Thursday 28 November 2013

മലബാര്‍ ഗോൾഡിന്റെ സ്വര്‍ണ്ണം ആര്‍ക്കാണ് ചൊറിയുന്നത് ?

ഹിറോമോസ എന്ന വയാനാട്ടുകാരി എയര്‍ഹോസ്റ്റസ് 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പത്രമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കിയെടുത്തു, ഹിറോമോസയുടെ ഫ്ലാറ്റ്, ചിലവ്, ദുബായി ട്രിപ്പുകള്‍ ഉന്നത ബന്ധങ്ങള്‍ , വാര്‍ത്ത വായിച്ചാല്‍ ചെവിയില്‍ ബഡ്സ് ഇട്ട് പതുക്കെ തിരിക്കുന്നതിന്റെ ഒരു സുഖം.....ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിറോമോസയുടെ സ്വര്‍ണ്ണം മലബാര്‍ ഗോള്‍ഡില്‍ വിറ്റു എന്ന വാര്‍ത്ത അപ്ഡേറ്റു ചെയ്യപ്പെട്ടു, ഇതോടെ പലര്‍ക്കും ബഡ്സിന്റെ സുഖം പതുക്കെ ചൊറിച്ചിലായി മാറി.

ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ക്കും പി സി ജോര്‍ജ്ജിനും ചൊറി വല്ലാതെ കലശലായി, പണ്ട് കോഴിക്കോട് വലിയങ്ങാടിയില്‍ കൊപ്ര കച്ചവടം ചെയ്തിരുന്ന എം പി അഹമ്മെദ് എങ്ങനെ ഗോള്‍ഡ് മുതലാളിയായി എന്ന അന്വേഷണം  ഇരുപതു കൊല്ലം കള്ളക്കടത്ത് നടത്തിയാണ് മലബാര്‍ ഗോള്‍ഡ് വളര്‍ന്നത് എന്ന  ധ്വനിയില്‍ വാര്‍ത്തകള്‍ , സി പി എമ്മിന്  12 ലക്ഷം തെരെഞ്ഞെടുപ്പ് ഫണ്ട് കൊടുത്തു അതും ത്രിപുരയിലേക്ക്, ത്രിപുരയില്‍  ഒരു ബ്രാഞ്ചുപോലും ഇല്ലാത്ത സി പി എമ്മിന് ഫണ്ട് കൊടുക്കണം എങ്കില്‍ അതിന്റെ പിന്നില്‍ എന്തോ 'ഒരിത്' ഉണ്ട് എന്ന കുറ്റാന്വേഷണ നിരീക്ഷണം,  സംഗതി തീവ്രവാദമാണ് എന്‍ ഐ എ അന്വേഷണം വേണമെന്നാണ് ജോര്‍ജ്ജ് അച്ചായന്‍റെ ആവശ്യം.

