Saturday 23 February 2013

വീണ്ടും സ്ഫോടന സാഹിത്യം !!, ആര് ജയിക്കും? മനോരമ.. മാതൃഭൂമി.. കൌമുദി.. മംഗളം ?

വീണ്ടും സ്ഫോടനം, ഇത്തവണ ഹൈദരാബാദില്‍ , പ്രാധാനമന്ത്രി ആഭ്യന്തര മന്ത്രിയും രാഷ്ട്രീയ നേതാക്കളും ഞെട്ടി, സാധാരണക്കാരനായ ഇന്ത്യാക്കാരന്‍ ഞെട്ടിയോ? ഇടക്കിടെ രാജ്യത്ത് പൊട്ടിത്തെറികള്‍ ഉണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നു, കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ല...കേന്ദ്ര ഭരണം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്..ഒരു പക്ഷേ വെറും യാദൃശ്ചീകമാവാം. ഏതായലും ഇന്ത്യക്കാര്‍ ഞെട്ടുകയല്ല, സമാധാനിക്കുകയാണ്, ഭീകരവാദികള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ച് നില്‍ക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍ ഇത്രയൊക്കെ അല്ലേ നടന്നുള്ളൂ....  , ദൈവസാഹായം തന്നെ. 
ചാനല്‍ ചര്‍ച്ചകളും മുഖ പ്രസംഗംങ്ങളും പൊടി പൊടിപൊടിക്കട്ടെ....ഒരാഴ്ച കഴിഞ്ഞ് നമുക്ക് എല്ലാം മറക്കാം..... വീണ്ടും പൊട്ടുമ്പോള്‍ വീണ്ടും ജാഗരൂകരാവാം. മലയാളത്തില്‍ പുതുതായി രൂപം കൊണ്ട സ്ഫോടന സാഹിത്യം 'വിജൃംഭിതമാകുന്ന' നാളുകളാണ് കടന്നു പോകുന്നത്.

ഓരോ ഭീകരാക്രമണത്തിന് ശേഷവും മലയാള ഭാഷ അഭിവൃദ്ധിപ്പെടുന്നു 
മലയാള സാഹിത്യത്തിലെ പ്രധാന ശാഖകളില്‍ ഒന്നായി വികാസം പ്രാപിച്ച  'സ്ഫോടന സാഹിത്യം' എന്ന വിഭാഗത്തില്‍ മികച്ച സൃഷ്ടികള്‍ രൂപപ്പെടുന്നത് സ്ഫോടനാനന്തര ദിവസങ്ങളിലാണ്. ലവ് സ്റ്റോറി കളേക്കാളും, ക്രൈം സ്റ്റോറികളെക്കാളും, ഹൊറര്‍ സ്റ്റോറികളേക്കാളും  വായനക്കാര്‍  ടെറര്‍ സ്റ്റോറികള്‍ക്കാണ്, ലോകം മൊത്തം ഈ സാഹിത്യ ശാഖ യില്‍ ഉണ്ടായ 'കുതിപ്പ്' മലയാളത്തിലും ഉണ്ടായി എന്നത് സന്തോഷകരം തന്നെയല്ലേ. ഈ സാഹിത്യ ശാഖയില്‍ തരക്കേടില്ലാത്ത ഒരു മല്‍സരം ഇന്നലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. മലയാളത്തിന്‍റെ മഞ്ഞപ്പത്രം അവാര്‍ഡിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തുള്ള ചില മല്‍സരാര്ത്ഥികളെ  പരിജയപ്പെടാം.  

ചാരക്കഥകള്‍ . ബാലവേശ്യാ കഥകള്‍ , ലവ്ജിഹാദ് കഥകള്‍ തുടങ്ങി ഒട്ടേറെ സാഹിത്യ ശാഖകളെ മലയാള ഭാഷക്ക് സംഭാവന ചെയ്ത മനോരമ സജീവമായി തന്നെ മല്‍സരിക്കുന്നു. 

       ഹൈദരാബാദ് സ്ഫോടനത്തിന് പിറകില്‍  ഇന്ത്യന്‍ മുജാഹിദീന്‍ തന്നെ ആവാനുള്ള സാധ്യത മനോരമ  അക്കമിട്ട് നിരത്തുന്നുണ്ട്  , 

കഥയിലെ പ്രധാന പോയിന്‍റുകള്‍ ഇവയാണ്. 

1. ടൈമര്‍ ഘടിപ്പിച്ച ബോംബുകള്‍ - അതിന് ഇന്ത്യന്‍ മുജാഹിദീന്‍ പേറ്റന്‍റ് ഉണ്ട് വേറെ ആരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ കേസുകൊടുക്കും) 

2. അമോണിയം നൈട്രേറ്റ് ( ഇതും ഇന്ത്യന്‍ മുജാഹിദീന്‍റെ കുത്തക ഉല്‍പന്നമാണ് , വേറെ ആര്‍ക്കും ലഭ്യമല്ല)

3. അഞ്ചു മാസം മുമ്പ് പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് ഇപ്പോള്‍ സ്ഫോടനം നടന്ന സ്ഥലത്ത് പൊട്ടിക്കാന്‍ പരിപാടി യും മാപ്പും തയ്യാറാക്കിയതായി മൊഴി നല്‍കിയിരുന്നു (നേരിട്ട് മൊഴി നല്‍കിയാല്‍ പോലും ഒരു ചുക്കും ചെയ്യാന്‍ ഇന്ത്യയിലെ പോലീസ് സംവിധാനത്തിന് കഴിയില്ല എന്ന്‍  തീവ്ര വാദികള്‍ ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുന്ന ഭാഗം മല്‍സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം  നേടാന്‍ സാധ്യതയുണ്ട്. 

