Tuesday 18 February 2014

Tolerance; പാണക്കാട് തങ്ങന്‍മാരില്‍ മാതൃകയുണ്ടോ?

Tolerance = the ability or willingness to tolerate the existence of opinions or behaviour that one dislikes or disagrees with: മലയാളത്തില്‍ ഇതിനെ നിര്‍വചിക്കാന്‍ ഒറ്റവാക്കുണ്ടോ? സഹനം , സഹിഷ്ണുത ...തുടങ്ങി പലതുമുണ്ടെങ്കിലും ഒറ്റവാക്കില്‍ പറയുക പ്രയാസകരം,  നമുക്ക്  ഇഷ്ടമില്ലാത്ത കാര്യത്തെയും അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് എന്ന് സാമാന്യമായി പറയാം. tolerance എന്ന് കേട്ടിട്ടില്ലാത്തവര്‍ പോലും ജീവിതത്തില്‍ ഒരു പാട് tolerate ചെയ്യുന്നുണ്ട്. ഭാര്യയിലും, ഭര്‍ത്താവിലും, കുട്ടികളിലും, അച്ഛനമ്മമാരിലും, സുഹൃത്തുക്കളിലും, സഹപ്രവര്‍ത്തകരിലും എല്ലാം നമുക്കിഷ്ടപ്പെടാത്ത പലതും ഉണ്ടെങ്കിലും നാം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, ഈ ഒരു അഡ്ജസ്റ്റ്മെന്‍റ് ആണ് മനുഷ്യനെ ഒരു സാമൂഹ്യ ജീവിയായി നിലനിര്‍ത്തുന്നത്, ഒരു പക്ഷേ മനുഷ്യ സമൂഹത്തിന്റെ സൌന്ദര്യം പോലും ഈ tolerance തന്നെയാണ്. 

ഇന്ത്യപോലെ ഒരു ബഹുസ്വര സമൂഹത്തില്‍ tolerance എത്രത്തോളം പ്രസക്തമാണ് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ... പക്ഷേ വേണ്ടത്ര പ്രധാന്യത്തോടെ ഈ വിഷയം ചര്‍ച്ചയാവുന്നില്ല എന്നത് ഖേദകരമാണ്, പാണക്കാട് സാദിക്കലി തങ്ങള്‍ ബാബാ രാംദേവുമായി വേദി പങ്കിട്ടതിന്റെ പുകില് സോഷ്യല്‍ മീഡിയയില്‍ ഇനിയും തീര്‍ന്നിട്ടില്ല...സാദിക്കലി തങ്ങളുടെ ശരിയും തെറ്റും ചികയുന്നതിന് മുമ്പ് നമുക്ക് നഷ്ടപ്പെടുന്ന tolerance എങ്ങനെ തിരിച്ചുപിടിക്കാം എന്നൊരു ആലോചന നല്ലതല്ലേ?

ഇന്ത്യക്കാര്‍ക്കിടയില്‍ മൂന്നു തരം ഭിന്നതകളാണ് പ്രധാനമായും നിലനില്‍ക്കുന്നത്, ജാതീയം, മതപരം, രാഷ്ട്രീയം(പാര്‍ട്ടീയം). ജാതീയമായ ഭിന്നതക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്, നൂറു വര്‍ഷത്തിന് ഇപ്പുറമാണ് പരിഹാരം കണ്ടുതുടങ്ങിയത്. ഇന്നത് ലോപിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു, സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും സ്വന്തം കാര്യലാഭത്തിനായി ജാതിപറയുമ്പോള്‍ അതാത് ജാതിയില്‍ പെട്ട പത്തുശതമാനം പേര്‍ പോലും അവരെ പിന്തുണക്കുന്നില്ലല്ലോ... ജാതിയില്‍ 'മുതിര്‍ന്നവനും' 'താഴ്ന്നവനും' ഒന്നിച്ച് ജോലിചെയ്യുകയോ വിവാഹങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് ഒരു നൂറു കൊല്ലം മുമ്പ് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ലെങ്കില്‍ ഇന്ന്‍ സ്ഥിതി മാറി, ദളിത് സ്ത്രീ-പുരുഷന്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും , ജാതീയമായി  സഹകരിച്ചു ജീവിക്കുന്നവരുടെ  എണ്ണം ദിനം പ്രതി കൂടി വരുന്നുണ്ട് , കേരളത്തില്‍ പ്രത്യേകിച്ചും.

