Tuesday 4 March 2014

അമ്മയും കാന്തപുരവും മാധ്യമത്തിന്റെ ചുവടുമാറ്റവും.

മാധ്യമം പത്രത്തെക്കുറിച്ച് ഈ ബ്ലോഗ്ഗില്‍ ഒന്നിലേറെ തവണ എഴുതിയിട്ടുണ്ട്, മാധ്യമത്തിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്ലാമിയോടു പലകാര്യങ്ങളിലും വിയോജിക്കുമ്പോള്‍ പോലും മാധ്യമം മലയാളി സമൂഹത്തില്‍ ഒരു അനിവാര്യതയാണെന്ന്  വിശ്വസിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ അംഗീകാരം നേടിയെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞത് അതിന്റെ നിലപാടിലെ സത്യസന്ധത കൊണ്ടാണ്. കോപ്പികളുടെ എണ്ണത്തെക്കാള്‍ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാധ്യമം തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ പത്രം. കാല്‍നൂറ്റാണ്ടിന്‍റെ പ്രയാണത്തിനിടയില്‍ നാടോടുംബോള് നടുവെ ഓടാനുള്ള പ്രവണത ചിലപ്പോഴൊക്കെ മാധ്യമത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നാടിനെയും മറികടന്ന് കൊണ്ട് ഓടാനുള്ള ആവേശം കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്, വെള്ളിമാടുകുന്നിലെ ഹെഡ് ആഫീസില്‍ നിയമിതരായ ന്യൂജനറേഷന്‍ മാനേജര്‍മാരുടെ  പരിഷ്കാരമാണോ ചുവടുമാറ്റത്തിന് കാരണം എന്നറിയില്ല, ഏതായാലും കണ്ണടച്ചുള്ള ഈ പാലുകൂടി കണ്ണുള്ള ചിലര്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ. 


മാധ്യമം അതിന്റെ കരുത്ത് തെളിയിച്ച ദിവസങ്ങളാണ് കടന്നുപോയത്, കേരളത്തിന്റെ ആസ്ഥാന ആള്‍ദൈവത്തിനെതിരെ വന്ന ആരോപണങ്ങളെ പത്രമുത്തശ്ശിമാരും മുഖ്യധാര ചാനലുകളും ചേര്‍ന്ന് മൂടിവെയ്ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ മാധ്യമവും മീഡിയാവണുമാണ് വാര്‍ത്തയെ വലിച്ചു പുറത്തിട്ടത്, സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചപ്പോള്‍ പണി പാളും എന്നു തോന്നിയ ഘട്ടത്തിലാണ് ഇന്ത്യാവിഷനും, റിപ്പോര്‍ട്ടറും കളത്തിലിറങ്ങിയത്, മലയാളി സമൂഹത്തെ കാര്‍ന്ന് തിന്നുന്ന അന്ധവിശ്വാസത്തിനും ആള്‍ ദൈവ ആരാധനക്കും എതിരെയുള്ള ഒരു കാമ്പയിനായി ഈ വാര്‍ത്തയെയും അനുബന്ധ വാര്‍ത്തകളെയും മാറ്റിയെടുക്കുന്നതില്‍ മാധ്യമം ഒരു പരിധി വരെയെങ്കിലും വിജയിച്ചിട്ടുമുണ്ട്, മുഖം നോക്കാതെയുള്ള ഇത്തരം ഇടപെടലുകളാണ് മാധ്യമത്തില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നത്, ജമാഅത്തെ ഇസ്ലാമിയുടെ അനുഭാവി ആയിരുന്നിട്ടുകൂടി ജെ ഡി ടി ഇസ്ലാം സ്ഥാപനങ്ങളുടെ അമരത്തിരുന്ന് വേണ്ടാതീനം കാണിച്ച ഹസ്സന്‍ ഹാജിക്കെതിരെ പരമ്പര എഴുതാന്‍ തയ്യാറായ മാധ്യമത്തെയാണ് സമൂഹം ഏറ്റെടുത്തത്. ജീര്‍ണ്ണതകള്‍ ഒളിച്ചുവെച്ചുകൊണ്ടല്ല അത് വലിച്ചു പുറത്തിട്ടുകൊണ്ടാണ് ശുദ്ധീകരണം നടത്തേണ്ടത് എന്ന സന്ദേശം നല്‍കിയ മാധ്യമം പക്ഷേ ധാര്‍മ്മികമായി വല്ലാതെ ശോഷിച്ചു പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 