4. ഹൈദരാബാദില്‍ ഒരാള്‍ പിടിയിലായി എന്ന്‍ അഭ്യൂഹമുണ്ട്, പോലീസ് സ്ഥിരീകരിച്ചിട്ടില്ല !!!

5. സ്ഫോടനത്തെ ക്കുറിച്ച് ആഭ്യന്തര വകുപ്പിന് ചില സൂചനകള്‍ ഉണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ പുറത്തു വിട്ടിട്ടില്ല ( ആ സൂചന മനോരമ പുറത്ത് വിടുന്നു, അന്വേഷണത്തെ ബാധിക്കണം എന്ന്‍ മനോരമക്ക് നിര്‍ബന്ധമുണ്ട്)    

മനോരമയുടെ സാഹിത്യ സൃഷ്ടിയെക്കുറിച്ച് കോപ്പിയടി ആണെന്ന ഒരു പരാതിയുണ്ട്. 2007 മേയ് മാസത്തില്‍ ഹൈദരാബാദില്‍ സ്ഫോടനം നടന്നപ്പോള്‍ അവതരിപ്പിച്ച അതേ കഥ കോപ്പി പെസ്റ്റ് ചെയ്തതാണ് എന്നാണ് ആരോപണം. എഴുത്തുകാരുടെ പേര് വ്യത്യാസം ഉള്ളതിനാലും സ്വന്തം സൃഷ്ടിയുടെ മോഷണം 'മോഷണ പരിധിയില്‍  ' വരുമോ എന്ന് ഉറപ്പിച്ച് പറയാന് കഴിയാത്തത് കൊണ്ടും  ജൂറിയുടെ തീരുമാനത്തിന് കാത്തിരിക്കുക.  

മല്‍സര വിഭാഗത്തിലേക്കുള്ള മാതൃഭൂമിയുടെ കഥ അല്‍പം കൂടി പുരോഗമന പരമാണ്. 2007 ലെ കഥകോപ്പി ചെയ്തു എന്ന ആരോപണം ഉണ്ടാവില്ല      

മാതൃഭൂമി സ്റ്റോറിയിലെ  ശ്രദ്ധേയമായ ഭാഗങ്ങള്‍ 

1. പഴകിപ്പുളിച്ച ഇന്ത്യന്‍ മുജാഹിദീന്‍ തലക്കെട്ട് മാറ്റി പുതിയ ഒരെണ്ണം അവതരിപ്പിക്കാന്‍ മികവുകാട്ടി.  
2. വിവിധ  സംഘടനകളുടെ കോഡിനേഷന്‍ ആയ യുണൈറ്റഡ് ജിഹാദ് കൌണ്സില്‍  ഒരു പാട് കാലമായി പ്രവര്‍ത്തിച്ചു വരുന്നു, ഇവര്‍   നിരീക്ഷണത്തില്‍ ആയിരുന്നു  ( ഇപ്പോഴാണ് പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരും മാതൃഭൂമിയും ഇത് പുറത്തു പറയുന്നത്, വീടിന്‍റെ മേല്‍ക്കൂരയില്‍ വിഷ സര്‍പ്പം ഒളിച്ചിരിക്കുന്നത് കണ്ടിട്ടും മിണ്ടാതിരുന്ന് സര്‍പ്പം 16 പേരെ കൊത്തിക്കൊന്നപ്പോള്‍ ഈ സര്‍പ്പം കുറെ കാലമായി അവിടെ ഉണ്ടായിരുന്നു  എന്ന്‍ വിളിച്ച് പറയുക - ഇത് മാതൃഭൂമിക്ക് മല്‍സരത്തില്‍ മാര്‍ക്ക് അടിച്ചു മാറ്റാനുള്ള പോയിന്‍റാണ്) 

3. പഴയ സ്ഫോടനത്തില്‍ പരിക്കേറ്റയാള്‍ക്ക് ഈ സ്ഫോടനത്തിലും പരിക്കേറ്റിട്ടുണ്ട്. (നിര്‍ഭാഗ്യവാന്‍ സീരിയസ്സായി ഹോസ്പിറ്റലില്‍ കിടക്കുന്നു, ഒരു കടയിലെ തൊഴിലാളിയാണ്, ഇയാളെ കഥയിലേക്ക് കൊണ്ടുവന്നത് വായനാക്കാര്‍ക്ക് കൂടുതല്‍ പിരിമുറുക്കം നല്‍കും)

4. അമോണിയം നൈട്രേറ്റ്, ടൈമര്‍ പേറ്റന്‍റുകള്‍ ഉള്ളത് കൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നാണ് ഇത് വരെ  കരുതിയിരുന്നത് -  (ഇവിടെ മനോരമയുടെ ഇന്ത്യന്‍ മുജാഹിദീന്‍ കഥയെ വെല്ലുവിളിക്കുന്നു മാതൃഭൂമി,  പഴയ കഥകളില്‍ കെട്ടിപ്പിടിച്ചിരിക്കാതെ പുതിയ കഥകള്‍ ഉള്ള മാതൃഭൂമിയിലേക്ക് കടന്നുവരൂ )     

5. അഫ്സല്‍ ഗുരു എന്ന കഥാപാത്രത്തെ  കഥയില്‍ കൃത്യമായി  സന്നിവേശിപ്പിക്കാന്‍ മാതൃഭൂമിക്ക് സാധിച്ചിട്ടുണ്ട്. 

'മലയാളത്തിന്‍റെ മഞ്ഞപ്പത്രം' അവാര്‍ഡ് കരസ്ഥമാക്കാന്‍ മല്‍സരിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഉള്ള മറ്റൊരു പത്രം കേരളാ കൌമുദിയാണ്. 

