Tuesday, 31 December 2013

പിണറായി സഖാവേ, നടുക്കടലിലും നക്കിക്കുടിക്കണോ ?

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍ , സംഗതി നായയെപ്പറഞ്ഞിട്ടു കാര്യമില്ല, ഗ്ലാസില്‍ ഒഴിച്ച് കുടിക്കാനോ സ്ട്രോവെച്ച് വലിച്ചു കുടിക്കാനോ അതിനു കഴിയില്ലല്ലോ? പക്ഷേ പിണറായി വിജയന്‍റെ കാര്യം അങ്ങനെയാണോ, അടുത്ത കേരള മുഖ്യമന്ത്രി എന്ന് ജനം ഏറെക്കുറെ വിധി എഴുതി വെച്ചിരിക്കുന്ന കഥാപാത്രമാണ്, ചലചിത്ര-മീഡിയ രംഗത്തുള്ള പലരും അതുറക്കെ പറഞ്ഞു കഴിഞ്ഞു. അഞ്ചു കൊല്ലം വലതുപക്ഷം വെറുപ്പിച്ചാല്‍ അടുത്ത അഞ്ചു വര്ഷം ഇടതുപക്ഷത്തിന് വെറുപ്പിക്കാന്‍ അവസരം കൊടുക്കുന്ന മലയാളിയുടെ പതിവ് രീതി അനുസരിച്ച് അടുത്ത ഭരണം ഇടതിനാണ്, ലാവ്ലിന്‍ പ്രേതത്തെ ഏതോ ഒരു 'ശുംഭന്‍' തല്‍ക്കാലത്തേക്ക് എങ്കിലും ആല്‍ മരത്തില്‍ തറച്ചതിനാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിയുടെ 'മുഖ്യതന്ത്രിക്ക്' തന്നെ ലഭിക്കും,  എതിരുപറയാനോ ഒന്നു കണ്ണുരുട്ടാനോ പോലും ഒരു 'വെളിച്ചപ്പാടും' മുന്നോട്ട് വരാത്ത വിധം അനുകൂല സാഹചര്യമാണ്, അതായത് ഒരിടത്തിരുന്നു ഗ്ലാസില്‍ ഒഴിച്ചോ സ്ട്രോ വെച്ചോ ആസ്വദിച്ച് കുടിക്കാനുള്ള സാഹചര്യമാണ് മുമ്പില്‍ ഉള്ളത്. പക്ഷേ നക്കിയേ കുടിക്കൂ എന്ന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും?

Saturday, 14 December 2013

ആം ആദ്മിയുടെ ഡല്‍ഹി ഭരണം എത്രനാള്‍?

ഡല്‍ഹി  തെരെഞ്ഞെടുപ്പ് ഫലത്തിന്‍റെ തലേദിവസം തലസ്ഥാനത്തെ  പത്രപ്രവര്‍ത്തകരുടെ ആസ്ഥാനമായ ഐ എന്‍ എസ്  ബില്‍ഡിങ്ങിലെ കാന്റീനില്‍ ഇരുന്ന്‍ വൈകുന്നേരത്തെ ചായകുടിക്കുമ്പോള്‍ നാളത്തെ 'വിധിയില്‍ , എ എ പി എവിടെയെത്തും എന്ന ഒറ്റ ചര്‍ച്ചയാണ് എല്ലായിടത്തും കേട്ടത്. ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികള്‍ പോലും 15 നും 20 നും ഇടക്ക് സീറ്റേ പ്രവചിച്ചുള്ളൂ , തലനാരിഴകീറി തെരെഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സുഹൃത്ത് 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞു. ഫലം പക്ഷേ ഞെട്ടിച്ചു കളഞ്ഞു, 28 സീറ്റ് നേടി എ എ പി ഡല്‍ഹിയെ കയ്യിലെടുത്തു, ഒരാഴ്ചത്തെ സ്വാഭാവിക ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ പത്രലോകത്തിന്റെ സ്വകാര്യ ചര്‍ച്ചകള്‍ 'ആം ആദ്മി എത്രനാള്‍ ? എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുന്നു.