തെക്കന്‍ കേരളത്തിലുള്ള അമൃതാനന്ദമയിയുടെ ഉഡായിപ്പുകള്‍ പൊളിച്ചടുക്കാന്‍ ഓടിനടന്ന മാധ്യമം സ്വന്തം ഓഫീസിന് വെറും ആറുകിലോമീറ്റര്‍ പരിധിയില്‍ ഉള്ള കാന്തപുരത്തിന്റെ ഉഡായിപ്പുകള്‍ കാണാതെ പോയതെന്തുകൊണ്ടാണ്? കാണാതെ പോയതല്ല, കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത് എന്നു ഉറച്ചു വിശ്വസിക്കാന്‍ പലകാരണങ്ങളുമുണ്ട് അവസാനത്തേതാണ് ഇന്നലെ (ഫെബ്രുവരി 3 തിങ്കളാഴ്ച) പ്രസിദ്ധീകരിച്ച ഹസനുല്‍ ബന്നയുടെ ലേഖനം. കാന്തപുരത്തെക്കുറിച്ച് എന്തൊക്കെയോ പറയുന്നു എന്ന പ്രതീതിയുണ്ടാക്കി ഒന്നും പറയാതിരിക്കുക, ഇന്ത്യന്‍ മുസ്ലിംകളുടെ മാത്രമല്ല ജനാതിപത്യ-മതേതര ഇന്ത്യയുടെ ശത്രു എന്ന നിലക്കാണ് മോഡി പരിഗണിക്കപ്പെടുന്നത്, മോഡി അധികാരത്തില്‍ കയറാതിരിക്കാന്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ദൌത്യം മുസ്ലിംകളെക്കാള്‍ നന്നായി ചെയ്യുന്നത് അമുസ്ലിംകളാണ്, എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഡല്‍ഹിയിലെങ്കിലും സദാ ജാഗരൂകരാണ്, ഇതിനിടയില്‍ കാന്തപുരം ഒരു മോഡി അനുകൂല ഗിമ്മിക്കുമായി വരുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കേണ്ട മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വായനക്കാരനെ വഞ്ചിച്ചുകൊണ്ട് കാറ്റഴിച്ചു  വിടുന്നത് എന്തിനാണ്?  വെറും വയറ്റുപ്പിഴപ്പല്ല പത്രപ്രവര്‍ത്തനം എന്ന വിചാരമുള്ള എണ്ണത്തില്‍ വളരെകുറവുള്ള പത്രക്കാരില്‍ ഒരാളായി അറിയപ്പെടുന്ന ഹസനുല്‍ ബന്നക്കു പോലും കാന്തപുരത്തെ പരാമര്‍ശിച്ചപ്പോള്‍ ഒന്നു കൈവിറച്ചുവോ? അതോ ഡെസ്കിന് ആണോ വിറച്ചത് ?