കൌമുദിയുടെ കഥയിലെ  പ്രധാന ഭാഗങ്ങള്‍ 

1. മനോരമ പറയുന്ന പോലെ ഇന്ത്യന്‍ മുജാഹിദീനെ സംശയിക്കുകയല്ല. അത് ഉറപ്പിക്കുക തന്നെ ചെയ്യുന്നു. ഒരാള്‍ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത മനോരമക്ക് സ്ഥിരീകരിക്കാത്ത  വാര്‍ത്തയാണെങ്കില്‍ കൌമുദിക്ക് അത് തലക്കെട്ടാണ്. മാതൃഭൂമിയുടെ ജിഹാദ് കൌണ്സില്‍ ഈ പരിസരത്തൊന്നും ഇല്ല 

2. കഴിഞ്ഞ വര്‍ഷം പൂനെയില്‍ നടന്ന സ്ഫോടനം പോലെ തന്നെയാണ് ഹൈദരാബാദിലെയും, അതേ ശബ്ദം, അതേ നിലവിളി, അതേ മരണം....അതേ പരിക്ക് അപ്പോള്‍ ഇന്ത്യന്‍ മുജാഹിദീന്‍ തന്നെ പിന്നില്‍,.

3. കഴിഞ്ഞകൊല്ലം ജൂലായില്‍ (7 മാസം മുമ്പ്) രണ്ട് ഭീകരന്‍മാര്‍ ഇപ്പോള്‍ ബോംബ് പൊട്ടിയ സ്ഥലത്ത് മോട്ടോര്‍ ബൈക്കില്‍ വന്ന്‍ പരിസര നിരീക്ഷണം നടത്തിയിരുന്നു, (വളരെ അഡ്വാന്‍സ്ഡ് ആണ് ഭീകരന്‍മാര്‍, ആറ് മാസം മുമ്പാണ് പരിസര നിരീക്ഷണം, ആറ് മാസം കൊണ്ട് ആ പരിസരത്ത് മാറ്റം ഒന്നും ഉണ്ടാകില്ല എന്ന്‍ അവര്‍ക്ക് ഉറപ്പാണ്. )

4. എല്ലാവര്ക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു കൂട്ടത്തില്‍ ഹൈദരാബാദിനും കൊടുത്തു എന്ന കേന്ദ്ര ആഭ്യന്തരന്‍റെ പ്രസ്താവനയും, ഞങ്ങള്‍ക്കൊന്നും കിട്ടിയിട്ടില്ല എന്ന ആന്ധ്രാ മുഖ്യന്‍റെ പ്രസ്താവനയും കൌമുദി കഥയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

5. അഫസല്‍ ഗുരുവിന്‍റെ കൂടെ അജ്മല്‍ കസബിനെയും കൂട്ടി സ്റ്റോറിക്ക് മാതൃഭൂമിയെക്കാള്‍ മിഴിവ് പകരാന്‍ കൌമുദി ശ്രമിച്ചിട്ടുണ്ട്. 

മല്‍സര രംഗത്ത് ഒരു പാട് പേര്‍ ഉണ്ടെങ്കിലും മംഗളത്തെ പരാമര്‍ശിക്കാതിരിക്കാന്‍ ആവില്ല. ' മലയാളത്തിന്‍റെ കല്‍പനീക മനസ്സിനെ ഊര്‍ജ്ജസ്സ്വലമാക്കിയ ഒട്ടേറെ  കഥാ സന്ദര്‍ഭങ്ങള്‍ സംഭാവന ചെയ്തവരാണ്  മംഗളക്കാര്‍

 ഇന്ത്യന്‍ മുജാഹിദീന്‍ സ്റ്റോറി തള്ളിക്കളയുന്ന മംഗളം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി രണ്ട് കാര്യങ്ങള്‍  പറയുന്നു 

1. ഈ മാസം പതിമൂന്നിന് പാക്കിസ്ഥാനില്‍ യോഗം ചേര്‍ന്ന് അഫ്സല്‍ ഗുരുവിന്‍റെ വധത്തിന് പ്രതികാരം ചെയ്യാന്‍ യുണൈറ്റഡ് ജിഹാദ് കൌണ്സില്‍ തീരുമാനിച്ചിരുന്നു. 

2. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് പേര്‍ മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആണ് ( മുംബൈ ആക്രമണത്തിന് ഇന്ത്യയില്‍ നിന്ന് ആരൊക്കെ സഹായം ചെയ്തു എന്ന കാര്യം അന്വേഷിക്കാനോ പ്രതികളെ ക്കണ്ടെത്താനോ നമ്മുടെ പോലീസ് സംവിധാനം മെനക്കെട്ടിട്ടില്ല, പാകിസ്താനില്‍ നിന്ന് പത്ത് പേര്‍ വന്നു 9 പേരെ വെടിവെച്ചു കൊന്നു, ഒരുത്തനെ തൂക്കിക്കൊന്നു എന്ന സ്റ്റോറിയെ നമ്മള്‍ കേട്ടിട്ടുള്ളൂ, ഈ പുതിയ നാലുപേരുടെ കാര്യം മംഗളത്തിന് മല്‍സരത്തില്‍ നല്ല മൈലേജ് നല്‍കും. )