ഒരു വര്‍ഷം 100 ടണ്‍ വരെ സ്വര്‍ണ്ണം ആവശ്യമുണ്ട് ഇന്ത്യന്‍ വിപണിക്ക്, സ്വര്‍ണ്ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഉള്ള കാലത്ത് കള്ളക്കടത്ത് നടത്തിയാണ് ദാവൂദ് ഇബ്രാഹിം, ഹാജി മസ്താന്‍ തുടങ്ങിയ അധോലോകനായകര്‍ ജനിക്കുന്നതും വളരുന്നതും, ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതി നിയന്ത്രണം എടുത്ത് കളഞ്ഞതോടെ മറ്റുരാജ്യങ്ങളിലെ സ്വര്‍ണ്ണവിലയും ഇന്ത്യന്‍ വിലയും തമ്മില്‍ വലിയ അന്തരം ഇല്ലാതെയായി സ്വര്‍ണ്ണക്കടത്തിന് സ്കോപ്പില്ലാതെയായി, അധോലോകം വേറെ വഴികള്‍ തേടിപ്പോയി, പണ്ട് പണി നിര്‍ത്തിപ്പോയവര്‍ക്കും, പുതുതായി പണി തേടി നടക്കുന്നവര്‍ക്കും ചാകരതീര്‍ത്തുകൊണ്ട് 2013 ജനുവരിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി ചുങ്കം ഗണ്യമായി വര്‍ദ്ധിപ്പിച്ചു , തലയില്‍ ആള്‍പ്പാര്‍പ്പമുള്ള പലരും അന്നേ പറഞ്ഞതാണ്, ഇത് വേണ്ടാത്ത പണിയാണ്, നേരായ മാര്‍ഗ്ഗത്തിലുള്ള ഇറക്കുമതി കുറയും, വരുമാനം കുറയും, കള്ളക്കടത്ത് വര്‍ദ്ധിക്കും.  ഇരുചെവികളും മൂടിക്കെട്ടിനടക്കുന്ന മദാമ്മയുടെ സെക്രട്ടറിയദ്ദേഹം  കേള്‍ക്കാഞ്ഞതോ കേട്ട ഭാവം നടിക്കാഞ്ഞതോ എന്തോ? മാസം നാല് കഴിഞ്ഞപ്പോള്‍ കള്ളക്കടത്തുകാരുടെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി, തലേക്കെട്ടുകരന്‍ ഇറക്കുമതി ചുങ്കം വീണ്ടും കൂട്ടി.
ഈ ചാകര കൊഴുത്തുകൊണ്ടിരിക്കെ ജോയ് ആലുക്കാസ് ചേട്ടന്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു, ഇന്ത്യന്‍ വിപണിയിലേക്ക് വരുന്ന സ്വര്‍ണ്ണത്തിന്‍റെ മുക്കാല്‍ പങ്കും കള്ളക്കടത്താണ്, വിമാനത്താവളം വഴി വരുന്നത് നാമമാത്രമായ കടത്തുമാത്രം, കപ്പല്‍ വഴി ടണ്‍ കണക്കിന് സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഒഴുകുന്നു, ജോയിചേട്ടന്‍ പറഞ്ഞത് ആരോ കേട്ടോ എന്തോ? ഏതായാലും പ്രത്യേകിച്ച് കച്ചവടം ഒന്നും ചെയ്യാതെ ലോകത്തെ നാലാമത്തെ കോടീശ്വരി ആയി മാറിയ മദാമ്മയുടെ കണക്കെഴുത്ത് പുള്ളി സംഗതി കേട്ടതേയില്ല, ആര്‍ക്ക് കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടില്ല, മാധ്യമ ശിങ്കങ്ങള്‍ക്കൊന്നും കുരുപൊട്ടിയില്ല....