ഏതായാലും ഈ വിറ അവിചാരിതമല്ല, മുടി വിവാദത്തില്‍ കാന്തപുരത്തിനെതിരെ ഒരു ലേഖനം വന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ 'കാന്തപുരത്തിനെതിരെ  അഞ്ചുകാരണങ്ങള്‍' എന്ന തലക്കെട്ടില്‍ ഒരു ചവറ് പ്രസിദ്ധീകരിക്കാന്‍ എഡിറ്റോറിയല്‍ പേജില്‍ സ്ഥലം കണ്ടെത്തിയപ്പോഴും കണ്ടത് ഈ വിറ തന്നെയാണ്. അമ്മയെപ്പോലെ എതിര്‍ക്കപ്പെടേണ്ട ആളാണോ കാന്തപുരം എന്ന ഒരു ചോദ്യമുണ്ട്, അത് പ്രസക്തവുമാണ്. കാന്തപുരം അടിവേരറുത്ത് കളയേണ്ട ഒരു വിഷവൃക്ഷം ഒന്നുമല്ല, പക്ഷേ കാന്തപുരത്തെ തിരുത്തേണ്ടതുണ്ട്. മുസ്ലീംലീഗിന്റെ ആലയില്‍ നിന്ന് ഇറക്കികൊണ്ടുപോയ സുന്നികളെ ബിസിനസ്സ്-വിദ്യാഭ്യാസ മേഖലകളിലെല്ലാം കൈപിടിച്ചുയര്‍ത്തിയതില്‍ കാന്തപുരത്തിന്റെ പങ്ക് വളരെ വലുതാണ് അത്
അഭിനന്ദനാര്‍ഹവുമാണ്, 1978 ല്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സംഘടനയുടെ ധിഷണാ ശാലികളായ 40 പണ്ഡിതന്മാര്‍ മുശാവറ  ചേര്‍ന്ന് ഒരു പ്രമേയം പാസ്സാക്കിയിരുന്നു "പെണ്‍ കുട്ടികള്‍ കയ്യെഴുത്ത് പഠിക്കുന്നത്  കറാഹത്താണ് അത്   ശക്തമായി വിലക്കപ്പെടേണ്ടതാണ്" ഈ പ്രമേയത്തില്‍ ഒപ്പിട്ടവരില്‍ കാന്തപുരവും പെടും,  എന്നിട്ടും വെറും 15 വര്‍ഷത്തിനുള്ളില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ മുന്‍പന്തിയില്‍ എത്തി കാന്തപുരം. സമസ്തയില്‍ നിന്നിറങ്ങിയിട്ട് വെറും 25 വര്‍ഷം കൊണ്ടാണ് കേരളത്തിനകത്തും പുറത്തും പടര്‍ന്ന് പന്തലിച്ച ഒരു പ്രസ്ഥാനത്തെ കാന്തപുരം വളര്‍ത്തിയെടുത്തത്, മുസ്ലിം സമുദായത്തിന് കാന്തപുരം ചെയ്ത സംഭാവനകളെ ഒട്ടും ചെറുതായി കണ്ടുകൂടാ, അതേ സമയം "ആശ്രമം ഒരു പാട് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലേ, കുറച്ചൊക്കെ തട്ടിപ്പും ആവാം" എന്ന അമൃതാനന്ദമയിയുടെ തിയറി കാന്തപുരത്തിനും അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. 

കേരളം മൊത്തം ചര്‍ച്ചചെയ്യപ്പെടുകയും മുസ്ലിംകള്‍ ജീവനുതുല്യം സ്നേഹിക്കുന്ന പ്രവാചകന്‍(സ) രാഷ്ട്രീയക്കാരാല്‍ പോലും ഇകഴ്ത്തപ്പെടാന്‍ കാരണമാവുകയും ചെയ്ത തിരുകേശ വിവാദം ആളിയും പാളിയും കത്തിക്കൊണ്ടിരുന്നപ്പോള്‍ മാധ്യമം വെറും കാഴ്ചക്കാരന്‍റെ റോളിലായിപ്പോയത് എന്തുകൊണ്ടാണ്?
സ്വന്തം ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ ഇബ്രാഹിം ഖലീല്‍ ബുഖാരി, എം എ അബ്ദുല്‍കാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍പോലും ഇന്നുവരെ പരസ്യമായി പിന്തുണക്കാത്ത ഒരു മുടി കൊണ്ടുവരാന്‍ കാന്തപുരത്തെ പ്രേരിപ്പിച്ച ഘടകം എന്താണ്? യുടുബിലും പത്രസമ്മേളനങ്ങളിലുമായി പാളയത്തില്‍ നിന്ന് പുറത്തു ചാടിയവര്‍ ഒട്ടേറെ വിവരങ്ങള്‍ പുറത്തുവിട്ടു, കാന്തപുരവും രണ്ടാം നിരയിലും മൂന്നാം നിരയിലും പെട്ട ചില നേതാക്കളും നിരന്തരം പ്രതിരോധിക്കുമ്പോഴും, പ്രവാചകന്‍റെ തിരുകേശം കയ്യില്‍ കിട്ടിയാല്‍ കാണിക്കേണ്ട സൂക്ഷ്മത, അത് ഒറിജിനല്‍ തന്നെ എന്നുറപ്പുവരുത്തനുള്ള ബാധ്യത,  ഇതൊന്നും കാന്തപുരം നിര്‍വഹിച്ചിട്ടില്ല എന്നാര്‍ക്കും ബോധ്യപ്പെടും. എന്തിന് വേണ്ടിയാണ് കാന്തപുരം ഇത്രവലിയ ഒരു റിസ്ക് എടുത്തത്? മുടിയുടെ മറവില്‍ ഒളിച്ചുവെച്ചിരിക്കുന്നതെന്താണ്? പൊതു സമൂഹം സ്വകാര്യമായും പലപ്പോഴും പരസ്യമായും ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യം മാധ്യമത്തിന് ചോദിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? അകത്തും പുറത്തുമുള്ള മുടിയെ അനുകൂലിക്കുന്നവരില്‍ നിന്നും പ്രതികൂലിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക ഒട്ടും പ്രയാസകരമല്ല എന്നിരിക്കെ ആരാണ് മാധ്യമത്തെ തടഞ്ഞത്? ചാനലുകളിലെ ന്യൂസ് ഹവറു കളില്‍ പോലും പലതവണ ചര്‍ച്ച ചെയ്യപ്പെട്ട മുടി വിവാദത്തില്‍ ഒരന്വേഷണം മാധ്യമത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് എത്രത്തോളം ആശ്ചര്യകരമാണ്?   അമ്മയെപ്പോലെ മാധ്യമങ്ങളെ വിലയ്ക്കുവാങ്ങാന്‍ കാന്തപുരത്തിനും കഴിയുന്നുണ്ടോ? ചുറ്റുമുള്ളവര്‍ കണ്ണടയ്ക്കും എന്ന ഉറച്ചവിശ്വാസമല്ലേ
മോഡിയുമായിപ്പോലും ഇടപാടുറപ്പിക്കാന്‍ കാന്തപുരത്തിന് ധൈര്യം നല്‍കിയത്? 

