത്രം എഴുതുന്ന വേദം അല്ലല്ലോ, അപ്പുറത്തുള്ളത് കേരളത്തിലെ വിശ്വസ്തമായ ഒരു കുടുംബത്തിലെ അംഗമാണ് സാദിക്കലി, ഇതിന്‍റെ സത്യം എന്തായിരിക്കും?
മനസ്സില്‍ തെളിഞ്ഞത് ഒരു പണ്ഡിതന്‍റെ മുഖമാണ്, ഇ കെ വിഭാഗം സുന്നിക്കാരന്‍ നല്ല പ്രസംഗകന്‍, ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്,ജാമിഅ നൂരിയ്യയില്‍ പഠിച്ച് ഫൈസി ബിരുദം നേടിയ ആള്‍ വ്യക്തിപരമായി എന്‍റെ ഒരു അഭ്യുദയ കാംക്ഷി, തലയില്‍ നല്ല 'ആള്‍പ്പാര്‍പ്പം' ഉള്ള കക്ഷിയാണ്...വിളിക്കുക തന്നെ. 

വിളിച്ചു, കാര്യം അന്വേഷിച്ചു, മറുപടി യായി കിട്ടിയത് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍.
ജാമിഅയുടെ  സ്ഥാപകനും ഉടമയും എല്ലാം നൂരിശാ ജീലാനി ആയിരുന്നു
അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ സ്ഥാപനം കയ്യില്‍ വന്ന് ചേര്‍ന്ന കേരളത്തിലെ പ്രമുഖ പണ്ഡിത സഭ  സ്ഥാപകന്‍റെ പേര് പോലും വെട്ടിക്കളഞ്ഞ കൊടും ചതിയുടെ കഥ. 

സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം. 

1951 മുതല്‍ തന്‍റെ ഖാദിരി - ചിശ്തി ത്വരീഖത്തിന്‍റെ   പ്രചരാണര്‍തം നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ട കഥാ പുരുഷന്‍ കേരളത്തില്‍ വന്നിരുന്നു, അക്കാലത്തെ പ്രമുഖ പണ്ഡിതര്‍ എല്ലാം (ഇ കെ വിഭാഗത്തിന്‍റെ എല്ലാമെല്ലാമായിരുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പടെ) ശിഷ്യത്വം സ്വീകരിച്ചു, ആത്മീയ പാഠങ്ങള്‍ പഠിച്ചു.. അക്കാലത്ത് കേരളത്തില്‍ പള്ളി ദര്‍സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവിടങ്ങളില്‍ അധ്യാപനം നടത്തുന്നത് ഒരു പണ്ഡിതന്‍ ആയിരിയ്ക്കും, പ്രത്യേക സില്ലബസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, ഇങ്ങനെ പള്ളി ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്നാട്ടില്‍ ഉള്ള വെല്ലൂര്‍ 'ബാഖിയാത്' എന്ന സ്ഥാപനത്തില്‍ പോയി രണ്ടു കൊല്ലം കൂടി പടിച്ച്  'ബാഖവി' ബിരുദം സ്വീകരിക്കുകയായിരുന്നു പതിവ്... 

1955 ല്‍ തലശേരിയില്‍ നടന്ന ഒരു അഖിലേന്ത്യാ തരീഖത്ത് കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ വെച്ച്, കേരളത്തില്‍ ഇത്തരം ഒരു സ്ഥാപനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ നൂരിശാ തങ്ങള്‍, ഞാന്‍ കേരളത്തില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം പ്രഖ്യാപിക്കുന്നു, ഉടനെ അതിനാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറായിക്കൊണ്ട് തങ്ങളുടെ ശിഷ്യന്‍ കറാച്ചി ബാപ്പു ഹാജി രംഗത്ത് വന്നു, ആ യോഗത്തില്‍ വെച്ച് തന്നെ സ്ഥപനത്തിന്റെ പേരും അതിന് പ്രിന്‍സിപ്പാള്‍ ആയി ഇ കെ അബൂബക്കര്‍ മുസ്ലിയാരെയും നൂരിശാ തങ്ങള്‍ പ്രഖ്യാപിച്ചു (അദ്ദേഹത്തിന് ഇതേ പേരില്‍ ഹൈദരാബാദില്‍ ഒരു അറബിക് കോളേജ് ഉണ്ടായിരുന്നു)...

അപൂര്‍വ്വമായി മാത്രം കേരളത്തില്‍ വരുന്ന നൂരിശാ തങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയാതെ ആയി, കാര്യങ്ങള്‍ നീണ്ടു പോയി ... 
1962 ല്‍ അദ്ധേഹം കേരളത്തിലെ സമസ്ത കേരള ജാമിയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനത്തിന് കത്തെഴുതി (ഇതിലെ നേതാക്കള്‍ മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യര്‍ ആയിരുന്നു), തനിക്ക് ഇടക്കിടെ കേരളത്തില്‍ വരാനും കാര്യങ്ങള്‍ നോക്കാനും ബുദ്ധിമുട്ടുണ്ട്, ആയതിനാല്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്നാവശ്യപ്പെട്ടു, ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയും സ്വത്ത് വകകളും  ബാപ്പു ഹാജി റെജിസ്റ്റര്‍ ചെയ്ത് കൊടുത്തത് നൂരിശാ തങ്ങളുടെ പേരില്‍ ആയിരുന്നു, ഇതത്രയും അദ്ധേഹം സമസ്തയെ ഏല്‍പ്പിച്ചു, പിന്നീട് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി സമസ്ത സ്ഥാപനവുമായി മുന്നോട്ട് പോയി.... 