മതപരമായ ഭിന്നതയാണ് ദിനം പ്രതി ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്നത്, നൂറ്റാണ്ടുകളോളം ഐക്യത്തോടെ ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ക്കിടയിലേക്ക് വര്‍ഗ്ഗീയതയുടെ വിഷം കുത്തിവെച്ചത് സായിപ്പന്മാരാണ്, അവര്‍ക്ക് ഇന്ത്യയുടെ സ്വത്ത് കടത്തിക്കൊണ്ട് പോവാന്‍ 'ജനശ്രദ്ധ' തിരിക്കുക, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യം നടപ്പാക്കിയതിന്‍റെ വൃണങ്ങളാണ് ഇന്നും പൊട്ടിയോലിക്കുന്നത്. 
അപ്പോള്‍ ഔറംഗസേബ്, ശിവജി, ടിപ്പുസുല്‍ത്താന്‍..... ?
ഔറംഗസേബും ശിവജിയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഔറംഗസേബിന്റെ പടനായകര്‍ ഹിന്ദുക്കളായിരുന്നു, ടിപ്പുവിന്‍റെ ഉപദേശകരും മന്ത്രിമാരും സൈന്യത്തലവന്മാരുമായി ഹിന്ദുക്കള്‍ ഉണ്ടായിരുന്നു, സാമൂതിരിക്കുവേണ്ടി കുഞ്ഞാലിമരക്കാര്‍ പടനയിച്ചപോലെ....ഹിന്ദു ശക്തിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന ശിവജി മുസ്ലിംകള്‍ക്കിടയില്‍ ശരീയത്ത് നടപ്പാക്കാന്‍ സ്വന്തം കൊട്ടാരത്തില്‍ ഖാളിയെ നിയമിച്ചിരുന്നു....പില്‍ക്കാലത്ത് വെള്ളക്കാര്‍ എഴുത്തിക്കൊടുത്ത ശത്രുതയുടെ ചരിത്രം തൊണ്ടതൊടാതെ വിഴുങ്ങിയ കറുത്ത സായിപ്പന്മാരാണ് വര്‍ഗ്ഗീയത ഊട്ടി ഉറപ്പിച്ചത്. 


