Tuesday 25 February 2014

വി എം സുധീരന്‍; അഴിഞ്ഞു വീണത് മുഖം മൂടിയോ, ഉടുതുണിയോ?

ഒരു സാധാരണ മലയാളിയെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കണ്ടു വരുന്നത്, രാഷ്ട്രീയത്തില്‍ ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത സാമൂഹ്യ ബോധത്തിന്റെയും , പരിസ്ഥിതി-സഹജീവി പരിഗണയുടെയും പ്രതീകങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെട്ടിരുന്ന വി എം സുധീരന്‍ എന്ന വിഗ്രഹം ഉടഞ്ഞു വീണിരിക്കുന്നു,  ദിവസങ്ങള്‍ കൊണ്ടാണ്  മലയാളി സമൂഹത്തിന് മുമ്പില്‍ വി എം സുധീരന്‍ നഗ്നനാക്കപ്പെട്ടത്, ഉടുതുണി പറിച്ചെറിഞ്ഞുള്ള ഈ നില്‍പ്പ് അസഹനീയമാണ്. കെ പി സി സി പ്രസിഡന്‍റിനെ നിയമിക്കുന്നത് ഒരു വര്‍ഷം മുമ്പാണെങ്കില്‍ ചിത്രത്തില്‍ എവിടേയും സുധീരന്‍ ഉണ്ടാവില്ലായിരുന്നു, ആംആദ് മി ഇഫക്‍ടാണ് എല്ലാ താപ്പാനകളെയും മറികടന്നു കൊണ്ട്, മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചു കൊണ്ട് സുധീരനെ തെരെഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രേരണയായത്, ജനപക്ഷത്ത് നില്‍ക്കുന്ന, സ്വന്തമായി നിലപാടുള്ള, അഴിമതിക്കാരനല്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന സല്‍പേര് തന്നെയാണ് തെരെഞ്ഞെടുക്കപ്പെടാനുള്ള ഏക മാനദണ്ഡവും.



അറുപത് കളുടെ രണ്ടാം പകുതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധീരന്‍, കെ എസ് യു സംസ്ഥാന പ്രസിഡണ്ട്, എം എല്‍ എ എം പി, സ്പീക്കര്‍ മന്ത്രി.... രാഷ്ട്രീയത്തിലും പാര്‍ലമെന്‍ററി ജീവിതത്തിലും നിറഞ്ഞു നിന്നത് നാലുപതിറ്റാണ്ടിലേറെയാണ്, ആന്റണി-കരുണാകരന്‍ ഗ്രൂപ്പുകളുടെ പോര്‍വിളി മുഴങ്ങിയ കാലത്ത് പോലും സുധീരന് ജനസമ്മിതിയുണ്ടായിരുന്നു,...  കെ പി സി സി പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍   കോണ്‍ഗ്രസ്സിന്‍റെ തകര്‍ച്ച ആഗ്രഹിക്കാത്ത എല്ലാവരും സന്തോഷിച്ചു, സുധീരന്‍റെ നിലപാടുകളും ശ്രദ്ധേയമായിരുന്നു, ബാറുകള്‍ അനുവദിക്കുന്ന വിഷയത്തിലും, പാറമട, ആറന്മുള വിമാനത്താവള വിഷയത്തിലും സുധീരന്‍റെ അഭിപ്രായങ്ങള്‍  ഗവര്‍ണ്‍മെന്‍റ് നിലപാടിനെതിരായിട്ടും അത് തുറന്നു പറയാന്‍ സുധീരന്‍ ധൈര്യം കാണിച്ചു, പക്ഷേ വിഷയം ജാതിയിലേക്കും മതത്തിലേക്കും വന്നപ്പോള്‍ സാക്ഷാല്‍ സുധീരന്‍ "വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞയ്യോ ശിവ ശിവ.."