ഹൈദരാബാദ് സ്ഫോടനം കഴിഞ്ഞപ്പോള്‍ സ്ഫോടന സാഹിത്യം വളരെയധികം പുരോഗതി പ്രാപിച്ചതായി കാണാന്‍ കഴിയും, എല്ലാ പത്രങ്ങളും ഒരേ കഥയും കഥാപാത്രങ്ങളുമായി പുറത്തിറങ്ങിയിരുന്ന പതിവ് രീതിയില്‍ മാറ്റമുണ്ട്, വ്യത്യസ്ഥ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും, ഈ പുരോഗതി പ്രശംസനീയം തന്നെ. ഇതിനിടയിലും ശ്രദ്ധേയമായ ചില സമാനതകള്‍ സൂക്ഷിക്കാന്‍ പത്രങ്ങള്‍ക്ക് കഴിയുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്. ഉദാഹരണത്തിന്, സ്ഫോടനത്തിന് പിന്നില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഭീകരന്മാരെയും ഭീകര പ്രസ്ഥാനങ്ങളെയും ലിസ്റ്റ് ചെയ്യുമ്പോള്‍ . 2007 ല്‍ ഹൈദരാബാദില്‍ ഇതേ സ്ഥലത്ത് സ്ഫോടനം നടത്തിയതിന്‍റെ പേരില്‍ എന്‍ ഐ എ അറെസ്റ്റ് ചെയ്ത് ജയിലിലിട്ട, രാജേന്ദര്‍ ചൌധരി, അസിമാനന്ദ,.... ഇന്ത്യ യില്‍ മറ്റുപലേടത്തും സ്ഫോടനം നടത്തിയ ഇവരുടെ സംഘടന അഭിനവ് ഭാരത് തുടങ്ങിയ പേരുകള്‍ സ്ഫോടന  സാഹിത്യ സൃഷ്ടികളില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള ജാഗരൂകത അഭിനന്ദിക്കപ്പെടേണ്ടത് തന്നെയല്ലേ....    

സ്ഫോടനം കഴിഞ്ഞിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ, മനോഹരമായ ടെറര്‍ സ്റ്റോറികള്‍ ഇനിയും വരാനിരിക്കുന്നു. വായനക്കാരുടെ എസ് എം എസ് സ്വീകരിക്കുന്നുണ്ടോ ആവോ? 
മലയാളത്തിന്‍റെ മഞ്ഞപ്പത്രം അവാര്‍ഡ് ആരുവാങ്ങും ?

വായനക്കാര്‍ കാത്തിരിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ഭീകര വാദികളെ രാജ്യം തുടച്ചു നീക്കി. ശത്രു രാജ്യങ്ങളും, ആഗോള ആയുധ ഭീമന്‍മാരുമായി  കൈകോര്‍ത്ത്  ഇന്ത്യയില്‍ നിരവധി സ്ഫോടനങ്ങളും അക്രമങ്ങളും നടത്തുന്ന  യഥാര്‍ത്ഥ ഭീകര വാദികളെ രാജ്യം തുടച്ചു നീക്കിയ വാര്‍ത്ത വരുന്നത് വരെയുള്ള ഇടവേളകളില്‍ നമുക്ക് വായിക്കാന്‍ സ്ഫോടന സാഹിത്യങ്ങള്‍ വിതരണം ചെയ്യുന്ന പത്ര-ചാനല്‍ പ്രതിഭകളെ എങ്ങനെ അനുമോദിക്കാതിരിക്കും? 

18 comments:

  1. ഹൈദരാബാദ് സ്ഫോടനം കഴിഞ്ഞപ്പോള്‍ സ്ഫോടന സാഹിത്യം വളരെയധികം പുരോഗതി പ്രാപിച്ചതായി കാണാന്‍ കഴിയും, എല്ലാ പത്രങ്ങളും ഒരേ കഥയും കഥാപാത്രങ്ങളുമായി പുറത്തിറങ്ങിയിരുന്ന പതിവ് രീതിയില്‍ മാറ്റമുണ്ട്, വ്യത്യസ്ഥ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും. ഈ പുരോഗതി പ്രശംസനീയം തന്നെ. ഇതിനിടയിലും ശ്രദ്ധേയമായ ചില സമാനതകള്‍ സൂക്ഷിക്കാന്‍ പത്രങ്ങള്‍ക്ക് കഴിയുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്. ഉദാഹരണത്തിന്, സ്ഫോടനത്തിന് പിന്നില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഭീകരന്മാരെയും ഭീകര പ്രസ്ഥാനങ്ങളെയും ലിസ്റ്റ് ചെയ്യുമ്പോള്‍ . 2007 ല്‍ ഹൈദരാബാദില്‍ ഇതേ സ്ഥലത്ത് സ്ഫോടനം നടത്തിയതിന്‍റെ പേരില്‍ എന്‍ ഐ എ അറെസ്റ്റ് ചെയ്ത് ജയിലിലിട്ട, രാജേന്ദര്‍ ചൌധരി, അസിമാനന്ദ,.... ഇന്ത്യ യില്‍ മറ്റുപലേടത്തും സ്ഫോടനം നടത്തിയ ഇവരുടെ സംഘടന അഭിനവ് ഭാരത് തുടങ്ങിയ പേരുകള്‍ സ്ഫോടന സാഹിത്യ സൃഷ്ടികളില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള ജാഗരൂകത അഭിനന്ദിക്കപ്പെടേണ്ടത് തന്നെയല്ലേ....