കേരളത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും എത്രത്തോളം രമ്യതയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവാണ് അയ്യപ്പനും-വാവരും, അമ്പലത്തിലെ ഉല്‍സവത്തിന് പള്ളികളില്‍ നിന്നും, ജാറങ്ങളില്‍ നിന്നും കൊടിമരങ്ങളും തോരണങ്ങളും കാഴ്ചകളും കൊണ്ടുപോകുന്നത് ഇന്നും നിലനില്‍ക്കുന്നില്ലേ? പള്ളികളിലെ നേര്‍ച്ചകള്‍ക്ക് അമ്പലങ്ങളില്‍ നിന്ന്‍ പ്രസാദവും പായസവും കൊടുക്കുന്നില്ലേ...?   ഇനിയും അന്യം നിന്നു പോകാത്ത ഇത്തരം ആചാരങ്ങളും ശീലങ്ങളും ആരുണ്ടാക്കിയതാണ്? മഹാന്മാരായ നമ്മുടെ മുന്‍ തലമുറ, ഇന്നും മതങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഹോദര്യത്തിന് നാം അവരോടു കടപ്പെട്ടിരിക്കുന്നു, മലബാറില്‍ ഇത്തരം ഒരു വിപ്ലവത്തിന് ഏറ്റവും വലിയ സംഭാവന ചെയ്തത് മമ്പുറം തങ്ങന്‍മാരാണ്. മത-ജാതി പരിഗണനകള്‍ക്കതീതമായി അവര്‍ മനുഷ്യനു ആശ്വാസം നല്‍കി. വിവിധ മതസ്ഥര്‍ ഒന്നിച്ചു ചേര്‍ന്നുകൊണ്ടുള്ള ആഘോഷങ്ങളെയും ആചാരങ്ങളെയും പ്രോല്‍സാഹിപ്പിച്ചു, വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഉള്ള ഇസ്ലാം മതത്തില്‍ നിന്നാണ് tolerance ഏറ്റവും അധികം വേണ്ടിവരിക എന്ന് മനസ്സിലാക്കിയ മുസ്ലിം നേതൃത്വം കാണിച്ച ധീരമായ സമീപനമാണ് ഒപ്പനയും, കോല്‍ക്കളിയും, അറവന മുട്ടും... ആഘോഷങ്ങളുമുള്ള ഒരു ഇസ്ലാം മതത്തെ വളര്‍ത്തിയെടുത്തത്. ഹിന്ദു സമുദായത്തില്‍ വരേണ്യ വര്‍ഗ്ഗമൊഴിച്ചുള്ള മഹാഭൂരിപക്ഷത്തിന്റെയും ജീവവായു തന്നെയാണ് tolerance.

ആരാണ് തുരപ്പന്‍മാര്‍?       
സ്നേഹിച്ചും സന്തോഷിച്ചും സഹിച്ചും ക്ഷമിച്ചും ഒരുമയോടെ ജീവിച്ചിരുന്ന മതങ്ങള്‍ക്കിടയില്‍  ബ്രിട്ടീഷുകാര്‍ മുളപ്പിച്ച വിഷവിത്ത്, പില്‍ക്കാലത്ത് വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്തത് ആര്‍ എസ് എസ് ആണ്, ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കിത്തരാം എന്ന ബ്രിട്ടീഷുകാരുടെ പ്രലോഭനങ്ങളില്‍ വിശ്വസിച്ചു പോയ ഹെഡ്ഗേവാര്‍ എന്ന ഹിന്ദുത്വവാദിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ധനം പകര്‍ന്ന് 1921 ല്‍ രൂപീകൃതമായ ആര്‍ എസ് എസ്സ്  കഴിഞ്ഞ 93 വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തിന് ഉണ്ടാക്കിയ പരിക്ക് ചെറുതല്ല, വിഭജനവും, ഗാന്ധി വധവും, ബാബരിയും,ആയിരക്കണക്കിന്  നിരപരാധികളുടെ കൂട്ടക്കൊലയും...... മാത്രമല്ല, വിദ്വേഷത്തിന്‍റെ ഒരു ആര്‍ എസ് എസ് മനസ്സ് രൂപപ്പെടുത്തിയെടുത്തു, ശാഖകളില്‍ കൂടി 'മുസ്ലിം ശത്രുവിനെ' കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പ്രചരിപ്പിച്ച് ഒന്‍പത് പതിറ്റാണ്ടു കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അവര്‍ സൃഷ്ടിച്ചെടുത്ത 'ഹിന്ദുത്വ' മനസ്സ് ഭരണത്തിലും, കോടതികളിലും, പത്രങ്ങളിലും ...തുടങ്ങി സമൂഹത്തിന്‍റെ സര്‍വത്ര മേഖലകളിലും കുടിയേറിയതിന്റെ ദുരന്തമാണ് നാം അനുഭവിക്കുന്നത്. 

