ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ ഇടക്കിടെ കാണാറുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്‍ച്ചകളിലും മുസ്ലിംകള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില്‍ മാത്രമല്ല മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള്‍ എന്നു തന്നെ പറയാന്‍ കാരണം ഒരാള്‍ മുസ്ലിം ആയിരിക്കാന്‍ പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്. രണ്ടുതരത്തില്‍ വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള്‍ എന്നു പറയാന്‍ പറ്റില്ലല്ലോ.Sunday, 20 April 2014
പ്രവാചക സ്നേഹവും രണ്ടുതരം മുസ്ലിംകളും........
ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ ഇടക്കിടെ കാണാറുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്‍ച്ചകളിലും മുസ്ലിംകള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില്‍ മാത്രമല്ല മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള്‍ എന്നു തന്നെ പറയാന്‍ കാരണം ഒരാള്‍ മുസ്ലിം ആയിരിക്കാന്‍ പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്. രണ്ടുതരത്തില്‍ വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള്‍ എന്നു പറയാന്‍ പറ്റില്ലല്ലോ.Saturday, 15 March 2014
ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട്?
തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം വന്നു, കാര്യങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "വരട്ടെ ആര്‍ക്കെങ്കിലും ഒന്ന് കുത്തണം, ഒക്കെ കണക്കാന്നേ" , എന്നാല്‍ ഈ വര്‍ഷം അതില്‍ മാറ്റമുണ്ട്, കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ നടന്നത് 'സെലക്ഷന്‍' ആയിരുന്നു ഉള്ളതില്‍ നിന്ന് ഒന്നിനെ തെരെഞ്ഞെടുക്കുക, രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ ഏതെങ്കിലും ഒന്നിന് കുത്തിയേ പറ്റൂ, ഈ തവണ അതില്‍ മാറ്റം ഉണ്ട് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാണ്.
Friday, 14 March 2014
എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍......
വീട്ടില്‍ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഒരു ടൂഷ്യന്‍ ടീച്ചറെ വേണമെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ മാനദണ്ഡം?. ടീച്ചര്‍ക്ക് നന്നായി കുക്ക് ചെയ്യാന്‍ അറിയണം, പട്ടിയെ കുളിപ്പിക്കാന്‍ അറിയണം, പാട്ടുപാടാന്‍ അറിയണം...ഒഴിവ് സമയത്ത് ടീച്ചര്‍ക്ക് ഇതൊക്കെ ചെയ്യാമല്ലോ... അത് കൊണ്ട് ഈ കഴിവുകളൊക്കെ പരിഗണിച്ച് ആകുമോ ടീച്ചറെ വെക്കുന്നത്? അതോ അവര്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അറിയുമോ എന്നാണോ അന്വേഷിക്കുക? അഞ്ചു കൊല്ലം ട്യൂഷന്‍ എടുക്കാന്‍ വന്ന ടീച്ചര്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചാല്‍ കണക്കില്‍ നയാപൈസയുടെ വിവരമില്ലാത്ത ടീച്ചറെ അവര്‍ നന്നായി പാട്ടുപാടും പിള്ളേര്‍ക്കൊരു നേരമ്പോക്കാകുമല്ലോ, അവര്‍ നന്നായി ബിരിയാണി യുണ്ടാക്കും നമുക്ക് ഉരുട്ടി വിഴുങ്ങാമല്ലോ എന്ന് കരുതി നിങ്ങള്‍ 'ട്യൂഷന്‍' ടീച്ചറാക്കി നിയമിക്കുമോ? അതോ കണക്കില്‍ അവര്‍ക്ക് എത്രത്തോളം വിവരമുണ്ട്, കുട്ടികളെ പഠിപ്പിക്കാന്‍ അറിയാമോ എന്ന കാര്യമാണോ ഏറ്റവും പ്രാഥമീകമായി പരിഗണിക്കുക?
Wednesday, 12 March 2014
അമൃതാനന്ദമയിയെ കല്ലെറിയുന്നവരോട്....
അമൃതാനന്ദമായിക്കെതിരെ, മുന്‍ സന്തത സഹചാരി ഗെയില്‍ ട്രേഡ് വെല്‍ പുസ്തകത്തിലൂടെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എങ്ങുമെത്താതെ എന്നാല്‍ പിടിവിടാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, കേരളീയ സമൂഹത്തില്‍ നിന്ന് അമ്മയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുടെ മനസ്ത്ഥിതി എന്താണ്?
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
Tuesday, 4 March 2014
അമ്മയും കാന്തപുരവും മാധ്യമത്തിന്റെ ചുവടുമാറ്റവും.
