Wednesday 23 August 2017

വടക്കേക്കര ഒരു സംഘി-സലഫി ഒത്തുകളിയോ?

കഴിഞ്ഞ ദിവസം മത പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പ്രദേശങ്ങളിൽ വിസ്‌ഡം ഗ്ലോബൽ എന്ന തീവ്ര സലഫി സംഘടനയുടെ പ്രവർത്തകരെ ആർ എസ് എസ്സുകാർ മർദ്ധിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവം ഉണ്ടായി

ഹിന്ദു മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധവും സൃഷ്ടിച്ച സംഭവത്തെ ആർ എസ്സ് എസ് നന്നായി മുതലെടുക്കുന്നുണ്ട്, നിങ്ങളുടെ മതം മാത്രമാണ് നല്ലത്, ബാക്കി ദൈവങ്ങളെല്ലാം മോശമാണ് എന്ന് ഇവർ ഹിന്ദു വീടുകളിൽ കയറി പറയുന്നു എന്നാണ് ആർ എസ് എസ് പ്രചാരണം, ഓർക്കുക രാഹുൽ ഈശ്വർ ഹാദിയയുടെ വീട്ടിൽ പോയി വന്ന ശേഷം പറഞ്ഞതും ഇത് തന്നെയാണ്,  നിങ്ങളുടെ ദൈവങ്ങൾ ചീത്തയാണ് എന്ന് ഹാദിയ അമ്മയോട് പറഞ്ഞത്രേ! ഏതൊരു സാദാരണ ഹിന്ദുവിനും 'മത വികാരം' വരുന്ന രീതിയിൽ ഹിന്ദു തീവ്ര വാദികളും സൊ കോൾഡ് 'പൊതു ബോധവും ' സംഭവത്തെ ഉപയോഗപ്പെടുത്തുന്നു.
ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാനുള്ള ആർ എസ് എസ്സ് പ്രവർത്തനങ്ങൾക്ക് നല്ല മൈലേജ് നൽകാൻ ഈ സംഭവം കാരണമായിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണം കാണുന്ന ആർക്കും അത് ബോധ്യപ്പെടും



എന്ത് കൊണ്ട് ഇതൊരു ഗൂഡാലോചന ആണെന്ന് സംശയിക്കുന്നു?
ഒന്നാമതായി ആർ എസ് എസ് ഏതു വിധേനയും ആരെ വിലക്കെടുത്തും സമൂഹത്തിൽ സ്പർദ്ധയും കുത്തിത്തിരിപ്പും ഉണ്ടാക്കാൻ നടക്കുകയാണ് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്, കാശ്മീരിലും മറ്റും തീവ്ര മുസ്ലിം ഗ്രൂപ്പുകൾക്ക് പണം നൽകി അക്രമം നടത്തിച്ചു ഹിന്ദു ഭീതിയിലാണെന്നു വരുത്തി തീർത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിസ്‌ഡം സലഫികളും ഭിന്നിപ്പ് ഉണ്ടാക്കുന്ന കാര്യത്തിൽ മിടുക്കുതെളിയിച്ചവരാണ്, കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളും, ഹിന്ദുക്കളും ഒരേ പോലെ ബഹുദൈവ വിശ്വാസികളാണ്, എന്തിനേറെ കഴിഞ്ഞ ഏതാനും വര്ഷം മുമ്പ് വരെ ഒന്നിച്ചു പ്രവർത്തിച്ച മുഖ്യധാരാ മുജാഹിദ് സംഘടനകൾ പോലും വിശ്വാസപരമായി പിഴച്ചവരും എതിർക്കപ്പെടേണ്ടവരും ആണെന്ന വിശ്വാസമാണ് ഈ സലഫി ഗ്രൂപ്പിന്. ! ഭിന്നിപ്പുകൾ ഉണ്ടാക്കാനും അപരനെ സൃഷ്ടിക്കാനുമുള്ള കഴിവ് തെളിയിച്ചവരാണ് തീവ്ര സലഫികളും

മറ്റൊന്ന് കൂടി നോക്കൂ
ഇന്ത്യൻ ഭരണ ഘടന നൽകുന്ന പ്രബോധനാവകാശം വേണം എന്ന് പറയുന്ന സലഫികൾ പക്ഷെ അവരെ തടഞ്ഞ സംഘ്പരിവാറുകാർക്ക് അതേ ഇന്ത്യൻ ഭരണ ഘടന അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം എന്ന് താല്പര്യപ്പെടുന്നില്ല.. !!
പരസ്യമായി പോലീസ് സ്റ്റേഷന് മുമ്പിൽ തല്ലു കൊണ്ടവർക്ക് അടിച്ചവർക്കെതിരെ പരാതിയില്ല എന്ന് മാത്രമല്ല "അവർ ഞങ്ങളെ ഒന്നും ചെയ്തിട്ടില്ല" എന്ന് കൂടി വിളിച്ചു പറയുന്നുണ്ടെങ്കിൽ അതിലൊരു അഡ്ജസ്റ് മെന്റ് ഇല്ലേ.. ?