ഈ ആര്‍ എസ്സ് എസ്സിനോടും tolerance വേണമെന്നാണോ?
അതെ, എനിക്ക് ചില ആര്‍ എസ് എസ് കാരായ സുഹൃത്തുക്കളുണ്ട്, ഒരു പക്ഷേ നിങ്ങള്‍ക്കും ഉണ്ടാകും, നിങ്ങള്‍ അവരോടു സംസാരിച്ച് നോക്കൂ... അവര്‍ പറയുന്ന കഥകള്‍ കേട്ടാല്‍ ആരും ആര്‍ എസ് എസ് ആയിപ്പോകും... ഗസനി ഇന്ത്യ ആക്രമിച്ച കാലം മുതല്‍ ഹിന്ദു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുടങ്ങി മദ്രസ്സയിലെ പാടപുസ്തകത്തില്‍ ഹിന്ദുവിനെ തൊട്ടാല്‍ കുളിക്കണം എന്നെഴുതി വച്ചത് വരെയുള്ള കഥകള്‍ കേട്ടാല്‍ ഞെട്ടി പോകും, ഈ സാധുക്കളോട് സഹതാപമാണ് തോന്നേണ്ടത്, ആര്‍ എസ് എസ്സിന് വേണ്ടി മസ്തിഷ്കപ്രക്ഷാളനം ചെയപ്പെട്ട സാധാരണക്കാരായ യുവാക്കള്‍  ചരിത്രവും വസ്തുതകളും പഠിക്കട്ടെ , അവരുമായി യോജിച്ച് പോകാവുന്ന മേഖലകളില്‍ യോജിക്കുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. 
ആര്‍ എസ് എസ്സുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയോ?
ആര്‍ എസ് എസ്സുമായല്ല, അതില്‍പ്പെട്ടുപോയ പച്ചമനുഷ്യരുമായി ഇടപഴകുകയാണ് വേണ്ടത്, മറ്റുമതക്കാര്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ ശത്രുക്കളാണ് എന്ന അജ്ഞ്ഞതയും, ഇന്ത്യ ഇന്നല്ലെങ്കില്‍ നാളെ ഒരു ഹിന്ദു രാജ്യമാകും എന്ന വ്യാമോഹവും പിടികൂടിയവരോട് പൊരുതണം,  അവരിലെ അജ്ഞതയോടാണ് പൊരുതേണ്ടത് വ്യക്തിയോടല്ല. ഹിന്ദു എന്ന വാക്ക് പറയുമ്പോള്‍ ഓര്‍ക്കേണ്ടത് ആര്‍ എസ്സ് എസ്സുകാരെയും ആള്‍ദൈവങ്ങളെയുമല്ല , പരസ്പര സ്നേഹത്തിലും സഹവര്‍ത്തത്തിലും ജീവിക്കുന്ന പരകോടി ഹിന്ദുക്കളെയാണ്, tolerance ജീവിതം കൊണ്ട് കാണിച്ചു തരുന്നുണ്ടവര്‍ .      