അമ്മയും കാന്തപുരവും തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ട്, ഒന്നാമതായി രണ്ടു പേരും ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവരികയും 'ഉണ്ടായ്മ' വേണ്ടവിധം ആഘോഷിച്ചു ജീവിക്കുകയും ചെയ്യുന്നു. എന്തിനും ഏതിനും സജ്ജരായ അണികള്‍ ഇരുവര്‍ക്കും സ്വന്തം, വ്യക്തി ജീവിതത്തില്‍ സംശുദ്ധരല്ല  എന്ന പരാതി ഇരുവര്‍ക്കെതിരെയുമുണ്ട്, അമ്മയുടെ ദിവ്യാല്‍ഭുതങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് പോലെ കാന്തപുരത്തിന്റെ കറാമത്തുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്, ഇരുവരുടെയും സാമ്പത്തീക ഇടപാടുകള്‍ ഒട്ടും സുതാര്യമല്ല.  തിരുത്തപ്പെടേണ്ട പലതും കാന്തപുരത്തില്‍ ഉണ്ട് എന്ന് ചുരുക്കം.  അമ്മക്ക് പിന്നാലേ ക്യാമറയുമായി ഓടുന്ന മീഡിയാവണ്ണിന്റെ ഓഫീസില്‍ നിന്ന് ക്യാമറ ഒന്നു നീട്ടി സൂം ചെയ്യാനുള്ള ദൂരമേയുള്ളൂ കാരന്തൂരിലേക്ക്, എന്തേ അതുണ്ടാവുന്നില്ല? എന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ അത് വല്ലാതെ മൃദുവായി, ഒരു തലോടലായി രൂപാന്തരപ്പെടുന്നു?

സാധ്യതകള്‍ പലതുമുണ്ട്, മുടിക്ക് പിന്നില്‍ ആരോപിക്കപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്ന് വല്ലതും ന്യൂജനറേഷന്‍ 'ഡെസ്ക് മുതലാളിമാരുടെ' അണ്ണാക്കിലേക്ക് തിരുകിയോ? അതോ ദുബായില്‍ അവാര്‍ഡ് വിതരണത്തോടെ തുറന്നു പ്രഖ്യാപിച്ച, ഇത് ഒരു ബിസിനസ്സും കൂടിയാണ്, എന്ന ലൈനിന്‍റെ ഭാഗമാണോ? ഇനി വിജു വി നായരെ കുഴിയില്‍ ചാടിച്ച് എവിടേയും എത്തിക്കാന്‍ കഴിയാതെ പോയ ഇമെയില്‍ വിവാദത്തിന്‍റെ ബാധ ഏത് തണുത്ത വെള്ളത്തെയും ചൂടുവെള്ളം എന്ന് തോന്നിപ്പിക്കുന്നുണ്ടോ? 
മാധ്യമത്തിന്റെ ഈ ചുവടുമാറ്റം ഞെട്ടിപ്പിക്കുന്നതല്ലെങ്കിലും നിരാശപ്പെടുത്തുന്നതാണ്, കണ്ണടച്ച് പാലുകുടിക്കുന്നവര്‍ ഇതൊന്നും ആരും കാണുന്നില്ല എന്ന് തന്നെ വിചാരിക്കട്ടെ, ദേശാഭിമാനിയില്‍ വന്നത് പോലെ മോഡിയുടെ ഒരു ഫുള്‍ പേജ് പരസ്യം എന്നാണാവോ പ്രത്യക്ഷപ്പെടുക?        