ഒന്ന് കൂടി
സിറിയയിൽ എങ്ങാണ്ടുള്ള ഐസ് ഐസ് എന്ന ഭീകര സംഘടന ജൂത-അമേരിക്കൻ സൃഷ്ടിയാണ് എന്ന കാര്യം ഏതാണ്ടെല്ലാവർക്കും അറിയാം.
ഇന്ത്യൻ മുജാഹിദീൻ, ലഷ്കറെ തൊയ്യിബ തുടങ്ങി ഇന്ത്യയിൽ നിരവധി അക്രമങ്ങൾ നടത്തിയിട്ടുള്ള സംഘടനകളുടെ പേരിൽ ഇന്ത്യൻ മുജാഹിദീൻ ഇസ്ലാമല്ല എന്നൊരു പ്രചാരണം ആരെങ്കിലും നടത്തിയിട്ടുണ്ടോ..? ഇന്ത്യയിൽ നിരവധി അക്രമ പ്രവർത്തനങ്ങൾ നടത്തിയ ഹിന്ദു, സിഖ്, ഭീകര സംഘടനകൾ ക്കെതിരെ അവർ ഞങ്ങളല്ല എന്നൊരു പ്രചാരണം നടന്നിട്ടുണ്ടോ? ഇല്ല. കാരണം പൊതു സമൂഹത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യർ ഭീകരവാദികളുടെ ആളുകൾ അല്ല എന്ന കാര്യം ഇവിടെ എല്ലാവര്ക്കും അറിയാം.

ഐ എസിനു കേരളാ ബന്ധമുണ്ട് എന്ന് സ്ഥാപിക്കാൻ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കാര്യമായ ചലനമുണ്ടാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഐ എസ് ഇസ്ലാമല്ല എന്ന നോട്ടീസുമായി കണ്ടാൽ ഐ എസ് കാരെ പോലെ തോന്നിക്കുന്ന ചിലർ വീടുകൾ കയറി ഇറങ്ങുന്നത്!
ഉത്തരേന്ത്യയിലെ ആർ എസ് എസ്സുകരെ പ്പോലെ കൈ നിറയെ ചരടും, നെറ്റിയിൽ  പേടിപ്പിക്കുന്ന ചുവന്ന  വരകളുമായി മുസ്ലിം വീടുകളിൽ ചിലർ കയറിവന്നു ഞങ്ങൾ അതല്ല എന്ന് പറഞ്ഞാൽ അതുണ്ടാക്കുന്ന ഇമ്പാക്ട് എന്തായിരിക്കും? ഇത് തന്നെയല്ലേ ഞങ്ങൾ അതല്ല, എന്ന് അതേ യൂണിഫോമിൽ വന്നു ചിലർ പറഞ്ഞാൽ ഹിന്ദുക്കൾക്കും മറ്റു മതസ്ഥർക്കും ഉണ്ടാവുക.