അപ്പോള്‍ ആര്‍ എസ്സ് എസ്സ് മാത്രമാണോ തീവ്രവാദികള്‍ ? സുഡാപ്പി, കിടാപ്പി... ?
ഇന്ത്യയിലെ അടിസ്ഥാന ഭീകരവാദി പ്രസ്ഥാനം ആര്‍ എസ് എസ്സ് തന്നെയാണ്. അവരില്ലെങ്കില്‍ സുഡാപ്പിയുമില്ല, കിടാപ്പിയുമില്ല...പിന്നെ tolerance നു ഭംഗം വരുത്തിയത്, വരുത്തുന്നത് മുസ്ലിംകള്‍ക്കിടയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെട്ട 'ഹിന്ദുത്വ' പോലെയുള്ള ഒരു മനസ്ഥിതിയാണ് അതിനെ വേണമെങ്കില്‍ 'വഹാബി' മനസ്ഥിതി എന്ന് വിളിക്കാം.. മറ്റ് മതക്കാരുമായി സഹകരിച്ചാല്‍ , നിലവിളക്ക് കൊളുത്തിയാല്‍ , ഉല്‍സവത്തിന് സഹകരിച്ചാല്‍ പടച്ചോന്‍ 'പുഴുങ്ങിക്കളയും' എന്ന ഈ മനസ്ഥിതി പ്രകാരം പടച്ചോന്‍ എന്തെങ്കിലും കാരണം കണ്ടു പിടിച്ച് മനുഷ്യന് പണി കൊടുക്കാന്‍ കാത്തുനില്‍ക്കുകയാണ് അത് കൊണ്ട് സൂക്ഷിച്ചു ജീവിച്ചില്ലെങ്കില്‍ 'പണി' ഉറപ്പാണ്. ഇന്ത്യയില്‍ ഉടനീളമുള്ള ദര്‍ഗകളും, വിവിധ മതസ്ഥര്‍ പങ്കെടുക്കുന്ന നേര്‍ച്ചകളും ആഘോഷങ്ങളും എല്ലാം ഇസ്ലാമിന് പുറത്ത് എത്തിച്ച്, ഇസ്ലാമിന് അകത്തു തന്നെയുള്ള വിഭാഗങ്ങളില്‍ സ്വന്തം ഗ്രൂപ്പ് അല്ലാത്തതിനെയൊക്കെ എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്തെത്തിക്കാം എന്ന് ഗവേഷണം നടത്തുന്ന ഈ 'വഹാബി' മനസ്ഥിതി വലിയ ഭീഷണി തന്നെയാണ്. ഒന്നിനെയും tolerate ചെയ്യാന്‍ കഴിയാതെ സ്വയം നീറിക്കഴിയുന്ന ഈ മനസ്ഥിതിയോടും tolerate ചെയ്യുക തന്നെവേണം. അജ്ഞ്ഞതയാണ് ഇവിടെയും വില്ലന്‍. നിങ്ങളുടെ പെറ്റ ഉമ്മമാര്‍ക്ക് നിങ്ങളോടുള്ളതിന്റെ എഴുപത്തിരട്ടി സ്നേഹം സൃഷ്ടാവായ റബ്ബിന് സ്വന്തം സൃഷ്ടികളോട് ഉണ്ടെന്ന് പ്രവാചക വചനം. ആ റബ്ബിനെ പക്ഷേ ആര്‍ക്ക് പരിചയമുണ്ട്? ഭീകരനായ ഒരു ദൈവത്തെ സങ്കല്‍പ്പിച്ച് ഭീകരനെ പേടിച്ച് മറ്റുള്ളവരില്‍ നിന്നൊക്കെ അകലം പാലിക്കുന്ന മനസ്ഥിതിയും 'അടുപ്പത്തിലൂടെ' ഇല്ലാതാക്കാന്‍ കഴിയും. 

സ്വന്തം മതത്തിലെ വിവിധ വിഭാഗങ്ങളോട് tolarate ചെയ്യുന്ന കാര്യത്തില്‍ മുസ്ലിം സമുദായം 'കട്ടപ്പൊക' യാണെന്ന് പറയാതെ വയ്യ, അമേരിക്കയും ലോകവും മുസ്ലിംകളെ തീവ്രവാദികള്‍ എന്ന് വിളിക്കുമ്പോള്‍ അവര്‍ വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു... എന്നിട്ടോ... ? ലീഗ് ജമാ അത്തെ ഇസ്ലാമിയെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നു, ജമാ അത്ത്, സുഡാപ്പിയെ വിളിക്കുന്നു, സുഡാപ്പി ലീഗിനെ വിളിക്കുന്നു...കെ എം ഷാജിയും എം കെ മുനീറും ഒന്നു വീതം മൂന്നു നേരം ലീഗല്ലാത്ത എല്ലാവരെയും തീവ്രവാദികള്‍ ആക്കുന്നു, ഈ സമുദായത്തിന് tolerance പഠിപ്പിക്കാന്‍ മനുഷ്യന് മതിയാകുമോ അതോ മലക്ക് തന്നെ വേണ്ടി വരുമോ... ?
ഹിന്ദുക്കളിലെയും കൃസ്ത്യാനികളിലെയും അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ പള്ളിപ്രശ്നവും കേസും അടിയും പിടിയും ഒക്കെ ഉണ്ടെങ്കിലും പ്രൊജെക്ടറും വീഡിയോ ക്ലിപ്പും വെച്ചുള്ള തെരുവിലെ വിഴുപ്പലക്കല്‍ മുസ്ലികളുടെ മാത്രം കുത്തകയാണ്.
        