    ReplyDelete
    Replies
    1. ഇരവാദികളെ നിങ്ങൾക്കെന്റെ നല്ലനമസ്കാരം..!

      http://wimathan.blogspot.in/2013/03/blog-post_16.html

      കഥയല്ല ജീവിതം :)

      Delete
    2. ഇതിൽ ഏറ്റവും രസകരമായി തോന്നിയ വക്കുകൾ ഇതാണ്
      "അതേസമയം, സ്‌ഫോടനം നടന്ന നഗരങ്ങളില്‍ ജനജീവിതം സാധാരണ സ്ഥിതിയിലായി. ഇന്നലത്തേതിന് വിപരീതമായി കൂടുതല്‍ വാഹനങ്ങളും ബസുകളുമെല്ലാം ഇന്ന് നിരത്തിലിറങ്ങി." ഫ്രം മാതൃഭൂമി

      കവി ഇവിടെ എന്താണ് ഉദേശിച്ചത്...?
      ഇന്നല്തെതിലും കൂടുതലായി വാഹനങ്ങൾ നിരത്തിലിറങ്ങി എന്ന് പറയുമ്പോൾ ഇന്നലെ ബോംബ്‌ പോട്ടിച്ചവരോട് മണ്ടന്മാരെ നിങ്ങൾ ഇന്നലെ പൊട്ടിച്ച സാധനം ഇന്ന് പോട്ടിചിരുന്ണേൽ 16 പേരുടെ സ്ഥാനത് മിനിമം 20 പേരെങ്കിലും ചകില്ലരുന്നോ..? ഇതല്ല ഉദേശിച്ചത് എന്ന് പ്രത്യാശിക്കുന്നു

      Delete
  2. ഇതേ സ്ഥലത്ത് അല്ല അന്ന് സ്ഫോടനം നടന്നത്.. സിറ്റിയുടെ മറ്റൊരു ഭാഗത്ത് ആയിരുന്നു... ഈ സ്ഥലത്ത് ആദ്യമായാണ് ഒരു സ്ഫോടനം നടക്കുന്നത്...

    പിന്നെ ഇത്തവണ ആ കൂട്ടര്‍ എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.. കാരണം ഇവിടം ഹിന്ദുക്കള്‍ കൂടുതലായി ഉള്ള സ്ഥലമാണ്.. നിരവധി കോളേജുകള്‍ ഉള്ള സ്ഥലം.. തൊട്ടടുത്ത് ഒരു ക്ഷേത്രം...... അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഹിന്ദുതീവ്രവാദികള്‍ ആകാന്‍ ചാന്‍സ് കൂടുതലാണ്.. ഈ സ്ഥലങ്ങളില്‍ ക്യാമറ ഉള്ളതുമാണ് അതിനാല്‍ തന്നെ അവര്‍ക്ക് കണ്ടു പിടിക്കാന്‍ സുഖമാണ്.. ഇപ്പോള്‍ തന്നെ ആ സൈക്കിള്‍ കൊണ്ട് പോയവരെ ഫോട്ടോ ഇവിടെ പുറത്ത് വിട്ടു...അവരുടെ രേഖചിത്രമായി.... ഈ മസ്ജിദ്‌ ഇരിക്കുന്ന സ്ഥലത്ത് നമ്മള്‍ കൂടുതലും കാണുക മുസ്ലിം ആചാരപ്രകാരം ജീവിക്കുന്ന വലിയൊരു സമൂഹത്തെയാണ്.. എന്നാല്‍ ദില്‍ഷുഖ്നഗര്‍ എന്ന ഈ ടൌണില്‍ കൂടുതലും ഹിന്ദുവിശ്വാസം അനുസരിച്ച് ജീവിക്കുന്നവരയാണ് കാണുക..

    ഇവിടെ നിന്ന് കുറച്ചു പോകാന്‍ ഉണ്ട്... ഈ പറഞ്ഞ മസ്ജിദ്‌ലേക്ക്.. ദില്‍ഷുഖ്നഗര്‍ ചാര്‍മിനാര്‍ തമ്മില്‍ കിലോമീറ്ററോളം ദൂരവിത്യാസം ഉണ്ട്... നടന്നു പോയാല്‍ മണികൂര്‍ എടുക്കും... അത് ചാര്‍മിനാര്‍ ആണ്.. ഇവിടുന്നു അര മണിക്കൂര്‍ സ്വന്തം വണ്ടിക് എടുക്കും... ഈ സ്ഥലങ്ങള്‍ തമ്മില്‍ കുറച്ചധികം ദൂരം ഉണ്ട്.. (പിന്നെ ഒന്നും ഞാന്‍ ഉറപ്പിക്കുന്നില്ല.. പക്ഷെ ഇപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ കാര്യം പറഞ്ഞു.. അതും ഇപ്പോള്‍ ഉള്ള സാഹചര്യങ്ങളും കൂട്ടി വായിക്കുമ്പോഴും ഹിന്ദുതീവ്രവാദത്തെ സംശയിക്കാന്‍ തോന്നില്ല..)

    ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ ഒരിക്കലും ഒരു വിശ്വാസി എന്ന് കരുതാന്‍ വയ്യ.. മതങ്ങളും പഠിപ്പിക്കുന്നത് മാനവികതയാണ്..

    ReplyDelete
    Replies
    1. ഇതേ സ്ഥലത്ത് എന്നുദ്ദേശിച്ചത് 'ഹൈദരബാദില്‍ എന്ന് പരിഗണിച്ച് സഹകരിച്ചു കൂടെ? :))

      Delete
    2. ഹ.. ഹ.. ശരി ശരി.. എനിക്ക് വിഷയം ഒന്നും ഇല്ല... പക്ഷെ കണ്ടപ്പോള്‍ പറയണം എന്ന് തോന്നി.. കാരണം നന്നായി അറിയാവുന്നതിനാല്‍...,,,, പിന്നെ നടന്നു പോവുന്ന ദൂരമേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ എല്ലാം പറഞ്ഞെന്നെ ഉള്ളൂ.. ഇവിടെ താമസിച്ചു സിറ്റി ഘടന അത്യാവശ്യം അറിയാവുന്നതിനാലും, ഇപ്പോള്‍ പോലിസ് പറയുന്ന തെളിവുകളും നോക്കിയും, മുന്‍കാലത്തെ അക്രമങ്ങള്‍ നോക്കിയിട്ടുമാണ് ഞാന്‍ ഇതൊരു ഹിന്ദുതീവ്രവാദി അക്രമം വിശ്വസിക്കാന്‍ ബുദ്ധിമുട്ടേന്നു പറഞ്ഞത്...