മാധ്യമം പത്രത്തെക്കുറിച്ച് ഈ ബ്ലോഗ്ഗില്‍ ഒന്നിലേറെ തവണ എഴുതിയിട്ടുണ്ട്, മാധ്യമത്തിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്ലാമിയോടു പലകാര്യങ്ങളിലും വിയോജിക്കുമ്പോള്‍ പോലും മാധ്യമം മലയാളി സമൂഹത്തില്‍ ഒരു അനിവാര്യതയാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ അംഗീകാരം നേടിയെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞത് അതിന്റെ നിലപാടിലെ സത്യസന്ധത കൊണ്ടാണ്. കോപ്പികളുടെ എണ്ണത്തെക്കാള്‍ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാധ്യമം തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ പത്രം. കാല്‍നൂറ്റാണ്ടിന്‍റെ പ്രയാണത്തിനിടയില്‍ നാടോടുംബോള് നടുവെ ഓടാനുള്ള പ്രവണത ചിലപ്പോഴൊക്കെ മാധ്യമത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നാടിനെയും മറികടന്ന് കൊണ്ട് ഓടാനുള്ള ആവേശം കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്, വെള്ളിമാടുകുന്നിലെ ഹെഡ് ആഫീസില്‍ നിയമിതരായ ന്യൂജനറേഷന്‍ മാനേജര്‍മാരുടെ പരിഷ്കാരമാണോ ചുവടുമാറ്റത്തിന് കാരണം എന്നറിയില്ല, ഏതായാലും കണ്ണടച്ചുള്ള ഈ പാലുകൂടി കണ്ണുള്ള ചിലര്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
Monday, 3 March 2014
ഒരു ഭീകരാക്രമണം മണക്കുന്നുവോ...?
ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങാണ് എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതാണെന്ന് ചോദിച്ചാലും ഒരേയൊരു ഉത്തരമേയുള്ളൂ ..പ്രതിരോധവകുപ്പ്, ഏറ്റവും അവസാനം റോള്‍സ് റോയ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി ആന്‍റണി ഉത്തരവിട്ടത് വെറും 24 മണിക്കൂര്‍ മുമ്പാണ്. ഓരോ വര്‍ഷവും ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നത് പ്രതിരോധത്തിനാണ്, ആരെ പ്രതിരോധിക്കാന്‍ എങ്ങനെ പ്രതിരോധിക്കാന്‍ എന്നൊന്നും ചോദിക്കാന്‍ പൊതുജനത്തിന് അവകാശമില്ല, വിഷയം രാജ്യ രക്ഷയുമായി ബന്ധപ്പെട്ടതാണ്, ചോദിച്ചവന്‍ ആപ്പിലാകും, പ്രത്യക്ഷത്തില്‍ ഒരു യുദ്ധവും നടക്കാത്ത രാജ്യത്ത് ചില 'നിഴല്‍'യുദ്ധങ്ങള്‍ നടത്തി രാജ്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ആയുധ ഇറക്കുമതി കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനവും പണവും നല്‍കുന്നത് എന്ന രഹസ്യം പുറത്തു പറയാന്‍ കഴിയില്ല. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന്‍ അന്വേഷിക്കാന്‍ ചന്ദ്രായന്‍ പറഞ്ഞയച്ച് ലോകത്തെ ഞെട്ടിച്ചു കളഞ്ഞ ഇന്ത്യാ മഹാരാജ്യം, വെറും തോക്കുകളും വെടിക്കോപ്പുകളും കോടികള്‍ മുടക്കി മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചു കൂട.
ഭീകരാക്രമണങ്ങള്‍ വരുന്ന വഴി.....
കാര്യം മനസ്സിലാവണമെങ്കില്‍ ആം ആദ്മികള്‍ ഒരല്‍പം സമചിത്തതയോടെ വായിക്കണം.
Tuesday, 25 February 2014
വി എം സുധീരന്‍; അഴിഞ്ഞു വീണത് മുഖം മൂടിയോ, ഉടുതുണിയോ?