കൃസ്ത്യാനികള്‍ ഭാഗ്യവശാല്‍ ഒരു വിവാദ സമുദായമല്ല, പള്ളിക്കാര്‍ക്കും മെത്രാന്മാര്‍ക്കും, മതം മാറ്റ വ്യവസായികള്‍ക്കും അവരുടെ വയറ്റുപിഴപ്പിന് വേണ്ടി പണിയെടുക്കേണ്ടി വരുന്നുണ്ട് എന്ന് അംഗീകരിച്ച് കൊണ്ട് തന്നെ ബഹുസ്വരതയില്‍ കാണിക്കേണ്ട അച്ചടക്കം കാണിക്കാന്‍ കൃസ്ത്യാനികള്‍ക്ക്  സാധിക്കുന്നുണ്ടെന്ന് സമ്മതിച്ചേ പറ്റൂ  .
പാര്‍ട്ടികളുടെ tolerance നഷ്ടപ്പെടുന്നതിന്റെ പുകിലാണ് ടി പി വധമടക്കം കൊലകളിലും ആക്രമണങ്ങളിലും നാം കണ്ടു കൊണ്ടിരിക്കുന്നത്. 
   
പാണക്കാട് തങ്ങന്‍മാരെ പറ്റി എന്തോ പറഞ്ഞുവന്നല്ലോ?
അതെ, പാണക്കാട്  തങ്ങന്‍മാര്‍ അടക്കം കേരളത്തിലെ സയ്യിദ് കുടുംബങ്ങള്‍ tolerance നു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, മത-ജാതി പരിഗണകളില്ലാതെ  അവര്‍ നല്ലത് പ്രവര്‍ത്തിക്കുകയും   നല്ലതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, 19, 20 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ജീവിച്ച മിക്ക മതാചാര്യന്മാരും tolerance ന്റ്റെ പ്രാധാന്യം പ്രവര്‍ത്തിച്ചു കാണിച്ചിട്ടുണ്ട്, ശ്രീനാരായണ ഗുരുവാണ് പ്രഥമ ഗണനീയന്‍.   

അപ്പോള്‍ സാദിക്കലി- ബാബ രാംദേവ്? 
അതൊരു വിഡ്ഡിത്വം മാത്രം, വികസനം പഠിക്കാന്‍ ഗുജറാത്തില്‍ പോകുന്ന യുഡി എഫ് മന്ത്രിമാരെപ്പോലെ, തെരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്തി യുടെ  പ്രചാരകര്‍ക്ക് 'മൈലേജ്' ഉണ്ടാക്കി കൊടുക്കുന്ന ഏര്‍പ്പാട് ഒരു പമ്പര വിഡ്ഡിത്വം മാത്രമാണ്, മുസ്ലിം ലീഗ് മഹാ ബുദ്ധിശാലികളുടെ പാര്‍ട്ടിയൊന്നുമല്ലല്ലോ.... 