എന്തു പറ്റി സുധീരന്? ഇതാണോ ഇയാള്‍? നേരത്തെ കണ്ടത് വെറും മുഖം മൂടി  മാത്രമായിരുന്നോ, പാറമടക്കും ബാറിനും വോട്ട് ബാങ്കില്ലാത്ത ധൈര്യത്തിലാണോ സുധീരന്‍ ഒച്ചയെടുത്തത്? ആലോചിച്ച് നോക്കിയാല്‍ ശരിയാണ്, സുധീരന്‍  'മിണ്ടാട്ടം' ഉള്ളവരെ ഒരിക്കലും എതിര്‍ക്കാറില്ല, അമൃതാനന്ദ മടത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, അന്വേഷിച്ചു സത്യം പുറത്തു കൊണ്ട് വരണം എന്നു പറയാനുള്ള ചങ്കൂറ്റം പോലും സുധീരന്‍ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്? വോട്ട് ബാങ്ക്നെ ഭയന്നിട്ടോ?, അതേ വോട്ടുബാങ്കുള്ള നാട്ടിലാണ് പിണറായി വിജയന്‍ നിലപാടെടുത്തത്, ഇന്നിതാ എല്ലാം കഴിഞ്ഞ് സുകുമാരന്‍ നായരുടെ 'തൊഴിയും' വാങ്ങി ഇളിഭ്യനായി നില്ക്കുന്നു കേരള സമൂഹത്തിനു മുന്നില്‍...

താങ്കളേയോര്‍ത്ത് ലജ്ജ തോന്നുന്നു സുധീരന്‍, ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുമ്പില്‍ താണ് വണങ്ങി നില്‍ക്കേണ്ട ഒരു കീഴ്ജാതിക്കാരന്‍ മാത്രമല്ലല്ലോ താങ്കള്‍ കെ പി സി സി യുടെ പ്രസിഡണ്ട് അല്ലേ? , ജോസഫ് മറുകണ്ടം ചാടുന്നതോടെ തകര്‍ന്നു വീഴാന്‍ പോകുന്ന മന്ത്രിസഭയെ രക്ഷിക്കാന്‍ കിങ്മേക്കറുടെ കാലുപിടിക്കാന്‍ പോയതാണ് താങ്കള്‍ എന്ന് മാലോകര്‍ക്കറിയാം, കാരണവര്‍ പക്ഷേ ചവിട്ടി പുറത്താക്കി കളഞ്ഞു... ജാതി ദാര്‍ഷ്ട്യത്തിന്‍റെ അപ്പോസ്തലനായ സുകുമാരന്‍ നായരുടെ തൊഴി വാങ്ങുന്നതും ഒരു അഭിമാനമായി താങ്കള്‍ കരുതുന്നുവോ?, താങ്കളുടെ പാര്‍ട്ടിക്കാരന്‍ തിരുവഞ്ചൂര്‍ മന്ത്രി മുമ്പ് പറഞ്ഞത് അങ്ങനെയാണ്, "സുകുമാരന്‍ നായര്‍ക്ക് ശകാരിക്കാന്‍ അര്‍ഹതയുണ്ടത്രെ". നാളെ താങ്കളും അങ്ങനെ തന്നെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാമല്ലോ അല്ലേ... അതോ ആ വഴിപോയപ്പോള്‍ മന്നത്തിന്റെ സമാധിയില്‍ അനുഗ്രഹം വാങ്ങാന്‍ കേറിയതാണ്, സുകുമാരന്‍ നായരെ കാണാന്‍ ഉദ്ദേശമേ ഇല്ലായിരുന്നു എന്നാകുമോ അവകാശ വാദം?