      Delete
    3. നമുക്ക് അക്രമികള്‍ അക്രമികള്‍ മാത്രമാണ്. എന്‍റെ മതക്കാര്‍ മാത്രമാണ് ദൈവത്തിന്‍റെ സ്വന്തം ആള്‍ക്കാര്‍ എന്നു വിശ്വസിക്കുംബോഴാണ് അവനും ഇവനും ഒക്കെ ഉണ്ടാകുന്നത്. ഒരു സ്ഫോടനം നടന്നാല്‍ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ നിര്‍ത്തി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്, അതിന് പകരം ഒരാഴ്ച മാധ്യങ്ങള്‍ കഥാമല്‍സരം നടത്തും. പിന്നെ അന്വേഷകനും ഇല്ല തീവ്രവാദികളും ഇല്ല. അടുത്ത സ്ഫോടനം നടക്കുമ്പോള്‍ വീണ്ടും മാധ്യമങ്ങള്ക്കും രാജ്യസ്നേഹികള്‍ക്കും വികാരം ഇളകും. ഇതിന് ഒരു അറുതി വേണ്ടേ? ഹിന്ദുക്കള്‍ കൂടുതല്‍ ഉള്ളിടത്ത് ഹിന്ദു തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യത കൂടുതലാണ്, ശ്രീകൃഷണ ജയന്തിയില്‍ പങ്കെടുക്കുന്ന കൊച്ചു കുട്ടികള്‍ക്കെതിരെ ബോംബെറിഞ്ഞു കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച പാരമ്പര്യം അവര്‍ക്ക് മാത്രം സ്വന്തമാണ്.

      Delete
    4. അത് ശരിയാണ്.. എന്നാല്‍ നമ്മുടെ അഭ്യന്തരമന്ത്രാലയം തന്നെ പറഞ്ഞ കാര്യമുണ്ട്.. അഫ്സല്‍ ഗുരുവിനെ തൂകിലെട്ടിയതിന്റെ പ്രതികാരം ഉണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ഹൈദരാബാദ് അടക്കുമുള്ള ചില സ്ഥലങ്ങളില്‍ അലേര്‍ട്ട് കൊടുത്തിരുന്നു എന്നും.. ഈ അഫസ്ല്‍ ഗുരു ഹിന്ദുതീവ്രവാദി ആണോ? പിന്നെ മറ്റൊന്ന് അജ്മല്‍ ക്സബിനെ തൂകി കൊന്നപ്പോള്‍ ഇന്ത്യയുടെ രണ്ടു പട്ടാളകാരെ വളരെ നീച്ചമായി കൊന്നു.. അതും മുസ്ലീം തീവ്രവാദ സംഘടനകള്‍ പാക് പട്ടാളത്തിന്റെ സഹായത്തോടെ.. ഇനി അതും ഹിന്ദുതീവ്രവാദം ആണോ? ഓരോ തീവ്രവാദ സംഘടനകള്‍ക്കും അവരുടെതെയാ രീതികള്‍ ഉണ്ട്.. ഇവിടെയും അതാണ്‌ കാണുന്നത്.... ഇപ്പോഴും ശ്രീകൃഷണ ജയന്തി അല്ല.. ഇത്തവണ മുസ്ലീം തീവ്രവാദ സംഘടകളുടെ പങ്ക് നേരത്തെ പറയുന്നു.. മറിച്ചു ചിന്തികേണ്ട അല്ലെങ്കില്‍ അതിനായുള്ള ഒരു തെളിവ് പോലും എവിടെയും കണ്ടെത്തിയില്ല.. കിട്ടിയ തെളിവുകള്‍ മുസ്ലിം തീവ്രവാദത്തിലേക്കും... ഇവിടെ അഞ്ചു പേരുടെ ലുക്ക് ഔട്ട്‌ നോട്ടിസ് ഉണ്ട്.. അവര്‍ ഹിന്ദു ആണോ? അല്ല... ഇവെയെല്ലാം ആയിട്ടും താങ്കള്‍ ഹിന്ദുതീവ്രവാദം ഇതില്‍ ഉന്നയിക്കുവെങ്കില്‍ താങ്കള്‍ ഒരു ഇപ്പോള്‍ അക്ഷമനാണ് മുസ്ലിം തീവ്രവാദതത്തിന്റെ പേരില്‍ ഉണ്ടാകുന്ന നാണക്കേടില്‍..,, എങ്കില്‍ അത് തെറ്റായ നടപടിയാണ്.. അത്തരം തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരെ അകറ്റി നിര്‍ത്തുക.. ഇവര്‍ മുസ്ലിം എന്ന് പറഞ്ഞു ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഒരിക്കലും ഞാന്‍ മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികാളായി കാണാറില്ല..

      ഹിന്ദുതീവ്രവാദം ആണെങ്കിലും മുസ്ലിം തീവ്രവാദം ആണെങ്കിലും അത് നീചമായ പ്രവര്‍ത്തിയാണ്.. അതിനു ഒരു ന്യയികരണവും ഇല്ല...