തങ്ങന്‍മാര്‍ക്കും സമദാനിക്കും ആര്‍ എസ് എസ് വേദികളില്‍ പോകുക  സ്ഥിരം ഏര്‍പ്പാടാണ്....?
വ്യക്തമായ മുസ്ലിംവിരുദ്ധ-ജനാധിപത്യവിരുദ്ധ അജണ്ടയുള്ള ആര്‍ എസ് എസ്സും അതിന്റെ പോഷക സംഘടനകളും നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയും അവരുടെ നേതാക്കളെ സ്വന്തം പരിപാടികളിലേക്ക് ക്ഷണിച്ച് അവര്‍ക്ക് സ്വീകാര്യത നല്‍കുകയും ചെയ്യുന്നത്, ശുദ്ധ വിവരക്കേടാണ്.... 'ഹിന്ദുത്വ' മനസ്സില്ലാത്ത ഹിന്ദു നേതാക്കള്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍ അവരോടു സഹകരിക്കുകയും, അവരെ സഹകരിപ്പിക്കുകയും ചെയ്യുന്നതാണ് വിവേകം , അതേസമയം വ്യക്തിപരമായി-കുടുംബപരമായി  ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ പരിപാടികളില്‍ സഹകരിക്കുകയും അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുകയും ആവാം... അതാണ് അഭികാമ്യം.. വീരേന്ദ്രകുമാര്‍-സമദാനിമാരെപ്പോലെ ആര് പ്രസംഗിക്കാന്‍ വിളിച്ചാലും പോവുക, സംഘടകരെ പൊക്കിപ്പറയുക എന്ന നയം, എല്ലാവര്ക്കും അഭികാമ്യമല്ല. 
പാണക്കാട്ട് തങ്ങന്‍മാരുടെ പഴയ തലമുറ ഉയര്‍ത്തിപ്പിടിച്ച മാതൃക തുടരാന്‍ കഴിയുന്നുണ്ടോ എന്ന്‍ പുതിയ തലമുറ സ്വയം വിലയിരുത്തട്ടെ. സൌഹാര്‍ദത്തിന്റെ പേരില്‍ ആള്‍ ദൈവങ്ങളെയും ഭീകരവാദികളെയും കെട്ടിപ്പിടിക്കുന്നവര്‍ കാണാതെ പോകുന്നത് കോടിക്കണക്കിനു ഹിന്ദുക്കളുടെ സന്‍മനസ്സാണ്, അവരിലെ സാധാരണക്കാരെയും അവരുടെ നേതാക്കളെയും അവഗണിച്ച് കോര്‍പ്പറേറ്റ് സന്യാസിമാരുടെ കൂടെ വേദിപങ്കിടുന്നവര്‍ കോര്‍പ്പറേറ്റ് 'മുസ്ലിയാക്കന്‍മാരുടെ' കാര്യത്തില്‍ വലിയ ബേജാറുള്ളവരാണ് എന്നതാണ് വിരോധാഭാസം. ആത്മീയ കോര്‍പ്പറേറ്റുകള്‍ ഏതൊരു സമൂഹത്തിനും ഭീഷണിയാണ്, എല്ലാ വിധ സാഹചര്യങ്ങളും ഉണ്ടായിട്ടും കോര്‍പ്പറേറ്റ് ആത്മീയക്കാരായി മാറിയില്ല എന്നതാണ് പാണക്കാട് കുടുംബത്തിന്‍റെ പ്രസക്തി.       