Thursday, 28 November 2013

മലബാര്‍ ഗോൾഡിന്റെ സ്വര്‍ണ്ണം ആര്‍ക്കാണ് ചൊറിയുന്നത് ?

ഹിറോമോസ എന്ന വയാനാട്ടുകാരി എയര്‍ഹോസ്റ്റസ് 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പത്രമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കിയെടുത്തു, ഹിറോമോസയുടെ ഫ്ലാറ്റ്, ചിലവ്, ദുബായി ട്രിപ്പുകള്‍ ഉന്നത ബന്ധങ്ങള്‍ , വാര്‍ത്ത വായിച്ചാല്‍ ചെവിയില്‍ ബഡ്സ് ഇട്ട് പതുക്കെ തിരിക്കുന്നതിന്റെ ഒരു സുഖം.....ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിറോമോസയുടെ സ്വര്‍ണ്ണം മലബാര്‍ ഗോള്‍ഡില്‍ വിറ്റു എന്ന വാര്‍ത്ത അപ്ഡേറ്റു ചെയ്യപ്പെട്ടു, ഇതോടെ പലര്‍ക്കും ബഡ്സിന്റെ സുഖം പതുക്കെ ചൊറിച്ചിലായി മാറി.

Tuesday, 12 November 2013

ആഷിക് അബുവിനോട് മതേതര കേരളം ചെയ്തത്...???

ആഷിക് അബുവിന് ഒരു മുഖവുര വേണം എന്നു തോന്നുന്നില്ല,
വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് മലയാള ചലചിത്ര ചരിത്രത്തില്‍ തന്‍റെ പേര് തങ്കലിപികളില്‍ എഴുതിചേര്‍ത്ത ചെറുപ്പക്കാരന്‍
മലയാള സിനിമയിലെ ഏറ്റവും ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍   ഒരുവള്‍ക്ക്  22 ഫീമൈല്‍ കോട്ടയം എന്ന ചിത്രത്തില്‍ ജന്മം കൊടുത്ത ആഷിക്കിലെ ചലചിത്ര പ്രതിഭയെ നിരൂപിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. തന്‍റെ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ ആഷിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായത് കമലഹാസന്റെ വിശ്വരൂപത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റ്സ് മെസ്സേജ് ഇട്ടപ്പോഴായിരുന്നു, തീവ്രവാദത്തിനെതിരെ എന്ന പേരില്‍ കമല്‍ എടുത്ത സിനിമ മുസ്ലിംകളെ മൊത്തത്തില്‍ തീവ്രവാദ വല്‍കരിക്കുന്നു എന്നൊരു ആരോപണവും അതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ ഉണ്ടായ നിരോധനവും പ്രകടന-പ്രസ്താവനാ കോലാഹലങ്ങളും നടക്കവേ ആഷിക്ക് പറഞ്ഞത് ഇതായിരുന്നു

Tuesday, 5 November 2013

ബ്ലോഗനെ fake ആക്കിയ മലയാളം ബ്ലോഗെഴ്സേ, നിങ്ങള്‍ക്കെന്റെ "നല്ല നമസ്കാരം" !!!

ഇത് ആത്മ കഥാംശം ഉള്ള പോസ്റ്റാണ്, നേരെ ചൊവ്വെ ജീവിക്കുന്ന സല്‍സ്വഭാവിയും സല്‍ഗുണ സംബന്നനും സുശീലനുമായ ഒരു ബ്ലോഗ്ഗറോട് ബ്ലോഗ്ഗ് സമൂഹം കാണിച്ച ഉദാത്തമായ സ്നേഹ വായ്പ്പിന് നന്ദി പറയുകയാണിവിടെ,

