ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സംഘപരിവാര്‍ 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്‍റെയും പേരില്‍ രാജ്യത്തുള്ള സര്‍ക്കാര്‍ നിയന്ത്രിത സേവന പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ ബി ജെ പി നേതാക്കള്‍ ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന്‍ ഓരിയിടുന്നു, സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ്‍ ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്‍ക്കും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ന്യൂജനറേഷന്‍ നേതാക്കള്‍ പോലും അടക്കം പറയുന്നു... , സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന്‍ കഴിയും, എന്തു കൊണ്ടാണിത്?