അപ്പോ പറഞ്ഞു  വന്നത്....
സ്വന്തം വീട്ടിലും കുടുംബത്തിലും നാട്ടിലും നാം കാണിക്കുന്ന tolerance ഒരു ചെറിയ കാര്യമല്ല, ഇന്ത്യയെ മുച്ചൂടും  മുടിക്കാന്‍ നടക്കുന്ന വര്‍ഗ്ഗീയതയില്‍ നിന്നു രക്ഷ നേടാന്‍ tolerance കൂടുതല്‍ വളര്‍ത്തിയെടുത്തേ പറ്റൂ... സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരിടവും നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് കഴിയണം, വിഭിന്ന മതങ്ങളെയും ജാതികളെയും നിറങ്ങളെയും ദൈവം സൃഷ്ടിച്ചത് അവന്‍ ബഹുസ്വരത ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ലേ?   പ്രവാസികള്‍ക്കിത് കൂടുതല്‍ മനസ്സിലാവും, പാകിസ്ഥാനിയും-ബംഗ്ലാദേശിയും-ശ്രീലങ്കനും-അഫ്ഗാനിയും-ഈജിപ്ത്യനും.... ഒന്നിച്ച് ജോലിചെയ്യുകയും ഒന്നിച്ചുറങ്ങുകയും ചെയ്യുമ്പോള്‍ പരസ്പരം പ്രകടിപ്പിക്കുന്ന 'സഹനം' നാട്ടില്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അമൂല്യ വസ്തുവാണ്. 
നമ്മളൊക്കെ tolerance ഇല്ലാത്തവരാണെന്നാണോ പറയുന്നത്?
അല്ല, നമ്മള്‍ ഒരു പാട് tolerate ചെയ്തുകൊണ്ട് ജീവിക്കുന്നവരാണ്, നാം പോലും അറിയാതെ നമ്മില്‍ നിന്ന് ഈ സല്‍ഗുണം ചോര്‍ത്തിക്കളയുന്നുണ്ട് വര്‍ഗ്ഗീയവാദികളും മീഡിയകളും. ഓരോ വിവാദത്തിനും ശേഷം നാം പരസ്പരം കൂടുതല്‍ സംശയാലുക്കളായി മാറുന്നുണ്ട്, സ്വയമറിയാതെ പോലും. അതുകൊണ്ടാണ് tolerance ഒരു മുദ്രാവാക്യമായി സ്വീകരിക്കേണ്ടി വരുന്നത്.        
നമ്മുടെ രാജ്യത്തിന്‍റെ മാത്രമല്ല മനുഷ്യകുലത്തിന്‍റെ തന്നെ നിലനില്‍പ്പ് ബഹുസ്വരതയിലാണ്    
Tolerance ഒരു ബഹുസ്വര സമൂഹത്തിന്‍റെ ജീവവായുവാണ്,           

Related posts 
എന്‍റെ ബ്ലോഗര, നിങ്ങളുടെയും 
ആഷിക് അബുവിനോട് മതേതര കേരളം ചെയ്തത്...?    
പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്മാരും

3 comments:

  1. ഹിന്ദുത്വ മനസ്സിന് പകരം വഹാബി മനസ്സ്. ഇത് ലേറ്റസ്റ്റ് കണ്ടുപിടുത്തമാണല്ലോ സഖാവേ, ഹിന്ദുത്വ മനസ്സ് മനസ്സിലാവും വഹാബി മനസ്സ് താങ്കള്‍ വിശദീകരിക്കണം, ഇസ്ലാമിലെ പരിഷ്കരണ വാദികളാണ് വഹാബികള്‍ , വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകള്‍ക്ക് ഇന്ന് കാണുന്ന പുരോഗതി നേടിക്കൊടുത്തത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ട്, അവരെ ഹിന്ദുത്വക്കു സമം എന്ന്‍ ആക്ഷേപിക്കുന്നത് കടന്ന കയ്യല്ലേ

    ReplyDelete
    Replies
    1. വിദ്യാഭ്യാസ ത്തിലുള്ള പുരോഗതിയല്ല ഇവിടത്തെ വിഷയം.. ഒരു ബഹുസ്വര സമൂഹത്തിൽ ,അതിന്റെ നില നില്പിനായി നിർബന്ധമായും പരിഗണിക്കേണ്ട Tolerance നെ കുറിച്ചാണ് മൂപ്പര് ഇവിടെ പറഞ്ഞത്. അത് എന്തായാലും മുജാഹിദ് വിഭാഗത്തിന് കുറച്ചു കുറവ് തന്നെയാണ് .

      Delete
  2. Vahabikal keraleeya samoohathil villalundaakkiyathinu, itharavibhaagangale unmoolanam cheyyaan prerippikkunnathinu oru thelivu udharikkaamo..veruthe paranju poyaal poraa

    ReplyDelete