ഒരു സാധാരണ മലയാളിയെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കണ്ടു വരുന്നത്, രാഷ്ട്രീയത്തില്‍ ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത സാമൂഹ്യ ബോധത്തിന്റെയും , പരിസ്ഥിതി-സഹജീവി പരിഗണയുടെയും പ്രതീകങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെട്ടിരുന്ന വി എം സുധീരന്‍ എന്ന വിഗ്രഹം ഉടഞ്ഞു വീണിരിക്കുന്നു, ദിവസങ്ങള്‍ കൊണ്ടാണ് മലയാളി സമൂഹത്തിന് മുമ്പില്‍ വി എം സുധീരന്‍ നഗ്നനാക്കപ്പെട്ടത്, ഉടുതുണി പറിച്ചെറിഞ്ഞുള്ള ഈ നില്‍പ്പ് അസഹനീയമാണ്. കെ പി സി സി പ്രസിഡന്‍റിനെ നിയമിക്കുന്നത് ഒരു വര്‍ഷം മുമ്പാണെങ്കില്‍ ചിത്രത്തില്‍ എവിടേയും സുധീരന്‍ ഉണ്ടാവില്ലായിരുന്നു, ആംആദ് മി ഇഫക്‍ടാണ് എല്ലാ താപ്പാനകളെയും മറികടന്നു കൊണ്ട്, മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചു കൊണ്ട് സുധീരനെ തെരെഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രേരണയായത്, ജനപക്ഷത്ത് നില്‍ക്കുന്ന, സ്വന്തമായി നിലപാടുള്ള, അഴിമതിക്കാരനല്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന സല്‍പേര് തന്നെയാണ് തെരെഞ്ഞെടുക്കപ്പെടാനുള്ള ഏക മാനദണ്ഡവും.
Friday, 21 February 2014
കേരളത്തില്‍ ഭരണമാറ്റം ആസന്നം; ആരാവും അടുത്ത മുഖ്യമന്ത്രി?
ഇടത്-വലത് മുന്നണികള്‍ മാറി മാറി അഞ്ചു വര്‍ഷം വീതം ഭരിക്കുക എന്ന കേരളമോഡലിന് തിരശ്ശീല വീഴാന്‍പോകുന്നു. ഏതാനും മാസങ്ങളായി അടക്കം പറച്ചിലുകള്‍ മാത്രമായിരുന്ന ഭരണമാറ്റ ചര്‍ച്ച കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയിലാണ് വല്ലാതെ ചൂടുപിടിച്ചത്. ടി പി വധത്തിലെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചതോടെ സര്‍ക്കാരിനെ താഴെ ഇറക്കാതെ നിവര്‍ത്തിയില്ലെന്ന് സി പി എം തിരിച്ചറിഞ്ഞിരിക്കുന്നു, ഒരു തെരെഞ്ഞെടുപ്പിലേക്ക് എടുത്തുചാടാനുള്ള 'ബുദ്ധിമോശം' കാണിക്കാന്‍ സി പി എം ഒരുക്കമല്ല, കയ്യാലപ്പുറത്ത് ഇരിക്കുന്ന ഉമ്മഞ്ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ട് ഒരു പുതിയ തട്ടിക്കൂട്ടിനുള്ള ശ്രമമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ഭരണമാറ്റ .അണിയറ നാടകത്തിലെ വിദൂഷകന്‍റെ റോള്‍ പി സി ജോര്‍ജ്ജിനാണ്, അണിയറയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം.
Thursday, 20 February 2014
കള്ളന്‍ ഭാസ്കരനും മലയാള മനോരമയും
എന്‍റെ നാട്ടില്‍ ഒരു കള്ളനുണ്ടായിരുന്നു, ഭാസകരന്‍. ചേക്കിന്റെ മീശമാധവനെപ്പോലെ ഗ്രാമത്തിന്‍റെ ആസ്ഥാന കള്ളന്‍, കള്ളന്‍ ഭാസ്കരന്‍ എന്ന് നാട്ടുകാര്‍ വിളിക്കുമെങ്കിലും വെറുമൊരു കള്ളന്‍ മാത്രമായിരുന്നില്ല ഭാസ്കരന്‍, നാട്ടിലെ അറിയപ്പെടുന്ന കഥികനും കൂടിയായിരുന്നു, വെടിവഴിപാട് കഥകള്‍ സരളമായി അവതരിപ്പിക്കാനുള്ള വല്ലാത്തൊരു കഴിവുണ്ടായിരുന്നു ഭാസ്കരന്, അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞും ഭാസ്കരന്‍റെ വഴിപാട് കഥ കേള്‍ക്കാത്തവര്‍ വിരളം, ഭാസ്കരന്‍റെ കഥ കേട്ടാല്‍ തന്നെ ഒരു വിധപ്പെട്ടവര്‍ക്കൊക്കെ 'രതി മൂര്‍ച്ച' ലഭിച്ചിരുന്നു എന്നൊരു സ്വകാര്യവും കൂടിയുണ്ട് കേട്ടോ... ഭാസകരന്‍ പറയുന്ന കഥകളിലെ നായികമാര്‍ മിക്കവരും നാട്ടിലെ നല്ല വീടുകളിലെ പെണ്ണുങ്ങളാണ്, ഭാസ്കരന്‍ കഥാനായകനായി എത്തുന്നത് അപൂര്‍വ്വമാണ്, എപ്പോഴും ദൃക്സാക്ഷിയാണ് ഭാസ്കരന്‍, .