ഇപ്പോള്‍ വന്ന ചൊറിച്ചിലോ?
അത് വെറും കൃമി കടിയാണ്,
ആലുക്കാസ്, ആലപ്പാട്ട്, കല്യാണ്‍, ഭീമ....ആരാധന, അനുരാധ,   തുടങ്ങി ഒരു കല്യാണത്തിന് വിളിക്കാന്‍ മാത്രം ജ്വല്ലറി ഗ്രൂപ്പുകള്‍ ഉണ്ട് കേരളത്തില്‍ ഇവരില്‍ പലര്‍ക്കും ലോകത്തിന്റെ പലഭാഗത്തും ശാഖകള്‍ ഉണ്ട്, ഒന്നും രണ്ടും ജ്വല്ലറികള്‍ ഉള്ള ചോട്ടാമുതലാളിമാര്‍ വേറെ, വിപണിയില്‍ ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെ വലിയ പങ്ക് കള്ളക്കടത്ത് ആണെങ്കില്‍ എല്ലാവരുടെതും ചൊറിയണം.. ഇവരുടെയൊന്നും സ്വര്‍ണ്ണത്തിന് ഇല്ലാത്ത ചൊറിച്ചില്‍ മലബാറിന്റെ സ്വര്‍ണ്ണത്തിന് ഉണ്ടാകുന്നത് എങ്ങനെ?
കാര്യം ലളിതം. രണ്ട് രാസവസ്തുക്കളാണ് പ്രവര്‍ത്തിക്കുന്നത്.
ഒന്ന് പത്ത് കാശുള്ളവനെ കാണുംബോള് ഉള്ള  ചൊറിച്ചില്‍ ,  അവന്റെ കാശ് കള്ളക്കടത്താണ് കൂട്ടികൊടുപ്പാണ്, ബിനാമിയാണ് എന്ന്‍ ഇടക്കിടെ പറയുമ്പോള്‍ ചൊറിച്ചിലിന് ചെറിയ ഒരാശ്വാസം കിട്ടും, ജോയ് ആലുക്കാസ് ജയലളിതയുടെ ബിനാമിയാണ് എന്നൊരു അടക്കം പറച്ചില്‍ ദുബായില്‍ സ്ഥിരമായി കേള്‍ക്കാം സംഗതി മേല്‍പ്പറഞ്ഞ രാസ വസ്തുവാണ്.
രണ്ടാമത്തെ രാസവസ്തു വര്‍ഗ്ഗീയതയാണ്,
മലബാര്‍ ഗോള്‍ടിന്റെ കാര്യത്തില്‍ ഈ രാസപ്രവര്‍ത്തനമാണ് കൂടുതല്‍ നടന്നത്.
ചേന വിറ്റു നടന്ന 'ചേന സ്വാമി എന്നറിയപ്പെട്ടിരുന്ന സ്വാമി വളര്‍ന്ന് കെ ടി സി ഗ്രൂപ്പിന്‍റെ ഉടമയായ പി വി സ്വാമി ആയി മാറിയ കോഴിക്കോട്ട് തേങ്ങാക്കച്ചവടം നടത്തിയ 'അഹമ്മദ്' വളര്‍ന്ന് മലബാര്‍ അഹമ്മദ് ആകുന്നത് കണ്ടാല്‍ ഈ രാസപ്രവര്‍ത്തനം ത്വരിതപ്പെടും, മോഹന്‍ലാലും കരീന കപൂറും ഹേമമാലിനിയും 'അഹമ്മദിന്‍റ്' ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ കൂടി ആയാല്‍ !!, കലികാലം അല്ലാതെന്ത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിക്കാനുള്ളതാണ്    രാജ്യദ്രോഹ-തീവ്രവാദ ലായനി, അതോടെ രാസപ്രവര്‍ത്തനം ത്വരിതപ്പെടും.

ഇല്ലാത്ത കേസുണ്ടാക്കി വെല്‍ഗേറ്റ്  എന്ന വീഡിയോ കമ്പനി പൂട്ടിച്ചതിനെക്കുറിച്ച്, വെല്‍ഗേറ്റ് മുതലാളി വര്‍ഷങ്ങള്‍ക്കൊണ്ട് ആ സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ കഷ്ട്ടപ്പെട്ട കഥ കവര്‍സ്റ്റോറി ചെയ്യുന്ന  പന്നന്‍മാര്‍ അഹമ്മദിന്‍റെ ഇരുപത് വര്‍ഷത്തെ അധ്വാനം കാണാന്‍ കൂട്ടാക്കുകയില്ല,  മലബാറിന് പുറത്തുള്ള ജ്വല്ലറി ഗ്രൂപ്പുകള്‍ അടക്കി വാണിരുന്ന മലബാര്‍ വിപണി ഒരു അഹമ്മദ് പിടിച്ചെടുത്തത് എങ്ങനെ സഹിക്കും? പ്രാദേശിക തലത്തില്‍ പണവും സ്വാധീനവും ഉള്ള ഡയറക്ടര്‍ മാരെ കണ്ടെത്തി വിപണി പിടിക്കുന്ന തന്ത്രം വിജയകരമായി നടപ്പാക്കിയാണ് മലബാര്‍ ഗ്രൂപ്പ് ബ്രാഞ്ച് കളുടെ എണ്ണം കൂട്ടിയത്, ഇത് ഒരു രഹസ്യമേ അല്ല, പരസ്യമായതൊന്നും രഹസ്യങ്ങള്‍ തേടി നടക്കുന്ന 'പത്രക്കാരന്‍ കാണില്ലല്ലോ...  

