വി ആർ അനൂപ് എന്ന കോൺഗ്രസ്സ് യുവനേതാവിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്, കോൺഗ്രസ്സ് എന്താവണം എന്താവരുത് എന്ന് അനൂപ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, സി പി എമ്മിന്റെയും ബി ജെ പി യുടെയും കൊള്ളരുതായ്മകളെ സോഷ്യൽ മീഡിയയിൽ ചവിട്ടി അരക്കുന്നുണ്ട് അനൂപ്. പല യുവ കോൺഗ്രസ്സുകാരിലും കാണാനാവാത്ത , പാർട്ടിയേക്കാൾ രാജ്യത്തിൻറെ താല്പര്യങ്ങൾക്ക് ഊന്നൽനൽകുന്ന രാഷ്ട്രീയ ദിശാബോധം അനൂപിനുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി യിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കാൻ അവസരമുണ്ടായി, ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അനൂപിൻറെ പേര് നേതാവ് പലതവണ പറഞ്ഞു, അനൂപ് ഉയർത്തുന്ന രാഷ്ട്രീയ നിലപാട് പല കോൺഗ്രസ്സ് നേതാക്കളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വം ത്രിശങ്കുവിൽ തന്നെയാണെന്നാണ് ആ സീനിയർ നേതാവിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.