നമുക്ക് ഇങ്ങനെ തുടങ്ങാം,
04 11 2013 തിങ്കളാഴ്ച, ബ്ലോഗന്‍ ഒരു പോസ്റ്റ് എഴുതുന്നു, ശ്വേതാമേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ടു പെണ്ണനുഭവങ്ങള്‍      പോസ്റ്റുകള്‍ മലയാളം ബ്ലോഗ്ഗേഴ്സ് എന്ന പേരിലുള്ള രണ്ട് ഫെയിസ് ബുക്ക് ഗ്രൂപ്പുകളില്‍  ലിങ്കുന്ന ഒരു ഏര്‍പ്പാടുണ്ട്, വട്ടത്തിലുള്ള ബ്ലോഗ്ഗേഴ്സിലും  ചതുരത്തിലുള്ള ബ്ലോഗെഴ്സിലും ലിങ്കും, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അങ്ങനെ ചെയ്യണം(?) എന്നുള്ളത് കൊണ്ട്,  ചിലപ്പോഴെങ്കിലും മറക്കാറുണ്ടെങ്കിലും , അത് ചെയ്യാറുണ്ട്. (ഇതെന്താണ് രണ്ട് മലയാളം ബ്ലോഗേഴ്സ് എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നിയതാണ് , "ആയിരം പേരുള്ള ഒരു മലയാളി കൂട്ടായ്മയില്‍ രണ്ടെണ്ണമല്ലെയുള്ളൂ ഒരു ഇരുനൂറെങ്കിലും വേണ്ടതല്ലേ ടാ ഹുവേ" എന്നു ചോദിച്ച് ആരെങ്കിലും ഭള്ള് വിളിച്ചാലോ എന്ന് പേടിച്ച് മിണ്ടാതിരുന്നതാണ് )

Monday, 4 November 2013

ശ്വേതാ മേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ട് പെണ്ണനുഭവങ്ങള്‍

പുരുഷന് ഏറ്റവും പ്രിയപ്പെട്ട 'വസ്തു' സ്ത്രീ തന്നെ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്കും  സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല, പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ വിഷയങ്ങള്‍ വല്ലാത്തൊരു ആക്രാന്തത്തോടെ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികം. കേരളത്തില്‍ ഈ ആക്രാന്തം വല്ലാതെ മൂത്ത് (കാമ)ഭ്രാന്തായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടിയാണല്ലോ മാധ്യമങ്ങള്‍ , കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു സ്ത്രീകളെ ചുറ്റിയാണ് കേരള രാഷ്ട്രീയം സ്വന്തം അച്ചുതണ്ടിന്‍മേല്‍ തിരിയുന്നത്, സരിതയും കവിതയും. സരിത മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാന്‍  തക്കവിധം ഒരു ചരക്കായത് കൊണ്ട് അവര്‍ക്കാണ് കൂടുതല്‍ പോപ്പുലാരിറ്റി കിട്ടിയത്. ജാമ്യം കിട്ടി പുറത്തിറങ്ങി എന്ന വാര്‍ത്തയുടെ കൂടെ കൊടുത്ത ഫോട്ടോയില്‍ പോലും പുള്ളിക്കാരി പട്ടുസാരിയുടുത്ത് പൊക്കിള്‍ചുഴിയും കാണിച്ച് ഹൊ, എന്താ അതിന്‍റെ ഒരിത് ! 

Sunday, 8 September 2013

തൊഴി ഇരന്നു വാങ്ങുന്ന 'ഇടതുപക്ഷ നാഭികള്‍ '.