അതേ വേഷത്തിൽ എന്ന് പറയുന്നിടത്തു സംശയമുണ്ടോ...?
ഇന്റര്നെറ്റിലോ പഴയ പത്രമാസികകളിലോ ഉള്ള ഐ എസ് മായി ബന്ധപ്പെട്ട വാർത്തകളിലെ ചിത്രങ്ങൾ നോക്കുക, നിങ്ങളുടെ പരിസരത്തു ജീവിക്കുന്ന സാദാരണ മുസ്ലിംകളുടെ മുഖവുമായി, തൂവെള്ള വസ്ത്രധാരികളായ ആയിരക്കണക്കിന് മുസ്ലിം പണ്ഡിതരുടെ മുഖവുമായി ആ ചിത്രങ്ങൾക്ക് സാദൃശ്യമുണ്ടോ...? ഇല്ല കാണില്ല.
പക്ഷെ ഈ നോട്ടീസ്  വിതരണക്കാരായ  സലഫികളുടെ മുഖവുമായി ഐ എസ് കാരന്റെ മുഖത്തിന് നല്ല സാദൃശ്യം കാണാം.
പ്രവാചകന്റെ കാലം  മുതൽ  ഇന്ത്യയിലും  ലോകമാസകാലവും മുസ്ലിംകൾ താടി വെക്കുന്നുണ്ട്, , നാല്  വിരലുകൾ  ചേർത്ത്  വെച്ചാൽ  കയ്യിൽ  ഒതുങ്ങുന്ന  നീളമായിരുന്നു  പ്രവാചകന്റെ താടിക്ക്. ആഴ്ചയിൽ ഒരിക്കൽ വെട്ടി മിനുക്കി വൃത്തി യാക്കിയിരുന്ന മനോഹരമായ താടി, അത്രയോ അതിനേക്കാൾ ചെറുതോ ആയ താടി വെച്ച് പോന്ന മുസ്ലിംകൾക്കിടയിൽ, നീട്ടിവളർത്തിയ കണ്ടാൽ പേടി തോന്നുന്ന താടിയുമായി വന്നത് സലഫികളാണ്, താലിബാന്റെ മുഖത്തും, ഐ എസിന്റെ മുഖത്തുമെല്ലാം പിന്നെ അതേ താടി കണ്ടു! , അതേ താടിയുമായി ഒരു കൂട്ടർ ഞങ്ങൾ അതല്ല എന്ന് പറയാൻ പോയാൽ എങ്ങനെയുണ്ടാവും? ഈ റിസൾട്ട് അല്ലെ സംഘികൾക്ക് വേണ്ടത്?


ഓണക്കാലമായാൽ 'ഓണം' ആഘോഷിക്കുന്നതിലും അന്യമതസ്ഥരുടെ കൂടെ ഇടപഴകുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതും മാരകമായ അപരാധമായി കാണുന്ന കൂട്ടരാണ് തീവ്ര സലഫികൾ, ഒരു അമ്പലത്തിനു സംഭാവന കൊടുത്താൽ വേശ്യാലയത്തിനു കൊടുക്കുന്നതിനേക്കാൾ വലിയ പാപമാണെന്ന് പറയുന്നവർ! , ഇതൊന്നും വിശ്വാസത്തിന്റെ ഭാഗമായി പറയുന്നതാണ് എന്ന് തെറ്റിദ്ധരിക്കരുത്, കാരണം നൂറ്റാണ്ടുകളായി പരസ്പരം ആഘോഷങ്ങളിൽ സഹകരിച്ചും പരസ്പരം ക്ഷണിച്ചും ഭക്ഷണം നൽകിയും ജീവിക്കുന്ന വരാണ് കേരളത്തിലെ മുസ്ലിംകൾ.

ബലിപെരുന്നാളിന് ഒരു ഹിന്ദുവിനെ വീട്ടിലേക്ക് വിളിച്ചാൽ, നീ രാവിലെ പള്ളിയിൽ പോകാനും ബലീ അറുക്കാനും എന്റെ കൂടെ വരണം എന്നല്ല, അതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്, ആഘോഷത്തിന്റെ ഭാഗമായ ഭക്ഷണത്തിലേക്ക് നീ വാ എന്നാണ് വിളിക്കുന്നത് എന്ന് ഇവിടത്തെ സാധാരണ ഹിന്ദുവിന് അറിയാം, ഓണത്തിന് വീട്ടിലേക്ക് മുസ്ലിമിനെ വിളിച്ചാൽ രാവിലെ പൂജക്ക് നീ വാ എന്നല്ല, അത് കഴിഞ്ഞുള്ള സദ്യ കഴിക്കാൻ വാ എന്നാണെന്ന് മുസ്ലിമിനും അറിയാം. അതായത് വിശ്വാസത്തിലേക്കും ആചാരത്തിലേക്കും അല്ല, ആഘോഷത്തിലേക്കാണ് അന്യമതസ്ഥരെ വിളിക്കുന്നത്, പെരുന്നാളും ഓണവും ക്രിസ്മസും എല്ലാം ഇങ്ങനെ പരസ്പരം സഹകരിച്ചു ആഘോഷിക്കുന്നവർക്കിടയിൽ അത് പാടില്ല, ശിർക്ക്‌ ചെയ്യുന്നവരുടെ ഭക്ഷണം കഴിച്ചാൽ പടച്ചോൻ തീയിലിട്ട് കരിക്കും  എന്ന് പ്രചരിപ്പിക്കുന്നത് പരസ്പര വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. സൈനുദ്ധീൻ മഖ്ദൂം അടക്കം നിരവധി പണ്ഡിതർ ജീവിച്ച കേരളത്തിൽ, ഓണത്തിനും പെരുന്നാളിനും മാത്രമല്ല, ഉത്സവങ്ങൾക്കും നേർച്ചക്കു മൊക്കെ പരസ്പരം സഹകരിച്ചാണ് ജനങ്ങൾ ജീവിച്ചത്, പണ്ഡിതർ അതിനെ എതിർക്കുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഈ ഐക്യത്തെ തകർക്കാൻ ആർ എസ് എസ്സിന് കൊട്ടേഷൻ കൊടുക്കാൻ തീവ്ര സലഫികളെക്കാൾ കേമന്മാരായി ആരുണ്ട്?