      Delete
    5. @റോബിന്‍,
      താങ്കളുടെ ചില പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ട്
      >>>ഇത്തവണ മുസ്ലീം തീവ്രവാദ സംഘടകളുടെ പങ്ക് നേരത്തെ പറയുന്നു.<<<, ഏത് തവണയാണ് മുസ്ലിം തീവ്രവാദികളുടെ പങ്ക് നേരത്തെ പറയാത്തത്?
      >>>ഇവെയെല്ലാം ആയിട്ടും താങ്കള്‍ ഹിന്ദുതീവ്രവാദം ഇതില്‍ ഉന്നയിക്കുവെങ്കില്‍ <<<< ഞാന്‍ ഹിന്ദു തീവ്രവാദം ഉന്നയിച്ചുവോ? ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തുന്നവരില്‍ ഹിന്ദുത്വരുമുണ്ട്. സ്ഫോടനം നടന്നുകഴിഞ്ഞാല്‍ അറബി പേരുള്ള കുറെ സംഘടനകളുടെ പേരുമായി പത്രങ്ങള്‍ അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചു കൊണ്ട്, പലപ്പോഴും പരസ്പര ബന്ധം ഇല്ലാതെ വാര്‍ത്ത കൊടുക്കുന്നതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. പല ഭീകരാക്രമണങ്ങളിലും പങ്കുള്ള ഹിന്ദുത്വവാദികളുടെ പേര് എവിടേയും പരാമര്‍ശിക്കാതിരിക്കാന്‍ അവര്‍ കാണിക്കുന്ന മിടുക്കിനെയും പരാമര്‍ശിച്ചു. നേരത്തെ ഹൈദരാബാദില്‍ നടന്ന ആക്രമണവും അറബി പേരുള്ള സംഘടനകളില്‍ കെട്ടിവെക്കുകയായിരുന്നു, അന്നും ഇതുപോലെ സാഹചര്യത്തെളിവുകളും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു, ചില 'മിടുക്കന്‍മാര്‍',വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുത്വരാണ് പൊട്ടിച്ചത് എന്ന സത്യം ബോധ്യപ്പെടുകയല്ലേ ഉണ്ടായത്. ഒരു സംഭവം നടന്നാല്‍ അത് വിശദമായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ അവസരം നല്‍കുകയും അത് വരെ ഊഹാപോഹങ്ങള്‍ അടിച്ചു വിടുകയും ചെയ്യാതിരിക്കുക എന്നത് ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവര്‍ കാണിക്കേണ്ട സാമാന്യ മര്യാദയാണ്. അഫ്സല്‍ ഗുരു, അജ്മല്‍ കസബ്... പ്രതികാരം... തുടങ്ങിയ കണ്ടെത്തലുകള്‍ ഒരുപക്ഷേ ശരിയായിരിക്കാം, ശരിയവതിരിക്കാനും അത്രതന്നെ സാധ്യതയുണ്ട്. അത് പറഞ്ഞാല്‍ 'ഹിന്ദു തീവ്ര വാദികള്‍ ആണ് സ്ഫോടനമുണ്ടാക്കിയത് എന്ന്‍ വരുത്താന്‍ താങ്കള്‍ ശ്രമിക്കുന്നു എന്ന്‍ പറയുന്നത് എത്ര ബാലിശമാണ്?


      >>>താങ്കള്‍ ഒരു ഇപ്പോള്‍ അക്ഷമനാണ് മുസ്ലിം തീവ്രവാദതത്തിന്റെ പേരില്‍ ഉണ്ടാകുന്ന നാണക്കേടില്‍<<<< മുസ്ലിം തീവ്രവാദത്തിന്‍റെ പേരില്‍ ഞാന്‍ എന്തിന്‍ അക്ഷമന്‍ ആവണം സുഹൃത്തേ? ഏതൊരു ഇന്ത്യക്കാരനും അക്ഷമനാണ്, രാജ്യത്തു നിരന്തരമായി നടക്കുന്ന സ്ഫോടനങ്ങളും, അഴിമതിയും എല്ലാം രാജ്യസ്നേഹികളെ അക്ഷമരാക്കുന്നു. അത് മതത്തിന്‍റെ പേരിലല്ല. മുസ്ലിം തീവ്രവാദത്തിന്‍റെ പേരില്‍ എനിക്കെന്തിന് നാണക്കേട് ഉണ്ടാവണം?, (മുസ്ലിം തീവ്രവാദം എന്ന്‍ പ്രയോഗിക്കാം, ഹിന്ദു തീവ്രവാദം എന്ന്‍ പ്രയോഗിക്കരുത് എന്ന്‍ പറഞ്ഞല്ലേ ബിജെപി കഴിഞ്ഞ ആഴ്ചയില്‍ കോലാഹലമുണ്ടാക്കിയത്)തീവ്രവാദത്തിന്‍റെ കൂടെ മതം ചേര്‍ത്ത് പറഞ്ഞാല്‍ ലോകത്തെ ഏറ്റവും അപകടം വിതച്ച തീവ്രവാദം കൃസ്ത്യന്‍ തീവ്രവാദമാണ് എന്ന്‍ പറയേണ്ടിവരില്ലേ? കമ്മ്യൂണിസ്റ്റ് തീവ്രവാദം കൊന്നു തള്ളിയത് എത്രലക്ഷം ജനങ്ങളെയാണ്? ചിലര്‍ക്ക് തീവ്രവാദം അഭിമാനമായി കൊണ്ട് നടക്കാം, മറ്റ് ചിലര്‍ക്ക് ആരോ ചെയ്ത അക്രമം നാണക്കേടായി തോന്നിക്കൊള്ളണം എന്ന്‍ തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?