തിരുവനന്തപുരം ജില്ലയിലെ ആനയറയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ നാഭിക്ക് തൊഴിച്ച പൂന്തുറ സ്റ്റേഷനിലെ എസ് ഐ വിജയദാസിനെതിരെ പോലീസ് കേസെടുത്തു. ഇന്നത്തെ വാര്‍ത്തയാണ്.
സന്തോഷകരമായ കാര്യം. നടു  റോട്ടില്‍  യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഏമാന്‍റെ ചിത്രം പുറത്തു വന്നതോടെ ഗത്യന്തരമില്ലാതെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നു. 'നാഭിക്ക് ചവിട്ടല്‍ ' കേരള പോലീസില്‍ ഒരു ഔദ്യോഗിക കുറ്റകൃത്യമായി പരിഗണിക്കപ്പെടും എന്നു തോന്നുന്നില്ല, ആ കുറ്റത്തിന് കേസെടുത്താല്‍ നാഭിക്ക് ചവിട്ടാത്ത എത്ര ഏമാന്‍മാര്‍ കാണും നമ്മുടെ സ്റ്റേഷനുകളില്‍ ? . പരസ്യമായ നാഭിക്ക് തൊഴി പക്ഷേ 24 മണിക്കൂറും ക്യാമറകള്‍ കണ്ണും തുറന്നിരിക്കുന്ന ഈ കാലത്ത് ഒരു ക്രിമിനല്‍ കുറ്റം തന്നെയെന്ന് പോലീസിന് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു  നടപടി പോലീസ് ക്രിമിനലുകള്‍ക്ക് ഒരു താക്കീതാവട്ടെ. വിജയദാസ് പ്രമോഷനോടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്തക്ക് ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ലാത്തത് കൊണ്ട് അഞ്ചോ പത്തോ കൊല്ലത്തിന്  ശേഷം നടക്കാനിരിക്കുന്ന ആ സന്തോഷ ദിവസത്തിന്‍റെ ആശംസകള്‍ വിജയദാസ് ഏമാന് നമുക്കിപ്പഴേ നേരാം.

Wednesday, 19 June 2013

'എന്‍റെ ജനനേന്ദ്രിയം' പണി കൊടുത്ത വിധം..!!

മലയാളത്തിലെ പ്രമുഖ യുവസാഹിത്യകാരന്‍റെ കവിതാ സമാഹാരം പുറത്തിറങ്ങി.... എഴുത്തുകാരന്‍റെ 'ആരാധികയും' അധ്യാപികയുമായ യുവ കുസുമം എത്രയും വേഗം കോപ്പി സ്വന്തമാക്കി...
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനുള്ള ആവേശത്തിലായിരുന്നു ടീച്ചറമ്മ ....
വായനക്കിടയില്‍ പക്ഷേ ഒരു 'വാക്കുകടിച്ചു' .
സമാഹാരത്തിലെ ഒരു കവിതയുടെ തലക്കെട്ട് വായിച്ചതോടെ ടീച്ചറുടെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു, ലെറ്റര്‍ പാഡില്‍ നിന്നു കീറിയെടുത്ത കടലാസിനോടുപോലും ഉണ്ടായിരുന്നു അരിശം....  

കവിയോട് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം.
പ്രിയപ്പെട്ട സാര്‍ ,

Wednesday, 15 May 2013

പത്രമുതലാളിമാരുടെ മോങ്ങലും മുഖ്യന്‍റെ തേങ്ങലും പിന്നെ ഇന്‍റലിജന്‍സിലെ പെരുച്ചാഴികളും