കേരളത്തിലെ ബിസിനസ്സുകാര്‍ രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന സംഭാവനകള്‍ പഴയ അധോലോകക്കാര്‍ക്ക് കൊടുത്തിരുന്ന 'ഹഫ്തയാണ്' , കൊടുത്തില്ലെങ്കില്‍ പണ്ടാരക്കാലന്‍മാര്‍ ഇടങ്ങേറുണ്ടാക്കും, ജീവിച്ച് പോകണ്ടെ... ഏത് പാര്‍ട്ടിക്കാരന്‍ വന്നാലും ആവശ്യമുള്ളത് അണ്ണാക്കിലേക്ക് തിരികും, കൊടുത്തത് വിജയനോ, മുരളിയോ, കുഞ്ഞാലിയോ വഴിയാണെങ്കില്‍ ചെറിയ ഒരു നന്ദി പ്രതീക്ഷിക്കാം, അച്യുമാമന്‍ വഴിയെങ്കില്‍ ഗോവിന്ദ..
സി പി എം ത്രിപുരയിലേക്ക് ഒരു ഫണ്ട് ചോദിച്ചാല്‍ കൊടുത്തേ പറ്റൂ , 12 ലക്ഷം ദുബായില്‍ വെറും   75000 കുലുവയാണ് അതുകൊണ്ടാണ് പാര്‍ട്ടിക്കാര്‍ നാട്ടിലുള്ള ബിസിനസ്സുകാരോടുപോലും ഗള്‍ഫില്‍ വന്നു പിരിക്കുന്നത്. ഇതറിയാത്തവനല്ല ഓണ്‍ലൈന്‍ മാധ്യമസിങ്കം, അവന്റെ ചൊറിയുടെ കാരണം രണ്ടാമത്തെ രാസപ്രവര്‍ത്തനമാണ്. ഇത്രേം വലിയ ഒരു പ്രശ്നം ഉണ്ടായിട്ട് ഞാന്‍ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ വായനക്കാര്‍ക്ക് നിരാശയാവില്ലേ എന്ന് മാത്രം കരുതി വിമര്‍ശന അവിയല്‍ അടിച്ചുവിടുന്ന ഓണ്‍ലൈന്‍ എഴുത്ത് പുലികളെയും വിസ്മരിക്കാന്‍ പറ്റില്ല.
ചാനല്‍ കുമാരന്‍മാര്‍ ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ മലബാര്‍ ഗോള്‍ഡിന്റ്റെ ഉടുതുണി അഴിച്ചില്ല, എല്ലാവരും പൂച്ചകളായി നിന്നു എന്ന് പരാതി പറയുന്നവര്‍ , ചാനലുകാര്‍ അനാവശ്യമായി മറ്റുള്ളവരുടെ മെക്കിട്ടു കേറുന്നു എന്ന് സ്ഥിരമായി പരാതി പറയുന്നവരാണ്, മലബാറില്‍ എത്തിയപ്പോള്‍ എന്തേ മെക്കിട്ടു കേറിയില്ല എന്നായി ചോദ്യം!! പരസ്യ ദാതാവ് എന്ന പരിഗണന പോലും കൊടുക്കാതെ കടിച്ചു കീറണമായിരുന്നുവത്രേ!!  

മുമ്പ് കോഴിക്കോട്ടെ സാഗര്‍ ഹോട്ടലില്‍ ടോയ്ലറ്റില്‍ ക്യാമറ വെച്ച ഒരു പ്രശ്നമുണ്ടായിരുന്നു, ആ ആഴ്ച ജോലിക്കുകേറിയ പയ്യന്‍ കാണിച്ച തെമ്മാടിത്തം, അയാളെ പോലീസ് പിടിച്ചു, ഹോട്ടല്‍ മാനേജ്മെന്‍റ് മാപ്പുപറഞ്ഞു, പക്ഷേ യുവമോര്‍ച്ചക്കാരന്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി ഹോട്ടല്‍ പൂട്ടിച്ചേ അടങ്ങിയുള്ളൂ, കാര്യം നിസ്സാരം, പോത്തിന്‍റെ കടിയും മാറും, കാക്കയുടെ വിശപ്പും മാറും, തരം കിട്ടിയാല്‍ കാക്കാമാര്‍ക്കിട്ട് ഒരു പണി കൊടുക്കാന്‍ നടക്കുന്ന സങ്കികുട്ടന്‍മാരുടെ കടി മാറി , സംഗതി ഒത്തു തീര്‍പ്പാക്കാന്‍ സാഗര്‍ മുതലാളിയില്‍ നിന്ന് കിട്ടിയ  ഗാന്ധിത്തലകൊണ്ട് മൂത്ത സങ്കികളുടെ വിശപ്പും മാറി,
ഇതേ ഫോര്‍മുലയാണ് പി സി ജോര്‍ജ്ജും ഓണ്‍ലൈന്‍ തെണ്ടികളും നടത്തുന്നത്, കൂടെയുള്ള പോത്തുകളുടെ കടിക്ക് ഒരു ശമനം, ജോര്‍ജ്ജിന്‍റെ 'വലിയ വയറിന്‍റെ വിഷപ്പുമാറ്റാന്‍' മുതലാളി എങ്ങാനും തുനിഞ്ഞാലോ?

