Monday, 15 December 2014

കെ ബി ഗണേഷ് കുമാര്‍ സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്പോള്‍...

കെ ബി ഗണേഷ് കുമാറിനെ അറിയാത്തവര്‍ ആരും ഉണ്ടാവില്ല, സുപ്രസിദ്ധിയും കുപ്രസിദ്ധിയുമായി 'പ്രസിദ്ധി' വേണ്ടുവോളമുള്ള സിനിമാ-രാഷ്ട്രീയ നായകനാണ് ഗണേഷ്. ഇന്നലെ മുതല്‍  ഗണേഷ് കുമാറിന് മറ്റൊരു അംഗീകാരം ഗണേഷിനെ തേടിയെത്തി. സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ഏഷ്യാനെറ്റ് ടി വി യിലെ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമ്മില്‍ വെച്ചാണ് ഗണേശന്‍ ഈ അംഗീകാരം നേടിയെടുത്തത്. ചുംബന സമരവുമായി ബന്ധപ്പെട്ട് നടത്തിയ ആ ചര്‍ച്ചയില്‍ ഗണേഷ് നടത്തിയ മഹത്തായ ഒരിടപെടല്‍ സോഷ്യല്‍ മീഡിയ കൊണ്ടാടുകയാണ്.സംഭവം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.
ചുംബന സമരത്തിന്‍റെ പ്രമുഖ സംഘടകരില്‍ ഒരാളായ രാഹുല്‍ പശുപാലനോട് അവതാരകന്‍ ഗണേഷിന്‍റെ ചോദ്യം.
താങ്കളുടെ ഭാര്യയോ അമ്മയോ പെങ്ങളോ ഈ സമരത്തില്‍ പങ്കെടുത്താല്‍ താങ്കള്‍ എതിര്‍ക്കുമോ...?
അവര്‍ സ്വതന്ത്ര വ്യക്തികളാണ്, അവര്‍ പങ്കെടുക്കുന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്, അവര്‍ പരസ്പര സമ്മതത്തോടെയും സ്നേഹത്തോടെയുമാണ് ചുംബിക്കുന്നതെങ്കില്‍ എനിക്ക് അതില്‍ സന്തോഷമേയുള്ളൂ.

അപ്പോള്‍ നിങ്ങള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന് എന്തര്‍ത്ഥം? അമ്മയെ ആരെങ്കിലും കയറിപ്പിടിക്കുന്നത് കണ്ടാല്‍.... നിങ്ങള്‍ നോക്കിനില്‍ക്കുമോ.... നിങ്ങളുടെ കുട്ടി വീഴാന്‍ പോകുന്നത് കണ്ടാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ.... അതും പോട്ടെ നിങ്ങള്‍ വീട്ടിലേക്ക് കയറിച്ചെല്ലുംബോള് നിങ്ങളുടെ ഭാര്യ മറ്റൊരാളുമായി പരസ്പര സമ്മത പ്രകാരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്തായിരിക്കും നിങ്ങളുടെ പ്രതികരണം....?

എങ്ങനെയുണ്ട് ഗണേശന്റെ സാമാന്യ ബുദ്ധി?
ഇത് തന്നെയല്ലേ ചുംബന വിരുദ്ധരുടെ മൊത്തത്തിലുള്ള യുക്തി.
ഒരാണും പെണ്ണും ഒന്നിച്ച് നടന്നു പോയാല്‍,  പാര്‍ക്കിലോ ബീച്ചിലോ തൊട്ടുരുമ്മി  ഇരുന്നാല്‍ ഒന്നു ചുംബിച്ചാല്‍... അവരെയും അവരിരുന്ന ഇടത്തെയും വരെ അടിച്ചു തകര്‍ക്കുന്ന 'സദാചാര പോലീസിങ്ങിനെതിരെയാണ് സമരം എന്ന് സമര്‍ക്കാര്‍ പറയുന്നു.
അല്ല, തെരുവില്‍ വെച്ച് കാമകേളി നടത്താനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിങ്ങളുടെ സമരം എന്ന് 'സദാചാരക്കാര്‍' ആണയിടുന്നു!!,
അമ്മയെ കേറിപ്പിടിച്ചാലും ചോദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിങ്ങളുടെ സമരം. സ്വന്തം ഭാര്യക്ക് ഭര്‍ത്താവിന്‍റെ മുമ്പില്‍ വെച്ച് മറ്റൊരാളുമായി ലൈംഗീക ബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിങ്ങളുടെ സമരം...., അല്ല..അല്ല... അല്ല..., എന്ന് നിങ്ങള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, സ്വതന്ത്ര ലൈംഗീകതയുടെ ആളുകളാണ് നിങ്ങള്‍ നിങ്ങള്‍ ഈ നാടിന്‍റെ സാംസ്കാരീക പൈതൃകത്തെ തകര്‍ക്കാന്‍ നടക്കുന്ന ഭീകരന്മാരാണ്.. !!! ,
ഇതല്ലേ ഇവിടെ നടക്കുന്നത്? ആടിനെ പട്ടി എന്ന് വിളിക്കുക..പിന്നെ പേപ്പട്ടി എന്ന് വിളിച്ച് തല്ലി കൊല്ലുക. നമ്മള്‍ തമ്മില്‍ ഷോയില്‍ ഗണേഷ് കാണിച്ചത് 'സദാചാര' കേരളത്തിന്‍റെ തനി സ്വരൂപമാണ്.
ഗണേഷിനെ  തന്നെ അംബാസിഡര്‍ ആയി കിട്ടിയതില്‍  സദാചാര കേരളം ഒന്ന് കൂടി വിജൃംഭിതമാകേണ്ടതാണ്.