Related Post 

മീഡിയാവണ്‍ വരുന്നേ ഓടിക്കോ... ...
മാധ്യമം മനോരമക്ക് പഠിക്കുകയാണോ...?                                                                           

11 comments:

  1. മാധ്യമത്തിന്റെ ഈ ചുവടുമാറ്റം ഞെട്ടിപ്പിക്കുന്നതല്ലെങ്കിലും നിരാശപ്പെടുത്തുന്നതാണ്, കണ്ണടച്ച് പാലുകുടിക്കുന്നവര്‍ ഇതൊന്നും ആരും കാണുന്നില്ല എന്ന് തന്നെ വിചാരിക്കട്ടെ, ദേശാഭിമാനിയില്‍ വന്നത് പോലെ മോഡിയുടെ ഒരു ഫുള്‍ പേജ് പരസ്യം എന്നാണാവോ പ്രത്യക്ഷപ്പെടുക?

    ReplyDelete
    Replies
    1. മാധ്യമം ലേഖനം വായിച്ചാല് അവര് കാന്തത്തെ പൊക്കി നടക്കുന്നു എന്നാ തോന്നല ആര്ക്കും ഉണ്ടാകൂല , പിന്നെ കാന്തത്തിന്റെ നിലപാട് എന്തെന്ന് പാഞ്ഞാൽ തിരിയുന്നവര്ക്ക് പ്രബോധനത്തിൽ ഉണ്ട് , ഒരു ദിനപത്രത്തിൽ ഇസ്ലാമിക കര്മാഷസ്ട്ര ഗവേഷണം നടത്തിയാൽ ശരി ആകൂല , അതിനു പ്രോഭോടന വായിക്കണം -, പോത്ത്--ശരിയായ് ഉപമയാണ്- അമ്മയും , കാന്തവും കൂടിയാൽ കേരളം ഒരു പോത്ത് ഒണ്‍ലി കണ്ട്രി ആക്കാം...------------എല്ലാവരെയും വിമർശിക്കുമ്പോൾ നാം എന്ത് ആകണം എന്ന് കൂടി വരച്ചു കാണിച്ചാൽ നന്നായിരുന്നു

      Delete
    2. മാധ്യമം വായിക്കുന്നവരെല്ലാം പ്രബോധനവും വായിക്കേണ്ടി വരുമോ???

      Delete
    3. what is prabodanam?

      Delete
  2. കാന്തപുരം അനുയായികള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ എറ്റവും എതിര്‍ക്കുന്ന പത്രം 'മാധ്യമ'വും ചാനല്‍ 'മീഡിയാ വണ്ണും' ആകുന്നു. അതിനു കാരണം അത്‌ നടത്തുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിക്കാരായതു മാത്രമല്ല, ഈയിടെ കാന്തപുരത്തിണ്റ്റെ മുടി, പാത്രം എന്നിവയൊക്കെ പൊളീച്ചടുക്കിയത്‌ 'മാധ്യമം' പത്രമാണെന്നാണൂ അവര്‍ പറയുന്നത്‌. മുസ്ളിം സമുദായത്തില്‍ 'ചന്ദ്രിക' 'തേജസ്‌' തുടങ്ങിയ പത്രങ്ങളൊക്കെ ഉണ്ടായിരിക്കെ 'മാധ്യമം' പത്രത്തെ മാത്രം അവര്‍ ടാര്‍ജറ്റ്‌ ചെയ്യുന്നതും ഈ ബ്ളോഗില്‍ പറഞ്ഞ പോലെ കാന്തപുരത്തെ 'തലോടുകയല്ല' 'മാധ്യമം' ചെയ്തതെന്ന് വ്യക്തമാക്കുന്നു. പിന്നേ, ഈ വിലാപം എന്തിണ്റ്റെ നിരാശയില്‍ നിന്നാണെന്ന് മാത്രം മനസ്സിലായില്ല.