തെമ്മാടികളുടെ  അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്നൊരു ആപ്തവാക്യമുണ്ട്, കേരളത്തിലെ ചില സമകാലീക സംഭവങ്ങള്‍ ഈ വാക്യത്തെ തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണ് മാധ്യമ പ്രവര്‍ത്തനം എന്ന്‍ മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വദേശാഭിമാനിയും അല്‍ അമീനും പിറന്ന  മണ്ണില്‍ ,   രാമകൃഷ്ണപിള്ളയും, വക്കം മൌലവിയും, കെ പി കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാനും ധാന്യമാക്കിയ മലയാള പത്രലോകത്ത് എങ്ങനെ ഇത്രയധികം തെമ്മാടികള്‍ അടിഞ്ഞുകൂടി എന്നത് ആശ്ചര്യകരമാണ് ? കെട്ടിച്ചമക്കുന്ന വാര്‍ത്തകളും, പ്രതിലോമകരമായ ഇക്കിളി വാര്‍ത്തകളും കൊണ്ട് മുഖരിതമായ മലയാള വാര്‍ത്ത ലോകത്തുനിന്ന്  ഈയിടെ കേട്ടത്  ചില 'പ്രമുഖരുടെ' മോങ്ങലുകളാണ്.. മോങ്ങിയവര്‍ ചില്ലറക്കാരല്ല, മലയാള മാധ്യമ ലോകത്തെ നിയന്ത്രിക്കുന്ന ചക്രവര്‍ത്തിമാര്‍ , നൂറ്റാണ്ടിന്റെ തഴമ്പു ചന്തിയില്‍ പേറുന്നവര്‍ . പത്രലോകത്ത് നിന്ന് കോടികള്‍ വാരുന്ന മുതലാളിമാരാണ് മോങ്ങിയത്,  കൌമുദിക്ക് വേണ്ടി എം എസ് രവി, മാതൃഭൂമിക്ക് വേണ്ടി പി വി ചന്ദ്രന്‍, മനോരമക്ക് വേണ്ടി ഫിലിപ്പ് മാത്യു എന്നിവരാണ് മുഖ്യമന്ത്രിക്ക് മുമ്പില്‍ ഔദ്യോഗികമായി മോങ്ങാന്‍ എത്തിയത്.

Tuesday, 14 May 2013

കൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ് !!!

'ആധുനീക' മലയാളിയുടെ പുതിയ ചര്‍ച്ചാവിഷയം സൂര്യ ടിവിയുടെ മലയാളി ഹൌസ് ആണ്. മലയാളത്തിന്റെ സദാചാര ബോധം കുളം തോണ്ടുന്ന അന്തക വിത്താണ് മലയാളി ഹൌസ് എന്ന 'വേശ്യാലയം' എന്നാണ് സദാചാരത്തിന്റെ അപ്പോസ്തലന്മാരായ ബ്ലോഗ്-ഫേസ് ബുക്ക് വിപ്ലവകാരികളുടെ രോദനം. ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്‍റെ സഹജമായ വാസനയെ കച്ചവട വല്‍ക്കരിക്കുന്ന ടി വി പരിപാടികള്‍ ലോകത്താകമാനം ഉണ്ട്.   "ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍  കാണാന്‍ നല്ല ചേല്" എന്ന്‍ സ്വന്തമായി ഒരു പഴമൊഴി തന്നെ യുള്ള മലയാളിയുടെ പാളിനോട്ടത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന നിരവധി 'ഷോകള്‍ ' ഉള്ള മലയാളത്തില്‍ മലയാളി ഹൌസ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? പരിപാടിയില്‍ പങ്കെടുക്കുന്ന 16 പേരെ കൂതറകള്‍ എന്നു നീട്ടി വിളിക്കുന്നവരുടെ 'കൂതറത്വം' മറനീക്കി പുറത്തു വരുന്ന കാഴ്ചയല്ലേ നാം കണ്ടു കൊണ്ടിരിക്കുന്നത്?
 നിലവാരമില്ലാത്ത മലയാളത്തിലെ ഒട്ടേറെ തറ ഷോ കളുടെ കൂടെ മറ്റൊന്ന്! വേറെ ഒരു പ്രാധാന്യവും ഇല്ലാത്ത മലയാളി ഹൗസിനെ നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് വിജയിപ്പിക്കേണ്ട കാര്യമുണ്ടോ? സദാചാരം ഇടയ്ക്കിടെ ഒച്ചപ്പടുണ്ടാക്കാനുള്ള ഒരു 'സാദാ ആചാരം' മാത്രമായി കാണുന്ന സോഷ്യൽ മീഡിയയിലെ വിപ്ലവകാരികൾക്ക് 'ഞെളിയാൻ' കിട്ടിയ പുതിയ ചാകരയത്രേ  മലയാളി ഹൌസ്.

Thursday, 9 May 2013

കര്‍ണാടക കോണ്‍ഗ്രസ്സിനുള്ള താക്കീതാണ്, മോഡിക്കല്ല.


കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ്സും 'മതേതരരും' വലിയ  സന്തോഷത്തിലാണ്, രാഹുല്‍ ഗാന്ധിയും എ കെ ആന്‍റണിയും തുടങ്ങി മഅദനി വരെയുള്ളവര്‍ക്ക് വിജയത്തിന്‍റെ പേറ്റന്‍റ് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു നടന്നത് , ഫൈനല്‍ വിജയം രാഹുലിന് തന്നെയെന്ന് അല്പമെങ്കിലും ബോധമുണ്ടെന്ന് കരുതിയിരുന്ന പത്രങ്ങള്‍ പോലും വെച്ചു കാച്ചുകയാണ്. യഥാര്‍ഥത്തില്‍ കര്‍ണാടക ആരെയാണ് താക്കീത് ചെയ്യുന്നത് ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്താണ് ? കോണ്‍ ഗ്രസ്സിന് തല്‍ക്കാലം ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കര്‍ണാടക വിജയം നല്‍കുന്ന സന്ദേശം ശുഭകരമാണോ? കര്‍ണാടക ഫലത്തെ ഭയക്കേണ്ടത് മോഡിയോ അതോ കോണ്‍ഗ്രസ്സോ?

Tuesday, 7 May 2013

കെ എം ഷാജി വെറുമൊരു പ്രതീകമാണോ?

മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രസിഡണ്ടും എം എല്‍ എ യുമായ കെ എം ഷാജിയുടെ നാട്ടില്‍ ,  വയനാട്ടിലെ കണിയാമ്പറ്റയില്‍ ,   'പ്രസിദ്ധനായ' ഒരു യുവാവുണ്ട്....സ്വന്തം അമ്മായി അമ്മയെ 'പൂശാനുള്ള' ശ്രമത്തിനിടെ നാട്ടിലെ ചില 'കാപാലികര്‍' ചേര്‍ന്ന് കയ്യോടെ പിടികൂടിയ കഥാനായകന്‍ ഇന്ന് നാട്ടിലെ വലിയ പ്രമാണിയാണ്....സംഗതി പഴയ കഥയാണെങ്കിലും നാട്ടുകാരിന്നും 'പ്രമാണി'യെ കാണുന്നത് .....  ആ തള്ളയെ പൂശാന്‍ പോയവന്‍... ....,..... കഴുവേറിടെ മോന്‍. ,... .പ്രമാണിക്ക് പക്ഷേ ഞാന്‍ ആരാ മോന്‍ എന്ന മട്ടാണ്  ഈ നാട്ടില്‍ എന്നെപ്പോലെ പത്താള്‍ അറിയുന്നവേറെ ആരുണ്ട്?   .., പാണന്‍മാര്‍ പാടിപ്പാടി പുതിയ തലമുറക്ക് പോലും കാണാപ്പാടമായ ഈ കഥയും ഈ ലേഖനവും തമ്മില്‍ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാതില്ല .....വല്ല കണിയാമ്പറ്റക്കാരും ഇത് വായിക്കാന്‍ ഇടയായാല്‍ അവര്‍ക്ക് ചിലത് അയവിറക്കാന്‍ വേണ്ടി മാത്രം കുറിച്ചുവെച്ചു എന്നേയുള്ളൂ, ഓര്‍മ്മകള്‍ 'ഉണ്ട'യായിരിക്കണമല്ലോ...ഉണ്ടകള്‍ക്കൊക്കെ ഏത് നിമിഷവും ആവശ്യം വന്നേക്കാം....