Thursday, 20 February 2014

കള്ളന്‍ ഭാസ്കരനും മലയാള മനോരമയും

എന്‍റെ നാട്ടില്‍ ഒരു കള്ളനുണ്ടായിരുന്നു, ഭാസകരന്‍. ചേക്കിന്റെ മീശമാധവനെപ്പോലെ ഗ്രാമത്തിന്‍റെ ആസ്ഥാന കള്ളന്‍, കള്ളന്‍ ഭാസ്കരന്‍ എന്ന് നാട്ടുകാര്‍ വിളിക്കുമെങ്കിലും വെറുമൊരു കള്ളന്‍ മാത്രമായിരുന്നില്ല ഭാസ്കരന്‍, നാട്ടിലെ അറിയപ്പെടുന്ന കഥികനും   കൂടിയായിരുന്നു, വെടിവഴിപാട് കഥകള്‍  സരളമായി അവതരിപ്പിക്കാനുള്ള വല്ലാത്തൊരു കഴിവുണ്ടായിരുന്നു ഭാസ്കരന്, അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞും ഭാസ്കരന്‍റെ വഴിപാട് കഥ കേള്‍ക്കാത്തവര്‍ വിരളം, ഭാസ്കരന്‍റെ കഥ  കേട്ടാല്‍ തന്നെ ഒരു വിധപ്പെട്ടവര്‍ക്കൊക്കെ 'രതി മൂര്‍ച്ച' ലഭിച്ചിരുന്നു എന്നൊരു സ്വകാര്യവും കൂടിയുണ്ട് കേട്ടോ... ഭാസകരന്‍ പറയുന്ന കഥകളിലെ നായികമാര്‍ മിക്കവരും നാട്ടിലെ നല്ല വീടുകളിലെ പെണ്ണുങ്ങളാണ്, ഭാസ്കരന്‍ കഥാനായകനായി എത്തുന്നത് അപൂര്‍വ്വമാണ്, എപ്പോഴും ദൃക്സാക്ഷിയാണ് ഭാസ്കരന്‍, .


'ഹൊ, അന്നത്തെ ആ രാത്രി, വല്ലാത്തൊരു രാത്രിയായിരുന്നു, ഇന്നും ഓര്‍ക്കുമ്പോള്‍ കുളിരുവരും, നല്ല തെളിഞ്ഞ നിലാവും നേര്‍ത്ത കുളിരുമുള്ള ദിവസം, അന്ന് ഞാന്‍ മോഷ്ടിക്കാന്‍ കയറിയത് നമ്മുടെ രാഘവന്‍ മാഷിന്‍റെ വീട്ടിലായിരുന്നു, മാഷ് അന്നുരാവിലെ തിരുവനന്തപുരത്തിന് പോകാന്‍ സ്റ്റേഷനില്‍ നില്ക്കുന്നു എന്ന എക്സ്ക്ളൂസീവ് എന്നെ വിളിച്ച് പറഞ്ഞത് നമ്മുടെ ഒരു ട്രയ്നി പയ്യനാണ്, നീ ആ ടിക്കെറ്റിന്റെ കോപ്പി സംഘടിപ്പിക്കെടാ ബാക്കി ഞാന്‍ ഏറ്റു എന്നേ പറയേണ്ടിവന്നുള്ളൂ, ടിക്കെറ്റിന്റെ കോപ്പി മാത്രമല്ല, ടിക്കറ്റ് കൊടുത്തയാളുടെ പേരും വിലാസവും, ഭാസകരന്റെ അടുത്തിരുന്ന് യാത്രചെയ്യുന്നവരുടെ വിവരങള്‍ അവരുടെ വസ്ത്രത്തിന്‍റെ നിറം, ചെറുപ്പിന്റെ നീളം, തുടങ്ങി വേണ്ടപ്പെട്ട വിവരങ്ങള്‍ എല്ലാമായാണ് ട്രയ്നി പയ്യന്‍ വന്നത് , കാര്യങ്ങള്‍ ഒന്നുറപ്പുവരുത്താനും തെളിവുകള്‍ ശേഖരിക്കാനും പയ്യന്‍സ് അടുത്ത സ്റ്റേഷന്‍ വരെ വണ്ടിയില്‍ മാഷിന്‍റെ കൂടെ യാത്ര ചെയ്തു കളഞ്ഞു, എന്‍റെ ട്രൈനിയല്ലേ മോശം വരാന്‍ പാടില്ലല്ലോ...മാഷ് സ്ഥലത്തില്ലെന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയ സ്ഥിതിക്ക് രാത്രി തന്നെ ഒപ്പറേഷന്‍ നടത്താന്‍ ഞാന്‍ തീരുമാനിച്ചു 