    ReplyDelete
    Replies
    1. mattu pathrangal parayatha enthaanu madhyamam kanthapurathe kurich paranjath? samudayathile puzhukuthukale ethirkkunna karyathil madhyamam pirakottanu pokunnath

      Delete
  3. നന്നായി ബ്ലോഗൻ മാധ്യമത്തെ ഇഷ്ട്ടപ്പെടുന്നവർ വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യമാണ് താങ്കള് പറഞ്ഞത് ആദർശത്തിൽ നിന്ന് കച്ചവടത്തിലെക്കുള്ള ചുവടുമാറ്റം എല്ലാവരും കാണുന്നുണ്ട്

    ReplyDelete
  4. apo ningal Madhyamam vaayichitille Mr???Kanthapurathint thatipukale kurich ethra articles vannitund...Ath ningal kandille
    ????
    Aropanangal unnayikumbol athinte Sathyavastha manasilaakuka pls..

    ReplyDelete
  5. കാന്തപുരത്തിന്‍െറ അഹ്മദാബാദ് സമ്മേളനം ഇന്ന്; മോഡിക്ക് ‘ഫ്തവ’യിറക്കിയ നേതാവ് മുഖ്യാതിഥി
    Published on Sat, 03/15/2014 - 09:11 ( 1 hour 37 min ago)
    (+)(-) Font Size
    ShareThis
    കാന്തപുരത്തിന്‍െറ അഹ്മദാബാദ് സമ്മേളനം ഇന്ന്; മോഡിക്ക് ‘ഫ്തവ’യിറക്കിയ നേതാവ് മുഖ്യാതിഥി

    അഹ്മദാബാദ്: അഹ്മദാബാദില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് തൊട്ടുപിറകെ മുസ്ലിംകള്‍ നരേന്ദ്ര മോഡിക്ക് വോട്ടുചെയ്യണമെന്ന ‘ഫത്വ’യിറക്കിയ മൗലാന ശബീര്‍ ആലമാണ് മുഖ്യാഥിതി. നരേന്ദ്ര മോഡിക്കൊപ്പം നില്‍ക്കുന്നതിന് എതിര്‍പ്പ് നേരിടുന്ന ശബീര്‍ ആലത്തിനെ കൂടാതെ ഗുജറാത്ത് ന്യൂനപക്ഷ സെല്‍ മുന്‍ പ്രസിഡന്‍റ് ഗനി ഖുറേഷിയും പ്രഭാഷകരിലുണ്ട്.
    വംശഹത്യ കഴിഞ്ഞയുടന്‍ 2002 ഡിസമ്പറിലാണ് മുസ്ലിംകള്‍ കൂട്ടത്തോടെ മോഡിക്ക് വോട്ടുചെയ്യണമന്ന് അദ്ദേഹം ഫത്വയിറക്കിയത്. കലാപത്തിന് തൊട്ടുമുമ്പ് മാത്രം മുഖ്യമന്ത്രിയായ മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ഫത്വ വന്‍ വിവാദമായിരുന്നു. മുസ്ലിംകള്‍ മോഡിക്കെതിരെ വോട്ടുചെയ്യുമെന്ന് കരുതിയ ഘട്ടത്തില്‍ അവര്‍ക്കിടയില്‍ നിന്ന് അനുകൂലമായി ഉയര്‍ന്ന ഫത്വക്ക് മോഡിയെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മോഡി അധികാരത്തിലത്തെുകയും ചെയ്തു.
    ഒപ്പം നിന്ന മൗലാന ശബീര്‍ ആലത്തിന് മോഡി സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍കി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ അപേക്ഷയില്‍ തോക്ക് ലൈസന്‍സും നല്‍കി. ഗുജറാത്തില്‍ ആയുധ ലൈസന്‍സ് ലഭിച്ച ഇമാമാണ് ശബീര്‍ ആലം. അഹ്മദാബാദ് ജുമാ മസ്ജിദ് ഇമാമായ ശബീര്‍ ആലം ഗുജറാത്ത് ഗ്രാന്‍ഡ് മുഫ്തി എന്ന പേരിലാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള മുഖ്യാതിഥിയായ ശബീര്‍ ആലം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അഹ്മദാബാദിലെ മുഹമ്മദ് സിറാജുദ്ദീന്‍ ഷാ ആലം ദര്‍ഗ സിയാറത്തിനും നേതൃത്വം നല്‍കും. ഇതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിക്കുന്നത്. ബറേല്‍വികളല്ലാത്ത മുസ്ലിംകള്‍ക്കെതിരെക്കതിരെ വിദ്വേഷ പ്രസംഗം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നിന്നുള്ള ശൈഖുല്‍ ഇസ്ലാം മുഹമ്മദ് മദനി മിയാനും മുഖ്യാഥിതിയാണ്. രാജസ്ഥാന്‍ മുഫ്തിയെന്ന് വിശേഷിപ്പിച്ച് ഷേര്‍ മുഹമ്മദിനെയും മുഖ്യാതിഥിയാക്കിയിട്ടുണ്ട്.
    മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് പുറമെ മര്‍കസ് കേരള ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹഖ് മനാസിര്‍, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി, ജമ്മുകാശ്മീരില്‍ നിന്നുള്ള ശൈഖ് ബുഖാരി, ബംഗളൂരുവില്‍ നിന്നുള്ള ഹാജി അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ സംസാരിക്കുമെന്നും സംഘാടകര്‍ മാധ്യമങ്ങളെ അറിയിച്ചു.
    മര്‍കസ് ഗുജറാത്തില്‍ അഞ്ച് ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ നടത്തുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

    ReplyDelete
  6. ഇതൊരു അതിശയോക്തി കലർന്ന അഭിപ്രായമാണ്. അമൃതാനന്ദമയി സംബന്ധിത വിവാദം പുതിയതാണ്. മുമ്പ് സത്നം സിംഗ് മരണം പോലെയുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായി എന്നെതൊഴിചാൽ. ഒരു പക്ഷെ, സാമുദായികമായി ചിത്രീകരിക്കപ്പെടാവുന്ന ഒന്നായതുകൊണ്ട് മുൻകാലങ്ങളിൽ ആവശ്യമായ ഒരു പരിധിയിൽ കുറഞ്ഞ പ്രാധാന്യം നൽകാതിരുന്നതുമാവാം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്തു.
    എന്നാൽ, കാന്തപുരവുമായി ബന്ധപ്പെട്ടു, തുടക്കം മുതൽ തന്നെ അവരുടെ ആത്മീയ ചൂഷനത്തെക്കുരിച്ചു വ്യക്തമായ സൂചനകളും മുന്നറിയിപ്പുകളും മാധ്യമം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശാരീരികമായ കടന്നാക്രമാനങ്ങളും ഉണ്ടായിട്ടുണ്ട്. ചേകന്നൂർ തിരോധാനവുമായി ബന്ധപ്പെട്ടും, ബി ജെ പി സൌഹൃതം സംബന്ധിതും വ്യക്തമായ നിലപാട് മാധ്യമം എടുത്തിട്ടുണ്ട്; ഏറ്റവും അവസാനം, പ്രവാചകന്റെ മുടിയും ചട്ടിയുമായി ബന്ധപ്പെട്ടും. ഇതുകൊണ്ടൊക്കെ തന്നെ മാധ്യമത്തെ എതിർക്കുന്നപൊലെ മറ്റൊരു പത്രത്തെയും കാന്തപുരം വിഭാഗം എതിർക്കുന്നില്ല. കസ്തൂരി രങ്ങാൻ വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാടിലെ ബിസിനെസ്സ് താൽപര്യവും മാധ്യമം തുറന്നു കാട്ടി.
    ഒന്നുറപ്പാണ്, പുറത്തുള്ളവർ എന്തൊക്കെ പറഞ്ഞാലും, മാധ്യമം മൃദു സമീപനം സ്വീകരിക്കുന്നു എന്നത് കാന്തപുരം വിഭാഗം വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടാവും.

    ReplyDelete
  7. മാധ്യമം ധാര്‍മ്മികമായി വല്ലാതെ ശോഷിച്ചു പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ???????????????????????????????????????

    ReplyDelete