ആഗോള തലത്തിലും തീവ്ര സലഫിസം സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യുന്നത് കാണാൻ കഴിയും, ഐസിസിനും, താലിബാനും, അൽ ഖൊയ്‌ദക്കും ആവശ്യമായ 'തീവ്ര വിശ്വാസികളെ' രൂപപ്പെടുത്തി കൊടുത്ത് സലഫിസമാണ്,

മദീനയിൽ നിന്ന് വന്ന ഇസ്‌ലാം ലോകം  മുഴുവനും  പ്രചരിച്ചപ്പോൾ പ്രാദേശികമായ വസ്ത്രധാരണയെയും   ജീവിത  രീതിയെയും  തള്ളിക്കളഞ്ഞിട്ടില്ല. അതിനെ  ഇസ്‌ലാമിന്  പറ്റുന്ന  രീതിയിൽ പാകപ്പെടുത്തുകയാണ്  ചെയ്തത് , ഇന്ത്യയിൽ ഇസ്‌ലാം പ്രചരിപ്പിയ്ക്കാൻ വന്ന സഹാബാക്കളുടെ കുടുംബത്തിലെ സ്ത്രീകൾ അറേബ്യൻ വസ്ത്രമായ പർദ്ദയിട്ടാണ് വന്നത്, പക്ഷെ കേരളത്തിലെ സാരി ഉടുക്കുന്ന സ്ത്രീകളെ അവർ പർദ്ധ ഉടുപ്പിച്ചില്ല, ബ്ലൗസിന് ഇറക്കം കൂട്ടി, സാരി തലപ്പ് തലയിലേക്ക് നീട്ടുകയേ ചെയ്തുള്ളൂ,
മുണ്ടും ബ്ലൗസും ഉടുക്കുന്ന പെണ്ണുങ്ങൾ, കുപ്പായത്തിനു ഇറക്കം കൂട്ടി തലയിൽ തട്ടവുമിട്ടു. നൂറ്റാണ്ടുകളോളം ഇങ്ങനെയാണ് ജീവിച്ചത്, കേരളത്തിൽ മാത്രമല്ല, ഉത്തരേന്ത്യയിലും ഇത് തന്നെയാണ് നടന്നത്. ചൈനയിലോ, ഇന്തോനേഷ്യയിലോ, മലേഷ്യയിലോ, റഷ്യൻ രാജ്യങ്ങളിലോ... എവിടെ ചെന്നാലും ആ രാജ്യത്തെ സംസ്കാരത്തെ നിലനിർത്തിക്കൊണ്ട് ഇസ്‌ലാമിന് പറ്റുന്ന രീതിയിൽ പാകപ്പെടുത്തുകയും, വിശ്വാസത്തിൽ കാതലായ മാറ്റം വരുത്തുകയുമാണ് ചെയ്തത്.

മദീനയിലെ ഇസ്‌ലാമിന് പകരം സൗദി അറേബ്യാ യിൽ നിന്നുള്ള ഇസ്‌ലാം, വന്നു തുടങ്ങിയതോടെയാണ് മതത്തിൽ അനാവശ്യമായ കടുംപിടുത്തങ്ങൾ വന്നു തുടങ്ങിയത്, 70 ഉമ്മമാരേക്കാൾ നിങ്ങളെ സ്നേഹിക്കുന്ന അല്ലാഹു എന്ന് കേട്ടിരുന്ന മുസ്ലിംകൾ, തീക്കുണ്ഡവുമായി കാത്തിരിക്കുന്ന അല്ലാഹുവിനെ വ്യാപകമായി കേട്ടു തുടങ്ങുന്നതും, അല്ലാഹുവിനു പകരം തീക്കുണ്ഡത്തെ പേടിക്കുകയും, അല്ലാഹുവിനു പകരം അവന്റെ സ്വർഗ്ഗത്തെ മോഹിക്കുകയും ചെയ്യുന്ന വിശ്വാസം വ്യാപകമാക്കുന്നതിൽ ഐസിസ് താടിക്കാർ വഹിച്ച പങ്കു ചെറുതല്ല. ഹാർമോണിയവും തബലയും ഉപയോഗിക്കുന്ന, പാട്ടു പാടുന്ന ഉത്തരേന്ത്യ യിലെ കോടിക്കണക്കിനു മുസ്ലിംകൾ ഇന്നും സലഫിസ്റ്റുകളെ ലിസ്റ്റിൽ ഇസ്‌ലാമിന് പുറത്താണെന്ന് കൂടി അറിയുക.

