വി ആർ അനൂപ് എന്ന കോൺഗ്രസ്സ് യുവനേതാവിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്, കോൺഗ്രസ്സ് എന്താവണം എന്താവരുത് എന്ന് അനൂപ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, സി പി എമ്മിന്റെയും ബി ജെ പി യുടെയും കൊള്ളരുതായ്മകളെ സോഷ്യൽ മീഡിയയിൽ ചവിട്ടി അരക്കുന്നുണ്ട് അനൂപ്. പല യുവ കോൺഗ്രസ്സുകാരിലും കാണാനാവാത്ത , പാർട്ടിയേക്കാൾ രാജ്യത്തിൻറെ താല്പര്യങ്ങൾക്ക് ഊന്നൽനൽകുന്ന രാഷ്ട്രീയ ദിശാബോധം അനൂപിനുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി യിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കാൻ അവസരമുണ്ടായി, ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അനൂപിൻറെ പേര് നേതാവ് പലതവണ പറഞ്ഞു, അനൂപ് ഉയർത്തുന്ന രാഷ്ട്രീയ നിലപാട് പല കോൺഗ്രസ്സ് നേതാക്കളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വം ത്രിശങ്കുവിൽ തന്നെയാണെന്നാണ് ആ സീനിയർ നേതാവിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
Sunday, 24 December 2017
Wednesday, 1 November 2017
അവൻ്റെ തലവേദനയും, അത്ഭുത ജീവിയും, പിന്നെ നമ്മുടെ ആരോഗ്യവും
![]() |
Prof. Park Jae Woo |
ചൈനയിൽ നിന്ന് ഹോങ്കോങ് ക്വലാലുംപുർ വഴി നാട്ടിലേക്കുള്ള മടക്കയാത്ര
കൂടെ സുഹൃത്തുമുണ്ട്. ചൈനയിൽ എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയ അവൻ്റെ പെങ്ങളെ കോളേജിൽ കൊണ്ട് ചെന്നാക്കി, ഒരു ബിസിനസ്സ് സെമിനാറും അറ്റൻഡ് ചെയ്തുള്ള വരവാണ്.
ഹോങ്കോങ് എയർപോർട്ടിലെ ഫോർമാലിറ്റീസ് എല്ലാം തീർത്ത് വിമാനത്തിനുള്ള കാത്തിരിപ്പ്, ഒരു മണിക്കൂറ് കൂടിയുണ്ട്. സംസാരിച്ചിരിക്കെ പെട്ടെന്നാണ് സുഹൃത്ത് ഒരു വല്ലായ്മ പ്രകടിപ്പിച്ചത്...
Wednesday, 23 August 2017
വടക്കേക്കര ഒരു സംഘി-സലഫി ഒത്തുകളിയോ?
കഴിഞ്ഞ ദിവസം മത പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പ്രദേശങ്ങളിൽ വിസ്‌ഡം ഗ്ലോബൽ എന്ന തീവ്ര സലഫി സംഘടനയുടെ പ്രവർത്തകരെ ആർ എസ് എസ്സുകാർ മർദ്ധിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവം ഉണ്ടായി
ഹിന്ദു മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധവും സൃഷ്ടിച്ച സംഭവത്തെ ആർ എസ്സ് എസ് നന്നായി മുതലെടുക്കുന്നുണ്ട്, നിങ്ങളുടെ മതം മാത്രമാണ് നല്ലത്, ബാക്കി ദൈവങ്ങളെല്ലാം മോശമാണ് എന്ന് ഇവർ ഹിന്ദു വീടുകളിൽ കയറി പറയുന്നു എന്നാണ് ആർ എസ് എസ് പ്രചാരണം, ഓർക്കുക രാഹുൽ ഈശ്വർ ഹാദിയയുടെ വീട്ടിൽ പോയി വന്ന ശേഷം പറഞ്ഞതും ഇത് തന്നെയാണ്, നിങ്ങളുടെ ദൈവങ്ങൾ ചീത്തയാണ് എന്ന് ഹാദിയ അമ്മയോട് പറഞ്ഞത്രേ! ഏതൊരു സാദാരണ ഹിന്ദുവിനും 'മത വികാരം' വരുന്ന രീതിയിൽ ഹിന്ദു തീവ്ര വാദികളും സൊ കോൾഡ് 'പൊതു ബോധവും ' സംഭവത്തെ ഉപയോഗപ്പെടുത്തുന്നു.
ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാനുള്ള ആർ എസ് എസ്സ് പ്രവർത്തനങ്ങൾക്ക് നല്ല മൈലേജ് നൽകാൻ ഈ സംഭവം കാരണമായിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണം കാണുന്ന ആർക്കും അത് ബോധ്യപ്പെടും

Tuesday, 25 July 2017
മലയാള സിനിമയിലെ നടിമാരെല്ലാം മാലാഖാമാരാണ്, നടന്മാരെല്ലാം പരമ ചെറ്റകളും, 'അമ്മ വെറും ആഭാസന്മാരുടേതാണ്....പ്രേക്ഷക ലക്ഷങ്ങൾക്ക് സുഖം തന്നെയല്ലേ...?
നടി ആക്രമിക്കപ്പെട്ട കേസോടെ മലയാള സിനിമക്ക് അകത്തുള്ള പുഴുക്കുത്തുകൾ പതുക്കെയെങ്കിലും പുറത്തേക്ക് കണ്ടു തുടങ്ങുന്നുണ്ട്, മലയാളിയുടെ മനസ്സിലെ പുഴുക്കുത്തു അതിലേറെ തെളിമയോടെ കാണുന്നുമുണ്ട്, പത്തു കാശും കുറച്ചു പ്രശസ്തിയും ഉള്ളവരോടൊക്കെ ഭൂരിപക്ഷം മലയാളികൾക്കും ഉള്ള സ്ഥായീ ഭാവമാണ് പുച്ഛം, നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തെളിഞ്ഞു കാണുന്ന നീതി ബോധത്തിന്റെ അങ്ങേത്തലക്കൽ ഈ പുച്ഛഭാവം പല്ലിളിച്ച് കാണിക്കുന്നുണ്ട്, ഇപ്പോഴിതാ ജീൻ പോളിനെതിരെ ഒരു 'നടി' കേസുകൊടുത്തതോടെ സിനിമയിലെ സാംസ്കാരിക/സദാചാര തകർച്ചയിൽ ധാർമ്മിഷ്ഠനായ ടി മലയാളിയുടെ കുരു വീണ്ടും പൊട്ടി ഒലിക്കുകയാണ്.
Subscribe to:
Posts (Atom)