താന്‍ എം പി അഹമ്മദിന്‍റെ മോളെകെട്ടിയിട്ടുണ്ടോ ഡാ ഹുവേ, ഇങ്ങനെ കെടന്ന് ന്യായീകരിക്കാന്‍?
ഇല്ല സാര്‍ , അടിയന്‍ അങ്ങേരെ നേരിട്ടു കണ്ടിട്ടുപോലുമില്ല, മലബാര്‍ ഗോള്‍ഡില്‍ ഇന്നുവരെ കേറിയിട്ടില്ല, മലബാറുകാരന്‍ കള്ളക്കടത്തിന് കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടുന്നതില്‍ ഒരു വിരോധവും ഇല്ല, അതിന്റെ പേരില്‍ ഉള്ള ഈ മൊടയുണ്ടല്ലോ, കോപ്രാ കച്ചോടം, 12 ലക്ഷം , തീവ്രവാദം, ഒരു കേസില്‍ പ്രതിയായവന്‍ മാപ്പിള യാണെങ്കില്‍ രാജ്യദ്രോഹം, എന്‍ ഐ എ അന്വേഷണം....മാധ്യമ പൂങ്കാവന്മാര്‍ കാണിക്കുന്ന ഈ വൃത്തികേട് വര്‍ഗ്ഗീയത അല്ലെങ്കില്‍ പിന്നെന്താണ്?   അത് കണ്ടപ്പോള്‍ ഒന്ന്‍ ഇടപെട്ടു എന്നേയുള്ളൂ .      

വാല്‍കഷ്ണം : ഹിറോമോസ നിര്‍ഭാഗ്യവതിയാണ്, ആരാണ് അവര്‍ക്ക് ആ പേരിട്ടത്? വല്ല ആയിസുമ്മ, പാത്തുമ്മ എന്നെങ്ങാനും ആയിരുന്നെങ്കില്‍ ഇന്ത്യന്‍ മുജാഹിദീന്‍ വനിതാ വിഭാഗം ദക്ഷിണേന്ത്യൻ കമ്മാണ്ടര്‍ ആയി സ്ഥാനക്കയറ്റം കിട്ടേണ്ട കൊച്ചല്ലായിരുന്നോ .....                     
                       
Related Posts : 
ശ്രീ ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം
പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളര്‍ത്താതിരിക്കുക

                          

18 comments:

  1. കിടിലൻ ലേഖനം ബ്ലോഗാ. എല്ലാം വൃത്തിയായി പറഞ്ഞു. താങ്കൾ പറഞ്ഞത് തന്നെ അതിന്റെ രസതന്ത്രം,

    ReplyDelete
  2. യോജിക്കുന്നു . പൂർണ്ണമായും . നന്നായി പറഞ്ഞു

    ReplyDelete
  3. കൊള്ളാം, ഇതും ഒരു വശം, കാലം സത്യം തെളിയിക്കട്ടെ, നല്ല ലേഖനം, ആശംസകള്‍

    ReplyDelete
  4. ബ്ലോഗന്റെ 'മുതലാളിത്ത വര്‍ഗീയ വികാരം' വല്ലാതങ്ങ് വ്രണപ്പെട്ടെന്ന് മനസിലായി, എന്തായാലും വ്രണപ്പെട്ടതല്ലേ,, അല്‍പ്പം ചൊറിയുന്നത് നല്ലതാ...

