ഇന്ത്യ കയ്യടക്കാനുള്ള വന്‍കിട കുത്തക കമ്പനികളുടെ ഗൂഡ പദ്ധതിയുടെ ഇരകളായി എന്നും 'പരിഗണിക്കപ്പെട്ടത് ' മുസ്ലിംകളാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിംകളെക്കാള്‍ വലിയ ഇരകള്‍ രാജ്യത്തെ ഹിന്ദുക്കളായിരുന്നു, 'താഴ്ന്ന' ജാതി ഹിന്ദുക്കള്‍. ഹിന്ദുത്വത്തെ വിലക്കെടുത്ത് കോര്‍പറേറ്റുകള്‍ നടത്തിയ നൂറുകണക്കിന് കലാപങ്ങളില്‍ കൊന്നും കൊലവിളിച്ചും മുന്നില്‍ നിന്നതും 'ഹിന്ദു' പക്ഷത്ത് നിന്ന് മരിച്ചു വീണതും, വോട്ടുകുത്തിയതും സാധാരണക്കാരായ ഹിന്ദുക്കളാണ്. കോര്‍പറേറ്റുകളുടെ കൊട്ടേഷന്‍ ഏറ്റെടുത്ത സവര്‍ണ്ണ ഹിന്ദുത്വ വാദികളില്‍ ഒരാളും തെരുവില്‍ മരിച്ചു വീണിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടിട്ടില്ല. ഇരു സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം വളര്‍ത്താന്‍ നിരന്തരമായി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ വിശ്വസിച്ചു ബലിയാടാവരുതെന്ന് ഉപദേശിക്കാന്‍ ആരുമുണ്ടായിട്ടില്ല. പകയും വിദ്വേഷവും ഹിന്ദു യുവാക്കളില്‍ കുത്തിവെച്ചു കൊണ്ടിരിക്കുന്ന 'കാപാലികരെ തുറന്നു കാണിക്കാന്‍ പോലും ആരും മെനക്കെട്ടിട്ടില്ല. അവര്‍ കൊന്നലെന്ത്? ചത്താലെന്ത്?
Tuesday, 16 September 2014
Monday, 15 September 2014
മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പയറ്റിയത് വെള്ളക്കാരാണ്, അതിന് മുമ്പ് ഹിന്ദുക്കളും മുസ്ലിംകളുമായ രാജാക്കന്മാര്‍ മാറി മാറി നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ ഭരിച്ചെങ്കിലും പ്രജകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല, അത് തുടങ്ങി വെച്ചത് സായിപ്പിന്‍റെ കുബുദ്ധിയാണ്, മതവും ജാതിയും ഭാഷയുമൊക്കെ ഇന്ത്യക്കാര്‍ക്ക് പരസ്പരം തല്ല് കൂടാനുള്ള മുന്തിയ ഉപാദികളാണ് എന്നു കണ്ടെത്തിയ ബ്രിട്ടീഷുകാര്‍ സകല സ്വത്വ ചിന്നങ്ങളെയും പ്രകോപിപ്പിച്ച് രണ്ടു നൂറ്റാണ്ടിലേറെയാണ് ഇന്ത്യ ഭരിച്ചത്. ബ്രിട്ടീഷുകാര്‍ പോയതോടെ വിഭജന രാഷ്ട്രീയം പയറ്റാന്‍ ഇറങ്ങിയത് ബ്രിട്ടുഷുകാരുടെ തന്നെ തണലില്‍ വളര്‍ന്ന ആര്‍ എസ് എസ് ആണ്. "ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ളതല്ല ഹിന്ദുവിന്‍റെ ഊര്‍ജ്ജം, ബ്രിട്ടീഷുകാര്‍ നമ്മുടെ സുഹൃത്തുക്കളാണ്, രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചും , ഇന്ത്യയെ വിഭജിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എന്തിനേറെ രാഷ്ട്രപിതാവിനെ കൊന്നു കൊലവിളിച്ചിട്ടുപോലും രാജ്യത്തിന്‍റെ ആത്മാവിനെ തൊടാന്‍ കഴിയാതെ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്നു ആര്‍ എസ് എസിന്.!! നിരന്തരമായി വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിട്ടിട്ടും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ശരീരങ്ങളെയല്ലാതെ മനസ്സുകളെ കീറിമുറിക്കാന്‍ ആര്‍ എസ് എസ്സിന് സാധിച്ചില്ല. അത് സാധിച്ചെടുത്തത് വേറൊരു കൂട്ടരാണ്, കറുത്ത സായിപ്പന്മാര്‍!
റൈറ്റ് തിങ്കേര്‍സ്; സോഷ്യല്‍ മീഡിയയുടെ നേര്‍ചിത്രവും നുറുങ്ങുവെട്ടവും
Subscribe to:
Posts (Atom)