അരിയാഹാരം കഴിക്കുകയും പത്രം വായിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനു യുവാക്കള്‍ വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുമ്പോള്‍ , ഓരോരുത്തന്‍മാര്‍ ആത്മീയ തട്ടിപ്പുകേന്ദ്രത്തിലെ വോട്ട് പോകുമെന്ന്‍ പേടിച്ച് പഞ്ചപുച്ഛ മടക്കിയിരിക്കുന്നത്, ഒരു വോട്ട് കൊടുത്താല്‍ പത്ത് ആട്ടു കൊടുക്കുന്ന സുകുമാരന്‍ നായരെ മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ലാതായിപ്പോയല്ലോ സുധീരന്
ആം ആദ്മി യുടെ നല്ല കാലമാണിത്... ഒരു പ്രചരണവും ഇല്ലാതെ ജനം അവരുടെ കൂടെ കൂടിക്കോളും..കാലിന്നടിയിലെ അവസാനത്തെ ഒരു പിടി മണ്ണ് കൂടി ഒലിച്ച് പോവാതിരിക്കാന്‍ രാഹുല്‍ ഗാന്ധി കണ്ടെത്തിയ 'മൊതല്' ഏതായാലും വല്ലാത്തൊരു മൊതലായിപ്പോയി.....

ജാതി-മത നേതാക്കളുടെ തിണ്ണ നിറങ്ങുന്ന രാഷ്ട്രീയക്കാര്‍ നാടിന്റെ ശാപമാണ്, യുവതലമുറക്ക് ഇവരോട് അറപ്പും വെറുപ്പുമാണ്, സോഷ്യല്‍ മീഡിയയില്‍ ഒന്നു കയറി നോക്കിയാല്‍ അറിയാം, ഓ.. ആ വഴി ഇനി പോകാന്‍ പറ്റില്ലല്ലോ...അമ്മക്ക് ഓശാന പാടിയതിന്റെ പേരില്‍ ആണ്‍പിള്ളേര്‍ എടുത്തിട്ട് ചവിട്ടി കൂട്ടിയതിന്‍റെ ക്ഷീണം മാറിക്കാണില്ലല്ലോ .ചാണ്ടിക്കും സുധീരനും   .. ഇത്രയൊക്കെ കിട്ടിയിട്ടും ഒരു പടിക്കുന്നില്ലല്ലോ കോണ്‍ഗ്രസ്സുകാര്‍, സുധീരന് വയസ്സ് അറുപത്തഞ്ചേയുള്ളൂ... അത്തും പിത്തും ആകാന്‍ ഇനിയും സമയം കിടക്കുന്നു.... ....

അമ്മ ഭക്തന്മാർ മഹാഭൂരിപക്ഷവും ബി ജെ പിക്കാരാണ് , അവരെതായാലും കോണ്‍ ഗ്രസ്സിന് വോട്ടു ചെയ്യില്ല,   മറ്റുള്ളവർ ഉണ്ടെങ്കിൽ തന്നെ തുലോം തുച്ഛം,  ഈ വോട്ടിനു വേണ്ടി മുഖ്യധാരയിൽ ഉള്ള വിദ്യാസമ്പന്നരായ മനുഷ്യരെ മുഴുവൻ വെറുപ്പി ക്കുന്നതിനേക്കാൾ വലിയ വിവരക്കേട് വേറെയുണ്ടോ?.... എൻ എസ് എസ്സിന്റെയും സ്ഥിതിയും ഇങ്ങനെത്തന്നെ, കേരള ജനസംഖ്യ യുടെ ആകെ പതിനൊന്നു ശതമാനം വരുന്ന നായന്മാരുടെ അഞ്ചിലൊന്നു പോലും എൻ എസ് എസ്സുകാർ അല്ല, പലരും ഇടതു - വലതു രാഷ്ട്രീയ പാര്ട്ടികളുടെ പ്രവർത്തകരോ അനുഭാവികളോ ആണ്, എൻ എസ് എസ്സുകാരിൽ ഭൂരിഭാഗവും ബി ജെ പി യോട് താല്പര്യമുള്ള വരാണ്, മോഡിയെ പ്രധാനമന്ത്രി ആക്കാൻ നടക്കുന്ന അവരെ സപ്പൊർട്ട് ചെയ്യാനാണോ രാഹുൽ സുധീരനെ  നിയമിച്ചത്?, കൊല്ലം തോറും കെ പി  സി സി പ്രസിടന്റ്റ് തീർത്ഥയാത്ര നടത്താൻ മാത്രം മഹാനായിരുന്നോ, മന്നത്ത് പത്മനാഭാൻ എന്ന ജാതി  നേതാവ്? മാടമ്പി നായരുടെ മുമ്പിൽ ഓരോവട്ടവും 'സുധീരം' കുനിയുമ്പോൾ നഷ്ട്ടപ്പെടുന്നത് നിക്ഷ്പക്ഷ വോട്ടുകളാണെന്ന് ഇവന്മാര്ക്കെന്താ മനസ്സിലാകാത്തത്, തലയിൽ കുറച്ചെങ്കിലും ആള്പാർപ്പമുള്ള ഒരു സതീശൻ ഉണ്ടായിരുന്നല്ലോ... അങ്ങേരെയും കാണുന്നില്ല...എല്ലാത്തിനും കൂടി ഒന്നിച്ചാണോ ഗ്രഹണി പിടിച്ചത്?
കലിപ്പ് തീരുന്നിലല്ലോ ഭഗവാനെ....    
പിണറായി സഖാവ് ആ വഴിയെങ്ങാനും നടന്ന് പോയാല്‍ ആ കാല്‍ ചുവട്ടില്‍ നിന്ന് ഒരു പിടി മണ്ണ് വാരി വെച്ചോ സുധീരന്‍ നേതാവേ.... അതിനുള്ള യോഗ്യതയെ താങ്കള്‍ക്കുള്ളൂ... ധീരാ വീരാ വി എം സുധീരാ.... എന്ന് മുഷ്ടിചുരുട്ടി നീട്ടി വിളിച്ചിരുന്ന ഒരുപറ്റം മനുഷ്യര്‍ താങ്കളുടെ ഈ ഉടുതുണി ഇല്ലാത്ത നില്പു കണ്ട് ലജ്ജിക്കുന്നുണ്ട് മിസ്റ്റര്‍ സുധീരന്‍.  


Related Post
കൂട്ട ബലാല്‍സംഗം, വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതും
                                                                          

5 comments:

  1. പിണറായി സഖാവ് ആ വഴിയെങ്ങാനും നടന്ന് പോയാല്‍ ആ കാല്‍ ചുവട്ടില്‍ നിന്ന് ഒരു പിടി മണ്ണ് വാരി വെച്ചോ സുധീരന്‍ നേതാവേ.... അതിനുള്ള യോഗ്യതയെ താങ്കള്‍ക്കുള്ളൂ... ധീരാ വീരാ വി എം സുധീരാ.... എന്ന് മുഷ്ടിചുരുട്ടി നീട്ടി വിളിച്ചിരുന്ന ഒരുപറ്റം മനുഷ്യര്‍ താങ്കളുടെ ഈ ഉടുതുണി ഇല്ലാത്ത നില്പു കണ്ട് ലജ്ജിക്കുന്നുണ്ട് മിസ്റ്റര്‍ സുധീരന്‍.

    ReplyDelete
  2. അണ്ടിയോടടുക്കുംമ്പോഴേ മാന്ഗോയുടെ പുളിപ്പറിയൂ...........

    ReplyDelete
  3. ഉടുതുണി തന്നെയാണ് വീണത് ഇവന്മ്മാരുടെ ഒക്കെ ആസനത്തിൽ ആലു മുളച്ചാൽ അതും തണൽ

    ReplyDelete
  4. സുധീരൻ മന്നം സമാധിയിൽ നിന്ന് പുരത്തിരങ്ങിയില്ലല്ലോടെയ് അതിനിടക്ക് ലേഖനവും എഴുതിയോ, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ തനിക്കൊന്നും വേറെ ഒരു പണിയുമില്ലേ?

    ReplyDelete
  5. പ്രസിഡണ്ടിനെ സൂമാരന്‍ ആട്ടാതെ തന്നെ നല്ല ആട്ട് ആട്ടി. എറണാകുളത്ത് വച്ച് ഗാന്ധിമാ‍ാര്‍ക്കും, നെഹ്രൂനും കീജയ് വിളിച്ചകൂട്ടത്തില്‍ സൂമാരനും ഒരു ജയ് വിളിച്ചിരുന്നെങ്കില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?

    ReplyDelete