    ReplyDelete
  5. മറുനാടന്റെ ചൊറിചിലിനുള്ള അസ്സൽ മരുന്ന് ! ബ്ലോഗൻ ഡോക്ടർക്ക്‌ നല്ലത് ഭവിക്കട്ടെ.

    ReplyDelete
  6. This is only the shrewd view of the writer, not agreed to this. The reality is that Malabar gold is involved in this illegal trafficking of gold in one way or other. It has been confessed by their manager in front of the investigation team they have bought 10Kg gold out of it.

    Ours shroud journalism is what we witnessed in these days, when it comes to the group which gives ample of income to the media.

    I fully agree with the blogs of Berly and Basheer Vallikkunnu.

    ReplyDelete
    Replies
    1. i think you are an investigation officer of this case, if not how could you say their manager confessed....? their director denied all charges in press meet. investigation team never released any opinion until today, 'confessed' was the creation of so called media, congrats Mr. Blogan

      Delete
  7. മുസ്ലിമിന്റെ സ്ഥിരം വിലാപം . സ്വർണ കടത്തു നടത്തുന്നവർ മിക്കവാറും എല്ലാം ഇതേ മതവിഭാഗം ... ഇതിൽ സംവരണം വേണ്ട ആവശ്യമില്ല ... പിന്നെ സ്വർണത്തിന് ഇറക്കുമതി തീരുവ കൂട്ടിയത് എന്തുകൊണ്ടാണ് എന്ന അറിയാത്ത താങ്കള്ക്ക് ഒരു നല്ല നമസ്കാരം ... crude oil കഴിഞ്ഞാൽ ഇന്ത്യ സ്വര്ണം ഇറക്കുമതിക്കാണ് വിദേശ നിക്ഷേപം ഉപയോഗിക്കുന്നത് . കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ ഒരു വലിയ crisis നേരിടുകയായിരുന്നു ... നമ്മുടെ കറന്റ്‌ അക്കൗണ്ട്‌ ധനകമ്മി കുതിച്ചുയര്ന്നു ... rating പല agency താഴ്ത്തി ... ഇതെല്ല അറിയാതെ കൊപ്ര കച്ചവട കാരന്റെ പേര് മുസ്ലിം ആയതിനാൽ ഉള്ള ചൊറിച്ചിൽ ആണ് നിര്തെടത് ആദ്യം രാജ്യം പിന്നെ മതം ...രാജ്യ ദ്രോഹികൾ ഇവര്ക്ക് പരസ്യം ചെയ്യുനവരും , സഹായം ചെയ്യുന്നവരും ആണ്

    ReplyDelete
    Replies
    1. ഹ ഹ ഹാ, സങ്കികളുടെ സ്ഥിരം ആരോപണം. ഇന്ത്യയില്‍ ഇത് വരെ നടന്ന അഴിമതിയിലും കള്ളക്കടത്തിലും മുസ്ലിംകളാണോ സങ്കീ കൂടുതല്‍ , ഒന്നേ മുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയില്‍ മുസ്ലിം സംവരണം എത്ര? ബി ജെ പി നടത്തിയ ശവപ്പെട്ടി മുതല്‍ വെടിക്കോപ്പ് വരെയുള്ള ആയിരക്കണക്കിന് കോടി അഴിമതിയില്‍ മുസ്ലിം സംവരണം എത്ര?
      ആര്‍ക്കു കള്ളക്കടത്ത് നടത്താന്‍ വേണ്ടിയാണ് തീരുവ കൂട്ടിയത് ? ബ്ലോഗന്റെ ഈ ചോദ്യമാണ് ഈ ലേഖനത്തില്‍ ഏറ്റവും ശ്രദ്ധേയം crisis നേരിടാന്‍ എടുത്ത ഈ തീരുമാനം കാരണം സര്‍ക്കാരിന് എന്തു നേട്ടമുണ്ടായി ?
      ആദ്യം രാജ്യം പിന്നെ മതം ഡയലോഗ് കൊള്ളാം ഇത് ആദ്യം പറയേണ്ടത്, രാഷ്ട്ര പിതാവിനെ കൊന്ന മത ഭ്രാന്തരോട് ആണ് , മതത്തെ ദുരുപയോഗം ചെയ്തു അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന രാജ്യം മുഴുക്കെ കലാപങ്ങളും സ്ഫോടനങ്ങളും സൃഷ്ടിക്കുന്ന മോഡിമാരോടാണ്

      Delete
    2. ignorance is not a sin, when I asked one question talk something else. Corruption and smuggling two different issues. Nobody in the country says not to prosecute the people who are corrupted. Only Some muslims will start when it comes to their community. You can see everyday news about smuggling in various airport in Kerala. Those are all muslims....