മുസ്ലിം പണ്ഡിതന്മാര്‍ വെറും കിതാബ് മാത്രം ഓതി, കിതാബ് ചുമക്കുന്ന കഴുതകള്‍ ആവരുത് എന്ന് നൂരിശാ തങ്ങള്‍ ഉപദേശിച്ചിരുന്നു... ഇസ്ലാമിലെ ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാള്‍ , നാലാം ഖലീഫ  യായിരുന്ന അല്ലിയ്യുബ്നു അബീതാലിബ് (റ) ആയിരുന്നു, പ്രവാചകന്‍ (സ) പറഞ്ഞത് ഞാന്‍ വിജ്ഞ്ജാനത്തിന്റെ പട്ടണമാണ്  അതിലേക്കുള്ള കവാടം അലിയാണ് എന്നാണ്... അത്ര വലിയ മഹാന് ആയിരുന്ന അലി (റ) ഒരു ജൂതന്‍റെ തോട്ടത്തില്‍ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയത്... പണ്ഡിതര്‍ 'പുരോഹിതര്‍' ആവരുത്, മതവും മതപ്രചരണവും  പണം നേടാന്‍ ഉള്ള മാര്‍ഗ്ഗം ആക്കരുത്, ജാമിഅ നൂരീയ്യ യോട് അനുബന്ധിച്ച് ഒരു തൊഴില്‍ പരിശീലന ശാല തുടങ്ങണം.  തൊഴില്‍ ചെയ്ത് ജീവിക്കുകയും മതം പ്രതിഫലേച്ച ഇല്ലാതെ പഠിപ്പിക്കുകയും വേണം   എന്നാലേ അത് പ്രയോജനം ചെയ്യൂ.... 
ഈ ഉപദേശം പ്രമുഖരായ പല പണ്ഡിതന്‍മാര്‍ക്കും അത്ര പിടിച്ചില്ല, ഏതായാലും സ്ഥാപനം വളര്‍ന്നു , തൊഴില്‍ പരിശീലനം മാത്രം വന്നില്ല 

1974 ല്‍, നൂരിശാ തങ്ങള്‍ പ്രചരിപ്പിക്കുന്നത് 'പിഴച്ച' ആശയമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സമസ്ത അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു അതിന് ശേഷം ജാമിഅ നൂരീയ്യ എന്ന സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ നിന്ന് നൂരിശാ തങ്ങളെ ഒഴിവാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു. ഭരണഘടനയില്‍ പേര് മാറ്റാന്‍ പാടില്ല എന്നെഴുതി ചേര്‍ത്തത് കൊണ്ട് അത് ചെയ്യുന്നില്ല  സമ്മേളനങ്ങളും മറ്റും നടക്കുമ്പോള്‍ സ്ഥാപകന്റെ മക്കളെയോ കുടുംബക്കാരെയോ ക്ഷണിക്കുന്നതിനുള്ള മര്യാദയല്ലേ പ്രതീക്ഷിക്കുക?
 ഇവിടെ പക്ഷേ പേര് പോലും ആരും അറിയാതിരിക്കാന്‍ ശ്രമിക്കുന്നത് കൊടിക്കുത്തിയ തറവാട്ടുകാരായ പണക്കാട്ട്  തങ്ങന്‍മാര്‍ !!!!?? 

ഇത്രയും സുദീര്‍ഘമായ ഒരു സംഭവകഥ കേട്ടെങ്കിലും ഇത് പുറത്ത് പറയണമെങ്കില്‍ എന്തെങ്കിലും തെളിവ് വേണ്ടേ, കഥ പറഞ്ഞ 'ഉസ്താദിന്‍'റെതു  വാമൊഴിയാണ്, സ്നേഹത്തിന്‍റെ പുറത്ത് പറഞ്ഞ കഥയാണ് പഹയന്‍ ഇതെഴുതും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ പറയുമായിരുന്നില്ല. 

ഇത്ര വലിയ ഒരു തട്ടിപ്പിന്‍റെ കഥ എങ്ങനെ പറയാതിരിക്കും.? 
പിന്നെന്തിനാണ് സോഷ്യല്‍ മീഡിയ ? ഒടുവില്‍ തേടിയ വള്ളി കാലില്‍ ചുറ്റി, ap hamsa noori എന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ മുങ്ങിത്തപ്പിയപ്പോള്‍ ചിലത് കിട്ടി 

1. 1955 ല്‍ നൂരിശാ തങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ അറബിക് കോളേജ് എന്ന ചര്‍ച്ച സുന്നി പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, 1954 ല്‍ നടന്ന സമസ്തയുടെ വാര്‍ഷിക യോഗത്തില്‍ പോലും ഇങ്ങനെ ഒരാശയം വന്നിട്ടില്ല, അറബിക് കോളേജ് എന്ന ആശയം നൂരിശാ ജീലാനിയുടേത് ആണ്,    

2. 1955 ഏപ്രില്‍ 8 9 10 തിയ്യതികളില്‍ തലശേരിയില്‍ നടന്ന ത്വരീഖത്ത് കോണ്‍ഫറന്‍സിനെക്കുറിച്ചും, അതില്‍ 'നൂറുല്‍ മശായിഖ്' ശൈഖ് നൂരിശാ തങ്ങള്‍ അറബിക് കോളേജ് പ്രഖ്യാപിച്ചതിനെക്കുറിച്ചുമുള്ള വിശദ വിവരങള്‍ ആ കാലത്ത് സമസ്ത യുടെ ഔദ്യോഗീക പ്രസിദ്ധീകരണം ആയിരുന്ന അല്‍ബയാന് മാസിക 1955 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
സ്ഥാപനത്തിന് ഭൂമി നല്‍കിയ കറാച്ചി ബാപ്പുഹാജി യെക്കുറിച്ചും, 1100 രൂപ സംഭാവന നല്‍കിയ കൊച്ചിക്കാരന്‍ ഹാജി സുലൈമാന്‍ സാഹിബിന്‍റെ പേരും അല്‍ബയാന് മാസികയില്‍ അച്ചടിച്ചിട്ടുണ്ട്.  

3. സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്ന നൂരിശാ തങ്ങളുടെ അഭ്യര്‍ഥന കണക്കില്‍ എടുത്ത് 30-04-1962 ല്‍ ബാഫഖി തങ്ങളുടെ മാളിക മുകളില്‍ സമസ്ത പ്രസിഡണ്ട് അബ്ദുള്‍ ബാരി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, കാര്യങ്ങള്‍  നൂരിശാ തങ്ങളോട് നേരിട്ട് ചര്‍ച്ച  ചെയ്യുന്നതിനായി ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചു  

4. പ്രസ്തുത തീരുമാനപ്രകാരം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ബി കുട്ടി ഹസ്സന്‍ ഹാജി, പെരിന്തല്‍മണ ബാദുഷാ ഹാജി എന്നിവര്‍ ഹൈദരബാദില്‍ എത്തി നൂരിശാ തങ്ങളുമായി ചര്‍ച്ച നടത്തി, സ്ഥാപനവും സ്വത്ത് വകകളും ഏറ്റെടുക്കണം എന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള കത്ത് ഔദ്യോഗിക മായി കൈപ്പറ്റി. രണ്ട് നിബന്ധനകള്‍ അദ്ദേഹം മുന്നോട്ട് വെച്ചു 

(1). സ്ഥാപനത്തിന്റെ പേര് മാറ്റാന് പാടില്ല, 
(2) അഹ് ലു സുന്നത്ത് വല്‍ജമാ അത്തിന്‍റെ ആദര്‍ശങ്ങളില്‍ നിന്ന് മാറാന്‍ പാടില്ല.

5. 30/08/1962 നു ചേര്‍ന്ന സമസ്ത യോഗം കത്ത് വിശദമായി ചര്‍ച്ച ചെയ്യുകയും കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ആദരണീയനായ സയ്യിദ് അബ്ദുരഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, നൂരിശാ തങ്ങള്‍ ആജീവനാന്ത വൈസ് പ്രസിഡന്റും ആയി കമ്മിറ്റിക്ക് രൂപം നല്കി,
(കമ്മിറ്റി നിയമാവലി 1963, നാലാം ഖണ്ഡിക, വകുപ്പ്(ബി) പേജ് നമ്പര്‍ 6 ല്‍ നൂരിശാ തങ്ങളെ ആ ജീവനാന്ത വൈസ് പ്രസിഡണ്ട് ആക്കിയ കാര്യം എഴുതിചേര്‍ത്തിട്ടുണ്ട്) 
ഈ രേഖയില്‍ ഒപ്പിട്ടവര്‍, 
സയ്യിദ് നൂരിശാ ജീലാനി  കൊടുവായിക്കല്‍ മോയിതുട്ടി ഹാജി  ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ )

കൂടുതല്‍ വിശദീകരണം വേണ്ടല്ലോ? 
മതപരമായി ഇവര്‍ക്കിടയില്‍ ഉള്ള പ്രശ്നം എന്തോ ആകട്ടെ,
( ഇത്തരം ഒരു പ്രശ്നം ചര്‍ച്ചക്കിട്ടാല്‍ അവന്‍ കട്ടു, മാന്തി, അവന്‍ പണ്ട് അങ്ങനെ പറഞ്ഞു ഇവന്‍ ഇങ്ങനെ പറഞ്ഞു എന്നു തുടങ്ങി വിശദീകരണ പൊതുയോഗങ്ങള്‍ വരെ നടത്തിക്കളയും കക്ഷികള്‍, ഖുര്‍ആനും, ഹദീസും തെളിവായി വരികയും ചെയ്യും ഇതൊന്നും അറിയാത്ത നമ്മള്‍ സ്വാഹ...)

ഈ വിഷയത്തിലെ മതവും ആദര്‍ശവും ഇവിടെ ചര്‍ച്ച ചെയ്യുന്നേ ഇല്ല സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകേണ്ടവര്‍ പൊയ്ക്കൊട്ടേ നമ്മുടെ വിഷയം അതല്ല, 

ഒരു വ്യക്തി ഉണ്ടാക്കിയ, ഉണ്ടാക്കാന്‍ ശ്രമിച്ച സ്ഥാപനം പിന്നീട് കൈവശം വന്ന് ചേര്‍ന്നവര്‍, ആ സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ കേരള-കേന്ദ്ര മന്ത്രിമാര്‍ ലോക പണ്ഡിതന്മാര്‍ എന്നിവരെ യൊക്കെ പങ്കെടുപ്പിക്കുകയും ഞമ്മന്‍റെ കഴിവ് ആഘോഷിക്കുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥ  സ്ഥാപകന്‍റെ പേര്, പിന്നീട് ആ വ്യക്തി തങ്ങള്‍ക്ക് അനഭിമതന്‍ ആയി എന്നതിന്‍റെ പേരില്‍, മൂടി വെക്കുന്നത്  ചെറ്റത്തരം  അല്ലെങ്കില്‍ പിന്നെന്താണ്? 

ആ വ്യക്തി മരണപ്പെടുകയും അദ്ദേഹത്തിന്റെ മക്കളോ ബന്ധുക്കളോ അന്‍പത് വര്‍ഷത്തിനിടെ ഒരു അവകാശവാദവും ഉന്നയിച്ച് ആ വഴി പോകുകയോ ചെയ്തിട്ടില്ല എന്നിരിക്കെ ആരെയാണ് ഇവര്‍ പേടിക്കുന്നത്?
എല്ലാം ഞമ്മന്‍റേത് മാത്രമാണ്  എന്നുവിളിച്ചു പറയുന്ന 'എട്ടുകാലി മമ്മൂഞ്ഞുകള്‍' എത്ര കാലം ഇതൊക്കെ മൂടി വെക്കും?   
ഏത് പടച്ചോനേ പേടിക്കാന്‍ ആണ് ഇവര്‍ പകലന്തിയോളം ആഹ്വാനം ചെയ്യുന്നത്? 
പടച്ചോനെ പ്പേടിയുള്ളവര്‍ക്ക് ഇത്രയും നെറികേട് ആകാമോ?  

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന 'മഹാന്‍മാര്‍ക്കിടയില്‍' മരുന്നിനെങ്കിലും നാണം ഉള്ളവര്‍ ഉണ്ടെങ്കില്‍ ലജ്ജിക്കട്ടെ. 

ഈ കുറിപ്പിന്‍റെ തലക്കെട്ട് അല്‍പം പ്രകോപനപരം  ആണെന്നറിയാം, കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ബഹുമാനിക്കുന്ന ഒരു കുടുംബത്തിനെ അങ്ങനെ അഭിസംബോധന ചെയ്തതില്‍ വിഷമം തോന്നിയവര്‍ സദയം ക്ഷമിക്കുക, തേജസില്‍ ലേഖനം എഴുതിയത് വല്ല കൂടത്തായിയോ അമ്പലക്കടവോ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു പ്രതികരണമേ ഉണ്ടാകുമായിരുന്നില്ല, പക്ഷേ പാണക്കാട് കുടുംബത്തില്‍ നിന്നൊരാള്‍ക്ക് അത് സംഭവിക്കരുത്, കേരളം ബഹുമാനിച്ച ഒരു പാട് മഹത് വ്യക്തികള്‍ ജീവിച്ച തറവാടാണ് അത്. ആ തറവാടിന്റെ യശസ്സ് ഉയര്‍ത്താന്‍ പുതു  തലമുറക്ക് കഴിഞ്ഞില്ലെങ്കിലും ഉള്ളത് നശിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാവണം, അതിന് ഇത്തരം ചില ചികില്‍സകള്‍ അനിവാര്യമാണ്. ഡോക്ടര്‍ കുത്തിവെക്കുന്നത് വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല , രോഗം മാറാന്‍ വേണ്ടിയാണ് ... അല്‍പം വേദന സഹിക്കാതെ എങ്ങനെയാ...... അസുഖം മാറണ്ടെ?  

ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ :ഖുര്‍ആന്‍ 


58 comments:

  1. വിത്തെറിഞ്ഞവരെ വിസ്മരിച്ചുകൊണ്ട് കാളപൂട്ട് നടത്തുന്നത് ഇന്നൊരു പുതുമയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.
    ഇവിടെ ആദർശമായിരിക്കാം വിഷയം. എന്നാലും നമ്മുടെ സമുദായത്തിലെ ഏത് വിഭാഗമായാലും നേതാക്കൾക്കിടയിലെ സഹിഷ്ണുതയില്ലാത്ത പെരുമാറ്റങ്ങളും നടപടികളും ആശങ്കയോടെ നോക്കിക്കാണേണ്ട വിഷയം തന്നെയാണ്.


    വിക്കിപ്പീഡിയയിൽ നിന്നെടുത്ത ഭാഗത്ത് ഒരു തെറ്റുണ്ട്.കേരളത്തിലെ ആദ്യ ഇസ്ലാമിക അറബിക് കോളജ് പട്ടിക്കാട് ജാമിഅ അല്ല. 
    1942ല് ഫറോക്കിൽ സ്ഥാപിക്കപ്പെട്ട റൗദത്തുൽ ഉലൂം അറബിക് കോളജ് ആണത്. ശേഷം 1944ല് അരീക്കോട് സുല്ലമുസ്സലാം, 1946-47ല് പുളിക്കൽ മദീനത്തുൽ ഉലൂം എന്നിവയും ജാമിഅ നൂരിയ്യക്ക് മുൻപ് സ്ഥാപിതമായതും ഇന്നും തുടരുന്നവയും ആണ്. 

    ReplyDelete
  2. നല്ല ലേഘനം.
    ഇസ്ലാം മതത്തില്‍ മറ്റു മതത്തില്‍ എന്നത് പോലെ പുരോഹിത വിഭാഗം മതം എന്നത് ജീവിക്കുവാനുള്ള ഒരു ഉപാധി മാത്രമാക്കി കൊണ്ടിരിക്കുന്നു.അതിനു വേണ്ടി പാവപെട്ട വിശ്വാസികളെ പലതും പറഞ്ഞു പട്ടിക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്നു.രാഷ്ട്രീയം കഴിഞ്ഞാല്‍ അധ്വാനിക്കാതെ സുഗിച്ചു ജീവിക്കുന്ന ഒരു വിഭാഗം ഈ പറഞ്ഞ പുരോഹിതന്മാര്‍ ആണ്.
    താങ്കള്‍ പറഞ്ഞത്‌ ശരിയാണെങ്കില്‍,ഇവര്‍ ചെയ്തിരിക്കുന്ന കാര്യം ശരിക്കും പിതൃ ശൂന്യതയാണ്.താങ്കളുടെ ലെക്ഘനം ശരിക്കും വിജ്ഞാന പ്രദം ആണ്.ഗുഡ് ജോബ്‌.

    ReplyDelete
  3. എല്ലായിടത്തും മൈക്കയാണ് താരം, എല്ലാത്തിലും അധികാരം വേണം പ്രസഗിക്കാൻ മൈക്കയിം, അത് നേടാൻ സ്വന്തം തന്തയെ വരും ചവിട്ടി താഴ്ത്തും വാമനർ

    ReplyDelete
  4. പാനക്കാട്ട് തങ്ങന്മാരെ പറഞ്ഞാ നിന്റെ തലയില്‍ ഇടിത്തീ വീഴും. നിന്റെ നാശം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മിസ്റ്റര്‍ ബ്ലോഗന്‍,
    പണക്കാട്ടെ തങ്ങന്‍മാരെ അപഹസിക്കുന്ന താങ്കളുടെ ലേഖനം ചവറ്റു കോട്ടയില് ഇടണം, ജനഹൃദയങ്ങളില്‍ ജീവിക്കുന്നവരാണ് പണക്കാടുള്ളത്, അത് മറക്കണ്ട, ഇതിലും വലിയ ഭീഷണികള്‍ കുറെ കേട്ടവരാണ് ഞങ്ങള്‍

    ReplyDelete
  8. നല്ല ലേഖനം സുഹൃത്തേ,
    ഇവിടെ കുറിപ്പ് എഴുതിയ പലരും പണക്കാട്ട് തങ്ങന്‍മാരെ വിമര്‍ശിച്ചതിനെതിരെയാണ് ഉറഞ്ഞുതുള്ളുന്നത്, കുഞ്ഞാലിക്കുട്ടി യെപ്പോലെ ഒരാള്‍ സെക്രട്ടറി ആയ പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കാനുള്ള അന്തസ്സല്ലേ അവര്‍ക്കുള്ളൂ, ആ പോരിശയോന്നും കൂടുതല്‍ പറയിപ്പിക്കണ്ട. ലേഖകന്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളോട് പ്രതികരിക്കട്ടെ അന്തസ്സ് ഉള്ളവര്‍, അല്ലാതെ തറവാട്ട് മഹിമ പറഞ്ഞ് തുള്ളുക യല്ല ചെയ്യേണ്ടത്

    ഷൌക്കത്തലി
    കൊടുവള്ളി

    ReplyDelete
  9. @silsila

    താങ്കളുടെ പ്രതികരണത്തില്‍ ഞാന്‍ എഴുതിയ കാര്യങ്ങള്‍ സത്യസന്ധമാണ് എന്ന് പറഞ്ഞതില്‍ സന്തോഷം, ഇത് മായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ തരാന്‍ കഴിയുമെങ്കില്‍ blogan124@gmail.com എന്ന വിലാസത്തില്‍ അയക്കുക.

    പണക്കാട്ട് തങ്ങന്‍മാരെ അപമാനിക്കുക എന്ന ഒരു ഉദ്ദേശം എനിക്കില്ല, വായിക്കേണ്ടവര്‍ അത് വായിക്കാന്‍ വേണ്ടി തന്നെയാണ് അങ്ങനെ ഒരു തലക്കെട്ട് വെച്ചത്, ഒറ്റ ദിവസം കൊണ്ട് ഒരു പാട് പേര്‍ ഈ പോസ്റ്റ് വായിക്കാന്‍ എത്തിയതും ഈ തലക്കെട്ട് കരണമാണ്, ചില കാര്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കണം എങ്കില്‍ ഭാഷ അല്‍പം കടുപ്പിക്കണം എന്ന്‍ എം എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട്, അതേ ഇവിടെ ചെയ്തിട്ടുള്ളൂ, അതിന്‍റെ വിശദീകരണം ലേഖനത്തിന്‍റെ ഒടുവില്‍ കൊടുത്തിട്ടുണ്ട്,

    താങ്കളുടെ പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും ജാമിഅയില്‍ തല്‍പര്യം ഇല്ല എന്ന് പറയുന്നു, എനിക്ക് ഒട്ടും താല്‍പര്യം ഇല്ല, ഇവിടെ തറവാട്ടുകാര്‍ കാണിക്കുന്ന ഒരു ചെറ്റത്തരം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്, നൂരിശാ തങ്ങള്‍ക്ക് പകരം വേറെ വല്ലവര്‍ക്കും ആണ് ഈ ചതി പറ്റിയത് എങ്കിലും ഞാന്‍ ഇതേ പോലെ പ്രതികരിക്കുമായിരുന്നു (താങ്കള്‍ക്കതിന് കഴിയുമോ?)

    തങ്ങന്‍മാരുടെ കുരുത്തക്കേട് വാങ്ങാന്‍ തയ്യാറുള്ള ആരെങ്കിലും ഒക്കെ അവരെ ഗുണദോശിച്ചില്ലെങ്കില്‍ അവര്‍ കൂടുതല്‍ വെടക്കാകും, അപ്പോഴും ചീത്തപ്പേര് സമുദായത്തിനും തറവാടിനും ഒക്കെതന്നെയാകും.

    ഞാന്‍ തലക്കെട്ട് മാറ്റിയില്ലെങ്കില്‍ താങ്കളുടെ സംഘടനക്ക് ബുദ്ധിമുട്ടുണ്ടാകും എന്നറിഞ്ഞതില്‍ സന്തോഷം, താങ്കളുടെ സംഘടനയുടെ 'തെറ്റിദ്ധാരണ' മാറ്റുക എന്‍റെ ജോലിയല്ല

    എന്നെക്കുറിച്ച് കൂടുതല്‍ അറിയാന് ആഗ്രഹം പ്രകടിപ്പിച്ചതിന് നന്ദി, അടുത്തറിഞ്ഞാല്‍ ഇതുപോലെ വല്ലതും ഒക്കെ കാണും എഴുതാന്‍, അതോടെ തീരും സ്നേഹം.പരസ്യമായ ഒരു വിമര്‍ശനം നേരിടാനുള്ള ചങ്കുറപ്പുള്ള സംഘടനകള്‍ അത്രയതികം ഒന്നും ഇല്ല നമ്മുടെ നാട്ടില്‍ , അത് കൊണ്ട് .. തല്‍ക്കാലം നമുക്ക് ഉള്ള സ്നേഹത്തില്‍ ഒക്കെ അങ്ങ് കഴിഞ്ഞു കൂടാം
    നന്ദി.



    ReplyDelete
  10. kandathu parayuka ...highly appreciated.....

    ReplyDelete
  11. പി കെ കെ
    ദുബായ്

    സുഹൃത്തെ. ഞാന്‍ ഒരു നൂറിഷാ ത്വരീക്കത്ത് അനുയായി ആണ് താങ്കളുടെ ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു അതേസമയം താങ്കള്‍ നല്കിയ തലേക്കെട്ടിനോട് വിയോജിക്കുന്നു.തങ്ങന്‍മാരെ അപഹസിക്കുന്ന ഒന്നും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ വിശ്വസം

    എന്നാല്‍ ഹസനിയ്യും ഹുസൈനിയ്യും ആയ മുഹിയദ്ദീന്‍ ശൈഖിന്‍റെ പേരക്കുട്ടിയായ നൂരിശാ തങ്ങളെ അപമാനിക്കുന്നത് പാണക്കാട്ട്കാരെ അപമാനിക്കുന്ന തിനെക്കാള്‍ വലിയ തെറ്റാണ് എന്ന്‍ എനിക്ക് വ്യക്തിപരമായി അഭിപ്രായം ഉണ്ട്
    പിന്നെ ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ നടത്തുന്ന സിലിസിലനൂരിയ്യ എന്ന വെബ്സൈറ്റില്‍ നീന്ന് അയച്ചു കിട്ടിയ അറിയിപ്പ് ഞാന്‍ താങ്കളുടെ ഇമെയില്‍ അഡ്രെസ്സില്‍ അയച്ചിട്ടുണ്ട്.ഈ വിഷയത്തില്‍ ഞങ്ങളുടെ നിലപാട് കൂടുതല്‍ താങ്കള്ക്ക് അതില്‍ നിന്ന് ബോധ്യപ്പെടും എന്നു വിചാരിക്കുന്നു

    ReplyDelete
  12. @പി കെ കെ
    ഈ ഹസനിയ്യും ഹുസൈനിയ്യും എന്താണെന്ന് മനസ്സിലായില്ല,ഒന്ന് വ്യക്തമാക്കാമോ???

    ReplyDelete
  13. ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ്. സ്താപനങ്ങള്‍ കയ്യേറുന്ന പരിപാടി കേരളത്തില്‍ പലരും ചെയ്തിട്ടുണ്ട് സുന്നിയുമ് വഹാബിയും ചെയ്തിട്ടുണ്ട്.പട്ടിക്കാട് വിഷയത്തില്‍ ആരും ചോദിക്കാന്‍ ഇല്ലായിരുന്നു എന്ന ഒറ്റ വ്യത്യാസമേ ഉള്ളൂ.ദുനിയാവിന്റെ കാര്യത്തില്‍ വലിയ താല്‍പര്യം ഇല്ലാത്തവര്‍ ആണല്ലോ തരീക്കത്ത് കാര്‍. ഏതായലും ലേഖനം നന്ദായി പക്ഷേ പലരും സൂജിപ്പിച്ച പോലെ തലക്കെട്ട് ഓവറായിപ്പോയി
    മനാഫ് തിരൂര്‍

    ReplyDelete
  14. good job Mr, blogan, keep it up.... it will be more good if you change the caption

    ReplyDelete
  15. ബ്ലോഗനെ ഉപദേശിച്ച എല്ലാവര്‍ക്കും നന്ദി . പാണക്കാട് തങ്ങന്‍മാര്‍ക്ക് അപകീര്‍ത്തികരമായ 'തലക്കെട്ട്' മാറ്റാന്‍ ഇമെയില്‍ വഴിയും കമ്മന്‍റിലും നിരവധി പേര്‍ ആവശ്യപ്പെട്ടു, ഈ വിഷയത്തില്‍ ശ്രദ്ധേയമായ ചില ഇടപെടലുകളും ഉണ്ടായി, വിശദവിവരങ്ങള്‍ അടുത്ത പോസ്റ്റില്‍..

    ബ്ലോഗന്‍

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. well done blogan, well done, keep it up

    ReplyDelete
  20. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.മൂടി വെച്ച സത്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ അല്ലാഹു ആരെയെങ്കിലും നിയോഗിക്കും.ഈ ലേഖനം വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍

    ഫിറോസ് കെ മഞ്ചേരി

    ReplyDelete
  21. I perceive sound news that Silsila Nooriyya is going to file a case if Jamia Nooriyya authority is not going to alter the statement and attitude towards its real founder and owner. And the Silsila group is attributing the Jamia authority they change their belief from Ahele-Sunna_wal-Jamaa by uttering a lie on the college setup/ownership/authority/organizational structure.
    S I heard Silsila Nooriyya having an excellent group of Lawyers are in preparation of Legal documents to file a case….
    I don’t know its reality but they are in preparation of taking over the college if Sunni Group violate their Sheik Syed Ahmed Muhiyudheen Noorisha Jilani’s word.
    I am afraid, if they are going to court with this issue, there will be big battle in Court and finally it will become or part of it become in the hand of Silsila Nooriyya, this will be big Shame for EK group, so it is better to have some agreement with Silsila Nooriyya group or make some statement about its ownership/authority in news papers…
    May Allah save us from a clash,

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. Sathyam thurannu paranchathinnum thalakkettu mattiyathinnum thanks

    ReplyDelete
  25. Sathyam thurannu paranchathinnum thalakkettu mattiyathinnum thanks

    ReplyDelete
  26. Assalamu Alaikum

    It is really attention-grabbing,

    As per 1blogan information, Jamia Nooriyya is built by Syed Ahmed Muhiyudheen Noorisha Jilani, because of his vast, grace and unlocked mind, he just provide the institution to Sunni group by understanding that they are capable to handle them easily in the view of Ahle Sunna Wal Jamaath.

    In the occasion of Golden Jubilee, One of Panakkad thangal wrote an article in Thejas news daily, where he did not mention Ahmed Muhiyudheen Noorisha Jilani name anywhere.

    As far as my understanding, Shaik Ahmed Muhiyudheen Noorisha Jilani is Perfect Saint, a special Saint, a Saint who born and brought up with Holy Chains and he does not like to be fame in front of people, he already fame in front of Angels, Prophets, Saints of Allah and Seekers of Allah, and he unwearied in all difficulty period through out in his life while clashes starts between Sunni and Noori group in Kerala. He did not use harsh words towards anybody, even though others blasphemed on him. His tolerance, endurance, bravery, courageous and softness towards human being make him heart of the world as like the Khas Waliyullah…

    Such perfect man will never like to attribute a wrong word against a noble person from Syed family, even if they said anything wrong against him.

    I don’t know who is Silsila, May Allah Protect him from Evils, but making smooth, nice words towards his enemies yield a positive result rather going for “fool” and threatening sounds about a commenter who wrote some wrong rumors.

    So I am understanding the real chaos and rebellious starting from our Ego and Shaitan.

    Be calm, cool, quite, patient as like Shaik Syed Ahmed Muhiyudheen Noorisha Jilani teaching, this will the best remembrance of him on the occasion of Golden Jubilee of Jamia Nooriyya, than going for unwanted claim for it and this is the real Sufi taught and thought.

    Mohamed Ihsan

    A Tareeqa Person from Qadiri Silsila

    ReplyDelete
  27. മിസ്റ്റര്‍ ബ്ലോഗന്‍,

    താങ്കളുടെ ഈ ലേഖനത്തിന് കുറെ വായനക്കാരെ കിട്ടിയിട്ടുണ്ട്. പലകോണുകളില്‍ ഇത് മായി ബന്ധപ്പെട്ട കക്ഷികള്‍ ഈ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നത് ശ്രധയില്‍പ്പെട്ടു.ഒരു എഴുത്ക്കാരന് കിട്ടാവുന്ന വലിയ അംഗീകാരം ആണ് അത്, പക്സെ താങ്കള്‍ മനസിലാക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ഈ വിഷയം പുറത്തെടുത്തിട്ട താങ്കള്‍ ഒരു ഫസാദിന് തുടക്കം ഇട്ടിരിക്കുന്നു, ഇരു കൂട്ടര്‍ക്കും ഒരു പരാതിയും ഇല്ലാതെ കിടന്ന പ്രശ്നം ഇപ്പോള്‍ ചര്‍ച്ചയാക്കിക്കൊണ്ട് ഒരു പ്രശ്നത്തിന് താങ്കള്‍ കാരണക്കാരന്‍ ആയിരിക്കുന്നു, സമുദായത്തില്‍ ഫസാദ് ഉണ്ടാക്കുന്നതിന്‍റെ ശിക്ഷ എത്രയാണെന്ന് താങ്കള്‍ക്കു അറിയുമോ..ഈ വിഷയത്തില്‍ നിന്ന് പിന്‍മാറുന്നത് ആണ് താങ്കള്ക്ക് ഗുണകരം എന്ന്‍ സ്നേഹപൂര്‍വ്വം പറയട്ടെ

    ReplyDelete
  28. ഈ ഫസാദ്‌ എന്നുപറഞ്ഞാല്‍ എന്താണ്
    അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്

    ReplyDelete
  29. ഈ ഫസാദ്‌ എന്നുപറഞ്ഞാല്‍ എന്താണ്
    അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്

    ReplyDelete
  30. താങ്കളുടെ ഭാഷാപരമായ കഴിവ് സമ്മതിക്കുന്നു, ഒരു വാക്കിന്‍റെ വിപരീത പദം എഴുതി പഴയ അര്ത്ഥം തന്നെ നിലനിര്‍ത്തിയത് ഗംഭീരം ആയി, അടുത്ത ലേഖനം ഉടന്‍ പ്രതീക്ഷിക്കുന്നു

    അഫ്സല്‍ പയ്യന്നൂര്‍

    @anony : ഫസാദ് എന്നാല്‍ ഭിന്നിപ്പ്,

    ReplyDelete
  31. വിശ്വാസo പ്രതിക്കുട്ടില്‍

    ReplyDelete
  32. സത്യം തുറന്നു പറയല്‍ എങ്ങനെ ഫസാതാകും. ലേഖകന്‍ പറഞ്ഞത് പോലെ തറവാട്ടില്‍ പിരന്നവരുടെ വായില്‍ നിന്നും ഇത് പോലുള്ള കാര്യങ്ങള്‍ ഉണ്ടായാല്‍ അത് തിരുത്തല്‍ അത്യാവശ്യം തന്നെ. പ്രതികരണ ശേഷി ഉള്ളവര്‍ ആരെക്കിലും വേണ്ടേ ഇതുപോലുള്ള സത്യങ്ങള്‍ വെളിച്ചത്തു കൊണ്ട്വരാന്‍... വളരെ നല്ല ഇന്‍ഫര്‍മേഷന്‍.

    ReplyDelete
  33. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജാമിഅ നൂരിയ്യയില്‍ എന്താണെന്ന് നടക്കുന്നത് എന്ന് 1995 മുതല്‍ 2004 വരെ സമസ്തയുടെ പ്രസിഡണ്ട്‌ അസ്'ഹരി തങ്ങള്‍ അവര്‍കള്‍ പൊതു വേദിയില്‍ പറഞ്ഞത് നിങ്ങള്‍ കേള്‍ക്കുക. അപ്പോള്‍ ബ്ലോഗന്‍ പറഞ്ഞ ഈ ചെറിയ കാര്യത്തില്‍ ഇങ്ങിനെ അയാളുടെ മേല്‍ കുതിര കയറണ്ട ആവശ്യമില്ല.. ഈ വീഡിയോ നേരിട്ട് കണ്ടു നോക്കുക. http://www.youtube.com/watch?v=eZ4qM5qflus

    ReplyDelete
  34. നൂരിശാ തങ്ങള്‍ ഹഖ് ആണെന്നും, അവരെ എതിര്‍ക്കരുതെന്നും ഇ .കെ അബുബക്കര്‍ മുസ്ലിയാര്‍ മരിക്കും മുന്‍പ് അസ്'ഹരി തങ്ങളോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് നേരിട്ട് ചോദിച്ചു നോക്കാം. അത് പോലെ നൂരിശാ തങ്ങളെ എതിര്‍ക്കരുതെന്ന് ബഹു:C.M വലിയുല്ലാഹി എ .പി അബുബക്കര്‍ മുസ്ലിയാരോടും വസിയ്യത്ത്‌ ചെയ്തതായി അടുത്ത കാലം വരെ അദ്ദേഹത്തിന്റെ വലം കൈ ആയി നടന്നിരുന്ന കക്കാട് ഫൈസി അവര്‍കള്‍ പൊതു വേദിയില്‍ പറഞ്ഞതും നിങ്ങള്‍ അറിയേണ്ടതാണ്.
    http://vimeo.com/26962900

    ReplyDelete
  35. ഞാന്‍ ഒരു ബ്ലോഗ്ഗ് വായനക്കാരന്‍ അല്ല, പക്ഷേ ബ്ലോഗ്ഗുകള്‍ വായിക്കേണ്ടതാണ് എന്ന്‍ താങ്കളുടെ ഈ ലേഖനത്തിലൂടെ മനസ്സിലായി, ഇത് വരെ ശ്രദ്ധ യില്‍പ്പെടാത്തതും എന്നാല്‍ വളരെ ഗൌരവതരവും ആയ വിഷയം ആണ് താങ്കള്‍ എഴുതിയിട്ടുള്ളത്, എഴുത്ത് തുടരുക, താങ്കള്‍ക്കും ഈ ലേഖനത്തിലേക്കുള്ള ലിങ്ക് തന്ന മാധ്യമം ഓണ്‍ലൈനിനും നന്ദി രേഖപ്പെടുത്തുന്നു

    മുഹമ്മദാലി മാറഞ്ചേരി
    മസ്കറ്റ്

    ReplyDelete
  36. മാധ്യമത്തില്‍ അല്ല ലിങ്ക് വന്നത് . തേജസ്സില്‍ ആണ്.
    http://www.thejasnews.com/index.jsp?tp=det&det=yes&news_id=201300108180639654&

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. https://www.swalathnagarponnani.com/ is wrong address its not opening.

    ReplyDelete
  41. അബദ്ധ ജടിലമായ കാര്യങ്ങളാണ് താങ്കള്‍ എഴുതിയിരിക്കുന്നത്.
    പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴില്‍ ഒരു തൊഴില്‍ പരിശീല കേന്ദ്രം ഇല്ല എന്നത് കണ്ണടച്ചു ഇരുട്ടാക്കലാണ്..
    എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പിന്നെ എന്ത് തൊഴില്‍ പരിശീലന കേന്ത്രമാ മോനെ? ഒരു ഐടിഐ . ഐടിസി റ്റൈലരിങ്ങ് ലെക്ന്രം തുടങ്ങിയാലേ തൊഴില്‍ പരിശീലനം നടക്കുള്ളൂ?
    അതിനേക്കാള്‍ സംഭവ ബഹുലമായ എഞ്ചിനീയറിംഗ് കോളേജ് നടത്തിയാല്‍ തൊഴില്‍ കിട്ടൂലെ ??
    കറാച്ചി ബാപ്പു ഹാജിയെ സമസ്ത ആദരിക്കുന്നില്ല എന്ന് നിങ്ങളെ പറയൂ
    ജാമിയയില്‍ പോയാല്‍ ആ മഹാന്റെ ഖബര്‍ വളരെ ശ്രദ്ധയോടെ പരിച്ചരിക്കുന്നതായി കാണാമല്ലോ....
    അദ്ധെത്തിന്റെ മഖ്ബറ സിയാറത്ത് ചെയ്താണ് നാളിന്നുവരെ ജാമിഅയുടെ സമ്മേളനം തുടങ്ങിയിട്ടുള്ളത്.
    ഏതോ ഹൈദ്രബാദ് കാരന്‍ നൂര്‍ശിയയുടെതല്ല ഈ സ്ഥാപനം. ബാപ്പു ഹാജി സാഹിബിന്റെതാണ്. അദ്ദേഹമാണ് ഇതിനു സ്ഥലം നല്‍കിയത് . വെള്ളവും വളവും നല്‍കി നട്ടു വളര്‍ത്തി വലുതാക്കിയത് സമസ്തയുടെ നേതാക്കളും

    ReplyDelete
  42. ഒരു കളവ് പറഞ്ഞാല്‍ , ആ നിമിഷം മുതല്‍ അവന്ന് അല്ലാഹു ശപിച്ച് കൊണ്ടിരിക്കും. അല്ലാഹുവിന്റെ ഹബീബ് (സ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് അവനെ നീക്കം ചെയ്യും. ആ കളവ് ജനങ്ങളില്‍ പ്രച്ചരിപ്പിചാലോ..? അതിനാല്‍ തൗബ ചെയ്തു മടങ്ങൂ സഹോദരാ. എന്തിനാ മുട്ടനാടുകളെ കൂട്ടിയടിപ്പിക്കുന്നത്. അതിന്റെ അനന്തര ഫലം എന്താവുമെന്നു പറയേണ്ടതില്ലല്ലോ.?

    ReplyDelete
  43. @താങ്കളുടെ കമ്മന്‍റ് ഇഷ്ടമായി
    ജാമിഅ യില്‍ തൊഴില്‍ പരിശീലനം ഉണ്ടത്രേ, ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ മഹനേ...? അവിടെ പഠിക്കുന്ന 'പണ്ഡിതന്മാര്‍' തൊഴില്‍ പടിക്കണമെന്നും മതം കാശിന് വില്‍ക്കരുതെന്നും നൂരിശാ തങ്ങള്‍ പറഞ്ഞു, അതവിടെ ഉണ്ടോ മകനേ? ... ഏതോ ഹൈദരാബാദ് കാരന്‍ നൂരിശയുടെ പേര് എങ്ങനെയാണ് ജാമിഅ നൂരിയ്യ, എന്ന സ്ഥാപനത്തിന് വന്നത്?
    കള്ളന്മാരെ നിങ്ങള്ക്ക് നല്ല നമസ്കാരം.

    @അനോണി 2

    കളവ് പറയുന്നവനെക്കുറിച്ചുള്ള ഹദീസ് എല്ലാവര്ക്കും ബാധകം അല്ലേ? പട്ടികാട്ടെ പണ്ഡിതന്‍മാര്‍ക്കും തങ്ങന്‍മാര്‍ക്കും ഒക്കെ, അതോ ഇ കെ സമസ്തക്ക് ഇഷ്ടമില്ലാത്ത കളവ് പറയുന്നവരെ അല്ലാഹു ശപിക്കും എന്നാണോ?

    ReplyDelete
  44. അസ്സലാം അലൈകും കലണ്ടര്‍ വേണോ...
    പട്ടാപകല്‍ ബലാല്‍സംഗം ,കൊലപാതകം,കൊള്ള .......
    നമ്മളോ........... പണ്ടിതന്മാരാലും മത സ്ഥാപനങ്ങള്‍ കൊണ്ടും അനുഗ്രഹീതരായവര്‍ (?????????????)
    പക്ഷെ അവരുടെ പ്രശ്നമോ .... മുടി നബിയുടെത് ആണോ അതോ അല്ലെ?? സനദ് ഉണ്ടോ ഇല്ലേ? ? മുടി സൂക്ഷിക്കാന്‍ എത്ര ഹെക്ടര്‍ പള്ളി വേണം ? എത്ര കോടി പിരിച്ചു ? ഇനി എത്ര പിരിക്കണം ? സ്വപ്‌നങ്ങള്‍ ഇനി പുതിയത് വല്ലതും കാണണോ അതോ പഴയ സ്വപ്‌നങ്ങള്‍ മതിയോ?..............................
    ഇതൊക്കെ കേട്ടാല്‍ തോന്നും കേരള മുസ്ലിംഗളുടെ ഒരേയൊരു പ്രശ്നം 'മുടി ' ആണെന്ന് .............

    രാജാവ് നഗ്നനാണെന്നു ധൈര്യമായി വിളിച്ചു പറയു ...............................................................

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. Thanks for the link. link is opening and it says the video wil be working in anroid and iphone .but video not working in anroid phone. but i heared its working in computer.thanks

    ReplyDelete

  47. സമസ്ത പുത്തന്‍ പ്രസ്ഥാനക്കരുമായി അടുക്കുന്നു. സലാം പറയല്‍ ഇനി മുതല്‍ തെറ്റല്ല.തുടര്‍ന്ന് നിസകരിക്കണോ എന്ന് ഉടനെ തീരുമാനമാകും, താഴെ ഉള്ള ലിങ്ക് കോപ്പി ചെയ്തു കേള്‍ക്കുക.

    http://xa.yimg.com/kq/groups/13663220/366758781/name/SHAIK

    ReplyDelete
  48. jasakallah hair

    ReplyDelete
  49. This comment has been removed by the author.

    ReplyDelete
  50. പുതിയ ബ്ലോഗ്‌ ദാ വന്നു, ദേ പോയി.. ആരുടെ കയ്യിലെങ്കിലും കോപ്പി ഉണ്ടോ.? വായിച്ചവര്‍ ഒന്ന് ചുരുക്കം നല്‍കുമോ.?

    ReplyDelete
  51. jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....

    ReplyDelete
  52. jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....

    ReplyDelete
  53. jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....

    ReplyDelete
  54. ആര്‍ക്കോ വേണ്ടിയുള്ള ഒരു 'കൂലിയെഴുത്ത്' അത്രയേ പറയാനുള്ളൂ........

    ReplyDelete