ഒരു പന്ത്രണ്ടു മണി കഴിഞ്ഞു കാണും, ഗ്രാമം ഉറങ്ങിക്കഴിഞ്ഞു, ഞാന്‍ രാഘവന്‍ മാഷിന്‍റെ വീടിനെ ലക്ഷ്യമാക്കി നടന്നു, സംബന്നനായ രാഘവന്‍ മാഷുടെ പണത്തെക്കാള്‍ എന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചത് കൌസല്യ ടീച്ചര്‍ ആ വീട്ടില്‍ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു, നാട്ടിലെ യുവാക്കള്‍ രാവിലെയും വൈകിട്ടും സ്കൂളിലേക്കുള്ള വഴിയോരങ്ങളില്‍ കാത്തുനിന്നു നോക്കി വെള്ളമിറക്കുന്ന സുന്ദരിയായ കൌസല്യ ടീച്ചര്‍ , ഹൊ.... 
വീടിനുമുകളിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങുവഴി ഞാന്‍ പുറത്ത് കയറി, പതുക്കെ ഓട് ഇളക്കി, അകത്ത് നിന്നൊരു ഞരക്കം, ഒരു ഓടുകൂടി ഇളക്കി മാറ്റി നിലാവെളിച്ചത്തിലൂടെ ഞാനാ കാഴ്ചകണ്ടു, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന മാലാഖയെപ്പോലെ ടീച്ചര്‍ , പിറന്ന പടി , ആ മാദകമേനിയുടെ യുടെ ഏത് ഭാഗത്തേക്കാണ് നോക്കേണ്ടതെന്ന് കരുതി ഞാന്‍ ശങ്കിച്ചു നിന്ന് പോയി, ഓരോ പാര്‍ട്സും ഒന്നിനൊന്ന് മെച്ചം... കൂടെക്കിടന്ന് ഞരങ്ങുന്ന ബലിഷ്ടമായ ശരീരം എന്‍റെ കണ്ണില്‍ പെടാന്‍ തന്നെ സമയമെടുത്തു, ആരായിരിക്കും ഈ ഭാഗ്യവാന്‍?  ടീച്ചര്‍ അവനെ ശരിക്കും ആസ്വദിക്കുന്നുണ്ട്, അവന്‍റെ രോമാവൃതമായ ശരീരത്തില്‍ കുഴഞ്ഞുമറിയുകയാണവര്‍ , എത്ര നേരം ആ കാഴ്ച നോക്കി നിന്നു എന്നെനിക്കോര്‍മ്മയില്ല, വലിയൊരു ഞരക്കത്തോടെ അയാള്‍ രതിക്രീഡകള്‍ അവസാനിപ്പിച്ച് മലര്‍ന്ന് കിടന്നപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്... പള്ളിയിലെ മുക്രി!........ 

ഭാസ്കരന്‍റെ കഥകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും, അവനും അവളും മാത്രമേ മാറുകയുള്ളൂ ..... തെളിവുകളും, ഫോട്ടോ സ്റ്റാറ്റ് കോപ്പികളും വെച്ചുള്ള ഭാസ്കരന്‍റെ അവതരണത്തില്‍ സംശയിക്കാന്‍ എന്തിരിക്കുന്നു, അന്നേ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ ആസ്ത്മക്കു ചികില്‍സയില്‍ കഴിയുന്ന മുക്രിയെ കണ്ടിട്ടു വന്നര്‍ പോലും ഉറപ്പിച്ച് പറയും  മുക്രി വല്ലാത്തൊരു പഹയന്‍ തന്നെ .... തെളിവില്ലാതെ അങ്ങനെ വെറുതെ എന്തെങ്കിലും പറയുന്നവനല്ലല്ലോ ഭാസ്കരന്‍..!!! 
ഗള്‍ഫുകാരന്‍ ആശ്രഫിന്റെ  ഭാര്യ സലീന യുടെയും, പട്ടാളക്കാരന്‍ ചാക്കോച്ചന്‍റെ ഭാര്യ അന്നക്കുട്ടിയുടെയും, ഹാജിയാരുടെ രണ്ടാംകെട്ടിലെ ഭാര്യ ബീയ്യാത്തൂവിന്‍റെയും...നമ്മുടെ കൌസല്യ ടീച്ചറുടെയും  എന്നുവേണ്ട കാണാന്‍ കൊള്ളാവുന്ന നാട്ടിലെ സകല പെണ്ണുങ്ങളുടെയും ബ്രായുടെയും പാന്‍റീസിന്റെയും അളവുകള്‍ നാട്ടുകാര്‍ കാണാപാടം പഠിച്ചത്  ഭാസ്കരന്‍റെ അശ്രാന്ത പരിശ്രമ ഫലമായാണ്.
       