      Delete
    3. I will not support anyone based on their religion. The same blog is written to whitewash him before the investigation is completed. Pathetic minds and no hope that they will change it

      Delete
    4. You can see everyday news about smuggling in various airport in Kerala. Those are all muslims.... ഇതെഴുതിയ അനോണി സങ്കീ, ഹിറോമോസ മുസ്ലിം ആണോ? ഇന്ന്‍ നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒന്‍പതര കിലോ ഗോള്‍ഡുമായി പിടിക്കപ്പെട്ട ജെറിന്‍ മുസ്ലിമാണോ? എത്രയെത്ര പേരുകള്‍ ഇതുപോലെഉണ്ട്? എന്നിട്ടും എല്ലാം മുസ്ലിംകള്‍ എന്നു പറഞ്ഞു കള്ളക്കടത്തിലും പെണ്ണുപിടിയിലും അഴിമതിയിലും വരെ വര്‍ഗ്ഗീയത തെരയുന്നവരെ ക്കുറിച്ച് എന്തുപറയാന്‍ തന്‍റെ ഡയലോഗ് തന്നെ തിരിച്ചു പറയുന്നു, Pathetic minds and no hope that they will change it

      ശിയാസ്

      Delete
  8. 39 കിലോ സ്വര്‍ണ്ണം കടത്തിയതില്‍ ലവന്‍റെ കൈയില്‍നിന്നും മലബാര്‍ മുതലാളി വാങ്ങിയത് കേവലം പത്ത് കിലോ മാത്രം! ബാക്കി ഇരുപത്തി ഒന്‍പതു കിലോ എവിടെപോയി? കള്ളക്കടത്ത് സ്വര്‍ണ്ണമാണ് കേരള വിപണിയില്‍ ഭൂരിഭാഗവും എന്ന് മുതലാളിമാര്‍ കുംബസാരിക്കുമ്പോള്‍ ബാക്കിയുള്ള സ്വര്‍ണ്ണത്തെ കുറിച്ച് അന്വേഷിക്കേണ്ടേ? കാക്കാമാര്‍ക്ക് മാത്രമല്ലല്ലോ സ്വര്‍ണ്ണകച്ചവടം ഇവിടെ! ഇത് മറ്റേ ചൊറിച്ചില്‍ തന്നെ എന്ന് പറയുവാന്‍ മൂന്നു നേരം നല്ലവണ്ണം കഴിക്കുന്ന ഭക്ഷണം മാത്രം മതിയാവും.

    ReplyDelete
  9. സ്വര്‍ണ്ണം കടത്ത് N I A അന്വക്ഷിക്കണം C B I അന്വക്ഷിക്കണം തുടങ്ങിയ മുറവിളികളും കേള്ക്കുന്നുണ്ട്; ക്ള്ളകടത്തല്ലേ ആരെങ്കിലും . അന്വക്ഷിക്കട്ടെ പക്ഷേ അതല്ല പ്രശ്നം യുഗൊസ്ലാവിയൻ കരൻസിയുമായ് പുന്നുസിനെ അറസ്റ്റു ചെയ്തപ്പോൾ ഈ പുകിലൊന്നും കണ്ടില്ല അത് വാര്തകളിലോന്നും നിറഞ്ഞു നില്ക്കുന്നുമില്ല അതെന്താ അങ്ങനെ ; അത് ആയുദ്ദവുമായി വന്ന അമേരിക്കൻ കപ്പല്പോലെ ആയി ......

    ReplyDelete
    Replies
    1. Read News paper before writing something. American vessel and the men are in Jain. Punnoose also in Jail.

      Delete
  10. EE SVRANNAM OLIPPICHU KADATHUNNA KIDANGINTE PERAANU ALLE MARIYANA KIDANG..... ADIPOLI MACHAAA

    ReplyDelete