പറഞ്ഞു വരുന്നത്,
ഇസ്‌ലാമിനെ മറ്റു സമൂഹങ്ങളിൽ നിന്ന് അന്യവൽക്കരിക്കാനുള്ള കൊട്ടേഷൻ എടുക്കുന്ന, ലോകം മൊത്തം കണ്ടു വരുന്ന തീവ്ര സലഫിസ്റ്റുകളുടെ കേരളാ പതിപ്പും സംഘികളും ചേർന്ന് ഒരുക്കിയ കലാ പരിപാടിയാണോ നടന്നത് എന്ന് സംശയിക്കാൻ പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങൾ ധാരാളമുണ്ട്. സലഫിസ്റ്റുകളെ സൂക്ഷിക്കുക, ഇറാഖിലും സിറിയയിലും കുഴപ്പമുണ്ടാക്കാൻ കൊട്ടേഷൻ എടുത്തവരെ സൂക്ഷിച്ചില്ലെങ്കിൽ, സാമ്രാജ്യത്വത്തിന് ആ ജനവിഭാഗങ്ങളെ ഒറ്റു കൊടുത്തവർ ആർ എസ്സ് എസ്സിന് ഇന്ത്യൻ മുസ്ലിംകളെയും ഒറ്റുകൊടുക്കും.


പല്ലിറുമ്മുന്നവർ 
ആർ എസ് എസ്സിനും സംഘപരിവാർ ഭീകരതക്കും എതിരെ, നോട്ടീസ് വിതരണക്കാർ എന്നെങ്കിലും വാതുറന്നിട്ടുണ്ടോ എന്ന് നോക്കുക..
പാനയിക്കുളത്തും, നാറാത്തും.. തുടങ്ങി നിരവധി സ്ഥലങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു മുസ്ലിം യുവാക്കളെ പൂട്ടിയപ്പോൾ ഇവരുടെ നിലപാട് എന്തായിരുന്നു എന്നന്വേഷിക്കുക.
പിണറായി പോലീസിന്റെ ആദ്യത്തെ 'മുസ്ലിം വിരുദ്ധ' നീക്കമല്ല വടക്കേക്കരയിൽ കണ്ടത്. ഇതിനു മുമ്പ് ഇതേ പോലീസ് മുസ്ലിംകളുടെ മെക്കിട്ടു കേറിയപ്പോൾ  നോട്ടീസ് വിതരണക്കാർ എവിടെയായിരുന്നു എന്നന്വേഷിക്കുക.
ഇനി പല്ലിറുമ്മിക്കൊള്ളൂ....

8 comments:

  1. പൊളിച്ചു, കലക്കി, തിമർത്തു....

    ReplyDelete
  2. എന്തോന്നാടെ ഇതൊക്കെ

    ReplyDelete
  3. സർ ആർതർ കൊനാൽ ഡോയൽ തോറ്റു പോകും അത്രയും നല്ല അപസർപ്പക കഥ

    ReplyDelete
  4. aake confusion ayallo? logically what you said is right

    ReplyDelete
  5. നോട്ടീസ് വിതരണം ചെയ്തതിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല ...വേറെ ഒരു മതസ്ഥന്ടെ വീട്ടില്‍ പൊയ് എത്ര നല്ല നോട്ടീസ് ആയാലും കൊടുക്കുന്നത് ശെരിയല്ല ... പക്ഷേ ഒരു ഒത്തുകളി സാധ്യത ഉണ്ടോ ബ്ലോഗാ ... നോട്ടീസ് വിതരണക്കാര്‍ക്ക് നല്ലവണ്ണം കൊടുത്തിട്ടാണ് പോലീസ് നെ വിളിച്ചത് എന്നാണ് കേട്ടത് ..

    ReplyDelete
  6. ഒരു ദുരന്തം ഇത്രേം വലിച്ചു നീട്ടി എഴുതാനുള്ള കഴിവ് അപാരം

    ReplyDelete
  7. Badaaaaayi.... international badaaaayi

    ReplyDelete
  8. Vallaatha saadanam.. thallale ponneee

    ReplyDelete