ഭാസ്കരന്‍ നാട്ടിലെ എല്ലാ പെണ്ണുങ്ങളെയും കണ്ടവനും കഥ പറയുന്നവനും ആണെന്ന്‍ പറയാന്‍ പറ്റില്ല കേട്ടോ... ചാരായ വാറ്റുകാരി അമ്മിണിയെ പറ്റി ഭാസ്കരന്‍ ഇന്നേവരെ ഒരക്ഷരം വേണ്ടാത്തത് പറഞ്ഞിട്ടില്ല, ലോറിത്താവളത്തിനടുത്ത് തട്ടുകട നടത്തുന്ന യശോദയെ പറ്റിയോ അവരുടെ മൂന്ന്‍ അനിയത്തിമാരെ പറ്റിയോ ഒരു കഥ പോലും ഭാസ്കരന്‍ പറഞ്ഞിട്ടില്ല, ഇനി വല്ലവരും കഥ പറയാന്‍ ശ്രമിച്ചാല്‍ തന്നെ ഭാസ്കരന്‍ ഉടക്കും 
" വെറുതെ പൂളുവടിക്കല്ലേ ചേട്ടാ... അമ്മിണിയുടെ വാറ്റുകടയുടെ  വരാന്തയിലല്ലേ ഞാന്‍ കാലങ്ങളായി കിടന്നുറങ്ങുന്നത്? അമ്മിണി നിങ്ങളാ വിചാരിച്ച ആളെ അല്ല, പാവപ്പെട്ടോര്‍ക്കൊക്കെ എന്തു മാത്രം സഹായങ്ങളാ അമ്മിണി ചെയ്തുകൊടുക്കുന്നത്, കുടിച്ച് ബോധമില്ലാതെ കിടക്കുന്ന എത്രപേരെ സ്വന്തം ബെഡ്റൂമില്‍ കിടത്തി ഉറക്കിയിരിക്കുന്നു, കാശില്ലാതെ കുടിക്കാന്‍ വരുന്നവര്‍ക്ക് ചാരായം മാത്രമല്ല, ഒരുമ്മകൂടി കൊടുത്താണ് അമ്മിണി പറഞ്ഞയക്കുന്നത്...അമ്മിണിയെ വല്ലാതെ കുറ്റപ്പെടുത്തുന്നത് കേട്ടാല്‍ ഭാസ്കരന്‍ ഉറക്കം വരെ നഷ്ട്ടപ്പെടും നിയന്ത്രണം വിട്ട് പ്രാകും...   
"അമ്മിണിയെ ഭള്ളൂ പറഞ്ഞാല്‍ നിന്‍റെയൊക്കെ തലയില്‍ ഇടിത്തീ വീഴുമെടാ, കുറെ നീചന്‍മാരും വ്യാജന്‍മാരും ഇറങ്ങിക്കോളും....."
അമ്മിണിയുടെ പരസഹായത്തെക്കുറിച്ചുള്ള കുറെ നോട്ടീസുകള്‍ ഭാസ്കരന്‍ അടിച്ചു വെച്ചിട്ടുണ്ട്, അമ്മിണിക്കൊരു പ്രശ്നം വന്നാല്‍ പിറ്റ്യേന്നു വെയിലോ മഴയോ വകവെക്കാതെ ഭാസ്കരന്‍ അങ്ങാടിയില്‍ നോട്ടീസ് വിതരണം ചെയ്യും, ആപല്‍ഘട്ടങ്ങളില്‍ അമ്മിണിക്ക് തുണയവാന്‍, ഭാസ്കരനോടൊപ്പം മറ്റൊരാള്‍ കൂടി വരാറുണ്ട്, അങ്ങ് കോഴിക്കോട്ട് നിന്നും, വീരഭദ്രന്‍..
ആവശ്യക്കാര്‍ക്കല്ലേ അമ്മിണിയുടെ വിലമനസ്സിലാകൂ       

കള്ളന്‍ ഭാസ്കരനും മനോരമയും തമ്മില്‍ എന്തു ബന്ധം?
'നത്തിങ്, കള്ളന്‍ ഭാസ്കരന്‍ ഉറങ്ങുന്നത് മനോരമ വിരിച്ചാണ്.                            

           

3 comments:

 1. പ്രശ്നം കള്ളൻ ഭാസ്കരൻ സമൂഹത്തിലുള്ളതാണോ അതോ ഭാസ്കരന്റെയും വീരഭന്ദ്രന്റെയുമെല്ലാം നുണമുന്തിരികൾ നുണഞ്ഞിരിക്കുന്ന അല്പബുദ്ധികൾ ഉള്ളതാണോ എന്നതാണ്. മനോരമയെ പോലെ ചിന്തിക്കുന്ന, അതിനപ്പുറമുള്ള ചിന്തകളുടെ വളർച്ചയില്ലാത്ത ധാരാളം മനോരമവായനക്കാരെ നമുക്കു ചുറ്റും കാണാമല്ലോ.

  ReplyDelete
 2. ഇല്ലാ കഥകള്‍ പറഞ്ഞു നടക്കുന്ന അനേകം പേര്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ട് എന്നതാണ് വസ്തവം അങ്ങിനെയുള്ളവര്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരുടെ ഇല്ലാ കഥകള്‍ പറയുവാനാണ് ശ്രമിക്കുക .കാരണം അങ്ങിനെയുള കഥകള്‍ കേള്‍ക്കുവാനാണ് സമൂഹം ഇഷ്ടപെടുന്നത് .ആശംസകള്‍

  ReplyDelete
 3. വൈകാരിക ജീവികൾ...
  കഥ ഇഷ്ടപ്പെട്ടു.

  ReplyDelete