      Delete
  3. നല്ല നിരീക്ഷണം... :)

    ReplyDelete
  4. http://www.madhyamam.com/news/214491/130223

    ReplyDelete
  5. താങ്കള്‍ പതിവ് പോലെ കാര്യം നന്നായി പറഞ്ഞിരിക്കുന്നു. എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണെങ്കിലും ആരും മിണ്ടില്ല. അതങ്ങനെയാണ്

    ReplyDelete
  6. ഇപ്പോള്‍ പ്രസ്‌ കൌണ്‍സില്‍ ഇന്ത്യ ചെയര്‍മാന്‍ ആയ ജസ്റ്റീസ് മാര്‍ക്കാണ്ടെയ കട്ജു പറഞ്ഞത് പോലെ എവിടെയെങ്കിലും ഒരു സ്ഫോടനം നടന്നാല്‍ ചാനലുകളും പത്രങ്ങളും ഇന്ത്യന്‍ മുജാഹിദീന്റെയൊ ജയ്ഷെ മുഹമ്മദിന്റെയോ പേരോ ,മറ്റേതെങ്കിലും മുസ്ലിം ചുവയുള്ള പേരോ തുരു തുരാ വിളിച്ചു പറയും; ഏതു ദുഷ്ട ലാക്കുകാര്‍ക്കാണ് അപ്രകാരം അജ്ഞാത ഐ ഡി യില്‍നിന്നും ഇമെയില്‍ സന്ദേശം അയച്ചുകൂടാത്തത് എന്നോ , ഇപ്പറയുന്ന ഊരും വിലാസവും ഇല്ലാത്ത( നാടന്‍ ഭാഷയില്‍ നാഥനും നായിയും
    ഇല്ലാത്ത! ) സാങ്കല്‍പ്പിക സംഘടനകളുടെ തലയില്‍ ഭീകരാക്രമണങ്ങള്‍ കെട്ടി വച്ചു കൂടാത്തതെന്നോ മാധ്യമങ്ങള്‍ ചോദിക്കില്ല!..ഒരിക്കലും!!
    Someone who matters to the Indian media had to say it loudly!
    Justice Markandey Katju, former Chief Justice and the present Chairman of the Press Council of India spoke to Karan Thappar(CNN IBN )in a live session:
    "...The general rut is very low ..I have a poor opinion of most media people. To be frank, I don't think they have very much..any knowledge in political science or economic theory or literature or philosohy..I don't think they have studied all these things .. "

    ReplyDelete
  7. വായനക്കാര്‍ കാത്തിരിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ഭീകര വാദികളെ രാജ്യം തുടച്ചു നീക്കി...>>>അതുവരെ കഥ തുടരും.

    ReplyDelete
  8. ഹിന്ദു തീവ്രവാദവും മുസ്ലിം തീവ്രവാദവും ഒരു കോപ്പുമല്ല , എ. പി. യുടെ ഇന്നത്തെ രാഷ്ടീയ സാഹചര്യം വച്ചു നോക്കിയാല്‍ ഇത് ഒന്നാംതരം ഭരണകൂട തീവ്രവാദം ആണന്നു ഉറപ്പിക്കാം...

    ReplyDelete
  9. ഇപ്പോള്‍ പ്രസ്‌ കൌണ്‍സില്‍ ഇന്ത്യ ചെയര്‍മാന്‍ ആയ ജസ്റ്റീസ് മാര്‍ക്കാണ്ടെയ കട്ജു പറഞ്ഞത് പോലെ എവിടെയെങ്കിലും ഒരു സ്ഫോടനം നടന്നാല്‍ ചാനലുകളും പത്രങ്ങളും ഇന്ത്യന്‍ മുജാഹിദീന്റെയൊ ജയ്ഷെ മുഹമ്മദിന്റെയോ പേരോ ,മറ്റേതെങ്കിലും മുസ്ലിം ചുവയുള്ള പേരോ തുരു തുരാ വിളിച്ചു പറയും; ഏതു ദുഷ്ട ലാക്കുകാര്‍ക്കാണ് അപ്രകാരം അജ്ഞാത ഐ ഡി യില്‍നിന്നും ഇമെയില്‍ സന്ദേശം അയച്ചുകൂടാത്തത് എന്നോ , ഇപ്പറയുന്ന ഊരും വിലാസവും ഇല്ലാത്ത( നാടന്‍ ഭാഷയില്‍ നാഥനും നായിയും
    ഇല്ലാത്ത! ) സാങ്കല്‍പ്പിക സംഘടനകളുടെ തലയില്‍ ഭീകരാക്രമണങ്ങള്‍ കെട്ടി വച്ചു കൂടാത്തതെന്നോ മാധ്യമങ്ങള്‍ ചോദിക്കില്ല!..ഒരിക്കലും!!

    ReplyDelete
  10. പലരും പറഞ്ഞ വിഷയമാണെങ്കിലും താങ്കളുടെ അവതരണം കൊണ്ട് വേറിട്ട് നില്ക്കുന്നു. ജസ്റ്റിസ് കട്ജൂവിനെപ്പോലെ ചിലര്‍ ഇടപെട്ട് തുടങ്ങിയപ്പോള്‍ ദേശീയ പത്രങ്ങള്‍ ചിലരെങ്കിലും കണ്ണുതുറന്നിട്ടുണ്ട്. മലയാള പത്രങ്ങള്‍ ഇപ്പൊഴും പഴയ പാതയില്‍ തന്നെയാണ്, മിക്ക മലയാള പത്രങ്ങള്ക്കും വര്‍ഗ്ഗീയ താല്പര്യങ്ങള്‍ ഉണ്ട് എന്ന കാര്യം അര്‍ക്കാണ് അറിയാത്തത്?

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete