ഹിറോമോസ എന്ന വയാനാട്ടുകാരി എയര്‍ഹോസ്റ്റസ് 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പത്രമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കിയെടുത്തു, ഹിറോമോസയുടെ ഫ്ലാറ്റ്, ചിലവ്, ദുബായി ട്രിപ്പുകള്‍ ഉന്നത ബന്ധങ്ങള്‍ , വാര്‍ത്ത വായിച്ചാല്‍ ചെവിയില്‍ ബഡ്സ് ഇട്ട് പതുക്കെ തിരിക്കുന്നതിന്റെ ഒരു സുഖം.....ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിറോമോസയുടെ സ്വര്‍ണ്ണം മലബാര്‍ ഗോള്‍ഡില്‍ വിറ്റു എന്ന വാര്‍ത്ത അപ്ഡേറ്റു ചെയ്യപ്പെട്ടു, ഇതോടെ പലര്‍ക്കും ബഡ്സിന്റെ സുഖം പതുക്കെ ചൊറിച്ചിലായി മാറി.
Thursday, 28 November 2013
Tuesday, 12 November 2013
ആഷിക് അബുവിനോട് മതേതര കേരളം ചെയ്തത്...???
ആഷിക് അബുവിന് ഒരു മുഖവുര വേണം എന്നു തോന്നുന്നില്ല,
വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് മലയാള ചലചിത്ര ചരിത്രത്തില്‍ തന്‍റെ പേര് തങ്കലിപികളില്‍ എഴുതിചേര്‍ത്ത ചെറുപ്പക്കാരന്‍
മലയാള സിനിമയിലെ ഏറ്റവും ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരുവള്‍ക്ക് 22 ഫീമൈല്‍ കോട്ടയം എന്ന ചിത്രത്തില്‍ ജന്മം കൊടുത്ത ആഷിക്കിലെ ചലചിത്ര പ്രതിഭയെ നിരൂപിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. തന്‍റെ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ ആഷിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായത് കമലഹാസന്റെ വിശ്വരൂപത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റ്സ് മെസ്സേജ് ഇട്ടപ്പോഴായിരുന്നു, തീവ്രവാദത്തിനെതിരെ എന്ന പേരില്‍ കമല്‍ എടുത്ത സിനിമ മുസ്ലിംകളെ മൊത്തത്തില്‍ തീവ്രവാദ വല്‍കരിക്കുന്നു എന്നൊരു ആരോപണവും അതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ ഉണ്ടായ നിരോധനവും പ്രകടന-പ്രസ്താവനാ കോലാഹലങ്ങളും നടക്കവേ ആഷിക്ക് പറഞ്ഞത് ഇതായിരുന്നു

Tuesday, 5 November 2013
ബ്ലോഗനെ fake ആക്കിയ മലയാളം ബ്ലോഗെഴ്സേ, നിങ്ങള്‍ക്കെന്റെ "നല്ല നമസ്കാരം" !!!
ഇത് ആത്മ കഥാംശം ഉള്ള പോസ്റ്റാണ്, നേരെ ചൊവ്വെ ജീവിക്കുന്ന സല്‍സ്വഭാവിയും സല്‍ഗുണ സംബന്നനും സുശീലനുമായ ഒരു ബ്ലോഗ്ഗറോട് ബ്ലോഗ്ഗ് സമൂഹം കാണിച്ച ഉദാത്തമായ സ്നേഹ വായ്പ്പിന് നന്ദി പറയുകയാണിവിടെ,
നമുക്ക് ഇങ്ങനെ തുടങ്ങാം,
04 11 2013 തിങ്കളാഴ്ച, ബ്ലോഗന്‍ ഒരു പോസ്റ്റ് എഴുതുന്നു, ശ്വേതാമേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ടു പെണ്ണനുഭവങ്ങള്‍ പോസ്റ്റുകള്‍ മലയാളം ബ്ലോഗ്ഗേഴ്സ് എന്ന പേരിലുള്ള രണ്ട് ഫെയിസ് ബുക്ക് ഗ്രൂപ്പുകളില്‍ ലിങ്കുന്ന ഒരു ഏര്‍പ്പാടുണ്ട്, വട്ടത്തിലുള്ള ബ്ലോഗ്ഗേഴ്സിലും ചതുരത്തിലുള്ള ബ്ലോഗെഴ്സിലും ലിങ്കും, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അങ്ങനെ ചെയ്യണം(?) എന്നുള്ളത് കൊണ്ട്, ചിലപ്പോഴെങ്കിലും മറക്കാറുണ്ടെങ്കിലും , അത് ചെയ്യാറുണ്ട്. (ഇതെന്താണ് രണ്ട് മലയാളം ബ്ലോഗേഴ്സ് എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നിയതാണ് , "ആയിരം പേരുള്ള ഒരു മലയാളി കൂട്ടായ്മയില്‍ രണ്ടെണ്ണമല്ലെയുള്ളൂ ഒരു ഇരുനൂറെങ്കിലും വേണ്ടതല്ലേ ടാ ഹുവേ" എന്നു ചോദിച്ച് ആരെങ്കിലും ഭള്ള് വിളിച്ചാലോ എന്ന് പേടിച്ച് മിണ്ടാതിരുന്നതാണ് )

Monday, 4 November 2013
ശ്വേതാ മേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ട് പെണ്ണനുഭവങ്ങള്‍
പുരുഷന് ഏറ്റവും പ്രിയപ്പെട്ട 'വസ്തു' സ്ത്രീ തന്നെ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്കും സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല, പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ വിഷയങ്ങള്‍ വല്ലാത്തൊരു ആക്രാന്തത്തോടെ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികം. കേരളത്തില്‍ ഈ ആക്രാന്തം വല്ലാതെ മൂത്ത് (കാമ)ഭ്രാന്തായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടിയാണല്ലോ മാധ്യമങ്ങള്‍ , കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു സ്ത്രീകളെ ചുറ്റിയാണ് കേരള രാഷ്ട്രീയം സ്വന്തം അച്ചുതണ്ടിന്‍മേല്‍ തിരിയുന്നത്, സരിതയും കവിതയും. സരിത മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാന്‍ തക്കവിധം ഒരു ചരക്കായത് കൊണ്ട് അവര്‍ക്കാണ് കൂടുതല്‍ പോപ്പുലാരിറ്റി കിട്ടിയത്. ജാമ്യം കിട്ടി പുറത്തിറങ്ങി എന്ന വാര്‍ത്തയുടെ കൂടെ കൊടുത്ത ഫോട്ടോയില്‍ പോലും പുള്ളിക്കാരി പട്ടുസാരിയുടുത്ത് പൊക്കിള്‍ചുഴിയും കാണിച്ച് ഹൊ, എന്താ അതിന്‍റെ ഒരിത് !
Subscribe to:
Posts (Atom)