കാരണം സംസ്കാര സംബന്നനായ മലയാളിയുടെ തനി സ്വരൂപമാണ് ഗണേഷന്‍. മാതൃകാ ഭര്‍ത്താവായി/ ഭാര്യയായി   സംസ്കാര സംബന്നമായ ജീവിതം നയിക്കുകയും മേയാനൊരിടം തഞ്ചത്തില്‍ കിട്ടിയാല്‍ നന്നായൊന്ന് 'വ്യായാമം' ചെയ്യാന്‍ ശുഷ്കാന്തി കാട്ടുകയും ചെയ്യുന്ന മലയാളി. ഭാര്യക്ക് പകരം അവളുടെ സഹോദരി യായാലും ഭര്‍ത്താവിന് പകരം അയാളുടെ സഹോദരനോ സുഹൃത്തോ ആയാലും അല്‍പം മറയുണ്ടെങ്കില്‍ അതിലൊരു കുഴപ്പവും കാണാത്ത മലയാളി,.ബന്ധുക്കളുടെയും  സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും  ശരീരങ്ങളില്‍ എല്ലാം കാമശമനം തേടാന്‍ അറപ്പില്ലാത്ത മലയാളി, ആ സദാചാര മലയാളിക്ക് കിട്ടാവുന്ന ഏറ്റവും മുന്തിയ ബ്രാന്‍ഡ് അംബാസിഡര്‍ ഗണേഷ് കുമാറാല്ലാതെ വേറെ ആര്?

ഗണേഷന്‍റെ  പരസ്ത്രീ ബന്ധം സഹിക്കാന്‍ വയ്യ, എനിക്ക് വിവാഹ മോചനം വേണം എന്നാവശ്യപ്പെട്ട് ആ മഹാന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്  മലയാളിയുടെ സദാചാര ബോധത്തിന് വിരുദ്ധമല്ല!! കാരണം അയാള്‍ രാഹുല്‍ പശുപാലനെപ്പോലെ തെരുവില്‍ ചുംബിച്ചിട്ടില്ലല്ലോ...
തന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് അയല്‍പക്കത്തെ യുവതിയുടെ ഭര്‍ത്താവ് ഗണേഷന്‍റെ വീട്ടില്‍ കയറി നെഞ്ചത്ത് ചവിട്ടിയത് നമ്മുടെ സാംസ്കാരിക പൈതൃകത്തെ ബാധിക്കുകയേ ഇല്ല, പശുപാലനെപ്പോലെ അയാള്‍ പരസ്യ ചുംബനത്തിന് ആഹ്വാനം ചെയ്തിട്ടില്ലല്ലോ....

സദാചാര പ്രവര്‍ത്തനം അസഹ്യമായപ്പോള്‍ ഭാര്യ പഞ്ഞിക്കിട്ടതിന്‍റെ ചിത്രങ്ങളുമായി മീഡിയക്ക് മുമ്പില്‍ വന്ന് തന്നെ ഭാര്യ തല്ലി എന്ന്‍ വിലപിച്ച ഗണേഷിനെക്കാള്‍ എന്തു യോഗ്യതയാണ് പശുപാലാ ഒരു സംസ്കാര സംബന്നനാവാന്‍ നിനക്കുള്ളത്..? പെണ്ണിന്‍റെ നിഴലുകണ്ടാല്‍ ഓടിയൊളിക്കുന്നവന്‍ എന്ന സല്‍പേര്  മലയാള സിനിമ കനിഞ്ഞു നല്‍കിയ ഗണേഷന്‍റെ മുമ്പില്‍ ഇരിക്കാന്‍ പരസ്യ ചുംബനത്തിനപ്പുറം പെണ്ണിന്‍റെ അനന്ത  സാധ്യതകള്‍  കണ്ടെത്താന്‍ കഴിയാതെ പോയ പശുപാലാ നിനക്ക് ലജ്ജയില്ലേ..?

സദാചാര കേരളമേ..., ആഹ്ലാദിപ്പിന്‍..., നിങ്ങള്‍ പാടിപ്പികഴ്ത്തുന്ന  സംസ്കാരത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ നിങ്ങളുടെയൊക്കെ മനസ്സാണ് ശരീരമാണ്, 'സാംസ്കാരിക' കേരളം നീണാള്‍ വാഴട്ടെ .  ഞാന്‍ ചുംബന സമരത്തെ അനുകൂലിക്കുന്നു,.കാരണം ... ...
ശ്വേത മേനോന്‍, റീമ കല്ലിങ്കല്‍...രണ്ടു പെണ്ണനുഭവങ്ങള്‍
             
                      

2 comments:

  1. Well Done, Dear Blogan

    ReplyDelete
  2. How to send this link to Ganesh...??

    Yea, the moral police like him cannot digest the difference between the freedom/identity of a woman, and her 'objectification'. For them, giving individual freedom to woman means nothing but freedom to do sex.... If a person like Ganesh having much 'experience' & 'exposure' is also thinking in this way, then freedom to womenfolk is kerala is faaar away....

    ARPV, KSA

    ReplyDelete