Wednesday, 19 February 2014
SDPI മഅദനിയെ മല്‍സരിപ്പിക്കണം.
ഇതെന്തെഡേയ് ഇത്.... ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ, സി പി എം വി എം സുധീരനെ മല്‍സരിപ്പിക്കണം എന്ന് പറയും പോലെ, പിഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ വേറൊരു പാര്‍ട്ടി മല്‍സരിപ്പിക്കണമെന്നോ? അതെ അത് തന്നെയാണ് കാര്യം.
മഅദനിയെക്കുറിച്ച് ഒരു വിശദീകരണം ആവശ്യമില്ലല്ലോ.... പത്ത് വര്‍ഷം ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുക, വീണ്ടും അതെ നിയമ വ്യവസ്ഥിതിയില്‍ വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ , ശരീരത്തെ വിവിധ രോഗങ്ങള്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുമ്പോള്‍ 'ജാമ്യം' നല്‍കാന്‍ ഉന്നത നീതി പീഢം കനിയാതിരിക്കുക, ഒരു വികലാംഗന്‍ എന്ന പരിഗണ പോലും കൊടുക്കാതെ പീഡിപ്പിക്കുക.... ഇന്ത്യയില്‍ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതീകം മഅദനിതന്നെയാണ്, കൊല്ലപ്പെട്ടവര്‍ നിരവധിയുണ്ടാവാം, ജയില്‍വാസം അനുഭവിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്, പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്‍ ഭരണകൂടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്നതിന് മഅദനിയെക്കാള്‍ ക്രൂരമായ ഉദാഹരണങ്ങള്‍ വേറെയില്ല, സുപ്രീം കോടതി വരെ എത്തിനില്‍ക്കുന്ന, പലതവണ തള്ളിയും മാറ്റിവെച്ചും ഒരു പ്രതീക്ഷയുമില്ലാതെ കിടക്കുന്ന ജാമ്യാപേക്ഷ മാത്രമാണ് 'ദുനിയാവില്‍ ' ആ മന്‍ഷ്യന്‍റെ പ്രതീക്ഷ.
ഇന്ത്യന്‍ മനസാക്ഷിയുടെയും സുപ്രീം കോടതിയുടെയും കണ്ണുതുറപ്പിക്കാന്‍ മഅദനിക്കു മുമ്പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.... ലോക് സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക.
Tuesday, 18 February 2014
Tolerance; പാണക്കാട് തങ്ങന്‍മാരില്‍ മാതൃകയുണ്ടോ?
Tolerance = the ability or willingness to tolerate the existence of opinions or behaviour that one dislikes or disagrees with: മലയാളത്തില്‍ ഇതിനെ നിര്‍വചിക്കാന്‍ ഒറ്റവാക്കുണ്ടോ? സഹനം , സഹിഷ്ണുത ...തുടങ്ങി പലതുമുണ്ടെങ്കിലും ഒറ്റവാക്കില്‍ പറയുക പ്രയാസകരം, നമുക്ക് ഇഷ്ടമില്ലാത്ത കാര്യത്തെയും അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് എന്ന് സാമാന്യമായി പറയാം. tolerance എന്ന് കേട്ടിട്ടില്ലാത്തവര്‍ പോലും ജീവിതത്തില്‍ ഒരു പാട് tolerate ചെയ്യുന്നുണ്ട്. ഭാര്യയിലും, ഭര്‍ത്താവിലും, കുട്ടികളിലും, അച്ഛനമ്മമാരിലും, സുഹൃത്തുക്കളിലും, സഹപ്രവര്‍ത്തകരിലും എല്ലാം നമുക്കിഷ്ടപ്പെടാത്ത പലതും ഉണ്ടെങ്കിലും നാം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, ഈ ഒരു അഡ്ജസ്റ്റ്മെന്‍റ് ആണ് മനുഷ്യനെ ഒരു സാമൂഹ്യ ജീവിയായി നിലനിര്‍ത്തുന്നത്, ഒരു പക്ഷേ മനുഷ്യ സമൂഹത്തിന്റെ സൌന്ദര്യം പോലും ഈ tolerance തന്നെയാണ്.
Subscribe to:
Posts (Atom)

.jpg)








